അമാസ്ഫിറ്റ് ബിപ് യു പ്രോയുടെ വിൽപ്പന ഏപ്രിൽ 14 ന് നടക്കും: വില, സവിശേഷതകൾ

|

ഏറ്റവും മികച്ച സവിശേഷതകളുമായി പുതിയ അമാസ്ഫിറ്റ് ബിപ് യു പ്രോ അടുത്തിടെ രാജ്യത്ത് അവതരിപ്പിച്ചിരുന്നു. 5,000 രൂപ വിലയിൽ വരുന്ന ഈ സ്മാർട്ട് വാച്ചിൻറെ വിൽപ്പന ഏപ്രിൽ 14 നാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ബിൽറ്റ്-ഇൻ ജിപിഎസ്, അലക്സാ, 60+ സ്‌പോർട്‌സ് മോഡുകൾ എന്നിവയാണ് പ്രധാന സവിശേഷതകൾ.

 

കൂടുതൽ വായിക്കുക: SPO2 മോണിറ്റർ വരുന്ന അമാസ്ഫിറ്റ് ബിപ് യു പ്രോ സ്മാർട്ട് വാച്ച് ഇന്ത്യയിൽ അവതരിപ്പിച്ചു

അമാസ്ഫിറ്റ് ബിപ് യു പ്രോ വിൽപ്പന വിശദാംശങ്ങൾ

അമാസ്ഫിറ്റ് ബിപ് യു പ്രോ വിൽപ്പന വിശദാംശങ്ങൾ

അമാസ്ഫിറ്റ് വെബ്‌സൈറ്റിൽ പറയുന്നത്, താൽപ്പര്യമുള്ളവർക്ക് 4,999 രൂപയ്ക്ക് ഈ സ്മാർട്ട് വാച്ച് അമാസ്ഫിറ്റ് വെബ്‌സൈറ്റ് വഴിയും അല്ലെങ്കിൽ ആമസോൺ ഇന്ത്യ വഴിയും സ്വന്തമാക്കാനാകും. കൂടാതെ, ഈ സ്മാർട്ട് വാച്ച് കറുപ്പ്, പച്ച, പിങ്ക് എന്നിങ്ങനെ മൂന്ന് നിറങ്ങളിൽ വിൽപ്പന നടത്തും. കുറച്ച് മാസങ്ങൾക്ക് മുമ്പ് അവതരിപ്പിച്ച ബിപ് യുവിൻറെ പിൻഗാമിയാണ് അമാസ്ഫിറ്റ് ബിപ് യു പ്രോ. ഈ സ്മാർട്ട് വാച്ചിന് 1.43 ഇഞ്ച് എച്ച്ഡി ടിഎഫ്ടി-എൽസിഡി കളർ ഡിസ്പ്ലേ (320 x 302 പിക്സലുകൾ) 2.5 ഡി കോർണിംഗ് ഗോറില്ല 3 സുരക്ഷയുമുണ്ട്. മൂന്ന് വശങ്ങളിൽ നേർത്ത ബെസലുകളാണ് അമാസ്ഫിറ്റ് ബിപ് യു പ്രോയുടെ പ്രധാന സവിശേഷത. ഇതിന് 40.9 x 35.5 x 11.4 മില്ലിമീറ്റർ അളവിൽ 31 ഗ്രാം ഭാരമുണ്ട്. കൂടാതെ, ഈ സ്മാർട്ട് വാച്ചിൻറെ 20 എംഎം സ്ട്രാപ്പ് സിലിക്കൺ ഉപയോഗിച്ചാണ് വരുന്നത്. ഓട്ടം, സൈക്ലിംഗ്, യോഗ, കിക്ക്ബോക്സിംഗ് എന്നിവ ഉൾപ്പെടെ 50 വാച്ച് ഫെയ്‌സുകളും 60 ലധികം സ്‌പോർട്‌സ് മോഡുകളും ഇതിലുണ്ട്.

ബിൽറ്റ്-ഇൻ അലക്‌സയാണ് പ്രധാന സവിശേഷത
 

മറ്റ് സ്മാർട്ട് വാച്ചുകളെപ്പോലെ തന്നെ ഇതിലും ഹാർട്ട്റേറ്റ് മോണിറ്ററിങ്, ബ്ലഡ് ഓക്സിജൻ മോണിറ്ററിങ്, മെൻസ്ട്രുൾ ട്രാക്കിംഗ്, സ്ട്രെസ് മോണിറ്ററിംഗ് എന്നിവയും അമാസ്ഫിറ്റ് ബിപ് യു പ്രോയിൽ ഉൾപ്പെടുന്നു. മ്യൂസിക് നിയന്ത്രിക്കാനും, അലാറം ക്രമീകരിക്കാനും, ശബ്‌ദം അനുസരിച്ച് സ്‌പോർട്‌സ് അപ്‌ഡേറ്റുകൾ നൽകുവാനും അനുവദിക്കുന്ന ബിൽറ്റ്-ഇൻ അലക്‌സയാണ് ഈ സ്മാർട്ട് വാച്ചിൻറെ പ്രധാന സവിശേഷത. 230 എംഎഎച്ച് ബാറ്ററിയുണ്ട് ഇതിന്. ഇത് സാധാരണ ഗതിയിൽ ഒമ്പത് ദിവസം വരെ ബാറ്ററി ലൈഫും കൂടിയ ഉപയോഗത്തിൽ അഞ്ച് ദിവസത്തെ ബാറ്ററി ലൈഫും ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

അമേസ്ഫിറ്റ് ബിപ് യു പ്രോ ആർടിഒഎസിൽ പ്രവർത്തിക്കുന്നു

മാത്രമല്ല, വാച്ച് നിങ്ങൾക്ക് കോൾ അല്ലെങ്കിൽ മെസ്സേജ് നോട്ടിഫിക്കേഷനുകൾ കാണിക്കും. ആൻഡ്രോയിഡ് 5.0 അല്ലെങ്കിൽ അതിന് മുകളിലുള്ളതും അല്ലെങ്കിൽ iOS 10.0 ഉം അതിന് മുകളിലുള്ളതുമായ ഡിവൈസുകളുമായി ഇത് പൊരുത്തപ്പെടുന്നു. അമേസ്ഫിറ്റ് ബിപ് യു പ്രോ ആർടിഒഎസിൽ പ്രവർത്തിക്കുന്നു, ഒപ്പം സെപ്പ് അപ്ലിക്കേഷൻ ഉപയോഗിച്ച് ഡിവൈസുകളുമായി ബന്ധിപ്പിക്കാനും കഴിയും. ഈ സ്മാർട്ട് വാച്ച് 50 മീറ്റർ വരെ വാട്ടർ റെസിസ്റ്റൻസ് നൽകുന്നു.

അമാസ്ഫിറ്റ് ബിപ് യു പ്രോ: വാങ്ങുന്നത് ഒരു നല്ല തീരുമാനമാണോ ?

അമാസ്ഫിറ്റ് ബിപ് യു പ്രോ: വാങ്ങുന്നത് ഒരു നല്ല തീരുമാനമാണോ ?

അമാസ്ഫിറ്റ് ബിപ് യു പ്രോയുടെ വിലയും സവിശേഷതകളും കണക്കിലെടുക്കുമ്പോൾ 5,000 രൂപയ്ക്ക് താഴെയുള്ള വാച്ചിനായി തിരയുന്നവർക്ക് ഇത് ഒരു നല്ല ഓപ്ഷനായിരിക്കും. മുടക്കുന്ന തുകയ്ക്ക് പരമാവധി പ്രയോജനം ലഭിക്കുന്ന ഒരു സ്മാർട്ട് വാച്ച് തന്നെയാണ് ഈ അമാസ്ഫിറ്റ് ബിപ് യു പ്രോ.

കിടിലൻ ഫീച്ചറുകളുമായി ലെനോവോ ലിജിയൻ ഫോൺ ഡ്യുവൽ 2 പുറത്തിറങ്ങി: വില, സവിശേഷതകൾകിടിലൻ ഫീച്ചറുകളുമായി ലെനോവോ ലിജിയൻ ഫോൺ ഡ്യുവൽ 2 പുറത്തിറങ്ങി: വില, സവിശേഷതകൾ

Best Mobiles in India

English summary
The Amazfit Bip U Pro recently made its debut in the world, bringing with it a slew of powerful features. The company has now set a date for the auction, which will take place on April 14.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X