ആമസോൺ പ്രൈം ഡേ സെയിലിൽ സെൻഹൈസർ ഓഡിയോ പ്രൊഡക്ടുകൾക്ക് 60 ശതമാനം വരെ കിഴിവ്

|

ജർമ്മൻ ഓഡിയോ പ്രൊഡക്ട് കമ്പനിയായ സെൻ‌ഹൈസർ ആമസോൺ പ്രൈം ഡേ സെയിലിലൂടെ തങ്ങളുടെ ഡിവൈസുൾക്ക് ലഭിക്കുന്ന ഓഫറുകളുടെ വിവരങ്ങൾ വെളിപ്പെടുത്തി. സെൻ‌ഹൈസർ ഡിവൈസുകൾ വളരെ കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ സഹായിക്കുന്നവയാണ് ഈ ഓഫറുകൾ. ഇന്നും നാളെയുമായി നടക്കുന്ന പ്രൈം ഡേ സെയിലിലൂടെ സെൻഹൈസറിന്റെ ഏറ്റവും മികച്ച പ്രൊഡക്ടുകളായ ലെജന്ററി എച്ച്ഡി 25 ഹെഡ്‌ഫോൺസ്, ഐഇ 100 പ്രോ, എംടിഡബ്ല്യു -2 എന്നിവയെല്ലാം സ്വന്തമാക്കാം.

 
ആമസോണിൽ സെൻഹൈസർ ഓഡിയോ പ്രൊഡക്ടുകൾക്ക് 60 ശതമാനം വരെ കിഴിവ്

ആമസോൺ പ്രൈം ഡേ സെയിലിലൂടെ സെൻ‌ഹൈസർ അതിന്റെ മുൻ‌നിര എം‌ടി‌ഡബ്ല്യു -2 ട്രൂ വയർ‌ലെസ് ഇയർ‌ഫോണുകൾ‌ 20 ശതമാനം കിഴിവിൽ വിൽപ്പനയ്ക്ക് എത്തിക്കുന്നു. ഇതോടെ ഈ ടിഡബ്ല്യഎസ് ഇയർഫോണുകൾ 19,990 രൂപ ലഭിക്കും. സെൻഹൈസർ എംടിഡബ്ല്യു -1 ഉപയോക്താക്കൾക്ക് 60 ശതമാനം കിഴിവിൽ 9,980 രൂപയ്ക്ക് സ്വന്തമാക്കാം. ഈ ഇയർബഡ്സിന് മണിക്കൂറുകളോളം ബാറ്ററി ബാക്ക് അപ്പ് നൽകാൻ സാധിക്കും.

സെൻ‌ഹൈസർ എച്ച്ഡി 458 ബിടി ആമസോൺ പ്രൈം ഡേ സെയിലിലൂടെ നിങ്ങൾക്ക് 7490 രൂപയ്ക്ക് സ്വന്തമാക്കാം. 47 ശതമാനം കിഴിവാണ് ഈ ഡിവൈസിന് ലഭിക്കുന്നത്. പി‌എക്‌സി 550-II ഹെഡ്‌ഫോണുകൾ 40 ശതമാനം കിഴിവിൽ 17,980 രൂപയ്ക്കും ലഭിക്കും. സിഎക്സ് 120 ബിടി ഇയർഫോണുകൾ 43 ശതമാനം കിഴിവിൽ 19,990 രൂപയ്ക്ക് സ്വന്തമാക്കാം. സിഎക്സ് 400 ബിടി ട്രൂ വയർലെസ് ഇയർഫോൺസ് 35 ശതമാനം കിഴിവിൽ 10,990 രൂപയ്ക്കും എച്ച്ഡി 350 ബിടി 33 ശതമാനം കിഴിവിൽ 5,990 രൂപയ്ക്കും സ്വന്തമാക്കാം. എച്ച്ഡി 250 ബിടി ഉപഭോക്താക്കൾക്ക് 27 ശതമാനം കിഴിവിൽ 3990 രൂപയ്ക്ക് ലഭിക്കും.

സെൻ‌ഹൈസറിനു പുറമേ, പുതുതായി വികസിപ്പിച്ച ഡൈനാമിക് ഡ്രൈവറുകളുള്ള ഓഡിയോ ഉൽപ്പന്നങ്ങൾക്ക് പ്രൈം ഡേ സെയിൽ ആകർഷകമായ കിഴിവുകൾ നൽകുന്നുണ്ട്. ഐഇ 100 പ്രോ 16 ശതമാനം കിഴിവിൽ ലഭിക്കും. വിപണിയിലെ മികച്ച ക്വാളിറ്റിയുള്ള പ്രൊഡക്ടുകൾ കൊണ്ട് ജനപ്രീതി നേടിയ ഡിജെകൾക്ക് ഉപയോഗിക്കാവുന്ന കുറഞ്ഞ ഭാരമുളള ഒരു ചെവിയിൽ മാത്രം കേൾക്കാനുള്ള ഓപ്ഷനുള്ള എച്ച്ഡി 25 ഡിജെ ഹെഡ്‌ഫോണുകൾ 55 ശതമാനം കിഴിവിൽ 8499 രൂപയ്കക് ലഭിക്കും. എച്ച്ഡി 280 പ്രോ ഹെഡ്‌ഫോണുകൾ 28 ശതമാനം കിഴിവിലും ഇ -835 എസ് മൈക്രോഫോണുകൾ 27 ശതമാനം കിഴിവിൽ 6699 രൂപയക്ക് ലഭിക്കും.

എക്സ്എസ് -1 മൈക്രോഫോണുകൾ നിങ്ങൾക്ക് 23 ശതമാനം കിഴിവോടെ 649 രൂപയ്ക്ക് സ്വന്തമാക്കാനുള്ള അവസരവും ആമസോൺ പ്രൈം ഡേ സെയിൽ നൽകുന്നുണ്ട്. ന്യൂമാൻ എൻഡിഎച്ച് 20 14 ശതമാനം കിഴിവിൽ 30,990 രൂപയ്ക്ക് നൽകുന്നു. എക്സ്എസ് ലാവ് യുഎസ്ബി-സി മൊബൈൽ മൈക്രോഫോൺ 13 ശതമാനം കിഴിവിൽ 649 രൂപയ്ക്ക് ലഭിക്കും. എക്സ്എസ് ലാവ് മൊബൈൽ, എംകെഇ 400 മൈക്രോഫോണുകൾ 11 ശതമാനം കിഴിവിലും ലഭികകും. എംകെഇ 200 മൊബൈൽ കിറ്റ് 6 ശതമാനം കിഴിവിൽ നിങ്ങൾക്ക് സ്വന്തമാക്കാം. മറ്റ് നിരവധി ഡീലുകളും ആമസോൺ പ്രൈം ഡേ സെയിലിലൂടെ നിങ്ങൾക്ക് ലഭിക്കും.

Most Read Articles
Best Mobiles in India

English summary
Amazon Prime Day sale offering huge discounts on Sennheiser's products. Up to 60 percent discount on these devices.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X