ഇയർബഡ്സ് വാങ്ങുന്നോ?, റിയൽമിയുടെ ഈ കിടിലൻ ഇയർബഡ്സ് പരിചയപ്പെടാം
കൗണ്ടർപോയിന്റ് റിസർച്ചിന്റെ ഏറ്റവും പുതിയ റിപ്പോർട്ടിൽ ഇന്ത്യയിലെ ടിഡബ്ല്യുഎസ് ഇയർബഡ്സ് വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ ബ്രാൻഡാണ് റിയൽമി. 2021-ന്റെ മൂന്നാം പാദത്തിൽ 8.1 ശതമാനം വിപണി വിഹിതത്തോടെയാണ് ഈ നേട്ടമുണ്ടാക്കിയത്. ഇതിന് പിന്നിൽ വില കുറഞ്ഞ സെഗ്‌മെന്റിലെ ഏറ്റവും മികച്ച ടിഡബ്ല്യുഎസ് ഇയർബഡ്സിലെന്നായ ബഡ്‌സ് എയർ 2, ബഡ്‌സ് എയർ നിയോ എന്നിവയുടെ വിൽപ്പന പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഇന്ത്യൻ ബ്രാൻഡായ ബോട്ട് 35 ശതമാനത്തിലധികം വിപണി വിഹിതവുമായി ഒന്നാം സ്ഥാനത്താണ്.

നിങ്ങൾ പുതിയ വയർലെസ് ഇയർഫോണുകൾ വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ മികച്ച ചോയിസാണ് റിയൽമി. കൗണ്ടർപോയിന്റ് റിപ്പോർട്ടിൽ രണ്ടാമത് എത്താൻ റിയൽമിയെ സഹായിച്ച റിയൽമി ബഡ്സ് എയർ 2, ബഡ്‌സ് ക്യു2 നിയോ എന്നിവയ്‌ക്ക് പുറമെ, ബ്രാൻഡിന്റെ വിജയത്തിന് പിന്നിൽ മറ്റ് മോഡലുകളും ഉണ്ട്. ഇവയെല്ലാം നിങ്ങൾക്ക് വാങ്ങാൻ കഴിയുന്ന രീതിയിൽ വില കുറഞ്ഞവയാണ്. ഇന്ന് നമ്മൾ പരിചയപ്പെടുന്നത് റിയൽമിയുടെ നാല് മികച്ച ടിഡബ്ല്യുഎസ് ഇയർബഡ്സ് ആണ്.

റിയൽമി ബഡ്സ് എയർ 2
റിയൽമിയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇയർബഡ്സിൽ ഒന്നാണ് ബഡ്‌സ് എയർ 2. ഈ വർഷം ഏപ്രിലിൽ റിയൽമി 3,299 രൂപയ്ക്ക് ബഡ്‌സ് എയർ 2 വിപണിയിൽ എത്തിച്ചു. അതിനുശേഷം ഇതിന്റെ വില ഗണ്യമായി കുറഞ്ഞു. നിലവിൽ റിയൽമി ബഡ്സ് എയർ 2ന് 2,799 രൂപയാണ് വില. വെള്ള, കറുപ്പ് നിറങ്ങൾക്ക് പുറമെ നിയോ ഗ്രീൻ നിറത്തിലും ഈ ബഡ്സ് എയർ 2 ഇപ്പോൾ ലഭ്യമാണ്. ശബ്‌ദം മികച്ചതാണെന്നതിനൊപ്പം തന്നെ ഈ ഇയർബഡ്സ് വില വിഭാഗത്തിലെ ഏറ്റവും മികച്ച ആക്ടീവ് നോയിസ് ക്യാൻസലേഷൻ നൽകുന്നു. നിങ്ങളുടെ പക്കലുള്ള തുക 3000 രൂപയോളം ആണെങ്കിൽ ഈ ബഡ്സ് തിരഞ്ഞെടുക്കാവുന്നതാണ്.

റിയൽമി ബഡ്സ് ക്യു2 നിയോ
റിയൽമിയുടെ ട്രൂ വയർലെസ് ഇയർബഡ്സിന്റെ മറ്റൊരു ജോഡിയാണ് ബഡ്‌സ് ക്യു 2 നിയോ. റിയൽമി കൊടുക്കുന്ന നിയോ എന്ന വാക്കിന്റെ അർത്ഥം മുൻനിര ഉൽപ്പന്നങ്ങളുടെ താങ്ങാനാവുന്ന പതിപ്പാണ് എന്നതാണ്. അതുകൊണ്ട് തന്നെ ബഡ്‌സ് ക്യു2 നൽകുന്ന അതേ സൌണ്ട് ക്വാളിറ്റി ബഡ്‌സ് ക്യു2 നിയോയും നൽകുന്നുണ്ട്. അതേ നിലവാരത്തിലുള്ള സൌണ്ടും കുറഞ്ഞ വിലയുമാണ് ഇതിന്റെ സവിശേഷത. ബഡ്‌സ് ക്യു2 നിയോ 1,599 രൂപയ്ക്കാണ് പുറത്തിറക്കിയതെങ്കിലും ഇപ്പോൾ ഇതിന്റെ വില 1,399 രൂപയാണ്. 200 രൂപ കമ്പനി കുറച്ചിരുന്നു. സിലിക്കൺ ഇയർ ബഡ്സിലൂടെ പാസീവ് നോയിസ് ഐസോലേഷൻ നൽകുന്ന ഇയർബഡ്സ് മികച്ച രീതിയിൽ മ്യൂസിക്ക് കേൾക്കാനുള്ള അനുഭവവും നിങ്ങൾക്ക് നൽകുന്നു.

റിയൽമി ബഡ്സ് ക്യൂ2
റിയൽമി ബഡ്സ് ക്യൂ2 നിയോ നല്ലതാണെങ്കിൽ അതിനെക്കാൾ മികച്ചതാണ് റിയൽമി ബഡ്സ് ക്യൂ. ഇത് ഈ വർഷം ആദ്യം 2,499 രൂപയ്ക്കാണ് വിപണിയിൽ എത്തിച്ചത്. എന്നാൽ നിങ്ങൾക്ക് ഇപ്പോൾ ഈ ഇയർബഡ്സ് 2,199 രൂപയ്ക്ക് സ്വന്തമാക്കാം. കുറഞ്ഞ വില മാത്രമല്ല ഈ ഇയർബഡ്സിന്റെ ആകർഷണീയത. ഈ വിലയ്ക്ക് നിങ്ങൾക്ക് ലഭിക്കുന്നത് ആക്ടീവ് നോയിസ് ക്യാൻസലേഷൻ ഫീച്ചറാണ്. ഇതിലൂടെ നിങ്ങൾക്ക് ചുറ്റുമുള്ള ശബ്ദത്തിന്റെ ശല്യമില്ലാതെ സംഗീതം കേൾക്കാനും കോളുകൾ എടുക്കാനും കഴിയും. ഇൻ-ഇയർ ഡിസൈനും വളരെ മികച്ചതാണ്.

റിയൽമി ബഡ്സ് വയർലസ് പ്രോ
റിയൽമി ബഡ്‌സ് വയർലെസ് പ്രോ സാധാരണ വയർലെസ് ഇയർബഡുകളെ പോലല്ല, ഇതൊരു നെക്ക്ബാൻഡാണ്. നെക്ക്ബാൻഡ് ഡിസൈൻ ആണെങ്കിലും ഈ ഇയർഫോൺസ് ആക്ടീവ് നോയിസ് ക്യാൻസലേഷൻ സപ്പോർട്ട് ചെയ്യുന്നു. ഇതിലൂടെ നിങ്ങളുടെ കോളുകളും മ്യൂസിക്ക് കേൾക്കലും സാധാരണ ഉള്ളതിനെക്കാൾ മികച്ചതായിരിക്കും. ബഡ്‌സ് വയർലെസ് പ്രോ ഇന്ത്യയിൽ 3,999 രൂപയ്ക്കാണ് അവതരിപ്പിച്ചു, എന്നാൽ ഈ നെക്ക്ബാൻഡ് ഇപ്പോൾ 2,999 രൂപയ്ക്ക് സ്വന്തമാക്കാം.


Click it and Unblock the Notifications