വെറും 30,000 രൂപയിൽ താഴെ വിലയിൽ വാങ്ങാവുന്ന 43 ഇഞ്ച് സ്മാർട്ട് ടിവികൾ

|

ഒടിടി സ്ട്രീമിങ് വർധിച്ച് വരുന്ന ഈ കാലത്ത് തിയ്യറ്ററിന് സമാനമായ എക്സ്പീരിയൻസ് വീട്ടിൽ ലഭിക്കാൻ മികച്ച സ്മാർട്ട് ടിവികൾ തന്നെ വേണം. വലിപ്പമുള്ള സ്മാർട്ട് ടിവികൾക്ക് വില കൂടുതലാണ് എന്നാണ് എല്ലാവരുടെയും ധാരണ. എന്നാൽ റിയൽമി, റെഡ്മി അടക്കമുള്ള ചില ബ്രാന്റുകൾ കുറഞ്ഞ വിലയിൽ പോലും മികച്ച സ്മാർട്ട് ടിവികൾ വിപണിയിൽ എത്തിച്ചിട്ടുണ്ട്. വെറും 30,000 രൂപയിൽ താഴെ വിലയിൽ ഇപ്പോൾ 43 ഇഞ്ച് സ്മാർട്ട് ടിവികൾ സ്വന്തമാക്കാം.

 

സ്മാർട്ട് ടിവികൾ

പുതിയ സ്മാർട്ട് ടിവികൾ വാങ്ങുന്ന ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന വില കുറഞ്ഞ 43 ഇഞ്ച് ടിവികളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. ഇതിൽ റിയൽമി, ഇൻഫിനിക്സ്, റെഡ്മി, ഹിസെൻസ്, വൺപ്ലസ് തുടങ്ങിയ ബ്രാന്റുകളുടെ സ്മാർട്ട് ടിവികൾ ഉൾപ്പെടുന്നു. നിങ്ങൾക്ക് തിരഞ്ഞെടുക്കാവുന്ന ഈ സ്മാർട്ട് ടിവികളെല്ലാം മികച്ച വ്യൂവിങ് എക്സ്പീരിയൻസ് നൽകുന്നവയുമാണ്.

OnePlus 10R 5G: ആദായ വിൽപ്പന, വൺപ്ലസ് 10ആർ 5ജി കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ അവസരംOnePlus 10R 5G: ആദായ വിൽപ്പന, വൺപ്ലസ് 10ആർ 5ജി കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ അവസരം

റിയൽമി സ്മാർട്ട് ടിവി എക്സ് ഫുൾ എച്ച്ഡി

റിയൽമി സ്മാർട്ട് ടിവി എക്സ് ഫുൾ എച്ച്ഡി

വില: 21,999 രൂപ

റിയൽമി സ്മാർട്ട് ടിവി എക്സ് ഫുൾ എച്ച്ഡി സ്മാർട്ട് ടിവിയിൽ പ്രീമിയം ബെസൽ-ലെസ്സ് അൾട്രാ ബ്രൈറ്റ് എൽഇഡി ഡിസ്‌പ്ലേയാണ് ഉള്ളത്. 8.7 എംഎം വരെ മാത്രം കനമുള്ള ഈ സ്മാർട്ട് ടിവി 7 ഡിസ്‌പ്ലേ മോഡുകളുമായി വരുന്നു. സ്റ്റാൻഡേർഡ്, വിവിഡ്, സ്‌പോർട്ട്, മൂവി, ഗെയിം, എനർജി സേവിംഗ്, യൂസർ എന്നീ മോഡുകളാണ് ഈ ടിവിയിൽ ഉള്ളത്.

ക്രോമ ബൂസ്റ്റ്
 

ക്രോമ ബൂസ്റ്റ് സാങ്കേതികവിദ്യ മനോഹരമായ ചിത്രങ്ങൾ കാണാൻ സഹായിക്കുന്നു. 400+ നിറ്റ്സ് പീക്ക് ബ്രൈറ്റ്നസിലാണ് ഈ മോഡ് പ്രവർത്തിക്കുന്നത്. സ്മാർട്ട് ടിവിയിൽ 24W ഡോൾബി ഓഡിയോ സ്റ്റീരിയോ സ്പീക്കറുകളും ഉണ്ട്. മീഡിയടെക് 64-ബിറ്റ് ക്വാഡ് കോർ പ്രോസസറിന്റെ കരുത്തുള്ള ടിവിയിൽ ഓൾ-ഇൻ-വൺ സ്മാർട്ട് റിമോട്ടും ഉണ്ട്. ആൻഡ്രോയിഡ് 11ലാണ് ഈ ടിവി പ്രവർത്തിക്കുന്നത്.

WhatsApp: രണ്ട് ദിവസം കഴിഞ്ഞാലും വാട്സ്ആപ്പ് മെസേജ് ഡിലീറ്റ് ചെയ്യാൻ സാധിച്ചേക്കും; അറിയേണ്ടതെല്ലാംWhatsApp: രണ്ട് ദിവസം കഴിഞ്ഞാലും വാട്സ്ആപ്പ് മെസേജ് ഡിലീറ്റ് ചെയ്യാൻ സാധിച്ചേക്കും; അറിയേണ്ടതെല്ലാം

ഇൻഫിനിക്സ് എക്സ്1 ടിവി 43 ഇഞ്ച്

ഇൻഫിനിക്സ് എക്സ്1 ടിവി 43 ഇഞ്ച്

വില: 23,999 രൂപ

ഇൻഫിനിക്സ് എക്സ്1 ടിവി സീരീസ് വളരെ ചെറിയ ബെസെലുമായി വരുന്നവയാണ്. മികച്ച കാഴ്ചാനുഭവത്തിനായി ഉയർന്ന സ്‌ക്രീൻ-ടു-ബോഡി റേഷിയോവും ഈ ഡിവൈസിലുണ്ട്. 43 ഇഞ്ച് സ്മാർട്ട് ടിവിയിൽ ഡോൾബി ഓഡിയോ സപ്പോർട്ടുള്ള ഇൻ-ബിൽറ്റ് ബോക്സ് 24W സ്പീക്കറാണ് ഉള്ളത്. 1 ജിബി റാമും 8 ജിബി റോമും ഉള്ള ശക്തമായ മീഡിയടെക് ക്വാഡ് കോർ പ്രോസസറിലാണ് ഈ ടിവി പ്രവർത്തിക്കുന്നത്.

വീഡിയോ

വീഡിയോ ആപ്പുകളിലേക്കുള്ള മികച്ച കണക്റ്റിവിറ്റിക്കായി ഗൂഗിൾ അസിസ്റ്റന്റും ബിൽറ്റ്-ഇൻ ക്രോംകാസ്റ്റും ഇൻഫിനിക്സ് എക്സ്1 ടിവിയിൽ ഉണ്ട്. ഈ സ്മാർട്ട് ടിവി HDR 10 സപ്പോർട്ടും 400 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസുമായി വരുന്നു. ഈ സ്മാർട്ട ടിവി നിങ്ങൾക്ക് ഫ്ലിപ്പ്കാർട്ടിലൂടെയും അടുത്തുള്ള ഓഫ്‌ലൈൻ സ്റ്റോറുകളിലൂടെയും വാങ്ങാം.

Best Samsung Smartphones: 10,000 രൂപയിൽ താഴെ വിലയിൽ പറന്ന് നിൽക്കും സാംസങ് സ്മാർട്ട്ഫോണുകൾBest Samsung Smartphones: 10,000 രൂപയിൽ താഴെ വിലയിൽ പറന്ന് നിൽക്കും സാംസങ് സ്മാർട്ട്ഫോണുകൾ

റെഡ്മി സ്മാർട്ട് ടിവി 43 ഇഞ്ച് ഫുൾ എച്ച്ഡി

റെഡ്മി സ്മാർട്ട് ടിവി 43 ഇഞ്ച് ഫുൾ എച്ച്ഡി

വില: 22,999 രൂപ

റെഡ്മി സ്മാർട്ട് ടിവി ഫുൾ എച്ച്ഡിയിൽ 43 ഇഞ്ച് എൽഇഡി പാനലും വിവിഡ് പിക്ചർ എഞ്ചിനുമാണ് ഉള്ളക്. ഡോൾബി ഓഡിയോ സപ്പോർട്ടോടുകൂടിയ 20W സ്പീക്കറുകളും ഈ സ്മാർട്ട് ടിവിയിൽ ഉണ്ട്. ഇമ്മേഴ്‌സീവ് ഓഡിയോ എക്സ്പീരിയൻസിനായി ഡിടിഎസ് വെർച്വൽ: എക്സ് സപ്പോർട്ടും ടിവിയിൽ നൽകിയിട്ടുണ്ട്. 64-ബിറ്റ് ക്വാഡ് കോർ പ്രൊസസറാണ് റെഡ്മി സ്മാർട്ട് ടിവിക്ക് കരുത്ത് നൽകുന്നത്.

ആൻഡ്രോയിഡ് ടിവി

ആൻഡ്രോയിഡ് ടിവി 11 ഔട്ട് ഓഫ് ദി ബോക്‌സിൽ പ്രവർത്തിക്കുന്ന റെഡ്മി സ്മാർട്ട് ടിവി 43 ഇഞ്ച് ഫുൾ എച്ച്ഡി സ്മാർട്ട് ടിവിയിൽ കസ്റ്റമൈസബിൾ പാച്ച്‌വാൾ 4 ഉണ്ട്. വരുന്നു. റെഡ്മിയുടെ മറ്റ് പ്രൊഡക്ടുകൾ പോലെ തന്നെ കുറഞ്ഞ വിലയ്ക്ക് മികച്ച ക്വാളിറ്റി നൽകുന്നത് തന്നെയാണ് ഈ സ്മാർട്ട് ടിവിയും.

കാത്തിരിപ്പിന് അവസാനം; അടുത്തയാഴ്ച ഈ സ്മാർട്ട്ഫോണുകൾ ഇന്ത്യയിലെത്തുംകാത്തിരിപ്പിന് അവസാനം; അടുത്തയാഴ്ച ഈ സ്മാർട്ട്ഫോണുകൾ ഇന്ത്യയിലെത്തും

ഹിസെൻസ് A6GE അൾട്രാ എച്ച്ഡി

ഹിസെൻസ് A6GE അൾട്രാ എച്ച്ഡി

വില: 26,990 രൂപ

ഹിസെൻസ് A6GE ഒരു എൻട്രി ലെവൽ 4കെ എച്ച്ഡിആർ എൽഇഡി ടിവിയാണ്, അൾട്രാ വിവിഡ് ഹൈ കോൺട്രാസ്റ്റ് പാനലുമായി വരുന്ന ഈ സ്മാർട്ട് ടിവി വലിയ സ്‌ക്രീൻ എക്സ്പീരിയൻ നൽകുന്നു. ഡോൾബി അറ്റ്‌മോസും ഈ ടിവിയിൽ ഉണ്ട്. സ്റ്റാൻഡേർഡ്, തിയേറ്റർ, സ്‌പോർട്‌സ്, മ്യൂസിക്ക്, ടോക്ക്, ലേറ്റ് നൈറ്റ് തുടങ്ങിയ വ്യത്യസ്ത ഓഡിയോ മോഡുകളും ഈ ടിവിയിൽ ഉണ്ട്.

അൾട്രാ എച്ച്ഡി സ്മാർട്ട് ടിവി

ആൻഡ്രോയിഡ് 9.0ൽ പ്രവർത്തിക്കുന്ന ഹിസെൻസ് A6GE അൾട്രാ എച്ച്ഡി സ്മാർട്ട് ടിവിയിൽ ഗൂഗിൾ അസിസ്റ്റന്റ് ബിൽറ്റ്-ഇൻ ഉണ്ട്. ആമസോൺ, ഫ്ലിപ്കാർട്ട്, മെയിൻലൈൻ ചാനലുകൾ എന്നിവയിലൂടെ ഈ സ്മാർട്ട് ടിവി സ്വന്തമാക്കാം.

FRB 20191221A: അതിവിദൂര ഗാലക്സികളിൽ എവിടെ നിന്നോ ഹൃദയമിടിപ്പ് പോലൊരു സിഗ്നൽFRB 20191221A: അതിവിദൂര ഗാലക്സികളിൽ എവിടെ നിന്നോ ഹൃദയമിടിപ്പ് പോലൊരു സിഗ്നൽ

വൺപ്ലസ് ടിവി വൈ സീരീസ് Y1S എഡ്ജ്

വൺപ്ലസ് ടിവി വൈ സീരീസ് Y1S എഡ്ജ്

വില: 25,999 രൂപ

വൺപ്ലസ് Y1s എഡ്ജ് 43 ഇഞ്ച് സ്‌ക്രീൻ സൈസിൽ വരുന്ന ടിവിയിൽ LED ഡിസ്പ്ലെയാണ് ഉള്ളത്. 1920 X 1080 പിക്സൽസ് റെസലൂഷനുള്ള ടിവിയിൽ 60 ഹെർട്സ് റിഫ്രഷ് റേറ്റും 178 ഡിഗ്രി വ്യൂവിങ് ആംഗിളും ഉണ്ട്. ഈ ടിവി ഫുൾ എച്ച്ഡി ഡിസ്പ്ലേ പാനലുമായിട്ടാണ് വരുന്നത്. ഓഡിയോ സെറ്റപ്പിൽ ഡോൾബി അറ്റ്‌മോസും ഡോൾബി ഓഡിയോയും ഉള്ള 24-വാട്ട് ഔട്ട്‌പുട്ടുള്ള രണ്ട് സ്പീക്കറുകളാണ് നൽകിയിട്ടുള്ളത്.

ഹെഡ്‌ഫോൺ

ഒരു ഹെഡ്‌ഫോൺ പോർട്ടും രണ്ട് എച്ച്ഡിഎംഐ പോർട്ടുകളുടെയും രണ്ട് യുഎസ്ബി പോർട്ടുകളുടെയും കണക്റ്റിവിറ്റിക്കായി വൺപ്ലസ് ടിവിയിൽ നൽകിയിട്ടുണ്ട്. ഈ ടിവിയുടെ റിമോട്ടിൽ ഗൂഗിൾ അലക്സ സപ്പോർട്ടും ഉണ്ട്.

SIM Swapping: അടപടലം അടിച്ചുമാറ്റുന്ന അപകടകാരി; അറിയാം സിം സ്വാപ്പിങിനെക്കുറിച്ച്SIM Swapping: അടപടലം അടിച്ചുമാറ്റുന്ന അപകടകാരി; അറിയാം സിം സ്വാപ്പിങിനെക്കുറിച്ച്

Best Mobiles in India

English summary
Here are the best 43-inch smart TVs under Rs 30,000. This includes TVs from brands like OnePlus, Redmi, Realme, Infinix and Hisense.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X