3,499 രൂപയ്ക്ക് 14 ദിവസം ബാറ്ററി ബാക്ക് അപ്പ് നൽകുന്ന കിടിലൻ സ്മാർട്ട് വാച്ച്

|

സ്മാർട്ട് വാച്ച് വിപണിയിലെ ശക്തരായ അമാസ്ഫിറ്റിന്റെ രണ്ട് സ്മാർട്ട് വാച്ചുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. അമാസ്ഫിറ്റ് ബിപ് 3 (Amazfit Bip3), അമാസ്ഫിറ്റ് ബിപ് 3 പ്രോ (Amazfit Bip3 Pro) എന്നിവയാണ് ലോഞ്ച് ചെയ്തിരിക്കുന്നത്. ഈ രണ്ട് മോഡലുകളഉം തമ്മിലുള്ള പ്രധാന വ്യത്യാസം ജിപിഎസ് ആണ്. പ്രോ മോഡൽ നാല് സാറ്റലൈറ്റ് പൊസിഷനിങ് സിസ്റ്റം സപ്പോർട്ട് ഉണ്ട്. ഇത് ഉപയോക്താക്കളുടെ മൂവ്മെന്റ് കൃത്യമായി മനസിലാക്കുന്നു. 1.69 ഇഞ്ച് ഡിസ്‌പ്ലേ, 14 ദിവസം വരെ ബാറ്ററി ലൈഫ്, 5 എടിഎം വാട്ടർ റെസിസ്റ്റൻസ് എന്നിവയെല്ലാം ഈ സ്മാർട്ട് വാച്ചിലുണ്ട്.

 

അമാസ്ഫിറ്റ് ബിപ് 3, അമാസ്ഫിറ്റ് ബിപ് 3 പ്രോ: ഇന്ത്യയിലെ വില, ലഭ്യത

അമാസ്ഫിറ്റ് ബിപ് 3, അമാസ്ഫിറ്റ് ബിപ് 3 പ്രോ: ഇന്ത്യയിലെ വില, ലഭ്യത

അമാസ്ഫിറ്റ് ബിപ് 3യുടെ വില 3,499 രൂപയാണ്. അമാസ്ഫിറ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും ആമസോൺ ഇന്ത്യയിലും ഇന്ന് (27-06-2022) രാത്രി 11.59 വരെ ഈ സ്മാർട്ട് വാച്ച് 2,999 രൂപയ്ക്ക് ലഭ്യമാകും. 500 രൂപ കിഴിവാണ് വാച്ചിന് ഇപ്പോൾ ലഭിക്കുന്നത്. അമാസ്ഫിറ്റ് ബിപ് 3 സ്മാർട്ട് വാച്ച് കറുപ്പ്, നീല, പിങ്ക് നിറങ്ങളിൽ ലഭ്യമാകും. ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ പ്രീ-ഓർഡറുകളുടെ ഡെലിവറി ആരംഭിച്ചിട്ടുണ്ട്. പ്രീ ഓർഡർ ചെയ്തതിൽ തിരഞ്ഞെടുത്ത ആളുകൾക്ക് 999 രൂപയുടെ അമാസ്ഫിറ്റ് സ്ട്രാപ്പ് സൌജന്യമായി ലഭിക്കും. അമാസ്ഫിറ്റ് ബിപ് 3 പ്രോയുടെ വില, നിറം, ലഭ്യത എന്നിവ ഇതുവരെ പുറത്ത് വിട്ടിട്ടില്ല.

അമാസ്ഫിറ്റ് ബിപ് 3, അമാസ്ഫിറ്റ് ബിപ് 3 പ്രോ: സവിശേഷതകൾ
 

അമാസ്ഫിറ്റ് ബിപ് 3, അമാസ്ഫിറ്റ് ബിപ് 3 പ്രോ: സവിശേഷതകൾ

അമാസ്ഫിറ്റ് ബിപ് 3, അമാസ്ഫിറ്റ് ബിപ് 3 പ്രോ എന്നിവയുടെ സവിശേഷതകൾ സമാനമാണ്. ഇവ ഒരു പ്ലാസ്റ്റിക് ബോട്ടം കേസുമായി വരുന്നു. 240x280 പിക്സൽ, 218 പിപിഐ എന്നിവയുള്ള 1.69 ഇഞ്ച് ടിഎഫ്ടി ഡിസ്പ്ലേയാണ് അമാസ്ഫിറ്റ് ബിപ് 3, ബീപ് 3 പ്രോ എന്നിവയിൽ ഉള്ളത്. ഈ ഡിസ്‌പ്ലേയിൽ ആന്റി ഫിംഗർപ്രിന്റ് കോട്ടിങ് പ്രോട്ടക്ഷനുള്ള 2.5 ഡി ടെമ്പർഡ് ഗ്ലാസ് ഉണ്ട്. ക്ലാസിക് ബക്കിൾ ഡിസൈനോടുകൂടിയ സിലിക്കൺ സ്ട്രാപ്പുകളുമായാണ് ഈ സ്മാർട്ട് വാച്ചുകൾ വരുന്നത്.

പുത്തൻ സ്മാർട്ട്ഫോൺ വാങ്ങുന്നവർക്കായി, കഴിഞ്ഞ വാരം ലോഞ്ച് ചെയ്ത മികച്ച ഫോണുകൾപുത്തൻ സ്മാർട്ട്ഫോൺ വാങ്ങുന്നവർക്കായി, കഴിഞ്ഞ വാരം ലോഞ്ച് ചെയ്ത മികച്ച ഫോണുകൾ

സ്‌പോർട്‌സ്, ഫിറ്റ്‌നസ്

അമാസ്ഫിറ്റ് ബിപ് 3, ബിപ് 3 പ്രോ എന്നിവയിൽ സ്‌പോർട്‌സ്, ഫിറ്റ്‌നസ് സംബന്ധമായ മികച്ച ഫീച്ചറുകൾ ഉണ്ട്. ഈ സ്മാർട്ട് വാച്ചുകൾ ഫ്രീ ട്രെയിനിങ്, പവർ ട്രെയിനിങ്, യോഗ തുടങ്ങിയ ഫ്രീഫോം ഇൻഡോർ വർക്ക് ഔട്ടുകളും സൈക്ലിംഗ്, ഓട്ടം, നടത്തം, ഡാൻസ്, കോംബാറ്റ് സ്പോർട്സ്, മറ്റ് കായിക വിനോദങ്ങൾ എന്നിവ അടക്കമുള്ള ഔട്ട്ഡോർ വർക്കൗട്ടുകളും ഉൾപ്പെടെ 60 സ്പോർട്സ് മോഡുകൾ സപ്പോർട്ട് ചെയ്യുന്നു. അമാസ്ഫിറ്റ് ബിപ് 3, ബിപ് 3 പ്രോ എന്നീ സ്മാർട്ട് വാച്ചുകൾ തമ്മിലുള്ള വ്യത്യാസം ജിപിഎസിന്റെ കാര്യത്തിൽ മാത്രമാണ്.

ആരോഗ്യ ഫീച്ചറുകൾ

അമാസ്ഫിറ്റ് ബിപ് 3, അമാസ്ഫിറ്റ് ബിപ് 3 പ്രോ സ്മാർട്ട് വാച്ചുകളിൽ ആരോഗ്യ സംബന്ധിയായ നിരവധി സവിശേഷതകളും ഉണ്ട്. ഹൃദയമിടിപ്പ് സെൻസർ, ബയോ ട്രാക്കർ 2 പിപിജി ബയോമെട്രിക് സെൻസർ വഴി രക്തത്തിലെ ഓക്സിജൻ സാച്ചുറേഷൻ (SpO2) നിരീക്ഷണം, സമ്മർദ്ദവും ഉറക്കവും ട്രാക്കുചെയ്യൽ, ശ്വസന വ്യായാമങ്ങൾ, സ്ത്രീകളുടെ ആരോഗ്യ ട്രാക്കിങ് എന്നിവയെല്ലാം ഈ സ്മാർട്ട് വാച്ചുകളിൽ ഉണ്ട്.

14 ദിവസം വരെ ബാറ്ററി ലൈഫ്

ഈ സ്മാർട്ട് വാച്ചുകൾ ഒറ്റ ചാർജിൽ 14 ദിവസം വരെ ബാറ്ററി ലൈഫ് നൽകാൻ കഴിയുന്നതാണ് എന്ന് അമാസ്ഫിറ്റ് അവകാശപ്പെടുന്നു. 280mAh ബാറ്ററിയാണ് ഈ വാച്ചുകളിൽ ഉള്ളത്. ഈ ബാറ്ററി 2 മണിക്കൂറിനുള്ളിൽ പൂർണ്ണമായി ചാർജ് ചെയ്യാൻ കഴിയും. ഈ സ്മാർട്ട് വാച്ചുകൾ കണക്റ്റിവിറ്റിക്കായി ബ്ലൂടൂത്ത് v5.0 ഉപയോഗിക്കുന്നു. ആൻഡ്രോയിഡ് 7.0-ഉം അതിനുമുകളിലുള്ളതുമായ ഒഎസുകളിലും ഐഒഎസ് 12.0-ഉം അതിനുമുകളിലുള്ളതുമായ ഒഎസുകളിൽ പ്രവർത്തിക്കുന്ന ഡിവൈസുകളിലും ഈ സ്മാർട്ട് വാച്ച് കണക്റ്റ് ചെയ്യാം. ഇൻകമിങ് കോളുകൾ, മെസേജുകൾ, ആരോഗ്യം, ഫിറ്റ്നസ് ഡാറ്റ എന്നിവയുടെ നോട്ടിഫിക്കേഷൻസ് എന്നിവ ഇത് സപ്പോർട്ട് ചെയ്യുന്നു.

സ്മാർട്ട് വാച്ചിലൂടെ ഫാസ്ടാഗിലെ പണം തട്ടാൻ പറ്റുമോ?, വീഡിയോക്ക് പിന്നിലെ സത്യംസ്മാർട്ട് വാച്ചിലൂടെ ഫാസ്ടാഗിലെ പണം തട്ടാൻ പറ്റുമോ?, വീഡിയോക്ക് പിന്നിലെ സത്യം

Best Mobiles in India

English summary
Amazfit has introduced two smartwatches in the Indian market. The Amazfit BP3 and the Amazfit Bip3 Pro have been launched.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X