വിദ്യാർത്ഥികൾക്ക് സൌജന്യമായി ആപ്പിൾ എയർപോഡുകൾ‌ നൽ‌കുന്നു

|

ആപ്പിൾ അതിന്റെ വിദ്യാഭ്യാസ പരിപാടിയുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ വിദ്യാർത്ഥികൾക്കായി ഒരു പുതിയ ഓഫർ പുറത്തിറക്കി. സൌജന്യമായി എയർപോഡുകൾ ലഭ്യമാക്കുന്ന ഓഫറാണ് ആപ്പിൽ നൽകുന്നത്. മാക്ബുക്ക് പ്രോ, മാക്ബുക്ക് എയർ, മാക് പ്രോ, മാക് മിനി, ഐമാക്, ഐപാഡ് പ്രോ, ഐപാഡ് എയർ എന്നിവ വാങ്ങുന്ന വിദ്യാർത്ഥികൾക്കാണ് സൌജന്യമായി വയർഡ് ചാർജിങ് എയർപോഡുകൾ നൽകുന്നത്. ഇതിന് പകരം വയർലെസ് ചാർജിങ് എയർപോഡുകൾ വേണ്ടവർക്ക് 4,000 രൂപ അധികം നൽകിയാൽ മതിയാകും.

പ്രൊഡക്ട്

കൂടുതൽ മികച്ച പ്രൊഡക്ട് ഈ ഓഫറിലൂടെ വേണ്ടക്ക് 10,000 രൂപ കൂടുതൽ നൽകി എയർപോഡ്സ് പ്രോ നേടാം. ഈ ഓഫർ വിദ്യാർത്ഥികൾക്ക് മാത്രമുള്ളതാണ്. ഇത് ഓൺലൈനിലും ഓഫ്‌ലൈനിലുമുള്ള ആപ്പിൾ സ്റ്റോറിൽ ലഭ്യമാണ്. സൌജന്യ എയർപോഡ്സ് സ്വന്തമാക്കാനുള്ള ആ അവസരം ആപ്പിളിന്റെ വിദ്യാഭ്യാസ ഓഫറുകളുടെ ഭാഗമായതിനാൽ തന്നെ അവ ലഭിക്കുന്നതിന് നിങ്ങൾ ഒരു വിദ്യാർത്ഥിയായിരിക്കണം എന്ന നിർബന്ധം ഉണ്ട്. നിങ്ങൾ നിലവിൽ കോളേജിലോ യൂണിവേഴ്സിറ്റിയിലോ പഠിക്കുന്ന ആളാണെങ്കിൽ മാത്രമേ ഇത് ലഭിക്കുകയുള്ളു.

അമാസ്ഫിറ്റിന്റെ പ്രീമിയം സ്മാർട്ട് വാച്ചായ സെപ്പ് ഇസെഡ് ഇന്ത്യയിലെത്തി, വില 25,999 രൂപഅമാസ്ഫിറ്റിന്റെ പ്രീമിയം സ്മാർട്ട് വാച്ചായ സെപ്പ് ഇസെഡ് ഇന്ത്യയിലെത്തി, വില 25,999 രൂപ

ആപ്പിൾ

ആപ്പിൾ അതിന്റെ വിദ്യാഭ്യാസ പരിപാടിക്ക് കീഴിലുള്ള ഓഫറുകൾ വിദ്യാർത്ഥികൾക്ക് വേണ്ട് ലാപ്ടോപ്പുകൾ വാങ്ങുന്ന മാതാപിതാക്കൾക്കും ലഭ്യമാകുമെന്ന് ആപ്പിൾ അറിയിച്ചിട്ടുണ്ട്. ഈ പ്രത്യേക ഓഫറിനുപുറമെ വിദ്യാഭ്യാസ പരിപാടിയിലൂടെ ആപ്പിൾ അതിന്റെ മിക്ക പ്രൊഡക്ടുകളും കുറഞ്ഞ വിലയ്ക്ക് വാഗ്ദാനം ചെയ്യുന്നു. വിദ്യാർത്ഥികൾ ഇതിന് യോഗ്യരാണോ എന്ന് പരിശോധിച്ചതിന് ശേഷം മാത്രമാണ് ഇത്തരം ഓഫറുകൾ നൽകുന്നത്. ആപ്പിൾ ഓൺലൈൻ സ്റ്റോറിലെ പ്രത്യേക വിദ്യാഭ്യാസ വിഭാഗം വഴി ഈ ഓഫറുകൾ ആക്സസ് ചെയ്യാൻ കഴിയും.

ഓഫറുകൾ

ആപ്പിളിന്റെ ഓഫറുകൾ ലഭിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ യുണിഡേയ്സ് പ്ലാറ്റ്ഫോം വഴി നിങ്ങൾക്ക് പരിശോധിക്കാം. അതല്ലെങ്കിൽ ഇതിനെക്കുറിച്ച് ആപ്പിൾ സ്പെഷ്യലിസ്റ്റുമായി സംസാരിച്ച് നിങ്ങളുടെ യൂണിവേഴ്സിറ്റി / സ്കൂൾ / കോളേജ് ഐഡി അല്ലെങ്കിൽ മറ്റെന്തെങ്കിലും രേഖകൾ കാണിച്ച് ഓഫർ നേടാൻ സാധിക്കും. ആപ്പിൾ നിലവിൽ അതിന്റെ വിദ്യാഭ്യാസ പരിപാടിയിൽ സൌജന്യ എയർപോഡുകൾ നൽകുന്നുണ്ട് എങ്കിലും ഈ ഓഫർ സ്ഥിരമായി ലഭിക്കില്ല.

500 രൂപയിൽ താഴെ വിലയുള്ള മികച്ച പവർബാങ്കുകൾ500 രൂപയിൽ താഴെ വിലയുള്ള മികച്ച പവർബാങ്കുകൾ

ആപ്പിൾകെയർ

വിദ്യാഭ്യാസ പ്രോഗ്രാമിന് കീഴിൽ ആപ്പിൽ നൽകുന്ന മറ്റ് ചില ഓഫറുകൾ ഈ വർഷം മുഴുവനും ലഭ്യമാകും. ഈ ഓഫറുകളാണ് ആപ്പിൾകെയറിന് 20% കിഴിവ്, ആപ്പിൾ പെൻസിൽ, കീബോർഡ് എന്നിവയ്ക്ക് കിഴിവ്, ആപ്പിൾ മ്യൂസിക് സ്റ്റുഡന്റ് പ്ലാനിലൂടെ പ്രതിമാസം 49 ഡോളറിന് ആപ്പിൾ ടിവി + എന്നിവ. ആപ്പിൾ മ്യൂസിക് സ്റ്റുഡന്റ് പ്ലാൻ വാങ്ങുന്നവർക്ക് ആദ്യ മൂന്ന് മാസത്തേക്ക് ആപ്പിൾ ആർക്കേഡിലേക്ക് സൌജന്യ ആക്സസ് ലഭിക്കും. പിന്നീട് പ്രതിമാസം 99 ഡോളർ ഈടാക്കും.

വിദ്യാഭ്യാസ ഓഫറുകൾ

ആപ്പിളിന്റെ വിദ്യാഭ്യാസ ഓഫറുകൾക്ക് അർഹതയില്ലാത്ത ആളുകൾക്ക് ഒരു ജോടി എയർപോഡ്സ് വാങ്ങാൻ വയർഡ് ചാർജിംഗുള്ള എയർപോഡുകൾക്ക് 14,900 രൂപ നൽകേണ്ടി വരും. വയർലെസ് ചാർജിംഗുള്ള എയർപോഡുകൾക്ക് 18,900 രൂപ നൽകേണ്ടി വരും. എയർപോഡ്സ് പ്രോയുടെ വില 24,900 രൂപയാണ്. ആപ്പിൾ സ്റ്റോറിൽ നിന്ന് ഇമോജിയോ നിങ്ങൾക്ക് ഇഷ്ടമുള്ള പേരോ ഇനീഷ്യലോ കൊത്തിവച്ച കേസുകളും നിങ്ങൾക്ക് ലഭിക്കും.

സൈനികരെ അദൃശ്യരാക്കാൻ പുതിയ വസ്ത്രം കണ്ടുപിടിച്ച് ഇസ്രയേൽ കമ്പനിസൈനികരെ അദൃശ്യരാക്കാൻ പുതിയ വസ്ത്രം കണ്ടുപിടിച്ച് ഇസ്രയേൽ കമ്പനി

Best Mobiles in India

English summary
Apple has launched a new offer for students in India in connection with its educational program. Apple is offering Airpods for free.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X