കുറഞ്ഞ വിലയിൽ സ്വന്തമാക്കാവുന്ന റിയൽമി, റെഡ്മി തുടങ്ങിയ ബ്രാന്റുകളുടെ സ്മാർട്ട് വാച്ചുകൾ

|

സ്മാർട്ട് വാച്ചുകൾ വാങ്ങുന്ന ആളുകൾക്ക് തിരഞ്ഞെടുക്കാൻ ധാരാളം ഓപ്ഷനുകൾ ഇന്ത്യൻ വിപണിയിലുണ്ട്. കുറഞ്ഞ വിലയിൽ പോലും മികച്ച സ്മാർട്ട് വാച്ചുകൾ ലഭ്യമാണ് എന്നതിനാൽ ഏത് വാച്ച് തിരഞ്ഞെടുക്കണം എന്ന സംശയം പലർക്കും ഉണ്ടാകും. വിശ്വസിക്കാവുന്ന ബ്രാന്റുകളുടെ തന്നെ സ്മാർട്ട് വാച്ചുകൾ ഇന്ന് 5000 രൂപയിൽ താഴെ വിലയിൽ ലഭ്യമാണ്.

 

സ്മാർട്ട് വാച്ച്

പുതിയ സ്മാർട്ട് വാച്ച് വാങ്ങുന്ന ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന റിയൽമി, റെഡ്മി, ബോട്ട് തുടങ്ങിയ ജനപ്രിയ ബ്രാന്റുകളുടെ സ്മാർട്ട് വാച്ചുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. ഈ വാച്ചുകളെല്ലാം മികച്ച ഫീച്ചറുകളും ഡിസൈനുമായി വരുന്നു.

റെഡ്മി വാച്ച് 2 ലൈറ്റ്

റെഡ്മി വാച്ച് 2 ലൈറ്റ്

വില: 4,999 രൂപ

റെഡ്മി വാച്ച് 2 ലൈറ്റ് സ്മാർട്ട് വാച്ചിൽ 320×360 പിക്സൽ റെസല്യൂഷനോട് കൂടിയ 1.55 ഇഞ്ച് TFT ടച്ച് ഡിസ്പ്ലേയാണുള്ളത്. ഹൃദയമിടിപ്പ് മോണിറ്റർ, ഇൻ-ബിൽറ്റ് ജിപിഎസ് അടിസ്ഥാനമാക്കിയുള്ള ലൊക്കേഷൻ ട്രാക്കിങ് എന്നിവയും ഈ വാച്ചിലുണ്ട്. 100 വാച്ച് ഫെയ്‌സുകൾ, 100 വർക്ക്ഔട്ട് മോഡുകൾ, 17 പ്രൊഫഷണൽ മോഡുകൾ എന്നിവയും വാച്ചിൽ നൽകിയിട്ടുണ്ട്യ ഒറ്റ ചാർജിൽ 10 ദിവസത്തെ ബാറ്ററി ബാക്കപ്പ് നൽകാൻ ഈ വാച്ചിന് സാധിക്കും.

5G Smartphone വാങ്ങുന്നോ?, 30,000 രൂപയിൽ താഴെ വിലയുള്ള മികച്ച 5ജി സ്മാർട്ട്ഫോണുകൾ5G Smartphone വാങ്ങുന്നോ?, 30,000 രൂപയിൽ താഴെ വിലയുള്ള മികച്ച 5ജി സ്മാർട്ട്ഫോണുകൾ

റിയൽമി വാച്ച് 2 പ്രോ
 

റിയൽമി വാച്ച് 2 പ്രോ

വില: 4,999 രൂപ

1.75-ഇഞ്ച് സൂപ്പർ-ബ്രൈറ്റ് ടച്ച്‌സ്‌ക്രീൻ എൽസിഡി ഡിസ്പ്ലെയുള്ള റിയൽമി വാച്ച് 2 പ്രോ വാച്ചിൽ 100ൽ അധികം വാച്ച് ഫെയ്‌സുകളും ഉണ്ട്. ഡ്യുവൽ സാറ്റലൈറ്റ് ലോ പവർ ജിപിഎസ് സപ്പോർട്ടും വാച്ചിൽ നൽകിയിട്ടുണ്ട്. തത്സമയ ഹൃദയമിടിപ്പ് മോണിറ്റർ, എസ്പിഒ2 ബ്ലഡ് ഓക്സിജൻ മോണിറ്റർ, സ്ലീപ്പ് മോണിറ്റർ എന്നിവയുള്ള വാച്ചിൽ 90ൽ അധികം സ്പോർട്സ് മോഡുകളും ഉണ്ട്. 14 ദിവസത്തേക്ക് ബാക്ക് അപ്പ് നൽകുന്ന ബാറ്ററിയാണ് ഈ ഡിവൈസിലുള്ളത്.

റിയൽമി വാച്ച് എസ്

റിയൽമി വാച്ച് എസ്

വില: 4,999 രൂപ

റിയൽമി വാച്ച് എസ് സ്മാർട്ട് വാച്ചിൽ 1.3 ഇഞ്ച് ഫുൾ ടച്ച്‌സ്‌ക്രീൻ എൽസിഡി ഡിസ്പ്ലെയാണുള്ളത്. ഈ ഡിസ്പ്ലെയ്ക്ക് ഓട്ടോ-ബ്രൈറ്റ്‌നെസുണ്ട്. 100ൽ അധികം വാച്ച് ഫേസുകളും സ്മാർട്ട് വാച്ചിൽ നൽകിയിട്ടുണ്ട്. ഈ സ്മാർട്ട് വാച്ച് ബ്ലൂടൂത്ത് വഴി നിങ്ങളുടെ സ്‌മാർട്ട്‌ഫോണിലേക്ക് കണക്‌റ്റ് ചെയ്യാനും മ്യൂസിക്ക്, ക്യാമറ എന്നിവ നിയന്ത്രിക്കാനും സാധിക്കും. തത്സമയ ഹൃദയമിടിപ്പ്, ഉറക്കം, എസ്പിഒ2 എന്നിവ ട്രാക്ക് ചെയ്യാൻ ഇതിന് സാധിക്കു.ം 2 മണിക്കൂർ ചാർജ് ചെയ്താൽ 15 മണിക്കൂർ ബാക്ക് അപ്പ് നൽകുന്ന വാച്ചാണ് ഇത്.

റിയൽമി ടെക്ലൈഫ് എസ്100

റിയൽമി ടെക്ലൈഫ് എസ്100

വില: 2,499 രൂപ

റിയൽമി ടെക്ലൈഫ് എസ്100 സ്മാർട്ട് വാച്ചിൽ 1.69-ഇഞ്ച് 280×240 പിക്‌സൽ റെസല്യൂഷനും 530 നിറ്റ് പീക്ക് ബ്രൈറ്റ്നസുമാണുള്ളത്. ഈ സ്‌മാർട്ട് വാച്ചിന് നമ്മുടെ ശരീരത്തിലെ താപനിലയും രക്തത്തിലെ ഓക്‌സിജൻ സാച്ചുറേഷൻ ലെവലും (SpO2) അളക്കാൻ കഴിയും. ഹൃദയമിടിപ്പ് നിരീക്ഷിക്കുന്നതിനുള്ള ഫോട്ടോപ്ലെത്തിസ്‌മോഗ്രാഫി (പിപിജി) സെൻസറും ഈ വാച്ചിൽ നൽകിയിട്ടുണ്ട്. IP68 വാട്ടർ, ഡസ്റ്റ് റസിസ്റ്റൻസും ഈ വാച്ചിലുണ്ട്. ഒറ്റ ചാർജിൽ 12 ദിവസം വരെ ബാറ്ററി ലൈഫ് നൽകുന്ന വാച്ചാണ് ഇത്.

കുറഞ്ഞ വിലയിൽ വാങ്ങാവുന്ന വൺപ്ലസിന്റെ മികച്ച സ്മാർട്ട്ഫോണുകൾകുറഞ്ഞ വിലയിൽ വാങ്ങാവുന്ന വൺപ്ലസിന്റെ മികച്ച സ്മാർട്ട്ഫോണുകൾ

ബോട്ട് എക്സ്റ്റെൻഡ്

ബോട്ട് എക്സ്റ്റെൻഡ്

വില: 3499 രൂപ

ബോട്ട് എക്സ്റ്റെൻഡ് സ്മാർട്ട് വാച്ചിൽ 1.69-ഇഞ്ച് എച്ച്ഡി ഫുൾ ടച്ച്‌സ്‌ക്രീൻ എൽസിഡി ഡിസ്പ്ലെയാണുള്ളത്. കസ്റ്റമൈസബിൾ വാച്ച് ഫേസുകളും വാച്ചിൽ നൽകിയിട്ടുണ്ട്. സ്റ്റെപ്സ്, യാത്ര ചെയ്ത ദൂരം, കത്തിച്ച കലോറി, ഹൃദയമിടിപ്പ്, രക്തത്തിലെ ഓക്സിജന്റെ അളവ്, ഉറക്കം എന്നിവയെല്ലാം ഇത് ട്രാക്ക് ചെയ്യുന്നു. 14 വ്യത്യസ്ത കായിക, ശാരീരിക പ്രവർത്തനങ്ങളെ സ്വയമേവ തിരിച്ചറിയുകയും ട്രാക്ക് ചെയ്യാനും ഇതിന് സാധിക്കും. 7 ദിവസം ബാറ്ററി ബാക്ക്അപ്പും ഇതിലൂടെ ലഭിക്കും.

ഡിസോ വാച്ച് ആർ

ഡിസോ വാച്ച് ആർ

വില: 3,999 രൂപ

ഡിസോ വാച്ച് ആർ സ്മാർട്ട് വാച്ചിൽ 1.3 ഇഞ്ച് അൾട്രാ ഷാർപ്പ് അമോലെഡ് ഡിസ്‌പ്ലേയാണുള്ളത്. 550 നിറ്റ് പീക്ക് ബ്രൈറ്റ്നസുള്ള ഈ ഡിസ്പ്ലെയ്ക്ക് ഓൾവേയ്സ് ഓൺ മോഡും ഉണ്ട്. 2.5ഡി കർവ്ഡ് ഗ്ലാസ് ഡിസ്‌പ്ലേയണിത്. 150ൽ അധികം വാച്ച് ഫെയ്‌സുകൾ, ഹൃദയമിടിപ്പ് മോണിറ്റർ, SpO2 സെൻസർ, 110 സ്‌പോർട്‌സ് മോഡുകൾ എന്നിവയും ഈ വാച്ചിലുണ്ട്. 12 ദിവസത്തെ ബാറ്ററി ലൈഫ് നൽകുന്ന വാച്ചാണ് ഇത്.

നോയിസ് കളർഫിറ്റ് പ്രോ 3

നോയിസ് കളർഫിറ്റ് പ്രോ 3

വില: 3,999 രൂപ

1.55-ഇഞ്ച് (320 x 360 പിക്സലുകൾ) എൽസിഡി സ്ക്രീനാണ് നോയിസ് കളർഫിറ്റ് പ്രോ 3 സ്മാർട്ട് വാച്ചിലുള്ളത്. സിലിക്കൺ സ്ട്രാപ്പുള്ള കനംകുറഞ്ഞ വാച്ചാണ് ഇത്. 14 സ്പോർട്സ് മോഡുകളുള്ള വാച്ചിൽ ആക്സിലറോമീറ്റർ സെൻസർ, 24×7 ഹൃദയമിടിപ്പ് നിരീക്ഷണം, SpO2 മോണിറ്റർ, സ്ട്രെസ് മോണിറ്റർ, ബ്രീത്ത് മോഡ് തുടങ്ങിയ ഹെൽത്ത് ഫീച്ചറുകളും ഉണ്ട്. വാച്ചിൽ 210mAh ബാറ്ററിയാണ് നൽകിയിരിക്കുന്നത്.

സാംസങ് ഗാലക്സി Z ഫ്ലിപ്പ് 4, ഗാലക്സി Z ഫോൾഡ് 4 സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ; വില അറിയാംസാംസങ് ഗാലക്സി Z ഫ്ലിപ്പ് 4, ഗാലക്സി Z ഫോൾഡ് 4 സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ; വില അറിയാം

Most Read Articles
Best Mobiles in India

English summary
Here is the list of best smartwatches from popular brands like Realme, Redmi and Boat. This list includes budget smartwatches under rs 5000 including Redmi watch 2 lite, Realme watch 2 pro.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X