5,000 രൂപയിൽ താഴെ വിലയിൽ സ്വന്തമാക്കാവുന്ന മികച്ച അഞ്ച് സ്മാർട്ട് വാച്ചുകൾ

|

നമ്മുടെ നിത്യ ജീവിതത്തിൽ ഉപയോഗിക്കുന്ന ഗാഡ്ജറ്റുകളുടെ എണ്ണം വർധിച്ച് വരികയാണ്. സ്മാർട്ട് ഡിവൈസുകളിലേക്കും സ്മാർട്ട് ഹോമിലേക്കുമെല്ലാം മാറികൊണ്ടിരിക്കുന്ന ലോകത്ത് ഇന്ന് ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള ഡിവൈസുകളിലൊന്നാണ് സ്മാർട്ട് വാച്ചുകൾ. വാച്ച് എന്ന സങ്കൽപ്പത്തെ തന്നെ അടിമുടി മാറ്റുന്നവയാണ് സ്മാർട്ട് വാച്ചുകൾ. നിരവധി ബ്രാന്റുകളുടെ അനേകം സ്മാർട്ട് വാച്ചുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്.

 

ഇന്ത്യൻ വിപണി

ഇന്ത്യൻ വിപണിയിൽ വില കുറഞ്ഞ ഗാഡ്ജറ്റുകൾക്ക് ആവശ്യക്കാർ ഏറെയാണ് അതുകൊണ്ട് തന്നെ 5,000 രൂപയിൽ താഴെ വിലയിൽ മികച്ച സ്മാർട്ട് വാച്ചുകൾ മിക്ക ബ്രാന്റുകളും പുറത്തിറക്കിയിട്ടുണ്ട്. വില കുറഞ്ഞ ഗാഡ്ജറ്റുകൾക്ക് പൊതുവേ മികച്ച സവിശേഷതകൾ നൽകാൻ സാധിക്കാറില്ല. പക്ഷേ സ്മാർട്ട് വാച്ച് വിപണിയിൽ റിയൽമിയും ബോട്ടും അടക്കമുള്ള മുൻ നിര ബ്രാന്റുകൾ തന്നെ ആകർഷകമായ ഡിവൈസുകൾ അവതരിപ്പിച്ചിട്ടുണ്ട്. 5,000 രൂപയിൽ താഴെ വിലയുള്ള മികച്ച അഞ്ച് സ്മാർട്ട് വാച്ചുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്.

കൂടുതൽ വായിക്കുക: അമാസ്ഫിറ്റ് ബിഐപി യു പ്രോ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു, വില 4,999 രൂപകൂടുതൽ വായിക്കുക: അമാസ്ഫിറ്റ് ബിഐപി യു പ്രോ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു, വില 4,999 രൂപ

റിയൽമി വാച്ച്

റിയൽമി വാച്ച്

റിയൽമിയുടെ ഈ സ്മാർട്ട് വാച്ചന് 1.4 ഇഞ്ച് എസ്സിഡി ഡിസ്പ്ലെയാണ് ഉള്ളത്. കോർണിങ് ഗോറില്ലാ ഗ്ലാസ് പ്രൊട്ടക്ഷൻ ഉള്ള ഈ ഡിസ്പ്ലെ 320x320 പിക്സൽസ് ആണ്. സിലിക്കൺ സ്ട്രാപ്പുള്ള വാച്ചിൽ 160 എംഎഎച്ച് ബാറ്ററിയാണ് ഉള്ളത്. ഈ ബാറ്ററി 20 ദിവസം വലരെ ചാർജ് നിൽക്കുന്നു. യുഎസ്ബി വഴിയാണ് ഈ സ്മാർട്ട് വാച്ച് ചാർജ് ചെയ്യുന്നത്. 3,299 രൂപയാണ് ഈ ഡിവൈസിന്റെ ഇന്ത്യയിലെ വില.

ബോട്ട് സ്റ്റോം
 

ബോട്ട് സ്റ്റോം

1.3 ഇഞ്ച് വലിപ്പമുള്ള 240X240 പിക്സൽ ഡിസ്പ്ലെയാണ് ഈ ഡിവൈസിന് ഉള്ളത്. വാട്ടർപ്രൂഫ് വാച്ചാണ് ഇത്. 210 എംഎഎച്ച് ബാറ്ററിയുള്ള ഡിവൈസിൽ 10 ദിവസം വരെ ചാർജ് നിൽക്കുന്നു. യുഎസ്ബി പോർട്ട് വഴിയാണ് ഇത് ചാർജ് ചെയ്യുന്നത്. നിരവധി ഫിറ്റ്നസ് ഫീച്ചറുകളുള്ള ഈ ഡിവൈസിന്റെ വില 2,499 രൂപയാണ്.

കൂടുതൽ വായിക്കുക: വൺപ്ലസ് വാച്ച് 2,000 രൂപ കിഴിവിൽ സ്വന്തമാക്കാം, ആദ്യ വിൽപ്പന ഏപ്രിൽ 22ന്കൂടുതൽ വായിക്കുക: വൺപ്ലസ് വാച്ച് 2,000 രൂപ കിഴിവിൽ സ്വന്തമാക്കാം, ആദ്യ വിൽപ്പന ഏപ്രിൽ 22ന്

റിയൽമി വാച്ച് എസ്

റിയൽമി വാച്ച് എസ്

1.3 ഇഞ്ച് ഡിസ്പ്ലെയുള്ള റിയൽമി വാച്ച് എസ് സ്മാർട്ട് വാച്ച് വൃത്താകൃതിയിലാണുള്ളത്. 360x360 പിക്സൽസുള്ള ഈ ഡിസ്പ്ലെയ്ക്ക് കോർണിങ് ഗോറില്ലാ ഗ്ലാസ് പ്രൊട്ടക്ഷൻ ഉണ്ട്. വാട്ടർ പ്രൂഫ് ഡിവൈസാണ് ഇത്. 390 എംഎഎച്ച് ബാറ്ററിയാണ് ഈ ഡിവൈസിൽ ഉള്ളത്. ഇത് 15 ദിവസം ചാർജ് നിൽക്കുന്നു. യുഎസ്ബി വഴിയാണ് ഡിവൈസ് ചാർജ് ചെയ്യുന്നത്. 4,999 രൂപയാണ് ഈ ഡിവൈസിന്റെ വില.

നോയിസ് കളർഫിറ്റ് പ്രോ 3

നോയിസ് കളർഫിറ്റ് പ്രോ 3

നോയിസ് കളർഫിറ്റ് പ്രോ 3 സ്മാർട്ട് വാച്ചിൽ 1.55 ഇഞ്ച് ഡിസ്പ്ലെയാണ് ഉള്ളത്. ഈ ടിഎഫ്ടി എൽസിഡി 320x360 പിക്സൽ റസലൂഷനുണ്ട്. വാട്ടർ പ്രൂഫ് ഡിവൈസാണ് ഇത്. നിരവധി ഫിറ്റ്നസ് ട്രാക്കിങ് ഫീച്ചറുകളുള്ള ഡിവൈസിൽ 210 എംഎഎച്ച് ബാറ്ററിയാണ് ഉള്ളത്. 10 ദിവസത്തെ ബാറ്ററി ബാക്ക് അപ്പും ഇത് നൽകുന്നു. 4,499 രൂപയാണ് ഈ ഡിവൈസിന്റെ വില.

കൂടുതൽ വായിക്കുക: മികച്ച ഫീച്ചറുകളുമായി ടൈംഎക്സ് ഫിറ്റ് സ്മാർട്ട് വാച്ച് ഇന്ത്യൻ വിപണിയിൽ എത്തി; വിലയും സവിശേഷതകളുംകൂടുതൽ വായിക്കുക: മികച്ച ഫീച്ചറുകളുമായി ടൈംഎക്സ് ഫിറ്റ് സ്മാർട്ട് വാച്ച് ഇന്ത്യൻ വിപണിയിൽ എത്തി; വിലയും സവിശേഷതകളും

അമാസ്ഫിറ്റ് ബിപ് എസ് ലൈറ്റ്

അമാസ്ഫിറ്റ് ബിപ് എസ് ലൈറ്റ്

അമാസ്ഫുറ്റ് ബിപ് എസ് ലൈറ്റ് സ്മാർട്ട് വാച്ചിൽ 1.28 ഇഞ്ച് ഡിസ്പ്ലെയാണ് ഉള്ളത്. ഈ ടിഎഫ്ടി ഡിസ്പ്ലെയ്ക്ക് 176x176 പിക്സൽ റസലൂഷനും കോർണിങ് ഗോറില്ലാ ഗ്ലാസ് പ്രൊട്ടക്ഷനും നൽകിയിട്ടുണ്ട്. വാട്ടർ പ്രൂഫായ ഈ ഡിവൈസ് നിരവധി ഫിറ്റ്നസ് ഫീച്ചറുകളുമായിട്ടാണ് വരുന്നത്. 200 എംഎഎച്ച് ബാറ്ററിയാണ് ഈ ഡിവൈസിൽ ഉള്ളത്. 30 ദിവസം വരെ ബാറ്ററി ബാക്ക് അപ്പ് നൽകാൻ ഇതിന് സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. 2,999 രൂപയാണ് ഈ സ്മാർട്ട് വാച്ചിന്റെ വില.

Best Mobiles in India

English summary
The best smartwatches are available in India for less than Rs 5,000. Brands such as Realme, Boat and Amazfit have introduced devices in this price segment.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X