ലോകത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്മാർട്ട് വാച്ചുകൾ ഈ 5 ബ്രാൻഡുകളുടേത്

|

സ്മാർട്ട്ഫോണുകൾ പോലെ ഇന്ന് ഒഴിച്ചുകൂടാനാകാത്ത ഒന്നായി മാറി വരികയാണ് സ്മാർട്ട് വാച്ചുകൾ. അടുത്ത കാലത്തായി സ്മാർട്ട് വാച്ചുകൾക്ക് ആവശ്യക്കാർ വളരെയധികം വർധിച്ചിട്ടുണ്ട്. മികച്ച സ്മാർട്ട് വാച്ചുകൾ പുറത്തിറക്കാൻ പ്രമുഖ ബ്രാന്റുകളെല്ലാം പരിശ്രമിക്കുന്നുമുണ്ട്. ലോക വിപണിയിൽ തന്നെ വൻ കുതിച്ചു ചാട്ടമാണ് സ്മാർട്ട് വാച്ച് വിൽപ്പനയിൽ ഉണ്ടായിരിക്കുന്നത്. കൊവിഡ് കാലത്തിന് ശേഷമാണ് ആളുകൾ സ്മാർട്ട് വാച്ചുകൾ ധാരാളമായി ഉപയോഗിച്ച് തുടങ്ങിയത്.

 

സ്മാർട്ട് വാച്ചുകൾക്ക്

ആരോഗ്യ കാര്യങ്ങളിലും ഫിറ്റ്നസ് കാര്യങ്ങളിലും ശ്രദ്ധ കൂടുതൽ കൊടുക്കാൻ ആരംഭിച്ച കൊവിഡ് കാലത്ത് സ്മാർട്ട് വാച്ച് വിപണി കൂടുതൽ സജീവമായി. എസ്പിഒ2 മോണിറ്റർ, ഹാർട്ട്ബീറ്റ് മോണിറ്റർ എന്നിവയെല്ലാമുള്ള സ്മാർട്ട് വാച്ചുകൾക്ക് ആവശ്യക്കാർ വർധിച്ചു. കൊവിഡ് കേസുകൾ കുറയുകയും ജീവിതം സാധാരണ ഗതിയിൽ ആവുകയും ചെയ്യുന്ന സന്ദർഭത്തിൽ പോലും സ്മാർട്ട് വാച്ചുകളുടെ വിൽപ്പയിൽ കുറവ് ഉണ്ടായിട്ടില്ല എന്നതാണ് ശ്രദ്ധേയം. 2022ന്റെ ഒന്നാം പാദത്തിൽ ലോകത്തിൽ ഏറ്റവും കൂടുതൽ സ്മാർട്ട് വാച്ചുകൾ വിൽപ്പന നടത്തിയ ബ്രന്റുകളെയാണ് നമ്മളിന്ന് പരിചയപ്പെടുന്നത്.

കോളിങ് ഫീച്ചറുമായി വിപണിയിലെത്തിയ ചില മികച്ച സ്മാർട്ട് വാച്ചുകൾകോളിങ് ഫീച്ചറുമായി വിപണിയിലെത്തിയ ചില മികച്ച സ്മാർട്ട് വാച്ചുകൾ

ആപ്പിൾ

ആപ്പിൾ

ലോകത്ത് ഏറ്റവും അധികം വിറ്റഴിക്കപ്പെടുന്ന സ്മാർട്ട് വാച്ചുകളിൽ മുന്നിൽ ആപ്പിൾ വാച്ചുകൾ തന്നെയാണ്. 2022ന്റെ ഒന്നാം പാദത്തിൽ വലിയ നേട്ടമാണ് ആപ്പിൾ സ്വന്തമാക്കിയത്. മികച്ച സ്മാർട്ട് വാച്ചുകൾ വിപണിയിലെത്തിച്ച കമ്പനിയുടെ ആപ്പിൾ വാച്ച് 7 സീരീസ് ആണ് നേട്ടമുണ്ടാക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചത്. കഴിഞ്ഞ വർഷം ലോഞ്ച് ചെയ്ത ഈ സ്മാർട്ട് വാച്ച് വിൽപ്പനയിൽ വൻ വളർച്ച നേടാൻ ആപ്പിളിനെ സഹായിച്ചിട്ടുണ്ട്. 2022 ലെ ഒന്നാം പാദത്തിൽ ആപ്പിൾ മൊത്തത്തിൽ 14% വർധനവാണ് രേഖപ്പെടുത്തിയത്. ഇതിൽ ഭൂരിപക്ഷവും ആപ്പിൾ വാച്ച് 7 സീരീസിന്റെ സംഭാവനയാണ്.

സാംസങ്
 

സാംസങ്

ദക്ഷിണകൊറിയൻ ബ്രാന്റായ സാംസങിന് ലോക വിപണിയിൽ വലിയ ജനപ്രിതിയാണ് ഉള്ളത്. ഇതിന്റെ തെളിഫ് കഴിഞ്ഞ പാദത്തിലെ സ്മാർട്ട് വാച്ച് വിപണിയിലും കാണാൻ കഴിഞ്ഞു. ഏറ്റവും കൂടുതൽ സ്മാർട്ട് വാച്ചുകൾ വിൽപ്പന നടത്തിയ കാര്യത്തിൽ ആപ്പിളിന് പിന്നിൽ രണ്ടാം സ്ഥാനത്താണ് സാംസങ്. പ്രീമിയം ഹാർഡ്‌വെയർ നൽകുന്ന ചുരുക്കം ചില സ്മാർട്ട് വാച്ച് ബ്രാൻഡുകളിലൊന്നാണ് സാംസങ്. കയറ്റുമതിയിൽ 46 ശതമാനം വർധനവാണ് സാംസങിന് ഉണ്ടായിരിക്കുന്നത്. എപിഎസി മേഖലയിൽ സാംസങ് ഗണ്യമായ വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്.

ആമസോണിലൂടെ ഈ സ്മാർട്ട് വാച്ചുകൾ 1000 രൂപയിൽ താഴെ വിലയിൽ വാങ്ങാംആമസോണിലൂടെ ഈ സ്മാർട്ട് വാച്ചുകൾ 1000 രൂപയിൽ താഴെ വിലയിൽ വാങ്ങാം

ഹുവാവേ

ഹുവാവേ

അമേരിക്ക ഉൾപ്പെടെയുള്ള വിവിധ വിപണികളിൽ കടുത്ത പ്രശ്‌നങ്ങൾ നേരിടുന്ന ചൈനീസ് ബ്രാന്റാണ് ഹുവാവേ. എന്നാൽ കഴിഞ്ഞ പാദത്തിൽ ആഗോള തലത്തിലെ സ്മാർട്ട് വാച്ച് വിൽപ്പനയുടെ കാര്യത്തിൽ ഹുവാവേ മൂന്നാം സ്ഥാനം നേടയിട്ടുണ്ട്. എന്നിരുന്നാലും, കയറ്റുമതിയുടെ കാര്യത്തിൽ വിൽപ്പന വർഷം തോറും മാറ്റമില്ലാതെ തുടരുകയാണ്. ജിഎംഎസ് നിയന്ത്രണങ്ങൾ മൂലം അന്താരാഷ്ട്ര വിപണിയിലുണ്ടായ പ്രശ്നങ്ങളാണ് ഹുവാവേയുടെ വളർച്ചയെ സാരമായി ബാധിച്ചത്. എങ്കിലും ബ്രാന്റിന്റെ ജനപ്രിതി വിൽപ്പനയിലും പ്രകടമായിരുന്നു.

ഷവോമി

ഷവോമി

നിരവധി ബജറ്റ് സ്മാർട്ട് വാച്ചുകളുമായി ഷവോമി ഈ വിഭാഗത്തിലും മുന്നേറുകയാണ്. 69 ശതമാനം വളർച്ചയാണ് ചൈനീസ് ബ്രാൻഡിന് ഉണ്ടായിരിക്കുന്നത്. ആഗോള തലത്തിൽ സ്മാർട്ട് വാച്ച് വിൽപ്പനയിൽ നാലാം സ്ഥാനത്തെത്തിയ ഷവോമി അതിവേഗം തന്നെ വളരുന്നുണ്ട് എന്നതാണ് ശ്രദ്ധേയം. ഓരോ പാദത്തിലും ഷവോമി സ്മാർട്ട് വാച്ചുകളുടെ വിൽപ്പന വൻതോതിൽ വളരുന്നുണ്ട്. സ്മാർട്ട്ഫോൺ വിപണിയിൽ നേടിയ വലിയ വളർച്ച പോലെ സ്മാർട്ട് വാച്ച് വിപണയിലും ബ്രന്റ് അതിവേഗം മുന്നിലേക്ക് കുതിക്കുകയാണ്.

സ്മാർട്ട് ബാൻഡ് വിപണി പിടിക്കാൻ ഷവോമി എംഐ ബാൻഡ് 7; സവിശേഷതകളും വിലയുംസ്മാർട്ട് ബാൻഡ് വിപണി പിടിക്കാൻ ഷവോമി എംഐ ബാൻഡ് 7; സവിശേഷതകളും വിലയും

ഗാർമിൻ

ഗാർമിൻ

സ്മാർട്ട് വാച്ചുകളുടെ വിപണിയിൽ വില കൂടിയ ഉത്പന്നങ്ങൾ പുറത്തിറക്കിയിട്ടും മൊത്തം വിൽപ്പനയിൽ ഗാർമിന് അഞ്ചാം സ്ഥാനം ഉറപ്പാക്കാൻ കഴിഞ്ഞു. സ്മാർട്ട് വാച്ചുകൾക്ക് ഈടാക്കുന്ന ഉയർന്ന വില കാരണം വരുമാനത്തിന്റെ കാര്യത്തിൽ ബ്രാൻഡ് മൂന്നാം സ്ഥാനത്തെത്തി. പ്രീമിയം വിഭാഗമാണ് ഗാർമിൻ വാച്ചുകളുടേത്. 500 ഡോളറിന് മുകളിൽ വിലയുള്ള വിഭാഗത്തിൽ ഗാർമിൻ വാച്ചുകൾ ധാരാളം ഉണ്ട്. പ്രീമിയം ഉപഭോക്താക്കളുടെ ഇഷ്ട ബ്രാന്റായി ഗാർമിൻ ഇതിനകം മാറിക്കഴിഞ്ഞു എന്നതിന്റെ തെളിവാണ് ഇപ്പോൾ വിൽപ്പനയിൽ ഉണ്ടായിരിക്കുന്ന ഈ വർധനവ് കാണിക്കുന്നത്.

Best Mobiles in India

English summary
Here are the best brands that have sold the most smart watches in the world in the first quarter of 2022. The list includes brands like Apple, Samsung And Xiaomi.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X