ലാപ്ടോപ്പ് ഉപയോഗിക്കുന്ന ആളുകൾ അറിഞ്ഞിരിക്കേണ്ട 15 കിടിലൻ പ്രൊഡക്ടുകൾ

|

ലാപ്ടോപ്പുകളുടെ ഉപയോഗം വർധിച്ച് വരികയാണ്. ആളുകൾ വീട്ടിലിരുന്ന് ജോലി ചെയ്യാൻ ആരംഭിച്ചതോടെ ഡെസ്ക്ടോപ്പിൽ നിന്നും ലാപ്ടോപ്പിലേക്ക് നമ്മുടെ ജോലികളൊക്കെ മാറിയിട്ടുണ്ട്. കമ്പനികളും ലാപ്ടോപ്പുകളിൽ ജോലി ചെയ്യുന്നത പ്രോത്സാഹിപ്പിക്കുന്നു. ഏത് സ്ഥലത്തിരുന്നും ജോലി ചെയ്യാം എന്നതാണ് ഇതിനെ പ്രോത്സാഹിപ്പിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്ന്. ലാപ്ടോപ്പുകൾ ഉപയോഗിക്കുന്നവർ അറിഞ്ഞിരിക്കേണ്ട ചില പ്രൊഡക്ടുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്.

ലാപ്ടോപ്പുകൾ

ലാപ്ടോപ്പുകൾ ഉപയോഗിക്കുന്നവർ അറിഞ്ഞിരിക്കേണ്ട പ്രൊഡക്ടുകൾ എന്നതകൊണ്ട് ഈ പ്രൊഡക്ടുകളെല്ലാം ലാപ്ടോപ്പ് ഉപയോഗിക്കുമ്പോൾ അവശ്യം വേണ്ടവയാണ് എന്നതല്ല. നമ്മുടെ സൌകര്യത്തിനും ആവശ്യത്തിനും അനുസരിച്ച് ഉപയോഗിക്കാവുന്നവയാണ് ഇവ. ഈ പ്രൊഡക്ടുകൾ പരിചയപ്പെടുന്നതിലൂടെ നിങ്ങൾ ലാപ്ടോപ്പിൽ ജോലി ചെയ്യുമ്പോൾ അനുഭവിക്കുന്ന ചില പ്രശ്നങ്ങൾ പരിഹരിക്കാൻ സാധിക്കും.

ലാപ്ടോപ്പ് ഫാൻ

ലാപ്ടോപ്പ് ഫാൻ

വില: 999 രൂപ

ജോലി ചെയ്യാനും മറ്റുമായി ലാപ്ടോപ്പ് ഉപയോഗിക്കുന്നവർ അനുഭവിക്കുന്ന പ്രധാന പ്രശ്നമാണ് ലാപ്ടോപ്പ് ചൂടാകുന്നത്. ധാരാളം ടാബുകളും ഫോട്ടോഷോപ്പ് പോലുള്ള ധാരാളം കരുത്തിൽ പ്രവർത്തിക്കുന്ന പ്രോഗ്രാമുകളും ഉപയോഗിക്കുമ്പോൾ ലാപ്ടോപ്പുകൾ വേഗത്തിൽ ചൂടാകും. ഇത് കുറയ്ക്കാൻ സഹായിക്കുന്ന സംവിധാനമാണ് ലാപ്ടോപ്പ് ഫാൻ. ലാപ്ടോപ്പ് സ്റ്റാൻഡിന് സമാനമായ സ്റ്റാൻഡിനകത്ത് ഫാൻ ഘടിപ്പിച്ചാണ് ഇത് പ്രവർത്തിക്കുന്നത്.

ലാപ്ടോപ്പ് ഡെക്സ്

ലാപ്ടോപ്പ് ഡെക്സ്

വില: 1,299 രൂപ

മൗസിനും ഫോണിനുമായി ഒരു പ്രത്യേക സ്ഥലമുള്ള ഒരു തലയണ പോലെ സോഫ്റ്റായ ലാപ്‌ടോപ്പ് ഡെസ്ക് ഏറെ ഉപയോഗപ്രദമാണ്. ലാപ്ടോപ്പ് മടിയിൽ വച്ച് ഉപയോഗിക്കുന്നവർക്കാണ് ഈ ലാപ്ടോപ്പ് ഡസ്ക് സഹായകരമാവുന്നത്.

യുഎസ്ബി-സി ഹബ്

യുഎസ്ബി-സി ഹബ്

വില: 2,159 രൂപ

മെമ്മറി കാർഡുകൾ, പെൻഡ്രൈവുകൾ മറ്റ് കണക്ട് ചെയ്യേണ്ട ഡിവൈസുകൾ എന്നിവയെല്ലാം ഒരുമിച്ച് എളുപ്പത്തിൽ കണക്ട് ചെയ്യാൻ സഹായിക്കുന്ന ഡിവൈസാണ് ഇത്. ഇതിലൂടെ വ്യത്യസ്ത വലിപ്പങ്ങളിലുള്ള ധാരാളം പോർട്ടുകൾ ലഭിക്കുന്നു.

യുഎസ്ബി ഫാൻ

യുഎസ്ബി ഫാൻ

വില: 399 രൂപ

ചൂടുള്ള സമയങ്ങളിൽ ജോലി ചെയ്യുമ്പോഴും മറ്റും വലിയ ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട്. ഇത്തരം അവസരങ്ങളിൽ നിങ്ങളുടെ മുഖത്തേക്ക് കാറ്റ് കിട്ടുന്ന രീതിയിൽ ഉപയോഗിക്കാവുന്ന ആകർഷകമായ ഡിവൈസ് ആണ് യുഎസ്ബി ഫാൻ. യുഎസ്ബി പോർട്ടിൽ കുത്തിയാണ് ഇത് ഉപയോഗിക്കേണ്ടത്.

പാഡഡ് ലാപ്ടോപ്പ് സ്ലീവ്

പാഡഡ് ലാപ്ടോപ്പ് സ്ലീവ്

വില: 452 രൂപ

ലാപ്ടോപ്പുമായി നമ്മൾ പലയിടത്തും പോകാറുണ്ട്. കൈയ്യിൽ നിന്ന് വീണും മറ്റും ലാപ്ടോപ്പുകൾ കേടാവുന്നതും സാധാരണ സംഭവങ്ങളാണ്. പാഡഡ് ലാപ്ടോപ്പ് സ്ലീവ് ഉപയോഗിച്ചാൽ കൈയ്യിൽ നിന്ന് വീണാൽ പോലും ലാപ്ടോപ്പിന് പ്രശ്നങ്ങൾ ഒന്നും തന്നെ ഉണ്ടാകുന്നില്ല.

യുഎസ്ബി റീഡിങ് ലാമ്പ്

യുഎസ്ബി റീഡിങ് ലാമ്പ്

വില: 349 രൂപ

വെളിച്ചം ഇല്ലാത്ത അവസ്ഥയിൽ ഇരുന്ന് ലാപ്ടോപ്പ് ഉപയോഗിക്കുമ്പോൾ കണ്ണിലേക്ക് അധികമായി വെളിച്ചം കയറുകയോ കീ ബോർഡ് കാണാതിരിക്കുകയോ ചെയ്യാറുണ്ട്. ഇത്തരം അവസരങ്ങളിൽ ഉപയോഗിക്കാവുന്ന മികച്ച ഡിവൈസാണ് യുഎസ്ബി റീഡിങ് ലാമ്പ്. യുഎസ്ബി പോർട്ടിലേക്ക് കണക്ട് ചെയ്ത് ഉപയോഗിക്കാവുന്ന ഡിവൈസാണ് ഇത്.

പ്രൈവസി സ്ക്രീൻ പ്രോട്ടക്ടർ

പ്രൈവസി സ്ക്രീൻ പ്രോട്ടക്ടർ

വില: 2,599 രൂപ

ലാപ്ടോപ്പിൽ നിന്നും വരുന്ന ബ്ലൂ ലൈറ്റ് ഫിൽട്ടർ ചെയ്യുകയും ഏതെങ്കിലും വശങ്ങളിൽ നിന്നും നമ്മുടെ ലാപ്ടോപ്പ് സ്ക്രീൻ ആരെങ്കിലും നോക്കിയാൽ സക്രീനിൽ ഒന്നും കാണിതിരിക്കാൻ സഹായിക്കുകയും ചെയ്യുന്നവയാണ് പ്രൈവസി സ്ക്രീൻ പ്രൊട്ടക്ടർ.

ബ്ലൂട്ടൂത്ത് മൌസ്

ബ്ലൂട്ടൂത്ത് മൌസ്

വില: 1,280 രൂപ

നിങ്ങൾ ലാപ്‌ടോപ്പിലെ ടച്ച്‌പാഡ് ഉപയോഗിച്ച് ജോലി ചെയ്യുന്ന ആളാണോ. പലർക്കും ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ് ഇത്. ഇതിന് പരിഹാരം എന്ന നിലയിൽ ഉപയോഗിക്കാവുന്നവയാണ് വേഗത്തിൽ കണക്ട് ചെയ്യാവുന്ന ബ്ലൂടൂത്ത് മൗസ്.

വെബ്ക്യാം കവർ

വെബ്ക്യാം കവർ

വില: 189 രൂപ

വീട്ടിലിരുന്ന് ജോലി ചെയ്യുന്നവരുടെ ഓൺലൈൻ മീറ്റിങിലും വിദ്യാർത്ഥികളുടെ ഓൺലൈൻ ക്ലാസുകളിൽ നേരിടുന്ന പ്രധാന പ്രശ്നമാണ് ക്യാമറ ഓഫ് ചെയ്യാൻ മറക്കുക എന്നത്. പലപ്പോഴും നമ്മൾ കാണിക്കുന്ന കോപ്രായങ്ങൾ വെബ്ക്യാമിലൂടെ പലരും കാണും. ഇത് തടയാനായി ക്യാമറ മറച്ചുവയ്ക്കാവുന്ന ഡിവൈസാണ് വെബ് ക്യാം കവർ.

ലാപ്ടോപ്പ് സ്റ്റാൻഡ്

ലാപ്ടോപ്പ് സ്റ്റാൻഡ്

വില: 494 രൂപ

നിങ്ങളുടെ സ്‌ക്രീനും കീബോർഡും ഉയരത്തിൽ വയ്ക്കാനും ഉപയോഗിക്കാൻ കൂടുതൽ സൌകര്യം ഉണ്ടാക്കുകയും ചെയ്യുന്ന ഉപകരണങ്ങളിലൊന്നാണ് ഇത്. എളുപ്പത്തിൽ ഡിസ്അസംബ്ലിങ് ചെയ്യാവുന്ന ഉപകരണമാണ് ഇത്.

ചാർജിങ് കേബിൾ

ചാർജിങ് കേബിൾ

വില: 349 രൂപ

ലൈറ്റ്നിങ്, മൈക്രോ യുഎസ്ബി, യുഎസ്ബി ടൈപ്പ്-സി കണക്റ്ററുകൾ ഉള്ള 3-ഇൻ -1 ചാർജിംഗ് കേബിൾ ഏറെ ഉപയോഗപ്രദമായ കേബിളാണ്. പോർട്ടബിൾ ഡിസൈനിലാണ് ഇത് ഉള്ളത്.

റിങ് ലൈറ്റ്

റിങ് ലൈറ്റ്

വില: 204 രൂപ

നിങ്ങളുടെ ലാപ്‌ടോപ്പിന്റെ വെബ്‌ക്യാമിന് മുകളിൽ അറ്റാച്ചുചെയ്യാൻ കഴിയുന്ന ഈ റിങ് ലൈറ്റ് മീറ്റിങ്ങുകളിലും മറ്റും ഏറെ സഹായകരമാവുന്നതാണ് ഇത്.

പോർട്ടബിൾ ഫോൾഡിങ് ടേബിൾ

പോർട്ടബിൾ ഫോൾഡിങ് ടേബിൾ

വില: 789 രൂപ

മടക്കാവുന്ന പോർട്ടബിൾ ടേബിൾ ഉപയോഗിച്ച് കിടക്കയിലിരുന്ന് ജോലി ചെയ്യാനും മറ്റും ഏറെ സഹായകരമാണ്. കോഫിയും മറ്റും വയ്ക്കാനായി കപ്പ് ഹോൾഡറും ഇതിൽ നൽകിയിട്ടുണ്ട്.

ക്ലീനിങ് പുട്ടി

ക്ലീനിങ് പുട്ടി

വില: 159 രൂപ

ക്ലീൻ ചെയ്യാൻ ബുദ്ധിമുട്ടുള്ള ലാപ്ടോപ്പിന്റെ ഭാഗങ്ങൾ വൃത്തിയാക്കാൻ ഉപയോഗിക്കാവുന്ന മികച്ച ഉപകരണമാണ് ക്ലീനിംഗ് പുട്ടി. ഇത് നിങ്ങളുടെ ലാപ്‌ടോപ്പിന്റെ കീബോർഡ് വൃത്തിയാക്കാൻ ഏറെ അനുയോജ്യമാണ്.

കോം‌പാക്റ്റ് സ്‌ക്രീൻ ക്ലീനിംഗ് കിറ്റ്

കോം‌പാക്റ്റ് സ്‌ക്രീൻ ക്ലീനിംഗ് കിറ്റ്

വില: 241 രൂപ

കോം‌പാക്റ്റ് സ്‌ക്രീൻ ക്ലീനിംഗ് കിറ്റ് ലാപ്ടോപ്പുകൾ ഉപയോഗിക്കുന്നവർ വാങ്ങേണ്ട ഏറ്റവും അത്യാവശ്യം വേണ്ട സാധനങ്ങളിൽ ഒന്നാണ് ഇത്. കീബോർഡിൽ നിന്ന് പൊടിയും നുറുക്കുകളും തുടച്ചുമാറ്റാനുള്ള ബ്രഷ്, സ്‌ക്രീൻ വൃത്തിയാക്കാൻ മൈക്രോ ഫൈബർ തുണി എന്നിവ ഇതിലുണ്ട്.

Best Mobiles in India

English summary
Here are some products that laptop users should be aware of. These make laptop use more convenient.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X