ഇപ്പോൾ ഇന്ത്യയിൽ ലഭ്യമായ ഏറ്റവും മികച്ച പ്രീമിയം സ്മാർട്ട് വാച്ചുകൾ

|

സ്മാർട്ട് വാച്ചുകൾ ഇന്ന് പല വില നിലവാരങ്ങളിൽ ലഭ്യമാണ്. വില കുറഞ്ഞ സ്മാർട്ട് വാച്ചുകളിലും ഫിറ്റ്നസ് ട്രാക്കറുകളിലുമുള്ള ഹെൽത്ത്, ഫിറ്റ്നസ് ഫീച്ചറുകളെ നമുക്ക് വിശ്വസിക്കാൻ സാധിക്കില്ല. ഹാർട്ട് ബീറ്റ് മോണിറ്റർ, എസ്പിഒ2 മോണിറ്റർ, മറ്റ് ആരോഗ്യ സംബന്ധമായ ഡാറ്റകൾ എന്നിവയെല്ലാം കൃത്യമായി നൽകാൻ പ്രീമിയം സ്മാർട്ട് വാച്ചുകൾക്ക് മാത്രമേ സാധിക്കുകയുള്ളു. ഇത് കൂടാതെ പ്രീമിയം ലുക്കും മറ്റ് നിരവധി ഫീച്ചറുകളും പ്രീമിയം വാച്ചുകൾക്ക് മാത്രം അവകാശപ്പെട്ടവയാണ്. എന്നാൽ ഈ വാച്ചുകൾക്ക് വില വളരെ കൂടുതലായിരിക്കും.

 

പ്രീമിയം സ്മാർട്ട് വാച്ചുകൾ

ആപ്പിൾ വാച്ച് ജീവൻ രക്ഷിച്ച വാർത്തകൾ ഇടയ്ക്കിടെ വരാറുണ്ട്. കൃത്യമായി നമ്മുടെ ഹൃദയമിടിപ്പും വിഴ്ച്ചയുമെല്ലാം ട്രാക്ക് ചെയ്യാനുള്ള സംവിധാനങ്ങൾ ഉണ്ടായിരിക്കുകയും അപകടത്തിൽപ്പെട്ട ആളുകളെ രക്ഷിക്കാൻ സേവ് ചെയ്ത കോൺടാക്ടുകളിലേക്ക് അലേർട്ടുകൾ നൽകുകയും ചെയ്യുന്നു എന്നതാണ് ഇത്തരം പ്രീമിയം വാച്ചുകളുടെ ഏറ്റവും വലിയ സവിശേഷത. ഇന്ത്യയിലും മികച്ച ചില പ്രീമിയം വാച്ചുകൾ ലഭ്യമാണ്. ഇപ്പോൾ രാജ്യത്ത് ലഭ്യമായ ഏറ്റവും മികച്ച പ്രീമിയം സ്മാർട്ട് വാച്ചുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. ഇതിൽ ആപ്പിൾ വാച്ചിന്റെ രണ്ട് മോഡലുകൾ കൂടാതെ സാംസങ്, വൺപ്ലസ്, ഫോസിൽ തുടങ്ങിയ ബ്രാന്റുകളുടെയും വാച്ചുകൾ ഉൾപ്പെടുന്നു.

ആപ്പിൾ വാച്ച് സീരീസ് 7
 

ആപ്പിൾ വാച്ച് സീരീസ് 7

ആപ്പിളിന്റെ ഏറ്റവും പുതിയ പ്രീമിയം സ്മാർട്ട് വാച്ചാണ് ആപ്പിൾ വാച്ച് സീരീസ് 7. ഇത് ഓൾവേയ്സ് ഓൺ റെറ്റിന ഡിസ്‌പ്ലേയോടെയാണ് വരുന്നത്. കമ്പനിയുടെ എസ്6 സിപ്പും ഇതിൽ സെറ്റ് ചെയ്തിട്ടുണ്ട്. ക്രാക്ക്-റെസിസ്റ്റന്റ് ഡിസ്പ്ലേയാണ് വാച്ചിൽ ആപ്പിൾ നൽകിയിട്ടുള്ളത്. ഐപി6എക്സ് ഡസ്റ്റ് റസിസ്റ്റൻസും വാച്ചിലുണ്ട്. WR50 വാട്ടർ റെസിസ്റ്റൻസാണ് ആപ്പിൾ വാച്ച് സീരീസ് 7ൽ ഉള്ളത്. അതുകൊണ്ട് തന്നെ നീന്തുമ്പോൾ നിങ്ങളുടെ കലോറി ബേൺ ചെയ്യുന്നത് ട്രാക്ക് ചെയ്യാൻ പോലും ഇതിലൂടെ സാധിക്കുന്നു. ഹൃദയമിടിപ്പ് സെൻസർ, ബ്ലഡ് ഓക്സിജൻ ട്രാക്കർ എന്നിവയും ഈ പ്രീമിയം സ്മാർട്ട് വാച്ചിൽ നൽകിയിട്ടുണ്ട്. ഇസിജി സപ്പോർട്ടും വാച്ചിൽ ഉണ്ട്. നിങ്ങളുടെ ഫോൺ എടുക്കാതെ തന്നെ ആളുകളെ വാച്ച് ഉപയോഗിച്ച് കോൾ ചെയ്യാനും മെസേജുകൾ അയക്കാനും സാധിക്കും.

8,499 രൂപയ്ക്ക് കിടിലൻ സ്മാർട്ട്ഫോൺ, ലാവ Z3യുടെ വിൽപ്പന ആരംഭിച്ചു8,499 രൂപയ്ക്ക് കിടിലൻ സ്മാർട്ട്ഫോൺ, ലാവ Z3യുടെ വിൽപ്പന ആരംഭിച്ചു

സാംസങ് ഗാലക്സി വാച്ച് 3

സാംസങ് ഗാലക്സി വാച്ച് 3

സാംസങ് ഗാലക്സി വാച്ച് 3 വൃത്താകൃതിയിലുള്ള 1.4-ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയുമായിട്ടാണ് വരുന്നത്. വൃത്താകൃതിയിലുള്ള വാച്ചുകളോട് താല്പര്യമുള്ള ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച ഓപ്ഷനാണ് ഇത്. കോർണിംഗ് ഗൊറില്ല ഗ്ലാസ് ഡിഎക്‌സ് പ്രോട്ടക്ഷനും ഈ ഡിസ്പ്ലെയ്ക്ക് ഉണ്ട്. സാംസങ് ഗാലക്സി വാച്ച് 3 പ്രവർത്തിക്കുന്നത് എക്‌സിനോസ് 9110 ചിപ്‌സെറ്റിന്റെ കരുത്തിലാണ്. ആക്സിലറോമീറ്റർ, ഹാർട്ട് ബീറ്റ് സെൻസർ, ഗൈറോസ്‌കോപ്പ്, 8 ജിബി ഇന്റേണൽ സ്റ്റോറേജ് എന്നിവയും ഈ സ്മാർട്ട് വാച്ചിൽ ഉൾപ്പെടുന്നു. നിങ്ങളുടെ എമർജൻസി കോൺടാക്‌റ്റുകളിലേക്ക് എസ്ഒഎസ് അയയ്‌ക്കുന്നതും ഉപയോക്താക്കൾ വീണാൽ അത് കണ്ടെത്തുന്നതുമായ ഫീച്ചറുകളും വാച്ചിലുണ്ട്. നിങ്ങളുടെ എസ്പിഒ2 ലെവലുകൾ അളക്കാൻ റെഡ് എൽഇഡി, ഇൻഫ്രാറെഡ് രശ്മികളാണ് വാച്ച് ഉപയോഗിക്കുന്നത്. 

ഫോസിൽ ജെൻ 6

ഫോസിൽ ജെൻ 6

ഫോസിൽ ജെൻ 6 ഒരു സ്‌റ്റെയിൻലെസ് സ്റ്റീൽ ബാൻഡുമായി വരുന്ന അതിശയിപ്പിക്കുന്ന സ്മാർട്ട് വാച്ചാണ്. ഇത് വെയർ ഒഎസിലാണ് പ്രവർത്തിക്കുന്നത്. ഡിസ്റ്റൻസ് ട്രാക്കിംഗിനുള്ള ജിപിഎസ്, ഹൃദയമിടിപ്പ് മോണിറ്റർ, മൈക്രോഫോൺ എന്നിങ്ങനെയുള്ള നിരവധി ഫീച്ചറുകളുള്ള ഫോസിൽ ജെൻ 6 സ്മാർട്ട് വാച്ചിൽ ഫിറ്റ്‌നസ് ട്രാക്കിംഗ് ഫീച്ചറുകളുടെ വിപുലമായ ശ്രേണിയും ഫോസിൽ നൽകിയിട്ടുണ്ട്. ഈ വാച്ചിലൂടെ നിങ്ങൾക്ക് വോയ്‌സ് കോളുകൾ എടുക്കാനും സാധിക്കും. ആൻഡ്രോയിഡ് സ്മാർട്ട്ഫോണിലോ ഐഫോണിലോ നിങ്ങളുടെ ഫിറ്റ്നസ് പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ ഗൂഗിൾ ഫിറ്റ് ഇന്റഗ്രേഷൻ സഹായിക്കുന്നു. സ്റ്റെയിൻലെസ് സ്റ്റീൽ ബാൻഡും വൃത്താകൃതിയിലുള്ള ഡിസൈനും ഈ വാച്ചിനെ വിപണിയിലെ ഏറ്റവും മികച്ച പ്രീമിയം സ്മാർട്ട് വാച്ചുകളിൽ ഒന്നാക്കി മാറ്റുന്നു.

വൺപ്ലസ് വാച്ച്

വൺപ്ലസ് വാച്ച്

സ്മാർട്ട്ഫോൺ വിപണിയിൽ എന്നപോലെ സ്മാർട്ട് വാച്ച് വിപണിയിലും ഇന്ന് വലിയ സാന്നിധ്യമാണ് വൺപ്ലസ്. വൺപ്ലസ് വാച്ചിൽ വൃത്താകൃതിയിലുള്ള 1.39 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് നൽകിയിട്ടുള്ളത്. ഇതിൽ സിലിക്കൺ ബാൻഡും ഉണ്ട്. വാച്ചിൽ 500 പാട്ടുകൾ വരെ സ്റ്റോർ ചെയ്യാൻ സഹായിക്കുന്ന 4 ജിബി ഇന്റേണൽ സ്റ്റോറേജും നൽകിയിട്ടുണ്ട്. വാച്ച് 110ൽ അധികം വർക്ക്ഔട്ട് മോഡുകൾ നൽകുന്നു. നിങ്ങളുടെ ഹൃദയമിടിപ്പ്, രക്തത്തിലെ ഓക്സിജൻ സാച്ചുറേഷൻ, ഉറക്കത്തിന്റെ അളവ് എന്നിവ ട്രാക്ക് ചെയ്യാനും വൺപ്ലസ് വാച്ചിന് സാധിക്കും. വെള്ളത്തിന്റെയും പൊടിയുടെയും പ്രതിരോധത്തിന് ഐപി68 റേറ്റിങോടെയാണ് ഇത് വരുന്നത്. വൺപ്ലസ് വാച്ച് ഒരു തവണ മുഴുവനായും ചാർജ് ചെയ്താൽ 14 ദിവസം വരെ ബാറ്ററി ലൈഫ് നൽകുന്നുണ്ട്.

ക്രിപ്‌റ്റോയുഗത്തിലെ ഡിജിറ്റൽ രൂപയെക്കുറിച്ച് അറിയേണ്ടതെല്ലാംക്രിപ്‌റ്റോയുഗത്തിലെ ഡിജിറ്റൽ രൂപയെക്കുറിച്ച് അറിയേണ്ടതെല്ലാം

ആപ്പിൾ വാച്ച് സീരീസ് 6

ആപ്പിൾ വാച്ച് സീരീസ് 6

ആപ്പിൾ വാച്ച് സീരീസ് 6 ഇന്ത്യൻ വിപണിയിലെ ഏറ്റവും മികച്ച സ്മാർട്ട് വാച്ചുകളിൽ ഒന്നാണ്. ആപ്പിൾ വാച്ച് സീരീസ് 7 പുറത്തിറങ്ങിയെങ്കിലും ഇന്ത്യയിൽ ആപ്പിൾ വാച്ച് സീരീസ് 6ന് ജനപ്രിതി ഒട്ടും കുറഞ്ഞിട്ടില്ല എന്ന് തന്നെ പറയാം. ഈ വാച്ച് രണ്ട് വലുപ്പങ്ങളിൽ ലഭ്യമാണ്. 40 മില്ലീമീറ്ററും 44 മില്ലീമീറ്ററുമാണ് വാച്ചിന്റെ വലിപ്പങ്ങൾ. ഇതിൽ ഹൃദയമിടിപ്പ് മോണിറ്റർ, രക്തത്തിലെ ഓക്സിജൻ സാച്ചുറേഷൻ മോണിറ്റർ, ജിപിഎസ് എന്നിവയും ഉണ്ട്. നിങ്ങൾക്ക് സെല്ലുലാർ, നോൺ-സെല്ലുലാർ ഓപ്ഷനുകളും തിരഞ്ഞെടുക്കാം. ഫിറ്റ്നസ് ഫീച്ചറുകളുടെ കാര്യത്തിലും ആപ്പിൾ വാച്ച് സീരീസ് 6 ഒട്ടും പിന്നിലല്ല. ഈ ഡിവൈസിൽ മറ്റ് പ്രീമിയം സ്മാർട്ട് വാച്ചുകളിലുള്ള എല്ലാ ഹെൽത്ത്, ഫിറ്റ്നസ് ഫീച്ചറുകളും ആപ്പിൾ നൽകിയിട്ടുണ്ട്.

Most Read Articles
Best Mobiles in India

English summary
Here is the list of the best premium smartwatches in the Indian market. The list includes watches like Apple Watch Series 7, Samsung Galaxy Watch 3 and Fossil Gen 6.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X