2,500 രൂപയിൽ താഴെ വിലയുള്ള മികച്ച ഫിറ്റ്നസ് ബാൻഡുകൾ
കൊറോണ വൈറസിന്റെ വ്യാപനവും ലോക്ക്ഡൌണും ലോകത്താകമാനം വലിയ മാറ്റങ്ങൾക്ക് കാരണമായിട്ടുണ്ട്. മനുഷ്യരിൽ ഈ കാലയളവിൽ ഉണ്ടായ ഏറ്റവും പ്രധാനപ്പെട്ട മാറ്റം ആരോഗ്യത്തെ സംബന്ധിക്കുന്ന കാര്യങ്ങൾക്ക് പ്രാധാന്യം വർധിച്ചു എന്നതാണ്. അതുകൊണ്ട് തന്നെ ഫിറ്റ്നസ് സംബന്ധമായ ഡിവൈസുകൾ വൻതോതിൽ വിറ്റഴിക്കപ്പെടുന്ന കാലമാണ് ഇത്. ഇത്തരത്തിൽ വിറ്റഴിക്കപ്പെടുന്ന ഡിവൈസുകളിൽ ഏറ്റവും പ്രധാനപ്പെട്ടവയാണ് ഫിറ്റ്നസ് ട്രാക്കറുകൾ.

ഫിറ്റ്നസ് ട്രാക്കറുകൾ ടെക് വിപണിയിലെ ഏറ്റവും ശ്രദ്ധേയമായ ഡിവൈസുകളാണ്. നമ്മുടെ ശരീരം, ആരോഗ്യം എന്നിവയെ സംബന്ധിച്ച കാര്യങ്ങളെല്ലാം ട്രാക്ക് ചെയ്യാൻ സഹായിക്കുന്നവയാണ് ഫിറ്റ്നസ് ട്രാക്കറുകൾ. ഫിറ്റ്നസ് ട്രാക്കറുകളിൽ വാച്ചുകളും ബാൻഡുകളും ഉണ്ട്. ഇതിൽ കൊണ്ടുനടക്കാൻ സൌകര്യമുള്ളതും വളരെ കുറഞ്ഞ വിലയ്ക്ക് ലഭ്യമാകുന്നതുമായ ഡിവൈസുകളാണ് ബാൻഡുകൾ. ഇത്തരത്തിൽ 2,500 രൂപയിൽ താഴെ മാത്രം വിലയിൽ സ്വന്തമാക്കാവുന്ന ഫിറ്റ്നസ് ബാൻഡുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്.

ഹോണർ ബാൻഡ് 5i
വില: 2,149 രൂപ
പ്രധാന സവിശേഷതകൾ
• 0.96 ഇഞ്ച് (160 × 80 പിക്‌സൽ) കസ്റ്റം വാച്ച് ഫേസുകളുള്ള എൽസിഡി ടച്ച് കളർ ഡിസ്‌പ്ലേ
• ബ്ലൂടൂത്ത് 4.2 LE, ആൻഡ്രോയിഡ് 4.4, iOS 9.0 എന്നി ഒഎസുകളോ അവയ്ക്ക് ശേഷമുള്ളവയിലോ പ്രവർത്തിക്കു.
• പെഡോമീറ്റർ, സ്ലീപ്പ് ട്രാക്കർ, 9 ഫിറ്റ്‌നെസ് മോഡുകൾ
• തുടർച്ചയായ ഹൃദയമിടിപ്പ് ട്രാക്കുചെയ്യുന്നതിനുള്ള പിപിജി ഹൃദയമിടിപ്പ് സെൻസർ
• കോൾ, മെസേജ് നോട്ടിഫിക്കേഷനുകൾ, ഇൻകമിംഗ് കോൾ മ്യൂട്ട് ഫംഗ്ഷൻ
• വാട്ടർ ഡസ്റ്റ് റസിസ്റ്റൻസ് (50 മീറ്റർ / 5 എടിഎം)
• SpO2 സെൻസർ
• ഇൻബിൾഡ് യുഎസ്ബി കണക്റ്റർ
• 7 ദിവസം വരെ ബാറ്ററി ലൈഫ്

ഷവോമി എംഐ ബാൻഡ് 3
വില: 2,199 രൂപ
പ്രധാന സവിശേഷതകൾ
• 0.78 ഇഞ്ച് OLED (128 x 80 പിക്സലുകൾ) ടച്ച് സ്ക്രീൻ ഡിസ്പ്ലേ
• ഫോട്ടോപ്ലെത്തിസ്മോഗ്രഫി (പിപിജി) / ഹൃദയമിടിപ്പ് സെൻസർ
• ശാരീരികക്ഷമത നിരീക്ഷിക്കുകയും നിങ്ങളുടെ ഉറക്കം ട്രാക്കുചെയ്യുകയും ചെയ്യുന്നു
• 8.5 ഗ്രാം (ബാൻഡിനൊപ്പം 20 ഗ്രാം) അൾട്രാ ലൈറ്റ് ബോഡി
• 5ATM (50 മീറ്റർ) വാട്ടർ റസിസ്റ്റൻസ്
• ബ്ലൂടൂത്ത് 4.2 LE
• 110 എംഎഎച്ച് ലി അയോൺ പോളിമർ ബാറ്ററി, 20 ദിവസം വരെ സ്റ്റാൻഡ്‌ബൈ

നോയിസ് കളർഫിറ്റ് 2
വില: 1,699 രൂപ
പ്രധാന സവിശേഷതകൾ
• 0.96 ഇഞ്ച് എൽസിഡി കളർ സ്‌ക്രീൻ
• ഒപ്റ്റിക്കൽ ഹൃദയമിടിപ്പ് മോണിറ്റർ, സ്ലീപ്പ് ട്രാക്കർ, സ്റ്റെപ്പ് ട്രാക്കർ, ഫിറ്റ്നസ് ട്രാക്കർ, സ്ത്രീകൾക്ക് പീരിയഡ്സ് ട്രാക്കർ
• ഇൻകമിംഗ് കോളുകൾ, മെസേജുകൾ, വാട്സ്ആപ്പ്, ഫേസ്ബുക്ക് എന്നിവയ്‌ക്കായുള്ള സ്മാർട്ട് നോട്ടിഫിക്കേഷനുകൾ
• 14 വ്യത്യസ്ത സ്‌പോർട്‌സ് മോഡ്
• 1.5 മീറ്റർ വരെ ആഴത്തിലും 30 മിനിറ്റ് വരെയും വാട്ടർ റെസിസ്റ്റന്റ് (IP68)
• ഭാരം: 23.5 ഗ്രാം
• 90mAh ബാറ്ററി

റിയൽമി ബാൻഡ്
വില: 1,499 രൂപ
പ്രധാന സവിശേഷതകൾ
• കസ്റ്റം ക്ലോക്ക് ഫേസുകളുള്ള 0.96 ഇഞ്ച് (160 × 80 പിക്‌സൽ) എൽസിഡി കളർ ഡിസ്‌പ്ലേ
• ബ്ലൂടൂത്ത് 4.2 LE
• 3 ആക്സിസ് ആക്സിലറോമീറ്റർ, സ്ലീപ്പ് ട്രാക്കർ, 9 ഫിറ്റ്നസ് മോഡുകൾ
• പിപിജി ഹൃദയമിടിപ്പ് സെൻസർ
• കോൾ, മെസേജ് നോട്ടിഫിക്കേഷൻ
• വാട്ടർ ഡസ്റ്റ് റസിസ്റ്റൻസ് (IP68 1.5 മീറ്റർ വരെ)
• 90mAh ബാറ്ററി


Click it and Unblock the Notifications








