സ്മാർട്ട് വാച്ച് വിപണിയിലെ രാജാക്കന്മാർ; ഇന്ത്യയിലെ ഏറ്റവും മികച്ച പ്രീമിയം സ്മാർട്ട് വാച്ചുകൾ

|

സ്മാർട്ട് വാച്ചുകൾ കുറഞ്ഞ വിലയിൽ പോലും ലഭ്യമാകും എങ്കിലും ഇത്തരം വാച്ചുകൾ പേരിന് മാത്രം ഫീച്ചറുകൾ നൽകുന്നവയാണ്. ഇത്തരം വില കുറഞ്ഞ വാച്ചുകളിലുള്ള പല ഹെൽത്ത്, ഫിറ്റ്നസ് ട്രാക്കറുകളും കൃത്യമായി പ്രവർത്തിക്കണം എന്നില്ല. എന്നാൽ സ്മാർട്ട് വാച്ചുകളുടെ രാജാക്കന്മാരായ ചില വാച്ചുകൾ വളരെ കൃത്യമായ ട്രാക്കിങ് ഡാറ്റ നൽകുന്നു. ഇത്തരം വാച്ചുകൾക്ക് വില കൂടുതലാണ്.

പ്രീമിയം സ്മാർട്ട് വാച്ചുകൾ

ഇന്ത്യയിലെ മികച്ച പ്രീമിയം സ്മാർട്ട് വാച്ചുകളിൽ ആപ്പിൾ, സാംസങ്, വൺപ്ലസ്, ഫോസിൽ തുടങ്ങിയ ബ്രാന്റുകളുടെ ഡിവൈസുകൾ ഉൾപ്പെടുന്നു. ആകർഷകമായ ഡിസൈൻ, ഫീച്ചറുകൾ തുടങ്ങിയവയെല്ലാം ഈ വാച്ചുകളിൽ ഉണ്ട്. ഈ വാച്ചുകളുടെ സവിശേഷതകൾ വിശദമായി നോക്കാം.

ആപ്പിൾ വാച്ച് സീരീസ് 7

ആപ്പിൾ വാച്ച് സീരീസ് 7

ആപ്പിളിന്റെ ഏറ്റവും പുതിയ പ്രീമിയം സ്മാർട്ട് വാച്ചാണ് ആപ്പിൾ വാച്ച് സീരീസ് 7. ഇത് ഓൾവേയ്സ് ഓൺ റെറ്റിന ഡിസ്‌പ്ലേയോടെയാണ് വരുന്നത്. കമ്പനിയുടെ എസ്6 സിപ്പും ഇതിൽ സെറ്റ് ചെയ്തിട്ടുണ്ട്. ക്രാക്ക്-റെസിസ്റ്റന്റ് ഡിസ്പ്ലേയാണ് വാച്ചിൽ ആപ്പിൾ നൽകിയിട്ടുള്ളത്. ഐപി6എക്സ് ഡസ്റ്റ് റസിസ്റ്റൻസും വാച്ചിലുണ്ട്. WR50 വാട്ടർ റെസിസ്റ്റൻസാണ് ആപ്പിൾ വാച്ച് സീരീസ് 7ൽ ഉള്ളത്. അതുകൊണ്ട് തന്നെ നീന്തുമ്പോൾ നിങ്ങളുടെ കലോറി ബേൺ ചെയ്യുന്നത് ട്രാക്ക് ചെയ്യാൻ പോലും ഇതിലൂടെ സാധിക്കുന്നു.

കുറഞ്ഞ വിലയിൽ സ്വന്തമാക്കാവുന്ന റിയൽമി, റെഡ്മി തുടങ്ങിയ ബ്രാന്റുകളുടെ സ്മാർട്ട് വാച്ചുകൾകുറഞ്ഞ വിലയിൽ സ്വന്തമാക്കാവുന്ന റിയൽമി, റെഡ്മി തുടങ്ങിയ ബ്രാന്റുകളുടെ സ്മാർട്ട് വാച്ചുകൾ

ആപ്പിൾ വാച്ച് സീരീസ് 6

ആപ്പിൾ വാച്ച് സീരീസ് 6

ആപ്പിൾ വാച്ച് സീരീസ് 6 ഇന്ത്യൻ വിപണിയിലെ ഏറ്റവും മികച്ച സ്മാർട്ട് വാച്ചുകളിൽ ഒന്നാണ്. ആപ്പിൾ വാച്ച് സീരീസ് 7 പുറത്തിറങ്ങിയെങ്കിലും ഇന്ത്യയിൽ ആപ്പിൾ വാച്ച് സീരീസ് 6ന് ജനപ്രിതി ഒട്ടും കുറഞ്ഞിട്ടില്ല എന്ന് തന്നെ പറയാം. ഈ വാച്ച് രണ്ട് വലുപ്പങ്ങളിൽ ലഭ്യമാണ്. 40 മില്ലീമീറ്ററും 44 മില്ലീമീറ്ററുമാണ് വാച്ചിന്റെ വലിപ്പങ്ങൾ. ഇതിൽ ഹൃദയമിടിപ്പ് മോണിറ്റർ, രക്തത്തിലെ ഓക്സിജൻ സാച്ചുറേഷൻ മോണിറ്റർ, ജിപിഎസ് എന്നിവയും ഉണ്ട്. നിങ്ങൾക്ക് സെല്ലുലാർ, നോൺ-സെല്ലുലാർ ഓപ്ഷനുകളും തിരഞ്ഞെടുക്കാം.

സാംസങ് ഗാലക്സി വാച്ച് 4

സാംസങ് ഗാലക്സി വാച്ച് 4

സാംസങ് ഗാലക്സി വാച്ച് 4ൽ 450 x 450 പിക്സലുകൾ റസലൂഷനും 330 പിപിഐ പിക്സൽ ഡെൻസിറ്റിയുമുള്ള ഡിസ്പ്ലെയാണ് ഉള്ളത്. 1.2 ഇഞ്ച് (40 എംഎം) അമോലെഡ് ഡിസ്പ്ലെയാണ് ഈ ഡിവൈസിലുള്ളത്. കോർണിങ് ഗൊറില്ല ഗ്ലാസ് ഡിഎക്സ്+ ടച്ച് സ്‌ക്രീൻ ഡിസ്പ്ലെയാണ് ഇത്. ഹൃദയമിടിപ്പ് മോണിറ്റർ അടക്കം ധാരാളം ഹെൽത്ത് ഫീച്ചറുകളുള്ള ഈ വീച്ചിൽ 90ൽ അധികം ഫിറ്റ്നസ് മോഡുകൾ ഉണ്ട്. 247 mAh ബാറ്ററിയും ഈ വാച്ചിലുണ്ട്. ബ്ലൂടൂത്ത് v5.0 കണക്റ്റിവിറ്റിയാണ് ഈ ഫോണിലുള്ളത്. 16 ജിബി സ്റ്റോറേജും 1.5 ജിബി റാമും ഈ ഡിവൈസിലുണ്ട്. ആൻഡ്രയിഡ് വെയർ ഒഎസ് ബേസ്ഡ് വൺയുഐ വാച്ച് 3ൽ പ്രവർത്തിക്കുന്നു.

സാംസങ് ഗാലക്സി വാച്ച് 3

സാംസങ് ഗാലക്സി വാച്ച് 3

സാംസങ് ഗാലക്സി വാച്ച് 3 വൃത്താകൃതിയിലുള്ള 1.4-ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയുമായിട്ടാണ് വരുന്നത്. വൃത്താകൃതിയിലുള്ള വാച്ചുകളോട് താല്പര്യമുള്ള ആളുകൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച ഓപ്ഷനാണ് ഇത്. കോർണിംഗ് ഗൊറില്ല ഗ്ലാസ് ഡിഎക്‌സ് പ്രോട്ടക്ഷനും ഈ ഡിസ്പ്ലെയ്ക്ക് ഉണ്ട്. സാംസങ് ഗാലക്സി വാച്ച് 3 പ്രവർത്തിക്കുന്നത് എക്‌സിനോസ് 9110 ചിപ്‌സെറ്റിന്റെ കരുത്തിലാണ്. ആക്സിലറോമീറ്റർ, ഹാർട്ട് ബീറ്റ് സെൻസർ, ഗൈറോസ്‌കോപ്പ്, 8 ജിബി ഇന്റേണൽ സ്റ്റോറേജ് എന്നിവയും ഈ സ്മാർട്ട് വാച്ചിൽ ഉൾപ്പെടുന്നു.

5G Smartphone വാങ്ങുന്നോ?, 30,000 രൂപയിൽ താഴെ വിലയുള്ള മികച്ച 5ജി സ്മാർട്ട്ഫോണുകൾ5G Smartphone വാങ്ങുന്നോ?, 30,000 രൂപയിൽ താഴെ വിലയുള്ള മികച്ച 5ജി സ്മാർട്ട്ഫോണുകൾ

ഫോസിൽ ജെൻ 6

ഫോസിൽ ജെൻ 6

ഫോസിൽ ജെൻ 6 ഒരു സ്‌റ്റെയിൻലെസ് സ്റ്റീൽ ബാൻഡുമായി വരുന്ന അതിശയിപ്പിക്കുന്ന സ്മാർട്ട് വാച്ചാണ്. ഇത് വെയർ ഒഎസിലാണ് പ്രവർത്തിക്കുന്നത്. ഡിസ്റ്റൻസ് ട്രാക്കിംഗിനുള്ള ജിപിഎസ്, ഹൃദയമിടിപ്പ് മോണിറ്റർ, മൈക്രോഫോൺ എന്നിങ്ങനെയുള്ള നിരവധി ഫീച്ചറുകളുള്ള ഫോസിൽ ജെൻ 6 സ്മാർട്ട് വാച്ചിൽ ഫിറ്റ്‌നസ് ട്രാക്കിംഗ് ഫീച്ചറുകളുടെ വിപുലമായ ശ്രേണിയും ഫോസിൽ നൽകിയിട്ടുണ്ട്. ഈ വാച്ചിലൂടെ നിങ്ങൾക്ക് വോയ്‌സ് കോളുകൾ എടുക്കാനും സാധിക്കും.

വൺപ്ലസ് വാച്ച്

വൺപ്ലസ് വാച്ച്

സ്മാർട്ട്ഫോൺ വിപണിയിൽ എന്നപോലെ സ്മാർട്ട് വാച്ച് വിപണിയിലും ഇന്ന് വലിയ സാന്നിധ്യമാണ് വൺപ്ലസ്. വൺപ്ലസ് വാച്ചിൽ വൃത്താകൃതിയിലുള്ള 1.39 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ് നൽകിയിട്ടുള്ളത്. ഇതിൽ സിലിക്കൺ ബാൻഡും ഉണ്ട്. വാച്ചിൽ 500 പാട്ടുകൾ വരെ സ്റ്റോർ ചെയ്യാൻ സഹായിക്കുന്ന 4 ജിബി ഇന്റേണൽ സ്റ്റോറേജും നൽകിയിട്ടുണ്ട്. വാച്ച് 110ൽ അധികം വർക്ക്ഔട്ട് മോഡുകൾ നൽകുന്നു.

Best Mobiles in India

English summary
The best premium smartwatches in India include devices from brands like Apple, Samsung, OnePlus and Fossil. These watches have attractive design, features etc.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X