ഓൺലൈൻ ക്ലാസുകൾക്കായി ഈ ലാപ്ടോപ്പുകൾ ആമസോണിലൂടെ 20,000 രൂപയിൽ താഴെ വിലയിൽ സ്വന്തമാക്കാം
വീണ്ടും ഓൺലൈൻ ക്ലാസുകൾ സജീവമാവുകയാണ്. ഈ അവസരത്തിൽ വിദ്യാർത്ഥികൾക്ക് മൊബൈലുകൾ വാങ്ങി നൽകുന്നതിനെക്കാൾ നല്ലത് ലാപ്ടോപ്പുകൾ വാങ്ങുക എന്നതാണ്. കുറഞ്ഞ വിലയിൽ പോലും ലാപ്ടോപ്പുകൾ ഇന്ന് ലഭ്യമാണ്. ലാപ്ടോപ്പുകൾക്ക് ആകർഷകമായ ഓഫറുകൾ ആമസോണിലൂടെ ലഭിക്കും. അതുകൊണ്ട് തന്നെ നിങ്ങൾ പുതിയൊരു ലാപ്ടോപ്പ് വാങ്ങാൻ ആഗ്രഹിക്കുന്നുണ്ട് എങ്കിൽ ആമസോണിലൂടെ അവ വാങ്ങുന്നതായിരിക്കും നല്ലത്.

ആമസോണിലൂടെ നിങ്ങൾക്ക് ഇപ്പോൾ ലാപ്ടോപ്പുകൾ 20000 രൂപയിൽ താഴെ വിലയിൽ പോലും സ്വന്തമാക്കാൻ സാധിക്കും. 25000 രൂപ വില വിഭാഗത്തിലുള്ള ലാപ്ടോപ്പുകളടക്കമുള്ളവയാണ് ആമസോണിലൂടെ വിലക്കിഴിവിൽ ലഭ്യമാകുന്നത്. ആമസോണിലൂടെ വെറും 20000 രൂപയിൽ താഴെ വിലയിൽ സ്വന്തമാക്കാവുന്ന ലാപ്ടോപ്പുകൾ നോക്കാം.
അവിറ്റ കോസ്മോസ് 2 ഇൻ 1 ഇന്റൽ സെലെറോൺ ഡ്യുവൽ കോർ 11.6 ഇഞ്ച്
യഥാർത്ഥ വില: 23,490 രൂപ
ഓഫർ വില: 16,900 രൂപ
ഓഫർ: 6,590 രൂപ (28%)
ആമസോണിലൂടെ അവിറ്റ കോസ്മോസ് 2 ഇൻ 1 ഇന്റൽ സെലെറോൺ ഡ്യുവൽ കോർ 11.6 ഇഞ്ച് ലാപ്ടോപ്പ് 28 ശതമാനം വിലക്കിഴിവിൽ സ്വന്തമാക്കാം. 23,490 രൂപ വിലയുള്ള ഈ ലാപ്ടോപ്പ് 16,900 രൂപയ്ക്ക് സ്വന്തമാാക്കാം. ആമസോണിലൂടെ ഈ ലാപ്ടോപ്പ് വാങ്ങുന്ന ആളുകൾക്ക് 6,590 രൂപ ലാഭിക്കാം. മികച്ച ഓഫറാണ് ഇത്. ഈ 2 ഇൻ1 ലാപ്‌ടോപ്പിൽ വേർപെടുത്താവുന്ന കീബോർഡ്, ടച്ച്‌സ്‌ക്രീൻ, കിക്ക്‌സ്റ്റാൻഡ് എന്നിവയുമായിട്ടാണ് വരുന്നത്. ഇതിൽ ഇന്റൽ പ്രോസസറാണ് ഉള്ളത്. 4 ജിബി റാം, ഇന്റൽ യുഎച്ച്ഡി ഗ്രാഫിക്സ്, വിൻഡോസ് 10 ഹോം എഡിഷൻ എന്നിവയും ഈ ലാപ്ടോപ്പിൽ ഉണ്ട്. 11.6 ഇഞ്ച് ഫുൾ എച്ച്ഡി ഐപിഎസ് ടച്ച്‌സ്‌ക്രീൻ ഡിസ്പ്ലെയാണ് ഈ ലാപ്ടോപ്പിൽ നൽകിയിട്ടുള്ളത്. 6 മണിക്കൂർ വരെ നീണ്ട ബാറ്ററി ലൈഫ് നൽകുന്ന ലാപ്ടോപ്പിൽ ഒരു മിനി എച്ച്ഡിഎംഐ സ്ലോട്ട്, ഒരു യുഎസ്ബി 3.0 പോർട്ട്, ഒരു മൈക്രോ എസ്ഡി കാർഡ് സ്ലോട്ട്, 3.5 mm ഹെഡ്‌ഫോൺ ജാക്ക് എന്നിവയുമുണ്ട്.
കോക്കോണിക്സ് ഇനേബ്ലർ ലാപ്‌ടോപ്പ് സി1സി11
യഥാർത്ഥ വില: 24,500 രൂപ
ഓഫർ വില: 18,463 രൂപ
ഓഫർ: 6,037 രൂപ (25%)
ആമസോണിലൂടെ കോക്കോണിക്സ് ഇനേബ്ലർ ലാപ്‌ടോപ്പ് സി1സി11 ലാപ്ടോപ്പ് 25 ശതമാനം വിലക്കിഴിവിൽ സ്വന്തമാക്കാം. 24,500 രൂപ വിലയുള്ള ഈ ലാപ്ടോപ്പ് 18,463 രൂപയ്ക്ക് സ്വന്തമാാക്കാം. ആമസോണിലൂടെ ഈ ലാപ്ടോപ്പ് വാങ്ങുന്ന ആളുകൾക്ക് 6,037 രൂപ ലാഭിക്കാം. ഭാരം കുറഞ്ഞതും കൊണ്ടുപോകാൻ എളുപ്പവുമാണ് ഈ ലാപ്ടോപ്പ്. വെറും 990 ഗ്രാം ഭാരം മാത്രമേ ഉള്ളു. സ്ലിം ആൻഡ് സ്ലിക്ക് മോഡലാണ് ഈ ലാപ്ടോപ്പിനെ ആകർഷകമാക്കുന്നത്. മൾട്ടിമീഡിയ ഫംഗ്ഷൻ കീ സപ്പോർട്ടുള്ള ഡിവൈസാണ് ഇത്. ഇന്റൽ യുഎച്ച്ഡി ഗ്രാഫിക്‌സ് 600 ഉള്ള ഈ ലാപ്ടോപ്പിൽ ഫുൾ എച്ച്ഡി (1920x1080) ഐപിഎസ് ഡിസ്‌പ്ലേയാണ് ഉള്ളത്. കൊക്കോണിക്സ് ബാഗിനൊപ്പം 128 ജിബി M.2 2280 എസ്എസ്ഡി സ്റ്റോറേജ് സപ്പോർട്ടും ഇതിനൊപ്പം ലഭിക്കുന്നു.
ലെനോവോ ഐഡിയപാഡ് 3 ക്രോംബുക്ക് സെലെറോൺ ഡ്യുവൽ കോർ
യഥാർത്ഥ വില: 25,900 രൂപ
ഓഫർ വില: 19,000 രൂപ
കിഴിവ്: 6900 (27%)
ആമസോണിലൂടെ ലെനോവോ ഐഡിയപാഡ് 3 ക്രോംബുക്ക് സെലെറോൺ ഡ്യുവൽ കോർ ലാപ്ടോപ്പ് 27 ശതമാനം വിലക്കിഴിവിൽ സ്വന്തമാക്കാം. 25,900 രൂപ വിലയുള്ള ഈ ലാപ്ടോപ്പ് 19,000 രൂപയ്ക്ക് സ്വന്തമാാക്കാം. ആമസോണിലൂടെ ഈ ലാപ്ടോപ്പ് വാങ്ങുന്ന ആളുകൾക്ക് 6900 രൂപ ലാഭിക്കാം. സ്റ്റാൻഡിംഗ് സ്‌ക്രീൻ ഡിസ്‌പ്ലേയുള്ള ഈ ലാപ്ടോപ്പിന് 29.46 സെന്റീമീറ്റർ വലിപ്പമാണ് ഉള്ളത്. 1366 x 768 പിക്സൽസ് ഡിസ്പ്ലെയാണ് ഇത്. 1.12 കിലോഗ്രാം ഭാരമുള്ള ഈ ലാപ്ടോപ്പിൽ ഇന്റൽ പ്രോസസറാണ് ഉള്ളത്. സെലറോൺ എൻ4020 ടൈപ്പ് പ്രോസസരാണ് ഇത്. ഇതിന് 2.5 GHz വേഗതയാണ് ഉള്ളത്. 4 ജിബി റാമുള്ള ഈ ലാപ്ടോപ്പിൽ ഡിഡിആർ4 സ്റ്റോറേജ് സപ്പോർട്ടാണ് ഉള്ളത്. 64ജിബി ഹാർഡ് ഡ്രൈവും ഇതിലുണ്ട്.
ആർഡിപി തിൻബുക്ക് 1010 - ഇന്റൽ സെലറോൺ ക്വാഡ് കോർ പ്രോസസർ
യഥാർത്ഥ വില: 25,000 രൂപ
ഓഫർ വില: 19,990 രൂപ
കിഴിവ്: 5,010 രൂപ (20%)
ആമസോണിലൂടെ ആർഡിപി തിൻബുക്ക് 1010 - ഇന്റൽ സെലറോൺ ക്വാഡ് കോർ പ്രോസസർ ലാപ്ടോപ്പ് 20 ശതമാനം വിലക്കിഴിവിൽ സ്വന്തമാക്കാം. 25,000 രൂപ വിലയുള്ള ഈ ലാപ്ടോപ്പ് 19,990 രൂപയ്ക്ക് സ്വന്തമാാക്കാം. ആമസോണിലൂടെ ഈ ലാപ്ടോപ്പ് വാങ്ങുന്ന ആളുകൾക്ക് 5,010 രൂപ ലാഭിക്കാം. ഇന്റൽ സെലറോൺ ക്വാഡ് കോർ പ്രോസസർ N3450ന്റെ കരുത്തിലാണ് ഈ ലാപ്ടോപ്പ് പ്രവർത്തിക്കുന്നത്. 4 ജിബി റാം, 64 ജിബി ബിൽറ്റ്-ഇൻ സ്റ്റോറേജ് എന്നിവയുള്ള ഈ ഡിവൈസ് വിൻഡോസ് 10 പ്രോ ഒഎസിൽ പ്രവർത്തിക്കുന്നു. കനം കുറഞ്ഞതും ഭാരം കുറഞ്ഞതുമായ ഡിസൈനാണ് ഈ ലാപ്ടോപ്പിന്. 8 മണിക്കൂർ ബാറ്ററി ബാക്കപ്പ് ലഭിക്കുന്ന ലാപ്ടോപ്പാണ് ഇത്. ഡ്യുവൽ സ്പീക്കറുകൾ, വെബ് ക്യാമറ, മൈക്ക്, ബ്ലൂടൂത്ത് 4.0, ടൈപ്പ്-സി മൾട്ടിഫംഗ്ഷൻ പോർട്ട്, ഫുൾ സൈസ് കീബോർഡ്, പ്രിസിഷൻ ടച്ച്പാഡ്, ഡ്യൂറബിൾ, കോംപാക്ട് ബിൽഡ് എന്നിവയെല്ലാം ഈ ലാപ്ടോപ്പിൽ ഉണ്ട്.
അവിറ്റ മാഗസ് ലൈറ്റ് NS12T5IN008P 12.2-ഇഞ്ച് ലാപ്‌ടോപ്പ്
യഥാർത്ഥ വില: 21,900 രൂപ
ഓഫർ വില: 17,000 രൂപ
കിഴിവ്: 3,900 രൂപ (22%)
ആമസോണിലൂടെ അവിറ്റ മാഗസ് ലൈറ്റ് NS12T5IN008P 12.2-ഇഞ്ച് ലാപ്ടോപ്പ് 20 ശതമാനം വിലക്കിഴിവിൽ സ്വന്തമാക്കാം. 21,900 രൂപ വിലയുള്ള ഈ ലാപ്ടോപ്പ് 17,000 രൂപയ്ക്ക് സ്വന്തമാാക്കാം. ആമസോണിലൂടെ ഈ ലാപ്ടോപ്പ് വാങ്ങുന്ന ആളുകൾക്ക് 3,900 രൂപ ലാഭിക്കാം. 1.10GHz ഇന്റൽ സെലറോൺ N3350 അപ്പോളോ ലേക്ക് പ്രോസസറിനറെ കരുത്തിലാണ് ഈ ലാപ്ടോപ്പ് പ്രവർത്തിക്കുന്നത്. 4ജിബി ഡിഡിആർ3 റാം, 12.2 ഇഞ്ച് സ്‌ക്രീൻ, ഇന്റൽ എച്ച്‌ഡി ഗ്രാഫിക്‌സ് 500 ഗ്രാഫിക്‌സ്, വിൻഡോസ് 10 ഹോം ഓപ്പറേറ്റിംഗ് സിസ്റ്റം, 8 മണിക്കൂർ ബാറ്ററി ലൈഫ് എന്നിവയെല്ലാം ഈ ലാപ്ടോപ്പിൽ ഉണ്ട്.


Click it and Unblock the Notifications