2021ൽ വിപണിയിലെത്തിയ ഏറ്റവും മികച്ച സ്മാർട്ട് വാച്ചുകൾ

|

2021ൽ സ്മാർട്ട് വാച്ച് വിപണി ഏറെ സജീവമായിരുന്ന കാലമാണ്. പുതിയ സാങ്കേതികവിദ്യകളുമായി നിരവധി ഡിവൈസുകൾ ഇന്ത്യൻ വിപണിയിൽ കഴിഞ്ഞ വർഷം പുറത്തിറങ്ങിയിട്ടുണ്ട്. രക്തത്തിലെ ഓക്സിജന്റെ അളവ് കണ്ടെത്താനുള്ള എസ്പിഒ2 മോണിറ്റർ, ഹൃദയമിടിപ്പ് അറിയാനുള്ള ഹാർട്ട് ബീറ്റ് മോണിറ്റർ, സ്ലീപ്പ് ട്രാക്കിങ് തുടങ്ങിയ ആരോഗ്യവും ഫിറ്റ്നസുമായി ബന്ധപ്പെട്ട ഫീച്ചറുകളെല്ലാം ഇത്തരം സ്മാർട്ട് വാച്ചുകളിൽ ഉണ്ട്. കൊവിഡ് കാലം ഉണ്ടാക്കിയ ആരോഗ്യ കാര്യങ്ങളിലെ ശ്രദ്ധ സ്മാർട്ട് വാച്ച് വിപണിയെ സജീവമാക്കി.

മികച്ച സ്മാർട്ട് വാച്ചുകൾ

2021ൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച മികച്ച സ്മാർട്ട് വാച്ചുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. ഇതിൽ ആപ്പിൾ, റിയൽമി, ഷവോമി, സാംസങ് തുടങ്ങിയ ബ്രാന്റുകളുടെ ഡിവൈസുകളാണ് ഉള്ളത്. മികച്ച ഫീച്ചറുകളുമായിട്ടാണ് ഈ സ്മാർട്ട് വാച്ചുകൾ വിപണിയിലെത്തിയത്. ഈ സ്മാർട്ട് വാച്ചുകളും അവയുടെ സവിശേഷതകളും വിശദമായി നോക്കാം.

ആപ്പിൾ വാച്ച് സീരീസ് 7

ആപ്പിൾ വാച്ച് സീരീസ് 7

കഴിഞ്ഞ വർഷം ഏറ്റവും മികച്ച സ്മാർട്ട് വാച്ചുകളിലൊന്നായി ജനപ്രിതി നേടിയ ആപ്പിൾ വാച്ച് സീരീസ് 6നെക്കാൾ മികച്ച ഫീച്ചറുകളുമായിട്ടാണ് ആപ്പിൾ വാച്ച് സീരീസ് 7 പുറത്തിറങ്ങിയത്. ഈ വർഷത്തെ ആപ്പിൾ വാച്ച് മോഡലുകൾ വലുപ്പത്തിലും മുന്നിലാണ്. ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഈ ഡിവൈസിൽ ഉണ്ട്. ഈ ഫാസ്റ്റ് ചാർജിങ് ഇന്ത്യയിൽ പുറത്തിറക്കിയ മോഡലുകളിൽ ഇല്ല. വ്യത്യസ്ത കേസിങ് മെറ്റീരിയലുകളിലും ഒന്നിലധികം കളർ ഓപ്ഷനുകളിലും ഈ ഡിവൈസ് ലഭ്യമാണ്. ജിപിഎസ് ഓൺലി, സെല്ലുലാർ-എനേബിൾഡ് മോഡലുകളാണ് ഈ വാച്ചിൽ ലഭ്യമാകുന്നത്. ഇന്ത്യയിൽ 41,900 രൂപ മുതലാണ് ഈ സ്മാർട്ട് വാച്ചുകളുടെ വില ആരംഭിക്കുന്നത്.

ഷവോമി എംഐ വാച്ച് റിവോൾവ് ആക്റ്റീവ്

ഷവോമി എംഐ വാച്ച് റിവോൾവ് ആക്റ്റീവ്

ഷവോമി എംഐ വാച്ച് റിവോൾവ് 2020ൽ ഏറ്റവും മികച്ച സ്മാർട്ട്ഫോണുകളുടെ പട്ടികയിൽ ഇടം പിടിച്ച സ്മാർട്ട് വാച്ചാണ്. 2021ൽ കമ്പനി എംഐ വാച്ച് റിവോൾവ് ആക്റ്റീവാണ് വിപണിയിലെത്തിച്ചത്. ഈ സ്മാർട്ട് വാച്ചിന് ഫൈബർ-റൈൻഫോഴ്‌സ്ഡ് പോളിമൈഡ് കെയ്‌സ് ആണ് ഉള്ളത്. ഇതിൽ വലിയ 1.39 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയും ഉണ്ട്. ഈ വാച്ചിന്റെ ഭാരം വെറും 35 ഗ്രാം ആണ്. അതുകൊണ്ട് തന്നെ വാച്ച് ധരിക്കുമ്പോൾ യാതൊരു വിധ ബുദ്ധിമുട്ടുകളും ഉണ്ടാകുന്നില്ല. എംഐ വാച്ച് റിവോൾവ് ആക്റ്റീവ് ഷവോമി എസ്പിഒ2 ട്രാക്കിംഗ് ചേർത്തിട്ടുണ്ട്. ഈ സ്മാർട്ട് വാച്ചിന്റെ ഇന്ത്യയിലെ വില ആരംഭിക്കുന്നത് 9,999 രൂപ മുതലാണ്.

മോട്ടോ ജി31, മോട്ടോ ജി51 സ്മാർട്ട്ഫോണുകൾക്ക് 3000 രൂപ വരെ വർധിപ്പിച്ചുമോട്ടോ ജി31, മോട്ടോ ജി51 സ്മാർട്ട്ഫോണുകൾക്ക് 3000 രൂപ വരെ വർധിപ്പിച്ചു

റിയൽമി വാച്ച് 2 പ്രോ

റിയൽമി വാച്ച് 2 പ്രോ

റിയൽമി വാച്ച് 2 പ്രോയ്ക്ക് വലിയ 1.75 ഇഞ്ച് ഡിസ്‌പ്ലേയാണ് ഉള്ളത്. ഇൻ-ബിൽറ്റ് ജിപിഎസ്, എസ്പിഒ2 ലെവലുകൾ ട്രാക്ക് ചെയ്യാനുള്ള കഴിവ് എന്നിവയും ഈ സ്മാർട്ട്വാച്ചിനുണ്ട്. ഇത് വില കുറഞ്ഞൊരു സ്മാർട്ട് വാച്ചാണ്. ഇതിന് ഐഫോണുകളുമായും ആൻഡ്രോയിഡ് സ്‌മാർട്ട്‌ഫോണുകളുമായും ജോടിയാക്കാനും ഒന്നിലധികം കസ്റ്റമൈസേഷൻ ഓപ്‌ഷനുകൾ നൽകാനും കഴിയും. റിയൽമി വാച്ച് 2 പ്രോ ഭാരം കുറഞ്ഞതും ധരിക്കാൻ സൗകര്യപ്രദവുമാണ്. റിയൽമി വാച്ച് 2 പ്രോയുടെ ഇന്ത്യയിലെ വില ആരംഭിക്കുന്നത് 4,999 രൂപ മുതലാണ്. കുറഞ്ഞ വിലയുള്ള സ്മാർട്ട് വാച്ച് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ചോയിസാണ് റിയൽമി വാച്ച് 2 പ്രോ.

സാംസങ് ഗാലക്സി വാച്ച് 4

സാംസങ് ഗാലക്സി വാച്ച് 4

വെയർ ഒഎസ് പുനരുജ്ജീവിപ്പിക്കാനായി സാംസങും ഗൂഗിളും ഒരുമിച്ച് പ്രവർത്തിച്ചതിന്റെ ഫലമാണ് സാംസങ് ഗാലക്സി വാച്ച് 4. ഇതിൽ സമാനമായ രണ്ട് മോഡലുകളുണ്ട്, ഗാലക്‌സി വാച്ച് 4, ഗാലക്‌സി വാച്ച് 4 ക്ലാസിക്. ഈ വാച്ചുകൾ മികച്ച രീതിയിൽ രൂപകൽപ്പന ചെയ്‌തിരിക്കുന്നു, അവ എക്സിനോസ് W920 എസ്ഒസിയുടെ കരുത്തിലാണ് പ്രവർത്തിക്കുന്നത്. ഗാലക്‌സി വാച്ച് 4 അലുമിനിയം കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്, ഗാലക്‌സി വാച്ച് 4 ക്ലാസിക് സ്റ്റെയിൻലെസ് സ്റ്റീൽ ഉപയോഗിക്കുന്നു. സാംസങ് ഗാലക്‌സി വാച്ച് 4ന്റെ വില ആരംഭിക്കുന്നത് 23,999 രൂപ മുതലാണ്.

ഒരു യുഗം കൂടി അവസാനിക്കുന്നു, ബ്ലാക്ക്ബെറി പൂർണ്ണമായും ഔദ്യോഗികമായി അടച്ചുപൂട്ടുന്നുഒരു യുഗം കൂടി അവസാനിക്കുന്നു, ബ്ലാക്ക്ബെറി പൂർണ്ണമായും ഔദ്യോഗികമായി അടച്ചുപൂട്ടുന്നു

Best Mobiles in India

English summary
Let's take a look at the best smartwatches that launched in the Indian market in 2021. The list includes the Apple Watch Series 7, Mi Watch Revolve Active, Samsung Galaxy Watch 4 and Realme Watch 2 Pro.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X