ആമസോൺ പ്രൈം ഡേ 2021 സെയിൽ 2021: സ്മാർട്ട് വാച്ചുകൾക്കും ബാൻഡുകൾക്കും മികച്ച ഓഫറുകൾ

|

ആമസോൺ പ്രൈം ഡേ സെയിൽ 2021 ജൂലൈ 26ന് ആരംഭിക്കും. ജൂലൈ 27 വരെ മാത്രം നടക്കുന്ന ഈ സെയിലിലൂടെ മികച്ച ഓഫറുകളാണ് പ്രൊഡക്ടുകൾക്ക് ലഭിക്കുന്നത്. എല്ലാ വിഭാഗങ്ങളിലുമുള്ള പ്രൊഡക്ടുകൾക്ക് ഓഫറുകൾ നൽകാൻ ആമസോൺ ശ്രദ്ധിക്കുന്നുണ്ട്. ഇത്തരത്തിൽ ഓഫറുകൾ ലഭിക്കുന്ന ഡിവൈസുകളിൽ പ്രധാനപ്പെട്ടവയാണ വെയറബിളുകൾ. സമാർട്ട് വാച്ചുകൾ, സ്മാർട്ട് ബാൻഡുകൾ തുടങ്ങിയവയ്ക്കും മികച്ച ഓഫറുകൾ ലഭിക്കും. എല്ലാ പ്രധാനപ്പെട്ട ബ്രാന്റുകളുടെ വെയറബിൾ ഡിവൈസുകളും സെയിലിലൂടെ ലഭ്യമാകും.

 
ആമസോൺ പ്രൈം ഡേ 2021 സെയിൽ: സ്മാർട്ട് വാച്ചുകൾക്കും ബാൻഡുകൾക്കും ഓഫറുകൾ

സ്മാർട്ട് വാച്ചുകൾക്കും സ്മാർട്ട് ബാൻഡുകൾക്കും ആമസോൺ നൽകുന്ന ഓഫറുകൾ കൂടാതെ എച്ച്ഡിഎഫ്സി ബാങ്ക് ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഇവ വാങ്ങിയാൽ 10 ശതമാനം വരെ കിഴിവ് ലഭിക്കും. കൂടാതെ ഇഎംഐ പേയ്‌മെന്റ് ഓപ്ഷനും ലഭ്യമാകും. ആമസോണിൽ 50% വരെ കിഴിവിൽ ലഭ്യമായ സ്മാർട്ട് വാച്ചുകൾ നോക്കാം.

അമാസ്ഫിറ്റ് ജിടിഎസ് 2 മിനി

അമാസ്ഫിറ്റ് ജിടിഎസ് 2 മിനി നിങ്ങൾക്ക് ആമസോൺ പ്രൈം ഡേ 2021 സെയിലിലൂടെ താരതമ്യേന കുറഞ്ഞ വിലയ്ക്ക് ലഭ്യമാകും. ഈ ഡിവൈസിന്റെ യഥാർത്ഥ വില 9,999 രൂപയാണ്. ആമസോൺ സെയിലിലൂടെ 6,999 രൂപയ്ക്ക് ഈ പ്രൊഡക്ട് ലഭിക്കും. 3,000 രൂപയാണ് ഈ ഡിവൈസിന് ലഭിക്കുന്ന ഡിസ്കൌണ്ട്.

എംഐ വാച്ച് റിവോൾവ്

കഴിഞ്ഞ വർഷം ഇന്ത്യയിൽ പുറത്തിറക്കിയ എംഐ വാച്ച് റിവോൾവ് ആമസോൺ പ്രൈം ഡേ സെയിൽ 2021ലൂടെ കിടിലൻ ഓഫറിൽ ലഭിക്കും. 9,999 രൂപയാണ് ഈ വാച്ചിന്റെ യഥാർത്ഥ വില. ആമസോൺ പ്രൈം ഡേ സയിൽ സമയത്ത് ഈ സ്മാർട്ട് വാച്ച് നിങ്ങൾക്ക് 7,999 രൂപയ്ക്ക് സ്വന്തമാക്കാം. 2000 രൂപയുടെ കിഴിവാണ് ഈ വാച്ചിന് ലഭിക്കുന്നത്.

ആപ്പിൾ വാച്ച് എസ്ഇ

ആമസോൺ പ്രൈം ഡേ 2021ലൂടെ നിങ്ങൾക്ക് ആപ്പിൾ വാച്ച് എസ്ഇയും താരതമ്യേന കുറഞ്ഞ വിലയിൽ ലഭ്യമാകും. ആപ്പാൾ വാച്ച് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇതൊരു സുവർണാവസരമാണ്. 29,900 രൂപ വിലയുള്ള ഈ സ്മാർട്ട് വാച്ച് നിങ്ങൾക്ക് ഇതിനെക്കാൾ കുറഞ്ഞ വിലയിൽ ലഭിക്കും. എത്രയായിരിക്കും ഈ സ്മാർട്ട് വാച്ചിന് നൽകുന്ന വിലക്കിഴിവ് എന്ന കാര്യം ഇതുവരെ ഫ്ലിപ്പ്കാർട്ട് വ്യക്തമാക്കിയിട്ടില്ല.

റിയൽ‌മി വാച്ച് 2 പ്രോ

ആമസോൺ പ്രൈം ഡേ സെയിൽ വഴി രാജ്യത്ത് വിൽപ്പനയ്‌ക്കെത്തുന്ന ഏറ്റവും പുതിയ സ്മാർട്ട് വാച്ചുകളിൽ ഒന്നാണ് റിയൽ‌മി വാച്ച് 2 പ്രോ. ഇത് ഒരു പ്രൈം ഡേ ലോഞ്ചാണ്. 26ന് ഉച്ചയ്ക്ക് 12:30 മുതൽ ഈ സ്മാർട്ട് വാച്ച് വിൽപ്പനയ്ക്ക് എത്തും. മികച്ച വിലക്കിഴിവും ഈ വാച്ചിന് ലഭിക്കും.

നോയിസ് കളർ‌ഫിറ്റ് പൾ‌സ്

നോയ്‌സ് കളർ ഫിറ്റ് പൾസ് അടുത്തിടെയാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. ജൂലൈ 26 ഉച്ചയ്ക്ക് 12 മുതൽ ഇന്ത്യയിൽ ഈ സ്മാർട്ട് വാച്ച് വിൽപ്പനയ്‌ക്കെത്തും. ഡിവൈസിനറെ വില 4,999 രൂപയാണ്. ആമസോൺ പ്രൈം ഡേ 2021 സെയിലിന്റെ ഭാഗമായി 2,499 രൂപയ്ക്ക് ഈ വാച്ച് സ്വന്തമാക്കാം.

Most Read Articles
Best Mobiles in India

English summary
The Amazon Prime Day Sale will start on July 26, 2021. The sale, which runs till July 27, offers the best deals on smart bands and smart watches.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X