Home
Gadgets

അമാസ്ഫിറ്റ് ബിഐപി യു പ്രോ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു, വില 4,999 രൂപ

അമാസ്ഫിറ്റ് പുതിയൊരു ബജറ്റ് സ്മാർട്ട് വാച്ച് കൂടി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. ബിഐപി യുവിന്റെ ഫുൾ ലോഡ് ചെയ്ത പതിപ്പായ അമാസ്ഫിറ്റ് ബിഐപി യു പ്രോ ആണ് ലോഞ്ച് ചെയ്തത്. ബിഐപി യു സ്മാർട്ട് വാച്ച് ഏതാനും മാസങ്ങൾക്ക് മുമ്പ് ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. ഇപ്പോൾ പുറത്തിറക്കിയിരിക്കുന്ന ബി‌പി യു പ്രോ ഇൻബിൾഡ് ജി‌പി‌എസ്, അലക്സാ പോലുള്ള ഫീച്ചറുകളുമായിട്ടാണ് വരുന്നത്. അതുകൊണ്ട് തന്നെ ഇത് 5,000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട് വാച്ചുകളുടെ വിപണിയിൽ ഏറ്റവും ശ്രദ്ധേയമായ ഡിവൈസുകളിലൊന്നായി മാറുന്നു.

ഡിസ്‌പ്ലേ

1.43 ഇഞ്ച് സ്‌ക്വയർ ഡിസ്‌പ്ലേയും വളഞ്ഞ അരികുകളുമുള്ള അമാസ്ഫിറ്റ് ബിഐപി യു പ്രോ പ്രീമിയം ലുക്കുള്ള സ്മാർട്ട് വാച്ചാണ്. ഈ സ്മാർട്ട് വാച്ചിന്റെ മൂന്ന് വശങ്ങളിൽ കനംകുറഞ്ഞ ബെസലുകളാണ് നൽകിയിട്ടുള്ളത്. എംബോസ്ഡ് അമാസ്ഫിറ്റ് ലോഗോ നൽകിയിട്ടുള്ളത് താഴെയുള്ള ഭാഗത്താണ്. ഇവിടെ ബേസലിന് കട്ടി കൂടുതലാണ്. വാച്ചിന്റെ ഡിസ്പ്ലേ 2.5 ഡി ടെമ്പർഡ് ഗ്ലാസ് ഉപയോഗിച്ച് ആന്റി ഫിംഗർപ്രിന്റ് കോട്ടിംഗ് പ്രോട്ടക്ട് ചെയ്തിട്ടുണ്ട്.

അമാസ്ഫിറ്റ് ബിഐപി യു പ്രോ

അമാസ്ഫിറ്റ് ബിഐപി യു പ്രോ സ്മാർട്ട് വാച്ച് മൂന്ന് നിറങ്ങളിൽ ലഭ്യമാകും. കറുപ്പ്, പച്ച, പിങ്ക് എന്നിവയാണ് ഡിവൈസിന്റെ നിറങ്ങൾ. മാറ്റിസ്ഥാപിക്കാൻ എളുപ്പമുള്ള സ്ട്രാപ്പുകളാണ് വാച്ചിലുള്ളത്. ഇവ സിലിക്കൺ റബ്ബർ ഉപയോഗിച്ച് നിർമ്മിച്ചതാണ്. സ്ട്രാപ്പ് ഉള്ളപ്പോൾ പോലും ഡിവൈസിന്റെ ഭാരം 31 ഗ്രാം മാത്രമാണ്. ഇത് ലൈറ്റ് വെയിറ്റ് സ്മാർട്ട് വാച്ചുകളുടെ വിഭാഗത്തിൽ ഇതിനെ ചേർക്കുന്നു.

ഫിറ്റ്‌നസ്

ഫിറ്റ്‌നസുമായി ബന്ധപ്പെട്ട ഫീച്ചറുകളുള്ള അമാസ്ഫിറ്റ് ബി‌പി യു പ്രോ 60 ലധികം സ്‌പോർട്‌സ് മോഡുകളുള്ള ഡിവൈസാണ്. ഇത് ജി‌പി‌എസിന്റെയും ഹൃദയമിടിപ്പ് സെൻസറിന്റെയും സഹായത്താൽ നടന്നതോ ഓടിയതോ ആയ ദൂരം, കലോറി ബേൺ ചെയ്തതിന്റെ അളവും കൃത്യമായി ഉപയോക്താക്കൾക്ക് കാണിച്ചുതരുന്നു. ലൈവ് ഹാർട്ട് ബീറ്റ് സെൻസർ അടക്കമുള്ള സവിശേഷതകളുമായിട്ടാണ് ഈ ഡിവൈസ് വരുന്നത്.

ബ്ലഡ് ഓക്സിജൻ മോണിറ്ററിങ്

അമാസ്ഫിറ്റ് ബി‌പി യു പ്രോയിൽ ഒരു ബിൽറ്റ്-ഇൻ ബ്ലഡ് ഓക്സിജൻ മോണിറ്ററും കമ്പനി നൽകിയിട്ടുണ്ട്. ഇത് തത്സമയം രക്തത്തിലെ ഓക്സിജന്റെ അളവ് അളക്കുന്നു. ഇത് ആരോഗ്യ നിരീക്ഷണത്തിനും ഉപയോക്താക്കളുടെ ശാരീരിക അവസ്ഥ മനസിലാക്കുന്നതിനും അത്യാവശ്യമായ ഒരു പരാമീറ്ററാണ്. ഇൻബിൾഡ് സോംനസ്‌കെയർ ഫീച്ചറും ഈ വാച്ചിലുണ്ട്. ഇതിലൂടെ നിങ്ങളുടെ ഉറക്കത്തിന്റെ രീതി കൃത്യമായി മനസിലാക്കാൻ സാധിക്കും.

ബാറ്ററി

സ്മാർട്ട് വാച്ച് ആൻഡ്രോയിഡിലേക്കോ ഐഫോണിലേക്കോ കണക്ട് ചെയ്യാൻ സാധിക്കും. എങ്ങനെ ഉപയോഗിച്ചാലും ബാറ്ററി അഞ്ച് ദിവസം നീണ്ടുനിൽക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. അതേസമയം ഒരു സാധാരണ ഉപയോക്താവിന് 9 ദിവസം വരെ ബാറ്ററി ബാക്കപ്പ് ലഭിക്കും. ചാർജ്ജുചെയ്യുന്നതിന് 2-പിൻ പോഗോ കണക്റ്ററാണ് ഉപയോഗിക്കുന്നത്.

വിലയും ലഭ്യതയും

വിലയും ലഭ്യതയും

അമാസ്ഫിറ്റ് ബി‌പി യു പ്രോ ഇതിനകം തന്നെ ആമസോണിലും അമാസ്ഫിറ്റ് ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റിലും ലഭ്യമാണ്. 4,999 രൂപയാണ് ഇതിന്റെ വില. കോം‌പാക്റ്റ് ഡിസൈനും ഒരാഴ്ച്ചയിൽ അധികം ബാറ്ററി ലൈഫും നൽകുന്ന ഒരു ബജറ്റ് സ്മാർട്ട് വാച്ച് അന്വേഷിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച ഡിവൈസാണ് അമാസ്ഫിറ്റ് ബിഐപി യു പ്രോ സ്മാർട്ട് വാച്ച്.

Best Mobiles in India

English summary
Amazfit launched a new budget smartwatch in the Indian market. BIP U Pro is the full loaded version of BIP U smartwatch which is launched a few months back.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X