ഫോൺ പോക്കറ്റിലിട്ട് വാച്ചിലൂടെ കോൾ ചെയ്യാം, കോളിങ് ഫീച്ചറുള്ള മികച്ച സ്മാർട്ട് വാച്ചുകൾ

|

ബൈക്കിൽ യാത്ര ചെയ്യുമ്പോഴും ഫോൺ പോക്കറ്റിൽ നിന്ന് എടുക്കാൻ പറ്റാത്ത മറ്റ് അവസരങ്ങളിലും സ്മാർട്ട് വാച്ചുകൾ ഏറെ സഹായകരമായ ഡിവൈസുകളാണ്. ഇവ കോൾ വിളിക്കുന്നത് ആരെന്ന് കാണിച്ച് തരുന്നു. എന്നാൽ ചില വാച്ചുകളിൽ കോളുകൾ എടുക്കാനുള്ള സംവിധാനവും ഉണ്ട്. ഇൻബിൾഡ് മൈക്രോഫോണുമായിട്ടാണ് ഇത്തരം വാച്ചുകൾ വരുന്നത്.

 

സ്മാർട്ട് വാച്ചുകൾ

കോളിങ് ഫീച്ചറുള്ള ഇന്ത്യയിലെ മികച്ച സ്മാർട്ട് വാച്ചുകളാണ് നമ്മളിന്ന് നോക്കുന്നത്. ഇതിൽ ഫോസിൽ, ആപ്പിൾ, സാംസങ്, ഗാർമിൻ തുടങ്ങിയ ബ്രാന്റുകളുടെ സ്മാർട്ട് വാച്ചുകൾ ഉൾപ്പെടുന്നു. കോളിങ് ഫീച്ചർ കൂടാതെ നിരവധി ഹെൽത്ത് ഫിറ്റ്നസ് ഫീച്ചറുകളും ആകർഷമായ ഡിസൈനുമെല്ലാം ഉള്ള സ്മാർട്ട് വാച്ചുകളാണ് ഇവ.

ഫോസിൽ ജെൻ 5 (Fossil Gen 5)

ഫോസിൽ ജെൻ 5 (Fossil Gen 5)

വില: 14,995 രൂപ

ഗൂഗിളിന്റെ വെയർ ഒഎസിലാണ് ഫോസിൽ ജെൻ 5 പ്രവർത്തിക്കുന്നത്. സ്മാർട്ട് ബാറ്ററി മോഡുകൾ ഉപയോഗിച്ച് കൂടുതൽ ബാറ്ററി ബാക്ക് അപ്പ് നൽകാനുള്ള സംവിധാവുമായി വരുന്ന വാച്ചിനൊപ്പം മാഗ്നെറ്റിക് യുഎസ്ബി റാപ്പിഡ് ചാർജറാണ് ഉള്ളത്. ഒരു മണിക്കൂറിൽ 80 ശതമാനം വരെ ചാർജ് ചെയ്യാൻ ഇതിന് സാധിക്കും. നിരവധി ഹെൽത്ത് ഫീച്ചറുകളുള്ള വാച്ചിൽ ഇൻബിൾഡ് ജിപിഎസ് ഉണ്ട്. വാട്ടർ പ്രൂഫ് ഡിസൈനാണ് വാച്ചിനുള്ളത്. കോളുകൾക്കായി മൈക്രോഫോണോടെ വരുന്ന ഈ വാച്ചിൽ 8 ജിബി സ്റ്റോറേജും 1 ജിബി റാമും ഉണ്ട്. 1. 28 ഇഞ്ച് സ്ക്രീനും ഇതിനുണ്ട്.

Robin: ഡോക്ടർ റോബിൻ അല്ല, ഇത് റാസ്ബെറി റോബിൻ; പേര് കേട്ടാൽ പ്രേമം തോന്നുന്ന അപകടകാരിRobin: ഡോക്ടർ റോബിൻ അല്ല, ഇത് റാസ്ബെറി റോബിൻ; പേര് കേട്ടാൽ പ്രേമം തോന്നുന്ന അപകടകാരി

ആപ്പിൾ വാച്ച് സീരീസ് 7 (Apple Watch Series 7)
 

ആപ്പിൾ വാച്ച് സീരീസ് 7 (Apple Watch Series 7)

വില: 41,900 രൂപ

ഓൾവേയ്സ് ഓൺ റെറ്റിന ഡിസ്പ്ലേയുമായിട്ടാണ് ആപ്പിളിന്റെ ഏറ്റവും പുതിയ വാച്ച് വരുന്നത്. നിരവധി ഫിറ്റ്നസ് ഫീച്ചറുകളുള്ള വാച്ചിൽ ഇൻഡോർ, ഔട്ട്ഡോർ സ്പോർട്സ് മോഡുകളും ഉണ്ട്. അലാറം ക്ലോക്ക്, ടൈമർ/സ്റ്റോപ്പ് വാച്ച് എന്നിങ്ങനെയുള്ള ബേസിക്ക് ഫീച്ചറുകളാണ് ഉള്ളത്. എക്സർസൈസ് ട്രാക്കർ, സ്ലീപ്പ് മോണിറ്റർ, ഹൃദയമിടിപ്പ് മോണിറ്റർ, എസ്പിഒ2 മോണിറ്റർ, ഇസിജി മോണിറ്റർ എന്നീ ഹെൽത്ത് ഫീച്ചറുകളും ആപ്പിൾ വാച്ച് സീരീസ് 7ൽ ഉണ്ട്. 18 മണിക്കൂർ വരെ ബാറ്ററി ലൈഫാണ് ഈ വാച്ച് നൽകുന്നത്.

സാംസങ് ഗാലക്സി വാച്ച് 4 (Samsung Galaxy Watch 4)

സാംസങ് ഗാലക്സി വാച്ച് 4 (Samsung Galaxy Watch 4)

വില: 15,849 രൂപ

1.4 ഇഞ്ച് സർക്കുലർ സൂപ്പർ AMOLED (450x450) ഫുൾ കളർ ഓൾവേയ്സ് ഓൺ ഡിസ്പ്ലെയുമായി വരുന്ന ഈ സ്മാർട്ട് വാച്ച് ആൻഡ്രോയിഡ് ഫോണുകളിൽ മാത്രമേ ഉപയോഗിക്കാൻ സാധിക്കുകയുള്ളു. ബോഡി കോമ്പോസിഷൻ വിശകലനത്തിനായി ബയോ ഇലക്ട്രിക്കൽ ഇംപെഡൻസ് അനാലിസിസ് സെൻസർ, ഒപ്റ്റിക്കൽ ഹാർട്ട് റേറ്റ് സെൻസർ തുടങ്ങിയവയുള്ള ഈ വാച്ചിൽ 1.5 ജിബി റാമും 16 ജിബി സ്റ്റോറേജുമുണ്ട്. 90ൽ അധികം വർക്ക്ഔട്ട് മോഡുകളും ഈ വാച്ചിലുണ്ട്.

വൺപ്ലസ് വാച്ച് (OnePlus Watch)

വൺപ്ലസ് വാച്ച് (OnePlus Watch)

വില: 14,999 രൂപ

1.39-ഇഞ്ച് (454 x 454 പിക്സൽസ്) AMOLED 326PPI സ്ക്രീനുമായി വരുന്ന ഈ സ്മാർട്ട് വാച്ചിന് കരുത്ത് നൽകുന്നത് ST32 + അപ്പോളോ 3 + സൈപ്രസ് പ്രോസസ്സറുകളാണ്. വർക്ക്ഔട്ട് ഓട്ടോമാറ്റിക്കായി മനസിലാക്കുന്ന ഫീച്ചറുള്ള വാച്ചിൽ 110ൽ അധികം വർക്ക്ഔട്ട് മോഡുകളുണ്ട്. പൾസ്, ദൂരം, കലോറികൾ, സ്പീഡ് മോണിറ്ററിങ് തുടങ്ങിയവയെല്ലാം ഈ സ്മാർട്ട് വാച്ചിലുണ്ട്. ഇൻബിൾഡ് മൈക്രോഫോണുള്ള വാച്ചിൽ 402mAh ബാറ്ററിയാണ് ഉള്ളത്.

നെറ്റ്ഫ്ലിക്സ് സബ്‌സ്‌ക്രിപ്‌ഷൻ സൌജന്യം; 399 രൂപ മുതൽ ആരംഭിക്കുന്ന ജിയോയുടെ കിടിലൻ പ്ലാനുകൾനെറ്റ്ഫ്ലിക്സ് സബ്‌സ്‌ക്രിപ്‌ഷൻ സൌജന്യം; 399 രൂപ മുതൽ ആരംഭിക്കുന്ന ജിയോയുടെ കിടിലൻ പ്ലാനുകൾ

ആപ്പിൾ വാച്ച് എസ്ഇ (Apple Watch SE)

ആപ്പിൾ വാച്ച് എസ്ഇ (Apple Watch SE)

വില: 32,900 രൂപ

വലിയ റെറ്റിന OLED ഡിസ്പ്ലേയുള്ള ഈ ആപ്പിൾ വാച്ചിൽ നിന്നും കോളുകൾ അറ്റന്റ് ചെയ്യാനും മെസേജുകൾ അയക്കാനും സാധിക്കും. ഐഫോൺ ഫിറ്റ്നസ് ആപ്പ് ഉപയോഗിച്ച് ദൈനംദിന പ്രവർത്തനങ്ങൾ ട്രാക്ക് ചെയ്യാം. ഹാർട്ട് ബീറ്റിൽ എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ ഈ വാച്ച് അറിയിപ്പ് നൽകുന്നു. വാട്ടർ പ്രൂഫ് ഡിസൈനാണ് വാച്ചിനുള്ളത്. 18 മണിക്കൂർ വരെ ബാറ്ററി ബാക്ക് അപ്പ് ഈ വാച്ച് നൽകുന്നു.

മൊബ്വോയി ടിക് വാച്ച് പ്രോ3 (Mobvoi TicWatch Pro 3)

മൊബ്വോയി ടിക് വാച്ച് പ്രോ3 (Mobvoi TicWatch Pro 3)

വില: 27,801 രൂപ

അഡ്വാൻസ്ഡ് ഹെൽത്ത്, ഫിറ്റ്‌നസ് മോണിറ്ററിങ് ഫീച്ചറുകളുള്ള ഈ സ്മാർട്ട് വാച്ചിൽ ബിൽറ്റ്-ഇൻ ജിപിഎസ് ഉണ്ട്. ബാരോമീറ്റർ, 24-മണിക്കൂർ ഹൃദയമിടിപ്പ് നിരീക്ഷണം തുടങ്ങിയ ഫീച്ചറുകളുള്ള വാച്ചിൽ നിരവധി സ്പോർട്സ് മോഡുകളും ഉണ്ട്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ വെയർ 4100 പ്ലാറ്റ്‌ഫോമിൽ പ്രവർത്തിക്കുന്ന വാച്ചിൽ ഗൂഗിൾ വെയർ ഒഎസാണ് ഉള്ളത്. സ്റ്റെയിൻലെസ്സ് സ്റ്റീൽ ബെസലുള്ള വാച്ചിൽ 1.4-ഇഞ്ച് AMOLED റെറ്റിന സ്ക്രീനാണ് ഉള്ളത്.

ഗാർമിൻ വെനു 2 പ്ലസ് (Garmin Venu 2 Plus)

ഗാർമിൻ വെനു 2 പ്ലസ് (Garmin Venu 2 Plus)

വില: 46,990 രൂപ

1.3 ഇഞ്ച് (416 x 416 പിക്സൽസ്) AMOLED സ്ക്രീനുമായി വരുന്ന ഈ സ്മാർട്ട് വച്ചിൽ കോളുകൾ വിളിക്കാനും മെസേജുകൾ അയക്കാനുമുള്ള ഫീച്ചറുണ്ട്. സ്‌മാർട്ട് ഹോം ഡിവൈസുകൾ നിയന്ത്രിക്കാനായി ആപ്പിളിന്റെ സിരി, ഗൂഗിൾ അസിസ്റ്റന്റ്, സാംസങ്ങിന്റെ ബിക്‌സ്‌ബി ആപ്പുകളും വാച്ചിൽ സപ്പോർട്ട് ചെയ്യുന്നു. ഹൃദയമിടിപ്പ്, ഹൃദയമിടിപ്പ് വ്യത്യാസം, പൾസ് Ox3, ശ്വസനം, പ്രഷർ എന്നിവയെല്ലാം ഇതിലൂടെ മനസിലാക്കാം. വാട്ടർ റസിസ്റ്റന്റ് ഫീച്ചറുള്ള വാച്ചിൽ 9 ദിവസം വരെ ബാക്ക് അപ്പ് ലഭിക്കുന്നു.

ശക്തരിൽ ശക്തർ: Asus ROG Phone 6, ROG Phone 6 Pro എന്നിവ ഇന്ത്യയിലെത്തിശക്തരിൽ ശക്തർ: Asus ROG Phone 6, ROG Phone 6 Pro എന്നിവ ഇന്ത്യയിലെത്തി

നോയിസ് കളർഫിറ്റ് പ്രോ 3 (Noise Colorfit Pro 3)

നോയിസ് കളർഫിറ്റ് പ്രോ 3 (Noise Colorfit Pro 3)

വില: 3,999 രൂപ

1.55-ഇഞ്ച് (320 x 360 പിക്സലുകൾ) എൽസിഡി സ്ക്രീനാണ് നോയിസ് കളർഫിറ്റ് പ്രോ 3 സ്മാർട്ട് വാച്ചിലുള്ളത്. സിലിക്കൺ സ്ട്രാപ്പുള്ള കനംകുറഞ്ഞ വാച്ചാണ് ഇത്. 14 സ്പോർട്സ് മോഡുകളാണ് ഇതിലുള്ളത്. ആക്സിലറോമീറ്റർ സെൻസർ, 24×7 ഹൃദയമിടിപ്പ് നിരീക്ഷണം, SpO2 മോണിറ്റർ, സ്ട്രെസ് മോണിറ്റർ, ബ്രീത്ത് മോഡ് തുടങ്ങിയ ഹെൽത്ത് ഫീച്ചറുകളും ഈ വില കുറഞ്ഞ വാച്ചിലുണ്ട്. കോളുകൾക്കുള്ള വൈബ്രേഷൻ അലേർട്ടുകൾ, ടെക്‌സ്‌റ്റ്, ആപ്പ്, സോഷ്യൽ മീഡിയ അറിയിപ്പുകൾ, ടൈമർ, സ്റ്റോപ്പ് വാച്ച്, റിമൈൻഡറുകൾ, ഫൈൻഡ് മൈ ഫോൺ തുടങ്ങിയവയെല്ലാമുള്ള വാച്ചിൽ 210mAh ബാറ്ററിയും ഉണ്ട്.

അമാസ്ഫിറ്റ് ജിടിആർ 2ഇ (Amazfit GTR 2e)

അമാസ്ഫിറ്റ് ജിടിആർ 2ഇ (Amazfit GTR 2e)

വില: 8,999 രൂപ

1.39-ഇഞ്ച് (454 x 454 പിക്സൽസ്) AMOLED 326PPI സ്ക്രീനുമായി വരുന്ന ഈ വാച്ചിൽ 90ൽ അധികം സ്പോർട്സ് മോഡുകളുണ്ട്. സ്‌പോർട്‌സ് മോഡ് ട്രാക്കിങ്, ബയോട്രാക്കർ, 2 പിപിജി (രക്തത്തിലെ ഓക്സിജൻ സപ്പോർട്ട്) ബയോളജിക്കൽ ഡാറ്റ സെൻസർ, ആക്‌സിലറോമീറ്റർ, ഗൈറോസ്കോപ്പ് സെൻസർ, ജിയോമാഗ്നറ്റിക് സെൻസർ, എയർ പ്രഷർ സെൻസർ, ആംബിയന്റ് ലൈറ്റ് സെൻസർ എന്നിവയും വാച്ചിലുണ്ട്. വാട്ടർ റെസിസ്റ്റൻസ് സപ്പോർട്ടുള്ള സ്മാർട്ട് വാച്ചിൽ 471mAh ബാറ്ററിയാണ് ഉള്ളത്.

Best Mobiles in India

English summary
Here are the best smartwatches in India with calling feature. This includes smartwatches from brands like Fossil, Apple, Samsung and Garmin.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X