Home
Gadgets

സിരി സപ്പോർട്ടുമായി എന്നിവയുമായി ആപ്പിൾ ഹോംപോഡ് മിനി അവതരിപ്പിച്ചു

ആപ്പിൾ പുതിയ സ്മാർട്ട് സ്പീക്കറായ ഹോംപോഡ് മിനി 'ഹായ്, സ്പീഡ്' ഇവന്റിൽ വച്ച് അവതരിപ്പിച്ചു. ഈ പുതിയ സ്മാർട്ട് സ്പീക്കർ ഇൻബിൽറ്റ് സിരിയുമായിട്ടാണ് വരുന്നത്. നിങ്ങളുടെ സ്മാർട്ട് ഹോം ഉപകരണങ്ങൾ നിയന്ത്രിക്കാൻ ഇതിലൂടെ സാധിക്കും. ഇതിനായി ഹോംപാഡ് മിനിയെ ഹോം അപ്ലിക്കേഷനുമായി ഓട്ടോമാറ്റിക്കായി കണക്ട് ചെയ്യാൻ സാധിക്കും.

സിരി സപ്പോർട്ടുമായി എന്നിവയുമായി ആപ്പിൾ ഹോംപോഡ് മിനി അവതരിപ്പിച്ചു

ആപ്പിൾ ഹോംപോഡ് മിനിയുടെ വില 99 ഡോളറാണ് (ഏകദേശം 7,300 രൂപ), വൈറ്റ്, സ്‌പേസ് ഗ്രേ എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളുള്ള ഡിവൈസിന്റെ പ്രീ-ഓർഡർ നവംബർ 6 മുതൽ ആരംഭിക്കും. ആപ്പിളിന്റെ ഈ പുതിയ സ്മാർട്ട് സ്പീക്കറിന്റെ വിൽപ്പന നവംബർ 16ന് ആരംഭിക്കും.

ആപ്പിൾ ഹോംപോഡ് മിനി: സവിശേഷതകൾ

ആപ്പിൾ ഹോംപോഡ് മിനി പുറത്തിറക്കിയിരിക്കുന്നത് പ്ലേ, പൌസ്, വോളിയം കൺട്രോളുകളുള്ള ബാക്ക്‌ലിറ്റ് ടച്ച് സെൻ‌സിറ്റീവ് ടോപ്പുമായിട്ടാണ്. സിരി ആക്ടീവ് ആയതിനാൽ ഈ ഭാഗം പ്രകാശിക്കും. ഒരു ഫുൾ റേഞ്ച് ഡൈനാമിക് ഡ്രൈവറും അധിക ബാസ് ഓംഫിനായി രണ്ട് ഹൈ എക്സിക്യൂഷൻ പാസിവ് റേഡിയറുകളും ഇതിൽ ഉണ്ട്. ഈ സ്മാർട്ട് സ്പീക്കറിന് 360 ഡിഗ്രി ശബ്ദവും നൽകാൻ കഴിയും.

ആപ്പിൾ ഹോംപോഡ് മിനിയിലെ സിരി നിങ്ങളുടെ വീട്ടിലെ എല്ലാ അംഗങ്ങളുടെയും ശബ്‌ദം തിരിച്ചറിയുകയും നിർദേശങ്ങൾ അനുസരിച്ച് സ്മാർട്ട് ഉപകരണങ്ങൾ നിയന്ത്രിക്കുകയും ചെയ്യുന്നു. നിങ്ങളുടെ ഐഫോണിലെ അപ്ലിക്കേഷനുകൾ ആക്‌സസ്സുചെയ്ത് മെസേജുകൾ വായിക്കാനും അയയ്‌ക്കാനും ഇതിന് സാധിക്കും. ഈ സ്പീക്കർ ഉപയോക്താക്കൾക്ക് പേഴ്സണൽ അപ്‌ഡേറ്റുകളും നൽകുന്നു.

ഒരു ഹോംപോഡിൽ നിന്ന് മറ്റൊരു മുറിയിലേക്കോ ഇന്റർകോം ഫീച്ചറുള്ള എല്ലാ മുറികളിലേക്കുമോ മെസേജ് വേഗത്തിൽ അയയ്ക്കാൻ ആപ്പിൾ ഹോംപോഡ് മിനി ഉപയോക്താക്കളെ സഹായിക്കും. മറ്റെല്ലാ ആപ്പിൾ ഡിവൈസുകളിലും സേവനങ്ങളിലും ഇത് പ്രവർത്തിക്കുന്നു. ഹോം‌പോഡ് സ്പീക്കറുകളിലും എയർ‌പോഡുകളിലും ഓഡിയോ കണ്ടന്റ് ഓട്ടോമാറ്റിക്കായി പ്ലേ ചെയ്യുമ്പോൾ, മറ്റ് ഡിവൈസുകളായ കാർ‌പ്ലേ, ഐഫോണുകൾ എന്നിവയിലേക്ക് മെസേജുകളുടെ നോട്ടിഫിക്കേഷനുകൾ ലഭിക്കും.

പതിവ് പോലെ ആപ്പിൾ സ്വകാര്യതയിൽ വളരെയധികം ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. ആവശ്യമെങ്കിൽ ഈ ഡിവൈസിനെ ഒരു ഓഡിയോ ഡിവൈസായി മാത്രം ഉപയോഗിക്കാവുന്നതാണ്. ഓഡിയോ സ്റ്റോറേജിനുള്ള സംവിധാനവും ഇതിലുണ്ട്. ഇതുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും എൻക്രിപ്റ്റഡാണ് എന്നും ആപ്പിൾ അധികൃതർ അറിയിച്ചിട്ടുണ്ട്.

More from GizBot

Best Mobiles in India

English summary
Apple has introduced the new smart speaker Homepod Mini at the 'Hi, Speed' event. This new smart speaker comes with inbuilt Siri. This allows you to control your smart home devices.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X