സ്മാർട്ട് വാച്ച് വിപണിയിൽ ആപ്പിൾ ആധിപത്യം, ഹുവാവേയും സാംസങ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ

|

സ്മാർട്ട് വാച്ചുകൾ സ്മാർട്ട്ഫോണുകൾ പോലെ തന്നെ പ്രചാരം നേടിക്കഴിഞ്ഞിരിക്കുകയാണ്, ധാരാളം ആളുകൾ ഇന്ന് സ്മാർട്ട് വാച്ച് ഉപയോഗിക്കുന്നുണ്ട്. സമയം അറിയുക എന്ന വാച്ചിന്റെ ഉദ്ദേശത്തിൽ നിന്നും ആരോഗ്യവും ഫിറ്റ്നസും ട്രാക്ക് ചെയ്യുക, ഫോൺ നിയന്ത്രിക്കുക തുടങ്ങിയ കാര്യങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന സ്മാർട്ട് വാച്ചുകൾ ഏറെ ഉപകാരപ്രദമായ ഡിവൈസുകളാണ്. കൌണ്ടർപോയിന്റ് ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് ലോകത്തിലെ സ്മാർട്ട് വാച്ച് വിപണിയിൽ ഒന്നാം സ്ഥാനം ആപ്പിളിനാണ്.

ആപ്പിൾ വാച്ച്

28% ആഗോള വിപണി വിഹിതവും സ്ഥിരമായ വളർച്ചയുമുള്ള ആപ്പിൾ വാച്ച് ലോക വിപണിയിൽ ആധിപത്യം തുടരുകയാണ്. 100 ദശലക്ഷത്തിൽ അധികം ഉപയോക്താക്കളാണ് ആപ്പൾ വാച്ചുകൾക്ക് ഉള്ളത്. യുഎസ് ആണ് ആപ്പിൾ വാച്ചിന്റെ ഏറ്റവും പ്രധാനപ്പെട്ട വിപണിയെന്ന് കൗണ്ടർപോയിന്റിലെ സീനിയർ അനലിസ്റ്റ് വ്യക്തമാക്കി. ആപ്പിൾ വാച്ചിന്റെ ഉപയോക്തൃ അടിത്തറയുടെ പകുതിയിലധികവും അമേരിക്കയിൽ നിന്നാണ്. ഇതന്റെ അറ്റാച്ച് നിരക്ക് ഏകദേശം 30% ആണ്. മൊത്തത്തിലുള്ള സ്മാർട്ട് വാച്ച് ഉപയോഗവും 2021ന്റെ രണ്ടാം പാദത്തിൽ ഗണ്യമായി ഉയർന്നിട്ടുണ്ട്.

സ്മാർട്ട് വാച്ചുകൾ

2020ന്റെ രണ്ടാം പാദവുമായി താരതമ്യപ്പെടുത്തുമ്പോൾ ഇക്കഴിഞ്ഞ പാദത്തിൽ 27% കൂടുതൽ കയറ്റുമതി ഉണ്ടായിട്ടുണ്ട്. 100 ഡോളറിനേക്കാൾ വിലകുറഞ്ഞ സ്മാർട്ട് വാച്ചുകളുടെ ആവശ്യം വൻതോതിൽ വർധിച്ചതാണ് വിൽപ്പന വർധിക്കാൻ കാരണമായത് എന്നാണ് റിപ്പോർട്ടുകൾ. ഈ വിഭാഗത്തിലെ സ്മാർട്ട് വാച്ചുകൾക്ക് 547% വർധനവാണ് 2021ന്റെ രണ്ടാം പാദത്തിൽ ഉണ്ടായത്. മറ്റൊരു ശ്രദ്ധേയമായ കാര്യം സാംസങിന്റെ വളർച്ചയാണ്. സാംസങ് സ്മാർട്ട് വാച്ചുകൾ വൻതോതിൽ വിറ്റഴിക്കപ്പെടുകയും ആഗോള വിപണിി മൂന്നാം സ്ഥാനത്തേക്ക് ഉയരുകയും ചെയ്തു.

സാംസങ് സ്മാർട്ട് വാച്ചുകൾ

43% കയറ്റുമതിയാണ് സാംസങിന് വർധിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഗാലക്‌സി വാച്ച് 3, ഗാലക്‌സി വാച്ച് ആക്റ്റീവ് 2 എന്നിവയുടെ വിൽപ്പന മെച്ചപ്പെടുത്താൻ കമ്പനിക്ക് കഴിഞ്ഞു. ഗാർമിൻ 62%ൽ അധികം വളർച്ച കൈവരിച്ചതായും റിപ്പോർട്ടിൽ പറയുന്നു. കമ്പനിയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും കൂടുതൽ സ്മാർട്ട് വാച്ചുകൾ വിറ്റഴിച്ച പാദമാണ് ഈ കഴിഞ്ഞത്. ഗാർമിൻ സ്മാർട്ട് വാച്ചുകൾ ജിപിഎസ് സവിശേഷതകൾ കൊണ്ട് ശ്രദ്ധേയമാണ്. കാൽനടയാത്രക്കാർക്കും ഔട്ട്ഡോർ ഫിറ്റ്നസ് പ്രേമികൾക്കും ഇടയിൽ ഇവയ്ക്ക് ആവശ്യക്കാർ ഏറെയാണ്.

സ്മാർട്ട് വാച്ച് വിപണി

വടക്കേ അമേരിക്കയാണ് ലോകത്തിലെ ഏറ്റവും വലിയ സ്മാർട്ട് വാച്ച് മാർക്കറ്റ്. ഇതിന് തൊട്ട് പിന്നിൽ ചൈനയാണ്. അതേസമയം അതിവേഗം വളരുന്ന വിപണിയാണ് ഇന്ത്യ. സ്മാർട്ട് വാച്ചുകളുടെ വിപണിയിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള 100 ഡോളറിൽ താഴെ വില വരുന്ന ധാരാളം ഡിവൈസുകൾ ഇന്ത്യയിൽ പുറത്തിറങ്ങുന്നുണ്ട്. എസ്പിഒ2, ഹൃദയമിടിപ്പ് മോണിറ്ററിങ് എന്നിവയുള്ള വാച്ചുകൾക്കും ആവശ്യക്കാർ ഏറെയാണ്. ഷവോമി, റിയൽമി, ഓപ്പോ എന്നിവയിൽ നിന്നുള്ള സ്മാർട്ട് വാച്ചുകളുടെ ജനപ്രീതിയും ഇന്ത്യൻ ബ്രാൻഡുകളായ ബോട്ട്, നോയിസ് എന്നിവയുടെ ഉയർച്ചയും കാരണം ആഗോള സ്മാർട്ട് വാച്ച് വിൽപ്പനയിൽ 2% ഇന്ത്യയിലാണ് നടന്നത്.

ഹുവാവേ

2021ന്റെ രണ്ടാം പാദത്തിൽ ഹുവാവേ രണ്ടാം സ്ഥാനത്തെത്തി എങ്കിലും കയറ്റുമതി കുറഞ്ഞ ആദ്യത്തെ അഞ്ച് സ്മാർട്ട് വാച്ച് ബ്രാൻഡുകളിൽ ഒന്നാണിത്. ബ്രാൻഡിന്റെ സ്മാർട്ട്‌ഫോൺ ബിസിനസ്സ് കുറയുന്നതായാണ് കാണുന്നതെന്ന് കൗണ്ടർപോയിന്റ് റിപ്പോർട്ടിൽ പറയുന്നു. സാംസങ് സ്മാർട്ട് വാച്ചുകളിൽ കൂടുതൽ ശ്രദ്ധ കൊടുക്കുന്നതിനാൽ വെയർ ഒഎസുമായും സാംസങ്ങിന്റെ ഏറ്റവും പുതിയ സ്മാർട്ട് വാച്ചുകൾ വരുന്നു. സാംസങ് ഈ നിലയിലുള്ള വളർച്ച തുടർന്നാൽ രണ്ടാം സ്ഥാനത്തേക്ക് ഉയരുമെന്ന് ഉറപ്പാണ്.

Best Mobiles in India

English summary
Apple is the number one smartwatch maker in the world. In second place is Huawei and in third place is Samsung. India is the fastest growing smartwatch market in the world.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X