Home
Gadgets

ഗാഡ്ജറ്റകൾ കണ്ടെത്താനായൊരു ഗാഡ്ജറ്റ്, ആപ്പിൾ എയർടാഗ് മാർച്ചിൽ വിപണിയിലെത്തും

ദിവസവും ഉപയോഗിക്കുന്ന ഗാഡ്‌ജെറ്റുകൾ കാണാതാവുന്നുണ്ടോ. എവിടെയാണ് വച്ചത് എന്ന് ഓർമ്മയില്ലാതെ എല്ലായിടത്തും തിരയേണ്ട വരുന്ന അവസ്ഥയുണ്ടോ. ഇതിനൊരു പരിഹാരമുണ്ടാക്കുകയാണ് ആപ്പിൾ. ഗാഡ്ജറ്റുകൾ ട്രാക്കുചെയ്യാനും കണ്ടെത്താനും ഉപയോക്താക്കളെ സഹായിക്കുന്ന അൾട്രാ-വൈഡ്ബാൻഡ് ട്രാക്കറാണ് ആപ്പിൾ എയർടാഗ്. എയർടാഗ്സ് എന്ന് വിളിക്കുന്ന ഇവ കാണാതായ ഗാഡ്ജറ്റുകളുടെ ലൊക്കേഷൻ ട്രാക്ക് ചെയ്യുന്നു. എയർടാഗുകൾ ഐഫോണുകളുമായി കണക്ട് ചെയ്ത് ഉപയോഗിക്കാൻ സാധിക്കും. മറ്റ് ബ്ലൂടൂത്ത് ട്രാക്കറുകൾക്ക് സമാനമായ ഡിവൈസാണ് ഇത്.

ആപ്പിൾ എയർടാഗ്സ്

ആപ്പിൾ എയർടാഗ്സ്

ഐഫോൺ എസ്ഇ2 സ്മാർട്ട്ഫോണുായി ബന്ധപ്പെട്ട വിവരങ്ങൾ വെളിപ്പെടുത്തിയ ജനപ്രിയ ടിപ്‌സ്റ്റർ ജോൺ പ്രോസ്സർ പുറത്ത് വിട്ട റിപ്പോർട്ടുകൾ അനുസരിച്ച് വില കുറഞ്ഞ ഐഫോൺ എയർടാഗുകൾ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് ആപ്പിൾ. ടിപ്പ്സ്റ്റർ പുറത്ത് വിട്ട റിപ്പോർട്ടുകൾ അനുസരിച്ച് ആപ്പിൾ എയർടാഗുകൾ മാർച്ചിൽ പുറത്തിറങ്ങും. ഇതുവരെ കമ്പനിയുടെ ഭാഗത്ത് നിന്നും ഔദ്യോഗികമായ അറിയിപ്പുകൾ ലഭ്യമായിട്ടില്ല. ടിപ്പ്സ്റ്റർ കൃത്യമായ തിയ്യതിയും പ്രഖ്യാപിച്ചിട്ടില്ല.

ആപ്പിൾ

ആപ്പിൾ എയർടാഗുകളുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ കഴിഞ്ഞ ഓഗസ്റ്റിലാണ് പുറത്ത് വരുന്നത്. ഈ ലീക്ക് ഡിവൈസിന്റെ അടിസ്ഥാന പ്രവർത്തനങ്ങൾ വിശദീകരിക്കുന്നവയാണ്. ഇത് ഒരു ലൊക്കേഷൻ ട്രാക്കിങ് ഡിവൈസാണ്. ഇത് ഹോസ്റ്റ് സ്മാർട്ട്‌ഫോൺ, ടാബ്‌ലെറ്റുമായി പെയർ ചെയ്യാമെന്നാണ് സുചനകൾ. പേറ്റന്റിലെ മൾട്ടി-ഇന്റർഫേസ് ട്രാൻസ്‌പോണ്ടർ (എംഐടി) ഡിവൈസിന്റെ പ്രവർത്തനത്തിന് ആപ്പിൾ ഊന്നൽ നൽകിയിരുന്നു.

പ്രോസസർ

ലളിതമായ പ്രോസസർ, ലൈറ്റ് ആൻഡ് മോഷൻ സെൻസറുകൾ, റേഡിയോ സ്റ്റാക്ക്, പവർ കോർ എന്നിവ ഉപയോഗിച്ച് പ്രവർത്തിക്കുന്ന പോർട്ടബിൾ കോംപാക്റ്റ് ഗാഡ്‌ജെറ്റാണ് മൾട്ടി-ഇന്റർഫേസ് ട്രാൻസ്‌പോണ്ടർ (എംഐടി) ഡിവൈസ്. വാലറ്റുകൾ, കീകൾ, ഐഡികൾ എന്നിവയുൾപ്പെടെ നിരവധി ഒബ്‌ജക്റ്റുകളിൽ ഇത് അറ്റാച്ചുചെയ്യാനാകും. ഇത് ഒരു ചെറിയ ലൊക്കേഷൻ ട്രാക്കിംഗ് ഡിവൈസാണ്. ഐപാഡുമായോ ഐഫോണുമായി പെയർ ചെയ്ത് ഡിവൈസുകൾ കണ്ടെത്താൻ ഇത് സഹായിക്കും.

കണക്റ്റിവിറ്റി

ട്രാക്കിങിന് പുറമെ കണക്റ്റിവിറ്റി, അടുത്തുള്ള ഇലക്ട്രോണിക്സുകളുമായുള്ള കമ്മ്യൂണിക്കേഷൻ, പവർ അഫോർഡൻസസ് എന്നിവ ഈ ഡിവൈസിന് ചെയ്യാൻ സാധിക്കുന്ന കാര്യങ്ങളാണ്. പേറ്റന്റ്സ് ഒരു പവർ മാനേജുമെന്റ് ഫീച്ചറിനെ കുറിച്ചുള്ള സൂചനകളും നൽകുന്നുണ്ട്. ഈ ഡിവൈസ് ഘടിപ്പിച്ചിട്ടുള്ള ഡിവൈസുകൾ കണ്ടെത്താനായി വളരെ കൃത്യമായ ലൊക്കേഷൻ സംവിധാനമാണ് ഡിവൈസ് ഉപയോഗിക്കുന്നത് എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

വില

വില

ടൈൽ പോലുള്ള ബ്ലൂടൂത്ത് ട്രാക്കറുകളായ സ്മാർട്ട് ടാഗ്, സ്മാർട്ട് ടാഗ്+ എന്നിവയുടെ ലോഞ്ച് അടുത്തിടെ സാംസങ് പ്രഖ്യാപിച്ചിരുന്നു. സാംസങിന്റെ ഈ ഡിവൈസുകൾക്ക് 29 ഡോളർ (ഏകദേശം 2.100 രൂപ)മുതലായിരിക്കും വില ആരംഭിക്കുന്നത്. അടുത്ത മാസം ആദ്യം തന്നെ ഇവ വിപണിയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. ആപ്പിൾ എയർ ടാഗുകൾക്ക് കമ്പനി പേറ്റന്റ് ഫയൽ ചെയ്തതിനാൽ ഇതേ വിലയിലോ അതിൽ കൂടുതൽ വിലയിലോ ഡിവൈസ് വിപണിയിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

More from GizBot

Best Mobiles in India

English summary
Apple Airtag is an ultra-wideband tracker that helps users track and locate gadgets.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X