Home
Gadgets

ആമസോൺ പ്രൈം ഡേ സെയിൽ 2021: ഇലക്ട്രോണിക്സ്, ആക്സസറികൾക്ക് എന്നിവയ്ക്ക് 60% കിഴിവ്

ലാപ്‌ടോപ്പ്, സ്മാർട്ട്‌ഫോണുകൾ, ക്യാമറകൾ, മറ്റെന്തെങ്കിലും ആക്‌സസറികൾ പോലുള്ള ചില ഇലക്ട്രോണിക് പ്രൊഡക്ടുകളിൽ ഏതെങ്കിലും വാങ്ങാൻ താല്പര്യമുണ്ടോ? എങ്കിൽ നിങ്ങൾക്ക് സുവർണാവസരമാണ് ആമസോൺ നൽകുന്നത്. ആമസോൺ പ്രൈം ഡേ 2021 സെയിലിലൂടെ ഇലക്ട്രോണിക്സും അനുബന്ധ ഉപകരണങ്ങളും വൻ വിലക്കിഴിവിൽ ലഭ്യമാകും. 60% വരെ വിലക്കിഴിവിൽ നിങ്ങൾക്ക് ഇലക്ട്രോണിക്സും ആക്സസറീകളും സ്വന്തമാക്കാം.

ആമസോൺ പ്രൈം ഡേ സെയിൽ 2021: ഇലക്ട്രോണിക്സ്, ആക്സസറികൾക്ക് 60% കിഴിവ്

എച്ച്ഡിഎഫ്സി ബാങ്ക് ഡെബിറ്റ് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഏതെങ്കിലും പ്രൊഡക്ടുകൾ വാങ്ങിയാൽ നിങ്ങൾക്ക് 10% അധിക ഇൻസ്റ്റന്റ് ഡിസ്കൌണ്ടും ആമസോൺ നൽകുന്നുണ്ട്. കൂടാതെ, എക്സ്ചേഞ്ച് ഡിസ്കൌണ്ട്, നോ-കോസ്റ്റ് ഇഎംഐ പേയ്മെന്റ് ഓപ്ഷനുകൾ, ആയിരക്കണക്കിന് കൂപ്പൺ ഡിസ്കൌണ്ടുകൾ, വിവിധ വിഭാഗങ്ങളിലായി പ്രൊഡക്ടുകളുടെ വലിയ ശേഖരം എന്നിവയും മറ്റ് ആനുകൂല്യങ്ങളും ആമസോൺ സെയിലിലൂടെ ലഭിക്കും.

ലാപ്ടോപ്പുകൾക്ക് 35,000 രൂപ വരെ കിഴിവ്

ലാപ്ടോപ്പുകളാണ് നിങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്നതെങ്കിൽ നിങ്ങൾക്ക് മറ്റൊരിക്കലും ലഭിക്കാത്ത തരത്തിലുള്ള വിലക്കിഴിവുകൾ ആമസോണിൽ ലഭിക്കും. 35,000 രൂപ വരെയാണ് ലാപ്ടോപ്പുകൾക്ക് ലഭിക്കുന്ന കിഴിവ്. കൂടുതൽ വിശദാംശങ്ങൾക്കായി വിൽപ്പന സമയത്ത് ആമസോൺ വെബ്‌സൈറ്റ് അല്ലെങ്കിൽ ആപ്പ് സന്ദർശിക്കുക. ഓൺലൈൻ ക്ലാസുകളും വർക്ക് ഫ്രം രീതിയുമുള്ള കാലത്ത് നിങ്ങളുടെ ലാപ്ടോപ്പുകൾ അപ്ഗ്രേഡ് ചെയ്യാൻ താല്പര്യം ഉണ്ടെങ്കിൽ ഇത് സുവർണാവസരമാണ്.

ഹെഡ്‌ഫോണുകളും സ്പീക്കറുകളും 70% വരെ കിഴിവിൽ

നിങ്ങളുടെ ഹെഡ്‌ഫോണുകൾ മാറ്റി പുതിയൊരെണ്ണം വാങ്ങണമെന്നുണ്ടോ, ടിഡബ്ല്യുഎസ് ഇയർബഡ്സ്, ഗെയിമിംഗ് ഹെഡ്‌ഫോണുകൾ, വയർഡ് ഹെഡ്‌സെറ്റുകൾ, പുതിയ സ്പീക്കർ സിസ്റ്റം എന്നിങ്ങനെയുള്ള ഓഡിയോ ഡിവൈസുകൾക്കെല്ലാം ആണസോൺ പ്രൈം ഡേ 2021 സെയിൽ സമയത്ത് 70 ശതമാനം വരെ കിഴിവാണ് ലഭിക്കുന്നത്.

സ്മാർട്ട് വാച്ചുകൾക്ക് 50% വരെ കിഴിവ്

നിരവധി സ്മാർട്ട് വാച്ച് മോഡലുകൾ ആമസോണിൽ ലഭ്യമാണ്. നിങ്ങൾക്ക് അവ 50% വരെ കിഴിവിൽ ലഭിക്കും. ഇതിനകം തന്നെ നിങ്ങൾക്ക് ലഭിക്കുന്ന ചില സ്മാർട്ട് വാച്ച് ഡീലുകൾ ഞങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 50ശതമാനം വരെ കിഴിവുകളാണ് നിങ്ങൾക്ക് ആമസോണിലൂടെ സ്മാർട്ട് വാച്ചുകൾ വാങ്ങുമ്പോൾ ലഭിക്കുന്നത്.

ടാബ്‌ലെറ്റുകൾക്ക് 45% വരെ കിഴിവ്

നിങ്ങൾക്ക് ടാബ്‌ലെറ്റുകൾ വാങ്ങണമെങ്കിൽ 45% വരെ കിഴിവിൽ അവ സ്വന്തമാക്കാൻ സാധിക്കും. ആമസോൺ പ്രൈം ഡേ സെയിലിലൂടെ ആകർഷകമായ ടാബ്ലറ്റ് മോഡലുകൾ വിലക്കിഴിവിൽ ലഭിക്കും. ഓൺലൈൻ ക്ലാസുകൾക്ക് വേണ്ടിയും മറ്റ് പല ആവശ്യങ്ങൾക്കുമായി ടാബ്‌ലെറ്റുകൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇത് മികച്ചൊരു അവസരം തന്നെയാണ്.

ക്യാമറകൾക്ക് 60% വരെ കിഴിവ്

ക്യാമറകളും അനുബന്ധ ഉപകരണങ്ങളും ആമസോൺ വമ്പിച്ച കിഴിവിൽ ലഭ്യമാക്കുന്നു. ആമസോൺ ആപ്പിലോ വെബ്‌സൈറ്റിലോ ഉള്ള കിഴിവുകൾ നിങ്ങൾക്ക് പരിശോധിക്കാം. ആമസോണിലൂടെ ക്യാമറകൾ വാങ്ങുന്നവർക്ക് 60 ശതമാനം വരെ കിഴിവാണ് ഇപ്പോൾ ലഭിക്കുന്നത്. എല്ലാ പ്രമുഖ ബ്രാന്റുകളുടെ ക്യാമറകളും ഈ സെയിലിലൂടെ നിങ്ങൾക്ക് സ്വന്തമാക്കാം.

More from GizBot

Best Mobiles in India

English summary
Buyers of certain electronic products such as laptops, smartphones, cameras and other accessories can get up to 60% off through Amazon Prime Day Sale
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X