Home
Gadgets

5,000 രൂപയിൽ താഴെ വിലയിൽ സ്വന്തമാക്കാവുന്ന മികച്ച ഫിറ്റ്നസ് ബാൻഡുകൾ

ദിവസവം വർക്ക്ഔട്ട് ചെയ്യുന്നവർക്കും നടക്കുന്നവർക്കും തങ്ങളുടെ ശരീരത്തിൽ വ്യായാമങ്ങൾ എത്രത്തോളം സ്വാധീനം ചെലുത്തുന്നു എന്ന് തിരിച്ചറിയാൻ സഹായിക്കുന്ന ഡിവൈസ് എന്ന നിലയിലാണ് ഫിറ്റ്നസ് ബാൻഡുകൾ ഉപയോഗിച്ചത്. എന്നാലിന്ന് ദൈനംദിന പ്രവർത്തനങ്ങൾ, കലോറികൾ, ഹൃദയമിടിപ്പ്, ഉറക്കം എന്നിവ ട്രാക്കുചെയ്യാൻ സാധിക്കുന്ന മികച്ച ഫിറ്റ്നസ് ബാൻഡുകൾ വിപണിയിൽ ലഭ്യമാണ്. 5,000 രൂപയിൽ താഴെ മാത്രം വിലയുള്ള മികച്ച ചില ഫിറ്റ്നസ് ബാൻഡുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്.

എംഐ ബാൻഡ് 5

എംഐ ബാൻഡ് 5

ഷവോമിയുടെ എംഐ ബാൻഡ് 5 സ്മാർട്ട് ഫിറ്റ്നസ് ബാൻഡ് കഴിഞ്ഞ ദിവസമാണ് വിപണിയിലെത്തിയത്. ഈ ബാൻഡിന് 2,499 രൂപയാണ് വില. 1.1 ഇഞ്ച് അമോലെഡ് ഡിസ്പ്ലേ, 24 × 7 ഹാർട്ട്റേറ്റ് മോണിറ്ററിങ്, ആർഇഎം (റാപ്പിഡ് ഐ മൂവ്മെന്റ്) ട്രാക്കിംഗ്, സ്ട്രെസ് മോണിറ്ററിംഗ് എന്നിവയടക്കമുള്ള മികച്ച സവിശേഷതകളോടെയാണ് ഈ ഡിവൈസ് അവതരിപ്പിച്ചിരിക്കുന്നത്. 11 പ്രൊഫഷണൽ സ്‌പോർട്‌സ് മോഡുകളും 21 ദിവസം വരെ ബാറ്ററി ലൈഫും ഈ ബാൻഡിൽ ഉണ്ട്.

ഹോണർ ബാൻഡ് 5

ഹോണർ ബാൻഡ് 5

ഹോണർ ബാൻഡ് 5ന് 2,299 രൂപയാണ് വില. 0.95 ഇഞ്ച് അമോലെഡ് ഡിസ്പ്ലേ, ട്രൂസീൻ 3.0 ഹാർട്ട് റേറ്റ് മോണിറ്റർ, സ്വിം സ്ട്രോക്ക് തിരിച്ചറിയൽ, സ്ലീപ്പ് മോണിറ്റർ എന്നിവയടക്കമുള്ള മികച്ച സവിശേഷതകളോടെയാണ് ഈ ഡിവൈസ് പുറത്തിറക്കിയിരിക്കുന്നത്. 10 വ്യത്യസ്ത ഫിറ്റ്നസ് മോഡുകളുള്ള ഈ ബാൻഡ് 50 മീറ്റർ വരെ വാട്ടർ റസിസ്റ്റന്റ് ആണ്.

ജിഒക്യൂii വൈറ്റൽ ഇസിജി

ജിഒക്യൂii വൈറ്റൽ ഇസിജി

ഇൻബിൾഡ് ഇസിജി ട്രാക്കറുമായി വരുന്ന ഫിറ്റ്നസ് ട്രാക്കിങ് ബാൻഡുകളിൽ ഒന്നാണ് ജിഒക്യൂii വൈറ്റൽ ഇസിജി. ഇതിന്റെ വില 3,999 രൂപയാണ്, ഇസിജി, ഹൃദയമിടിപ്പ്, വ്യായാമം എന്നിവ തത്സമയം നിരീക്ഷിക്കാൻ ഇതിലൂടെ കഴിയും. ഈ ബാൻഡിലൂടെ നോട്ടിഫിക്കേഷനുകളും കാണാൻ കഴിയും. സ്വിമ്മിങ് ഫ്രണ്ട്ലിയായ ഈ ഡിവൈസ് ഒരൊറ്റ ചാർജിൽ ഏഴു ദിവസം വരെ ബാറ്ററി ലൈഫ് നൽകുന്നുവെന്ന് കമ്പനി അവകാശപ്പെടുന്നു. ട്രാക്കറിനൊപ്പം ഉപയോക്താക്കൾക്ക് ജിഒക്യൂii പേഴ്സണൽ ഹെൽത്ത് കെയറിനുള്ള 3 മാസത്തെ സബ്‌സ്‌ക്രിപ്‌ഷനും ലഭിക്കും.

റെഡ്മി സ്മാർട്ട് ബാൻഡ്

റെഡ്മി സ്മാർട്ട് ബാൻഡ്

ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ സ്മാർട്ട് ബാൻഡുകളിലൊന്നായ റെഡ്മി സ്മാർട്ട് ബാൻഡിന് 1,599 രൂപയാണ് വില. 1.08 ഇഞ്ച് കളർ എൽസിഡി ഡിസ്‌പ്ലേയുള്ള ഈ ഡിവൈസിൽ അഞ്ച് പ്രൊഫഷണൽ സ്‌പോർട്‌സ് മോഡുകളും സ്ലീപ്പ് ക്വാളിറ്റി അനാലിസിസും ഉണ്ട്. 24 മണിക്കൂർ ഹാർട്ട് ബീറ്റ് ട്രാക്കിംഗ് ഫീച്ചറുള്ള ഡിവൈസ് 20 ദിവസം വരെ ബാറ്ററി ലൈഫും നൽകുന്നു.

ഗാർമിൻ വിവോസ്മാർട്ട് 3

ഗാർമിൻ വിവോസ്മാർട്ട് 3

ഫിറ്റ്നസ് ട്രാക്കിങ് ഡിവൈസുകളിൽ ഏറെ പ്രശ്തമായ ബ്രാന്റാമ് ഗാർമിൻ. ഗാർമിൻ വിവോസ്മാർട്ട് 3 നിലവിൽ 4,199 രൂപയ്ക്കാണ് ഇന്ത്യൻ വിപണിയിൽ ലഭ്യമാകുന്നത്. നടന്ന് കയറിയ പടികൾ, നിലകൾ, കലോറി എത്ര ബേൺചെയ്തു, ഇന്റൻസിറ്റി മിനിറ്റ്, ഹൃദയമിടിപ്പ്, ഉറക്കം എന്നിവയടക്കമുള്ള കാര്യങ്ങൾ ഈ ട്രാക്കറിലൂടെ ട്രാക്ക് ചെയ്യാൻ സാധിക്കും. ഗാർമിന്റെ മൂവ് ഐക്യു ഫീച്ചർ ഉപയോക്താവിന്റെ മൂവ്മെന്റ് അടിസ്ഥാനമാക്കിയാണ് പ്രവർത്തനങ്ങൾ ഓട്ടോമാറ്റിക്കായി ട്രാക്ക് ചെയ്യുന്നത്. ഐപി67 ഡസ്റ്റ് വാട്ടർ റസിസ്റ്റൻസും ഈ ഡിവൈസിന് ഉണ്ട്. സ്മാർട്ട്ഫോൺ നോട്ടിഫിക്കേഷനുകളും ഇതിലൂടെ ലഭിക്കും.

More from GizBot

Best Mobiles in India

English summary
The best fitness bands on the market are those that can track daily activities, calories, heart rate and sleep. Here are some of the best fitness bands available for less than Rs 5,000.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X