Just In
- 2 hrs ago
''എന്റെ ആമസോൺ അമ്മച്ചീ... എന്തൊക്കെയാ ഈ ഇന്ത്യക്കാർക്ക് അറിയേണ്ടത്?'' അലക്സയെ വലച്ച ചോദ്യങ്ങൾ!
- 3 hrs ago
50 നഗരങ്ങൾക്കൊപ്പം ആലപ്പുഴയും...; കേരളത്തിൽ ജിയോ ട്രൂ 5G ലഭിക്കുന്ന നഗരങ്ങൾ എതൊക്കെയാണെന്ന് അറിയാമോ
- 4 hrs ago
അന്വേഷിപ്പിൻ കണ്ടെത്തും, വലിക്കുവിൻ അയയ്ക്കപ്പെടും; പുതിയ ഫീച്ചറുള്ളവർക്ക് വാട്സ്ആപ്പിൽ സമാധാനം!
- 6 hrs ago
ഒരു മര്യാദയൊക്കെ വേണ്ടേ? സെക്യൂരിറ്റി ഡെപ്പോസിറ്റ് കണ്ടുകെട്ടിയ ബിഎസ്എൻഎല്ലിന് 10 ലക്ഷം രൂപ പിഴ
Don't Miss
- Sports
ഐസിസി ടീം ഓഫ് ദി ഇയര്‍- കോലിയും ബുംറയുമില്ല! ഇന്ത്യയില്‍ നിന്നു ഒരാള്‍ മാത്രം
- Movies
കോട്ടയം കുഞ്ഞച്ചൻ സെറ്റിൽ വെച്ച് മമ്മൂക്ക അടിച്ചു! ഒന്ന് അടുത്താലേ ആളെ മനസിലാകൂ; അനുഭവം പങ്കുവച്ച് ബൈജു
- News
മലപ്പുറവും വയനാടും അടക്കം 60 മണ്ഡലങ്ങൾ ലക്ഷ്യം വെച്ച് ബിജെപി; പ്രത്യേക കാമ്പെയ്ൻ
- Automobiles
ആക്ടിവയിൽ ഒതുക്കില്ല, H-സ്മാർട്ട് ഫീച്ചർ ഗ്രാസിയ, ഡിയോ മോഡലുകളിലേക്കും എത്തിക്കുമെന്ന് ഹോണ്ട
- Finance
ഉയര്‍ന്ന നെറ്റ് അസറ്റ് വാല്യുവുള്ള മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിക്കാമോ? നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യമിതാ
- Lifestyle
പതിയേ ഓര്‍മ്മശക്തിയും ഏകാഗ്രതയും നശിപ്പിക്കും അഞ്ച് ഭക്ഷണങ്ങള്‍
- Travel
ബോട്ടിലെ മൂന്നു മണിക്കൂര്‍ യാത്രയ്ക്ക് വെറും 300 രൂപ, കായല്‍ കാണാൻ വേറെങ്ങും പോകേണ്ട! സീ അഷ്ടമുടി വരുന്നു
വില കുറഞ്ഞ സ്മാർട്ട് വാച്ച് വാങ്ങാൻ ഉദ്ദേശമുണ്ടെങ്കിൽ ഈ 10 വാച്ചുകളെ കുറിച്ച് അറിഞ്ഞിരിക്കണം
സ്മാർട്ട് വാച്ചുകൾ ഇന്നൊരു ട്രന്റാണ്. സമയം അറിയാനുള്ള വാച്ച് എന്നതിലുപരി ധാരാളം ഉപയോഗമുള്ളതും സ്റ്റൈലിന്റെ ഭാഗവുമാണ് ഇന്ന് സ്മാർട്ട് വാച്ചുകൾ. ആരോഗ്യപരവും ഫിറ്റ്നസ് സംബന്ധവുമായ നിരവധി ഫീച്ചറുകൾ സ്മാർട്ട് വാച്ചുകളിൽ കമ്പനികൾ നൽകുന്നുണ്ട്. നിങ്ങൾ പുതിയ സ്മാർട്ട് വാച്ച് വാങ്ങാൻ പദ്ധതിയിടുന്നുണ്ട് എങ്കിൽ തിരഞ്ഞെടുക്കാവുന്ന ചില കിടിലൻ സ്മാർട്ട് വാച്ചുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്.

5000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട് വാച്ചുകൾക്കാണ് ഇന്ത്യയിൽ ആവശ്യക്കാർ അധികവും എന്നതിനാൽ ഇത്തരം വാച്ചുകളാണ് ചുവടെ പട്ടികപ്പെടുത്തിയിരിക്കുന്നത്. ഈ വാച്ചുകൾ വാങ്ങുമ്പോൾ നിങ്ങളുടെ ബജറ്റിന് ചേരുന്നതും ആവശ്യത്തിന് ബാറ്ററി ബാക്ക് അപ്പ് നൽകുന്നതും എന്നാൽ ഉപയോഗപ്രദമായ ഫീച്ചറുകൾ ഉള്ളതുമായ വാച്ചുകൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.

റിയൽമി ടെക്ലൈഫ് എസ്100
വില: 2,499 രൂപ
റിയൽമി ടെക്ലൈഫ് എസ്100 സ്മാർട്ട് വാച്ചിൽ 1.69-ഇഞ്ച് 280×240 പിക്‌സൽ റെസല്യൂഷനും 530 നിറ്റ് പീക്ക് ബ്രൈറ്റ്നസുമാണുള്ളത്. ഈ സ്‌മാർട്ട് വാച്ചിന് നമ്മുടെ ശരീരത്തിലെ താപനിലയും രക്തത്തിലെ ഓക്‌സിജൻ സാച്ചുറേഷൻ ലെവലും (SpO2) അളക്കാൻ കഴിയും. ഹൃദയമിടിപ്പ് നിരീക്ഷിക്കുന്നതിനുള്ള ഫോട്ടോപ്ലെത്തിസ്‌മോഗ്രാഫി (പിപിജി) സെൻസറും ഈ വാച്ചിൽ നൽകിയിട്ടുണ്ട്. IP68 വാട്ടർ, ഡസ്റ്റ് റസിസ്റ്റൻസും ഈ വാച്ചിലുണ്ട്. ഒറ്റ ചാർജിൽ 12 ദിവസം വരെ ബാറ്ററി ലൈഫ് നൽകുന്ന വാച്ചാണ് ഇത്.

റിയൽമി വാച്ച് 2 പ്രോ
വില: 4,999 രൂപ
1.75-ഇഞ്ച് സൂപ്പർ-ബ്രൈറ്റ് ടച്ച്‌സ്‌ക്രീൻ എൽസിഡി ഡിസ്പ്ലെയുള്ള റിയൽമി വാച്ച് 2 പ്രോ വാച്ചിൽ 100ൽ അധികം വാച്ച് ഫെയ്‌സുകളും ഉണ്ട്. ഡ്യുവൽ സാറ്റലൈറ്റ് ലോ പവർ ജിപിഎസ് സപ്പോർട്ടും വാച്ചിൽ നൽകിയിട്ടുണ്ട്. തത്സമയ ഹൃദയമിടിപ്പ് മോണിറ്റർ, എസ്പിഒ2 ബ്ലഡ് ഓക്സിജൻ മോണിറ്റർ, സ്ലീപ്പ് മോണിറ്റർ എന്നിവയുള്ള വാച്ചിൽ 90ൽ അധികം സ്പോർട്സ് മോഡുകളും ഉണ്ട്. 14 ദിവസത്തേക്ക് ബാക്ക് അപ്പ് നൽകുന്ന ബാറ്ററിയാണ് ഈ ഡിവൈസിലുള്ളത്.

നോയിസ് കളർഫിറ്റ് കാലിബർ
വില: 3,999 രൂപ
നോയ്‌സ് കളർഫിറ്റ് കാലിബർ കളർ ഡിസ്‌പ്ലേയുമായിട്ടാണ് വരുന്നത്. 15 ദിവസത്തെ ബാറ്ററി ലൈഫും വാച്ചിലുണ്ട്. ഈ വാച്ചിനും ശരീരത്തിലെ താപനില അളക്കാൻ കഴിയും. ബ്ലഡ്-ഓക്സിജൻ സാച്ചുറേഷൻ ലെവൽ (SpO2), ഹൃദയമിടിപ്പ് മോണിറ്റർ എന്നിവയടങ്ങുന്ന ഹെൽത്ത് ട്രാക്കിങ് ഫീച്ചറുകളും ഈ വാച്ചിലുണ്ട്. 60 സ്‌പോർട്‌സ് മോഡുകൾ സപ്പോർട്ട് ചെയ്യുന്ന വാച്ചിൽ കസ്റ്റമൈസ് ചെയ്യാവുന്ന ക്ലൗഡ് വാച്ച് ഫെയ്‌സുകളുമുണ്ട്.

അമേസ്ഫിറ്റ് ബിപ് യു പ്രോ
വില: 4,999 രൂപ
അമേസ്ഫിറ്റ് ബിപ് യു പ്രോ സ്മാർട്ട് വാച്ചിൽ 1.43-ഇഞ്ച് HD TFT-LCD കളർ ഡിസ്‌പ്ലേയാണുള്ളത്. 320x302 പിക്‌സൽ റെസലൂഷനുള്ള ഡിസ്പ്ലെയാണ് ഇത്. ഈ ഡിസ്പ്ലെയുടെ സുരക്ഷയ്ക്കായി 2.5 ഡി കോർണിംഗ് ഗൊറില്ല 3 പ്രോട്ടക്ഷനും ഉണ്ട്. 50 വാച്ച് ഫെയ്‌സുകൾ, ഹൃദയമിടിപ്പ് മോണിറ്റർ, SpO2 ട്രാക്കർ, സ്ട്രെസ് മോണിറ്റർ, 60 സ്‌പോർട്‌സ് മോഡുകൾ, എന്നിവയെല്ലാം ഈ സ്മാർട്ട് വാച്ചിന്റെ സവിശേഷതകളാണ്. ഒറ്റ ചാർജിൽ 9 ദിവസം വരെ ബാക്ക് അപ്പ് നൽകുന്ന ബാറ്ററിയാണ് ഇതിലുള്ളത്.

ഫയർ ബോൾട്ട് റിങ്
വില: 4,299 രൂപ
1.7 ഇഞ്ച് എച്ച്ഡി ഫുൾ ടച്ച് ഡിസ്‌പ്ലേയാണ് ഫയർ ബോൾട്ട് റിങ് സ്മാർട്ട് വാച്ചിൽ ഉള്ളത്. ഹൃദയമിടിപ്പ്, ഉറക്കം, എസ്പിഒ 2, ശാരീരിക പ്രവർത്തനങ്ങൾ എന്നിവയെല്ലാം ഈ സ്മാർട്ട് വാച്ച് ട്രാക്ക് ചെയ്യുന്നു. ഫയർ ബോൾട്ട് റിങ് ഒരു ഇൻബിൽറ്റ് സ്പീക്കറും മൈക്രോഫോണുമായിട്ടാണ് വരുന്നത്. മ്യൂസിക്ക് നിയന്ത്രിക്കാനും കാലാവസ്ഥ പരിശോധിക്കാനും നിങ്ങളുടെ സ്മാർട്ട്‌ഫോണിന്റെ ക്യാമറ നിയന്ത്രിക്കാനും അലാറം സെറ്റ് ചെയ്യാനുമെല്ലാം ഈ ഫയർ ബോൾട്ട് റിങ് സ്മാർട്ട് വാച്ചിന് സാധിക്കും.

ഡിസോ വാച്ച് ആർ
വില: 3,999 രൂപ
ഡിസോ വാച്ച് ആർ സ്മാർട്ട് വാച്ചിൽ 1.3 ഇഞ്ച് അൾട്രാ ഷാർപ്പ് അമോലെഡ് ഡിസ്‌പ്ലേയാണുള്ളത്. 550 നിറ്റ് പീക്ക് ബ്രൈറ്റ്നസുള്ള ഈ ഡിസ്പ്ലെയ്ക്ക് ഓൾവേയ്സ് ഓൺ മോഡും ഉണ്ട്. 2.5ഡി കർവ്ഡ് ഗ്ലാസ് ഡിസ്‌പ്ലേയണിത്. 150ൽ അധികം വാച്ച് ഫെയ്‌സുകൾ, ഹൃദയമിടിപ്പ് മോണിറ്റർ, SpO2 സെൻസർ, 110 സ്‌പോർട്‌സ് മോഡുകൾ എന്നിവയും ഈ വാച്ചിലുണ്ട്. 12 ദിവസത്തെ ബാറ്ററി ലൈഫ് നൽകുന്ന വാച്ചാണ് ഇത്.

ബോട്ട് എക്സ്റ്റെൻഡ്
വില: 3499 രൂപ
ബോട്ട് എക്സ്റ്റെൻഡ് സ്മാർട്ട് വാച്ചിൽ 1.69-ഇഞ്ച് എച്ച്ഡി ഫുൾ ടച്ച്‌സ്‌ക്രീൻ എൽസിഡി ഡിസ്പ്ലെയാണുള്ളത്. കസ്റ്റമൈസബിൾ വാച്ച് ഫേസുകളും വാച്ചിൽ നൽകിയിട്ടുണ്ട്. സ്റ്റെപ്സ്, യാത്ര ചെയ്ത ദൂരം, കത്തിച്ച കലോറി, ഹൃദയമിടിപ്പ്, രക്തത്തിലെ ഓക്സിജന്റെ അളവ്, ഉറക്കം എന്നിവയെല്ലാം ഇത് ട്രാക്ക് ചെയ്യുന്നു. 14 വ്യത്യസ്ത കായിക, ശാരീരിക പ്രവർത്തനങ്ങളെ സ്വയമേവ തിരിച്ചറിയുകയും ട്രാക്ക് ചെയ്യാനും ഇതിന് സാധിക്കും. 7 ദിവസം ബാറ്ററി ബാക്ക്അപ്പും ഇതിലൂടെ ലഭിക്കും.

റെഡ്മി വാച്ച് 2 ലൈറ്റ്
വില: 4,999 രൂപ
റെഡ്മി വാച്ച് 2 ലൈറ്റ് സ്മാർട്ട് വാച്ചിൽ 320×360 പിക്സൽ റെസല്യൂഷനോട് കൂടിയ 1.55 ഇഞ്ച് TFT ടച്ച് ഡിസ്പ്ലേയാണുള്ളത്. ഹൃദയമിടിപ്പ് മോണിറ്റർ, ഇൻ-ബിൽറ്റ് ജിപിഎസ് അടിസ്ഥാനമാക്കിയുള്ള ലൊക്കേഷൻ ട്രാക്കിങ് എന്നിവയും ഈ വാച്ചിലുണ്ട്. 100 വാച്ച് ഫെയ്‌സുകൾ, 100 വർക്ക്ഔട്ട് മോഡുകൾ, 17 പ്രൊഫഷണൽ മോഡുകൾ എന്നിവയും വാച്ചിൽ നൽകിയിട്ടുണ്ട്യ ഒറ്റ ചാർജിൽ 10 ദിവസത്തെ ബാറ്ററി ബാക്കപ്പ് നൽകാൻ ഈ വാച്ചിന് സാധിക്കും.

നോയിസ് കളർഫിറ്റ് പ്രോ 3
വില: 3,999 രൂപ
1.55-ഇഞ്ച് (320 x 360 പിക്സലുകൾ) എൽസിഡി സ്ക്രീനാണ് നോയിസ് കളർഫിറ്റ് പ്രോ 3 സ്മാർട്ട് വാച്ചിലുള്ളത്. സിലിക്കൺ സ്ട്രാപ്പുള്ള കനംകുറഞ്ഞ വാച്ചാണ് ഇത്. 14 സ്പോർട്സ് മോഡുകളുള്ള വാച്ചിൽ ആക്സിലറോമീറ്റർ സെൻസർ, 24×7 ഹൃദയമിടിപ്പ് നിരീക്ഷണം, SpO2 മോണിറ്റർ, സ്ട്രെസ് മോണിറ്റർ, ബ്രീത്ത് മോഡ് തുടങ്ങിയ ഹെൽത്ത് ഫീച്ചറുകളും ഉണ്ട്. വാച്ചിൽ 210mAh ബാറ്ററിയാണ് നൽകിയിരിക്കുന്നത്.

റിയൽമി വാച്ച് എസ്
വില: 4,999
റിയൽമി വാച്ച് എസ് സ്മാർട്ട് വാച്ചിൽ 1.3 ഇഞ്ച് ഫുൾ ടച്ച്‌സ്‌ക്രീൻ എൽസിഡി ഡിസ്പ്ലെയാണുള്ളത്. ഈ ഡിസ്പ്ലെയ്ക്ക് ഓട്ടോ-ബ്രൈറ്റ്‌നെസുണ്ട്. 100ൽ അധികം വാച്ച് ഫേസുകളും സ്മാർട്ട് വാച്ചിൽ നൽകിയിട്ടുണ്ട്. ഈ സ്മാർട്ട് വാച്ച് ബ്ലൂടൂത്ത് വഴി നിങ്ങളുടെ സ്‌മാർട്ട്‌ഫോണിലേക്ക് കണക്‌റ്റ് ചെയ്യാനും മ്യൂസിക്ക്, ക്യാമറ എന്നിവ നിയന്ത്രിക്കാനും സാധിക്കും. തത്സമയ ഹൃദയമിടിപ്പ്, ഉറക്കം, എസ്പിഒ2 എന്നിവ ട്രാക്ക് ചെയ്യാൻ ഇതിന് സാധിക്കു.ം 2 മണിക്കൂർ ചാർജ് ചെയ്താൽ 15 മണിക്കൂർ ബാക്ക് അപ്പ് നൽകുന്ന വാച്ചാണ് ഇത്.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470