ഇന്ത്യൻ വിപണിയിലെ അഞ്ച് കിടിലൻ സ്മാർട്ട് ടിവികൾ

|

സ്മാർട്ട് ടിവികൾ നമ്മുടെ വീടുകളിലെ സാധാരണ ഡിവൈസുകളിൽ ഒന്നായി മാറികൊണ്ടിരിക്കുകയാണ്. വിപണിയിൽ കുറഞ്ഞ വിലയിൽ മികച്ച സ്മാർട്ട് ടിവികൾ ലഭ്യമാണ്. പ്രമുഖ ഇലക്ട്രോണിക്സ് നിർമ്മാതാക്കളെല്ലാം ഇന്ത്യയിൽ സ്മാർട്ട് ടിവികൾ ലഭ്യമാക്കിയിട്ടുണ്ട്. കൊവിഡ് കാരണം തിയ്യറ്ററുകളിൽ പോയി സിനിമകൾ കാണാൻ സാധിക്കാത്ത സന്ദർഭത്തിൽ വീടിനുള്ളിൽ തന്നെ ഇരുന്ന് തിയ്യറ്ററിന് സമാനമായ അനുഭവത്തോടെ സിനിമകൾ കാണാൻ വലിയ സ്മാർട്ട് ടിവികൾ സഹായിക്കുന്നു.

മികച്ച ഓഡിയോ ക്വാളിറ്റി
 

മികച്ച ഓഡിയോ ക്വാളിറ്റി, 55 ഇഞ്ച് 4കെ റെസല്യൂഷൻ പാനൽ പോലുള്ള ആകർഷകമായ സവിശേഷതകളുള്ള ടിവികൾ ഇന്ന് കുറഞ്ഞ വിലയിൽ ലഭ്യമാണ്. ഒടിടി പ്ലാറ്റ്ഫോമുകളുടെ ജനപ്രീതി സ്മാർട്ട് ടിവികളുടെ ആവശ്യകത വർധിപ്പിച്ചിട്ടുണ്ട്. സ്ട്രീമിങിനായി ഉപയോഗിക്കാവുന്ന ആപ്പുകളുമായാണ് പല സ്മാർട്ട് ടിവികളും ഇന്ന് വിപണിയിൽ എത്തുന്നത്. ഇന്ത്യൻ വിപണിയിൽ ലഭ്യമായ 5 മികച്ച സ്മാർട്ട് ടിവികൾ പരിചയപ്പെടാം.

ഷവോമി റെഡ്മി സ്മാർട്ട് ടിവി എക്സ്65

ഷവോമി റെഡ്മി സ്മാർട്ട് ടിവി എക്സ്65

ഇന്ത്യൻ സ്മാർട്ട് ടിവി വിപണിയിൽ ആധിപത്യം സ്ഥാപിക്കാനായി ഷവോമി പുറത്തിറക്കിയ റെഡ്മി സ്മാർട്ട് ടിവി എക്സ്65 അതിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ 65 ഇഞ്ച് വലിപ്പമുള്ള ടിവിയാണ്. 57,999 രൂപയാണ് ഈ ടിവിയുടെ ഇന്ത്യയിലെ വില.ട ആൻഡ്രോയിഡ് ടിവി ഒഎസിലാണ് ഈ ടിവി പ്രവർത്തിക്കുന്നത്. പ്രീമിയം ബിൽഡ് ക്വാളിറ്റിയുള്ള ഈ ഡിവൈസ് ഹോട്ട്സ്റ്റാർ പോലുള്ള നേറ്റീവ് സ്ട്രീമിംഗ് ആപ്പ്സ് സപ്പോർട്ട് ചെയ്യുന്നു.

കൂടുതൽ വായിക്കുക: 5,000 രൂപയിൽ താഴെ വിലയിൽ സ്വന്തമാക്കാവുന്ന മികച്ച അഞ്ച് സ്മാർട്ട് വാച്ചുകൾകൂടുതൽ വായിക്കുക: 5,000 രൂപയിൽ താഴെ വിലയിൽ സ്വന്തമാക്കാവുന്ന മികച്ച അഞ്ച് സ്മാർട്ട് വാച്ചുകൾ

ഷവോമി എംഐ 55 ഇഞ്ച് ക്യുഎൽഇഡി ടിവി 4കെ

ഷവോമി എംഐ 55 ഇഞ്ച് ക്യുഎൽഇഡി ടിവി 4കെ

നിങ്ങൾക്ക് മികച്ച ബിൽഡ് ക്വാളിറ്റിയുള്ള ടിവി വേണമെങ്കിൽ തിരഞ്ഞെടുക്കാവുന്ന 55 ഇഞ്ച് ടിവിയാണ് ഷവോമിയുടെ എംഐ 55 ഇഞ്ച് ക്യുഎൽഇഡി ടിവി 4കെ. 49,990 രൂപ വിലയുള്ള ഈ സ്മാർട്ട് ടിവി ആൻഡ്രോയിഡ് ഒഎസിലാണ് പ്രവർത്തിക്കുന്നത്. ഇതൊരു ക്യുഎൽഇഡി ടിവിയായതിനാൽ, ഐപിഎസ് എൽസിഡി സ്ക്രീനുമായി താരതമ്യപ്പെടുത്തുമ്പോൾ മികച്ച പികച്ചർ ക്വാളിറ്റി നൽകാൻ ഇതിന് സാധിക്കുന്നു.

വൺപ്ലസ് 55 ഇഞ്ച് യു1 4കെ സ്മാർട്ട് ടിവി
 

വൺപ്ലസ് 55 ഇഞ്ച് യു1 4കെ സ്മാർട്ട് ടിവി

ജനപ്രീയ സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ വൺപ്ലസും സ്മാർട്ട് ടിവി വിപണിയിൽ സജീവമായുണ്ട്. വൺപ്ലസ് 55 ഇഞ്ച് യു1 4കെ സ്മാർട്ട് ടിവി മികച്ച ബിൽഡ് ക്വാളിറ്റിയുള്ള ടിവിയാണ്. ഈ പ്രൊഡക്ട് ഒരു ഫാൻസി റിമോട്ടുമായാണ് വരുന്നത്, കൂടാതെ കസ്റ്റമൈസേഷൻ ഫീച്ചറുകൾ നൽകുന്ന ആൻഡോയിഡ് ടിവി ഒഎസ് ബേസ്ഡ് ഒഎസിലാണ് ഈ സ്മാർട്ട് ടിവി പ്രവർത്തിക്കുന്നത്.

റിയൽ‌മി സ്മാർട്ട് ടിവി എസ്എൽഇഡി 4കെ 55ഇഞ്ച്

റിയൽ‌മി സ്മാർട്ട് ടിവി എസ്എൽഇഡി 4കെ 55ഇഞ്ച്

റിയൽ‌മി സ്മാർട്ട് ടിവി എസ്എൽഇഡി 4കെ 55 ഇഞ്ച് ടിവിയും മികച്ച പിക്ച്ചർ ക്വാളിറ്റി നൽകുന്ന സ്മാർട്ട് ടിവിയാണ്. പേര് സൂചിപ്പിക്കുന്നത് പോലെ 55 ഇഞ്ച് മോഡൽ പ്രീമിയം SLED പാനലാണ് ഇതിലുള്ളത്. ഇത് മികച്ച നിറവും ഉയർന്ന ഹൈ ലെവൽ കോൺട്രാസ്റ്റും നൽകുന്നു.

കൂടുതൽ വായിക്കുക: സോണി ബ്രാവിയ എക്സ്80ജെ സീരീസ് സ്മാർട്ട് ടിവികൾ ഇന്ത്യൻ വിപണിയിലെത്തി; വിലയും സവിശേഷതകളുംകൂടുതൽ വായിക്കുക: സോണി ബ്രാവിയ എക്സ്80ജെ സീരീസ് സ്മാർട്ട് ടിവികൾ ഇന്ത്യൻ വിപണിയിലെത്തി; വിലയും സവിശേഷതകളും

എൽജി 55യുഎം7290പിടിഡി 55 ഇഞ്ച് എൽഇഡി 4കെ ടിവി

എൽജി 55യുഎം7290പിടിഡി 55 ഇഞ്ച് എൽഇഡി 4കെ ടിവി

നിങ്ങൾക്ക് ഒരു പ്രശസ്ത ബ്രാൻഡിൽ നിന്നുള്ള 55 ഇഞ്ച് സ്മാർട്ട് ടിവി വേണമെങ്കിൽ ധാരാളം പണം ചെലവഴിക്കാതെ തന്നെ സ്വന്തമാക്കാവുന്ന സ്മാർട്ട് ടിവിയാണ് എൽജി 55യുഎം7290പിടിഡി 55 ഇഞ്ച് എൽഇഡി 4കെ ടിവി. വെബ്‌ഒ‌എസ് ബേസ്ഡ് സ്മാർട്ട് ടിവി കൂടിയാണിത്. നെറ്റ്ഫ്ലിക്സ്, യൂട്യൂബ്, പ്രൈം വീഡിയോ, ഹോട്ട്സ്റ്റാർ തുടങ്ങിയ എല്ലാ പ്രധാന സ്ട്രീമിംഗ് ആപ്പുകളും ഈ സ്മാർട്ട് ടിവിയിൽ ഉണ്ട്.

Most Read Articles
Best Mobiles in India

English summary
The best smart TVs of various brands are available in the Indian market today. Here are the top five smart TVs.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X