ഇലക്ട്രോണിക്‌സ് ആക്‌സസറികൾക്ക് 50% വരെ കിഴിവുമായി ആമസോൺ
ഇലക്ട്രോണിക്‌സ് ആക്‌സസറികൾ വിലക്കുറവിൽ ലഭിക്കുന്ന കാര്യത്തെ കുറിച്ച് ചിന്തിക്കാതിരിക്കുന്നതാണ് നല്ലത്. ഇപ്പോൾ എല്ലാ ഇലക്ട്രോണിക്‌സ് ആക്‌സസറികൾക്കും ജിഎസ്ടി പോലെയുള്ള പ്രക്രിയകൾ കാരണം എല്ലാത്തിനും നല്ല വിലയാണ് വരുന്നത്. ഇത് ചിലപ്പോൾ സാധാരണക്കാർക്ക് താങ്ങുവാൻ കഴിയില്ലായിരിക്കാം. ഇതിനാൽ ഇപ്പോൾ ഈ പ്രശ്‌നം ഒരുപരിധിവരെ പരിഹരിക്കുവാനുള്ള പദ്ധതികളുമായി ഉപയോക്താക്കളുടെ മുൻപിൽ എത്തിയിരിക്കുകയാണ് ആമസോൺ. ഇലക്ട്രോണിക്‌സ് ആക്‌സസറികൾക്ക് 50% വരെ കിഴിവ് നൽകുന്ന ഓൺലൈൻ റീട്ടെയിലർ ആമസോൺ ഇപ്പോൾ നിരവധി പ്രോഡക്റ്റുകൾ വിൽപ്പനയ്ക്കായി എത്തിച്ചിരിക്കുകയാണ്. നിങ്ങൾക്ക് ലഭിക്കാവുന്നതിൽ വെച്ച് ഏറ്റവും മികച്ച വിലയിലാണ് ഈ പ്രോഡക്റ്റുകൾ വിൽപ്പനയ്ക്കായി ആമസോൺ ഇപ്പോൾ ലഭ്യമാക്കിയിരിക്കുന്നത്. ലാപ്‌ടോപ്പുകൾ, പ്രിന്ററുകൾ, ഹെഡ്‌ഫോണുകൾ, സ്പീക്കറുകൾ, ക്യാമറകൾ, ആക്‌സസറികൾ എന്നിവ ആമസോൺ വിൽപനയിൽ നിന്നും ഏറ്റവും മികച്ച വിലക്കിഴിവിൽ നിങ്ങൾക്ക് സ്വന്തമാക്കം. ആമസോൺ ഏതൊക്കെ ഇലക്ട്രോണിക്‌സ് ആക്‌സസറികൾക്കാണ് കിഴിവ് നൽകിയിരിയ്ക്കുന്നതെന്ന് നമുക്ക് ഇവിടെ നോക്കാം.
കൂടുതൽ വായിക്കുക: 30,000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട്ഫോണുകൾക്ക് ഫ്ലിപ്പ്കാർട്ടിൽ വമ്പിച്ച വിലക്കിഴിവ്

ലാപ്ടോപ്പുകൾക്കും പ്രിന്ററുകൾക്കും 40% വരെ വിലക്കിഴിവ്
ഓൺലൈൻ വിദ്യാഭ്യാസവും വർക്ക് ഫ്രം ഹോമും ഇപ്പോൾ സർവ്വസാധാരണമായതിനാൽ ലാപ്ടോപ്പുകളും പ്രിന്ററുകളും വലിയ രീതിയിൽ ഇപ്പോൾ വിപണനം നടത്തുന്നു. ഈ സമയത്ത് നിങ്ങൾക്ക് ആമസോണിൽ നിന്നും ഏറ്റവും മികച്ച ലാപ്ടോപ്പുകളും പ്രിന്ററുകളും 40% വരെ വില കിഴിവിൽ സ്വന്തമാക്കാവുന്നതാണ്.

ഹെഡ്‌ഫോണുകൾക്കും സ്പീക്കറുകൾക്കും 30% വരെ വിലക്കിഴിവ്
കുറഞ്ഞ നിരക്കിൽ നിങ്ങൾക്ക് മികച്ച ഹെഡ്‌ഫോണുകളും സ്പീക്കറുകളും ആമസോണിൽ നിന്നും ഓഫറുകളിൽ ഇപ്പോൾ സ്വന്തമാക്കാവുന്നതാണ്. ഈ സെഗ്മെന്റിൽ നിലവിലുള്ള ഇലക്ട്രോണിക്‌സ് ആക്സസറീസ് വിൽപ്പനയിൽ 30% വരെ കിഴിവ് ആമസോൺ നൽകുന്നു.

ക്യാമറകൾക്കും ആക്‌സസറികൾക്കും 20% വരെ വിലക്കിഴിവ്
ക്യാമറകൾ വിലകുറവിൽ വാങ്ങാൻ പലരും നല്ല രീതിയിൽ ശ്രമിക്കാറുണ്ട്, കാരണം ഇവയ്ക്ക് സാധാരണയായി നല്ല വിലയാണ് വരുന്നത്. ഈ സാഹചര്യത്തിൽ, ഇപ്പോൾ നടക്കുന്ന ആമസോൺ വിൽപ്പനയിൽ നിന്നും ക്യാമറകളും അവയുടെ ആക്‌സസറികളും കുറഞ്ഞവിലയിൽ സ്വന്തമാക്കൻ ആമസോൺ നിങ്ങളെ സഹായിക്കും.

കമ്പ്യൂട്ടിംഗ് ഡിവൈസുകൾക്കും ആക്‌സസറികൾക്കും 50% വരെ വിലക്കിഴിവ്
കമ്പ്യൂട്ടിംഗ് ഡിവൈസുകൾക്കും ആക്‌സസറികൾക്കും 50% വരെ വിലക്കിഴിവ് ഇപ്പോൾ ലഭിക്കുവാൻ നിങ്ങൾ തീർച്ചയായും ആമസോൺ സന്ദർശിക്കുക. ഈ ഓൺലൈൻ വിൽപ്പനയിൽ നിങ്ങൾക്ക് ഇഷ്ട്ടപ്പെട്ട കമ്പ്യൂട്ടർ ആക്‌സസറികൾ ലഭിക്കാവുന്നതിൽ വെച്ച് ഏറ്റവും കുറഞ്ഞ വിലയിൽ സ്വന്തമാക്കാവുന്നതാണ്.


Click it and Unblock the Notifications








