മികച്ച നോയിസ് ക്യാൻസലേഷൻ സംവിധാനവുമായി ആമസോൺ എക്കോ ബഡ്സ് വിപണിയിലെത്തി

|

ആമസോൺ എക്കോ ബഡ്സ് (2nd ജനറേഷൻ) ട്രൂ വയർലെസ് സ്റ്റീരിയോ (ടിഡബ്ല്യുഎസ്) ഇയർഫോണുകൾ അമേരിക്കൻ വിപണിയിൽ അവതരിപ്പിച്ചു. ഈ എക്കോ ബഡ്സ് 20 ശതമാനം ചെറുതാണെന്നും പുതിയ രൂപകൽപ്പനയുമായിട്ടാണ് വരുന്നതെന്നും കസ്റ്റം ഡിസൈൻ ചെയ്ത ആക്ടീവ് നോയിസ് ക്യാൻസലേഷൻ(ANC) സംവിധാനവും ഉണ്ടെന്നും ആമസോൺ വ്യക്തമാക്കുന്നു. വ്യത്യസ്ത തരം കേയ്സുകളിൽ നിന്ന് ആവശ്യമുള്ളത് തിരഞ്ഞെടുക്കാനുള്ള ഓപ്ഷനും ആമസോൺ നൽകുന്നുണ്ട്. ആമസോൺ അലക്സ, സിരി, ഗൂഗിൾ അസിസ്റ്റന്റ് എന്നിവയും ഈ ഇയർ ബഡ്സ് സപ്പോർട്ട് ചെയ്യുന്നു.

ആമസോൺ എക്കോ ബഡ്സ് (രണ്ടാം ജനറേഷൻ): വില

ആമസോൺ എക്കോ ബഡ്സ് (രണ്ടാം ജനറേഷൻ): വില

യുഎസ്ബി ടൈപ്പ്-സി വയർഡ് ചാർജിങ് കേസുള്ള ആമസോൺ എക്കോ ബഡ്സിന്റെ (രണ്ടാം ജനറേഷൻ) വില 119.99 ഡോളറാണ് (ഏകദേശം 9,000 രൂപ), വയർലെസ് ചാർജിംഗ് കേസുള്ള മോഡലിന് 139.99 ഡോളറാണ് വില (ഏകദേശം 10,500 രൂപ). ആമസോൺ യുഎസ് വെബ്സൈറ്റിൽ പരിമിതമായ കാലത്തേക്ക് വയർഡ് ചാർജിംഗ് ഓപ്ഷൻ 99.99 ഡോളറിനും (ഏകദേശം 7,500 രൂപ) വയർലെസ് ചാർജിംഗ് ഓപ്ഷൻ 119.99 ഡോളറിനും (ഏകദേശം 9,000 രൂപ) ലഭ്യമാകുമെന്നും ആമസോൺ അറിയിച്ചു.

കൂടുതൽ വായിക്കുക: നോക്കിയ ബ്ലൂടൂത്ത് ഹെഡ്‌സെറ്റ് ടി 2000, ട്രൂ വയർലെസ് ഇയർഫോൺസ് എഎൻസി ടി3110 എന്നിവ ഇന്ത്യയിലെത്തികൂടുതൽ വായിക്കുക: നോക്കിയ ബ്ലൂടൂത്ത് ഹെഡ്‌സെറ്റ് ടി 2000, ട്രൂ വയർലെസ് ഇയർഫോൺസ് എഎൻസി ടി3110 എന്നിവ ഇന്ത്യയിലെത്തി

ആമസോൺ എക്കോ ബഡ്സ് (2nd Gen) ടിഡബ്ല്യുഎസ് ഇയർഫോൺ: സവിശേഷതകൾ

ആമസോൺ എക്കോ ബഡ്സ് (2nd Gen) ടിഡബ്ല്യുഎസ് ഇയർഫോൺ: സവിശേഷതകൾ

ആമസോൺ എക്കോ ബഡ്സ് (2nd Gen) ടിഡബ്ല്യുഎസ് ഇയർഫോൺസ് പുതിയ ഡിസൈനുമായാണ് വരുന്നത്. മുൻ തലമുറ മോഡലിനെക്കാൾ 20 ശതമാനം ചെറുതാണെന്ന് കമ്പനി വ്യക്തമാക്കി. ആമസോൺ എക്കോ ബഡ്സ് (2nd Gen) മികച്ച രീതിയിൽ ഫിറ്റ് ചെയ്യുന്നതും ചെവിയിലെ മർദ്ദവും ഇടുങ്ങിയ നോസലുകളും കുറയ്ക്കുന്നതിന് ഒരു വെന്റഡ് ഡിസൈൻ അവതരിപ്പിക്കുന്നു. നാല് വലുപ്പങ്ങളിലുള്ള ഇയർടിപ്സും രണ്ട് വലുപ്പമുള്ള വിങ് ടിപ്സുമായിട്ടാണ് ഈ ഇയർബഡ്സ് വരുന്നത്. ഓരോ ഇയർബഡിലും 5.7 എംഎം ഡൈനാമിക് ഡ്രൈവർ ഘടിപ്പിച്ചിട്ടുണ്ട്.

ടിഡബ്ല്യുഎസ്

ആമസോൺ എക്കോ ബഡ്സ് (2nd Gen) ടിഡബ്ല്യുഎസ് ഇയർഫോണുകളിൽ ആമസോണിന്റെ കസ്റ്റം എഎൻസി സാങ്കേതികവിദ്യ ഉണ്ട്. ഇത് ആദ്യ തലമുറ ഡിവൈസുമായി താരതമ്യപ്പെടുത്തുമ്പോൾ ഇരട്ടി നോയിസ് ക്യാൻസലേഷൻ ചെയ്യുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഈ സാങ്കേതികവിദ്യ അലക്സയുടെ സഹായത്തോടെ ഓൺ ചെയ്യാൻ സാധിക്കും. ആൻഡ്രോയിഡ് 6.0, ഐഒഎസ് 12 എന്നിവയിലോ അതിനെക്കാൾ പുതിയതോ ആയ ഡിവൈസുകളിൽ ഈ ഇയർബഡ്സ് ഉപയോഗിക്കാൻ സാധിക്കും.

കൂടുതൽ വായിക്കുക: മികച്ച ഫീച്ചറുകളുമായി ടൈംഎക്സ് ഫിറ്റ് സ്മാർട്ട് വാച്ച് ഇന്ത്യൻ വിപണിയിൽ എത്തി; വിലയും സവിശേഷതകളുംകൂടുതൽ വായിക്കുക: മികച്ച ഫീച്ചറുകളുമായി ടൈംഎക്സ് ഫിറ്റ് സ്മാർട്ട് വാച്ച് ഇന്ത്യൻ വിപണിയിൽ എത്തി; വിലയും സവിശേഷതകളും

ആമസോൺ

ആമസോൺ എക്കോ ബഡ്സ് (2nd Gen) TWS ഇയർഫോണുകൾ ഉപയോക്താക്കൾക്ക് ആമസോൺ മ്യൂസിക്, ആപ്പിൾ മ്യൂസിക്, സ്പോട്ടിഫൈ എന്നിവയിൽ വോയിസ് സെർച്ചിലൂട ആർട്ടിസ്റ്റുകളെ കണ്ടെത്താനും വോയ്‌സ് ഉപയോഗിച്ച് പോഡ്‌കാസ്റ്റുകൾ കേൾക്കാനും സഹായിക്കുന്നു. സ്വകാര്യത സുരക്ഷയുടെ കാര്യത്തിലും കമ്പനി ഏറെ ശ്രദ്ധ കൊടുത്തിട്ടുണ്ട്. വിയർപ്പ് കൊണ്ടാൽ കേടാവാതിരിക്കാൻ റേറ്റഡ് ഐപിഎക്സ് 4 ആണ് ഈ ഇയർബഡ്സിൽ ഉള്ളത്. ഓരോ ഇയർബഡിലും മൂന്ന് മൈക്രോഫോണുകളും ഉണ്ട്.

ബാറ്ററി

എഎൻസി, ഹാൻഡ്സ് ഫ്രീ അലക്സാ എന്നിവ ഉപയോഗിച്ച് ഒരൊറ്റ ചാർജിൽ 5 മണിക്കൂർ വരെ മ്യൂസിക്ക് പ്ലേബാക്ക് ചെയ്യാനുള്ള സംവിധാനം ആമസോണിന്റെ പുതിയ ഇയർബഡ്സ് നൽകുന്നുണ്ട്. ഈ രണ്ട് ഫീച്ചറുകളും ഉപയോഗിക്കാതെ 6.5 മണിക്കൂർ വരെ മ്യൂസിക് പ്ലേബാക്ക് ലഭിക്കും. ആമസോൺ എക്കോ ബഡ്സ് (2nd Gen) ടിഡബ്ല്യുഎസ് ഇയർഫോണുകൾ ചാർജിംഗ് കേസിന്റെ ബാറ്ററിയോട് കൂടി എഎൻസി ഓണാക്കിയാൽ പോലും 15 മണിക്കൂർ വരെ പ്ലേടൈം നൽകുന്നു. ചാർജിംഗ് കേസ് ബാറ്ററിയിൽ എഎൻസി ഓഫ് ചെയ്താൽ ഏകദേശം 19.5 മണിക്കൂർ ബാറ്ററി ബാക്ക് അപ്പ് ലഭിക്കും.

കൂടുതൽ വായിക്കുക: വൺപ്ലസ് വാച്ച് 2,000 രൂപ കിഴിവിൽ സ്വന്തമാക്കാം, ആദ്യ വിൽപ്പന ഏപ്രിൽ 22ന്കൂടുതൽ വായിക്കുക: വൺപ്ലസ് വാച്ച് 2,000 രൂപ കിഴിവിൽ സ്വന്തമാക്കാം, ആദ്യ വിൽപ്പന ഏപ്രിൽ 22ന്

Best Mobiles in India

English summary
Amazon Echo Buds (2nd Gen) True Wireless Stereo (TWS) Earphones Introduced In The US Market.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X