50 ഇഞ്ച് സ്‌ക്രീനും 35,000 രൂപയിൽ താഴെ വിലയുമുള്ള കിടിലൻ സ്മാർട്ട് ടിവികൾ
ടെലിവിഷൻ എന്ന ഡിവൈസിന്റെ സാധ്യതകളെ അടുത്ത ഘട്ടത്തിലെത്തിച്ച സ്മാർട്ട് ടിവികൾക്ക് ഉപയോക്താക്കൾ വർധിച്ച് വരുന്ന കാലമാണ് ഇത്. അതുകൊണ്ട് തന്നെ എല്ലാ പ്രമുഖ ബ്രാന്റുകളും ധാരാളം മോഡലുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുന്നുണ്ട്. സ്മാർട്ട്ഫോൺ ബ്രാന്റുകൾ അടക്കമുള്ള ഇലക്ട്രോണിക്സ് നിർമ്മാതാക്കളെല്ലാം സ്മാർട്ട് ടിവികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുമുണ്ട്. മികച്ച ഫീച്ചറുകളാണ് ഓരോ സ്മാർട്ട് ടിവിയിടും ബ്രാന്റുകൾ നൽകുന്നത്.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞെടുക്കുന്ന സ്മാർട്ട് ടിവി വിഭാഗങ്ങളിലൊന്നാണ് 35,000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട് ടിവികൾ. ഈ വില വിഭാഗത്തിൽ 50 ഇഞ്ച് വലിപ്പമുള്ള കിടിലൻ ടിവികൾ ലഭ്യമാണ്. പ്രീമിയം ഫീച്ചറുകളും മികച്ച ക്വാളിറ്റിയുമുള്ള 50 ഇഞ്ച് ടിവികളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. ഇതിൽ എംഐ, തോംസൺ, ഹിസെൻസ്, കോഡാക്ക്, റെഡ്മി, കോമ്പാക്ക്, കുവാ തുടങ്ങിയ ബ്രാന്റുകളുടെ ഡിവൈസുകൾ ഉണ്ട്.

ഷവോമി എംഐ ടിവി 4എക്സ് 50 ഇഞ്ച് എൽഇഡി 4കെ ടിവി
ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്മാർട്ട് ടിവികളിൽ ഒന്നാണ് ഷവോമി എംഐ ടിവി 4എക്സ് 50 ഇഞ്ച് എൽഇഡി 4കെ ടിവി. ഈ സ്മാർട്ട് ടിവിക്ക് 34,998 രൂപയാണ് വില.

തോംസൺ 50 ഓത്ത്പ്രോ 1212 50 ഇഞ്ച് എൽഇഡി 4കെ ടിവി
34,999 വിലയുള്ള തോംസൺ 50 ഓത്ത്പ്രോ 1212 50 ഇഞ്ച് എൽഇഡി 4കെ ടിവി ഇന്ത്യൻ വിപണിയിൽ ഇപ്പോൾ ലഭ്യമായതിൽ വച്ച് ഏറ്റവും മികച്ച വിൽപ്പനയുള്ള സ്മാർട്ട് ടിവികളിൽ ഒന്നാണ്.

കൊഡാക്ക് 50യുഎച്ച്ഡിഎക്സ്7എക്സ്പ്രോ 50 ഇഞ്ച് എൽഇഡി 4കെ ടിവി
മികച്ച നിരവധി സവിശേഷതകളുള്ള സ്മാർട്ട് ടിവിയാണ് കൊഡക് 50 യുഎച്ച്ഡിഎക്സ് 7 എക്സ്പ്രോ 50 ഇഞ്ച് എൽഇഡി 4കെ ടിവി. ഇതിന്റെ വില 31,990 രൂപയാണ്.

ഹിസെൻസ് 50എ71എഫ് 50 ഇഞ്ച് എൽഇഡി 4 കെ ടിവി
നിങ്ങൾക്ക് ഹിസെൻസ് 50എ71എഫ് 50 ഇഞ്ച് എൽഇഡി 4കെ ടിവി സ്മാർട്ട് ടിവി ഇപ്പോൾ 34,990 രൂപയ്ക്ക് സ്വന്തമാക്കാം. മികച്ച ഇലക്ട്രോണിക്സ് ബ്രാന്റാണ് ഹിസെൻസ് എന്നതിനാൽ വിശ്വസിച്ച് വാങ്ങാവുന്ന ഒരു ടിവി തന്നെയാണ് ഇത്.

റെഡ്മി സ്മാർട്ട് ടിവി എക്സ്50 50 ഇഞ്ച് എൽഇഡി 4കെ ടിവി
ഷവോമിയുടെ സബ് ബ്രാന്റായ റെഡ്മി ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച കിടിലൻ സ്മാർട്ട് ടിവിയാണ് റെഡ്മി സ്മാർട്ട് ടിവി എക്സ്50 50 ഇഞ്ച് എൽഇഡി 4കെ ടിവി. എല്ലാ റെഡ്മി ഡിവൈസുകളെയും പോലെ കുറഞ്ഞ വിലയ്ക്ക് മിക്ച സവിശേഷതകൾ നൽകുന്ന ടിവിയാണ് ഇത്. ഈ ടിവിക്ക് 33,999 രൂപയാണ് വില.

മോട്ടറോള 50എസ്എയുഎച്ച്ഡിഎം 50 ഇഞ്ച് എൽഇഡി 4കെ ടിവി
സ്മാർട്ട്‌ഫോൺ ബ്രാൻഡായ മോട്ടറോള വിപണിയിലെത്തിച്ച മോട്ടറോള 50 എസ്എയുഎച്ച്ഡിഎം 50 ഇഞ്ച് എൽഇഡി 4കെ ടിവിക്ക് 33,999 രൂപയാണ് വില. മികച്ച സവിശേഷതകളുമായി വിപണിയിലെത്തിച്ച ടിവി തന്നെയാണ് ഇത്.

തോംസൺ 9ആർ സീരീസ് 50 ഇഞ്ച് അൾട്ര എച്ച്ഡി (4കെ) എൽഇഡി സ്മാർട്ട് ആൻഡ്രോയിഡ് ടിവി
വില കുറഞ്ഞ സ്മാർട്ട് ടിവി തിരയുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച ഓപ്ഷനാണ് തോംസൺ 9ആർ സീരീസ് 126 സെന്റിമീറ്റർ (50 ഇഞ്ച്) അൾട്ര എച്ച്ഡി (4 കെ) എൽഇഡി സ്മാർട്ട് ആൻഡ്രോയിഡ് ടിവി. ഈ സ്മാർട്ട് ടിവിക്ക് ഇന്ത്യയിൽ 31,999 രൂപയാണ് വില.

കോമ്പാക് സിക്യൂ50എപിയുഡി 50 ഇഞ്ച് എൽഇഡി 4കെ ടിവി
കോമ്പാക് സിക്യൂ50എപിയുഡി 50 ഇഞ്ച് എൽഇഡി 4കെ ടിവി ഇന്ത്യയിൽ 32,999 രൂപയ്ക്കാണ് വിൽപ്പനയ്ക്ക് എത്തിയത്. ഈ വില വിഭാഗത്തിലെ മികച്ചൊരു ഓപ്ഷൻ തന്നെയാണ് കോമ്പാക്കിന്റെ ഈ ടിവി.

കൂവാ 50എസ്3എൻ 50 ഇഞ്ച് എൽഇഡി 4കെ ടിവി
50 ഇഞ്ച് ഡിസ്‌പ്ലേയുള്ള കൂവ 50എസ്3 ൻ 50 ഇഞ്ച് എൽഇഡി 4 കെ ടിവി സ്മാർട്ട് ടിവി നിങ്ങൾക്ക് 29,999 രൂപയ്ക്ക് സ്വന്തമാക്കാം.


Click it and Unblock the Notifications