Home
Gadgets

2000 രൂപയിൽ താഴെ മാത്രം വിലയുള്ള മികച്ച സ്മാർട്ട് ബാൻഡുകൾ

സ്മാർട്ട് ബാൻഡുകൾ, ഫിറ്റ്നസ് ട്രാക്കറുകൾ, സ്മാർട്ട് വാച്ചുകൾ, ആരോഗ്യവുമായി ബന്ധപ്പെട്ട മറ്റ് വെയറബിളുകൾ എന്നിവ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ജനപ്രീതി വർധിച്ച് വരുന്ന ഡിവൈസുകളാണ്. കൊവിഡ്-19 കാരണം ആളുകൾ അവരുടെ ആരോഗ്യത്തിൽ കൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങിയതോടെ ഇത്തരം ഗാഡ്ജറ്റുകളുടെ വിൽപ്പന വൻതോതിൽ വർധിച്ചിട്ടുണ്ട്. അധികം പണം മുടക്കാതെ തന്നെ മികച്ച ഫീച്ചറുകളുള്ള സ്മാർട്ട് ബാൻഡുകൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. ഷവോമി, റിയൽമി, ഹുവാവേ, നോയിസി എന്നിവയുടെ ഡിവൈസുകളും ഇതിൽ ഉൾപ്പെടുന്നു.

ഫിറ്റ്നസ് ട്രാക്കറുകൾ

ഭാരം കുറഞ്ഞതും എന്നാൽ മികച്ച ക്വാളിറ്റിയുള്ളതുമായ ഫിറ്റ്നസ് ട്രാക്കറുകൾ ഇന്ന് ലഭ്യമാണ്. സ്മാർട്ട്ഫോണുകളിലെ പല ഫീച്ചറുകളുടെ നിയന്ത്രിക്കാൻ സാധിക്കുന്ന വിധത്തിലാണ് സ്മാർട്ട്ബാൻഡുകൾ നിർമ്മിച്ചിരിക്കുന്നത്. ആകർഷകമായ ഡിസൈൻ, ഫീച്ചറുകൾ, മികച്ച ഡിസ്പ്ലെ എന്നിവയെല്ലാമുള്ള സ്മാർട്ട്ബാൻഡുകൾ 2000 രൂപയിൽ താഴെയുള്ള വിലയ്ക്ക് ഇന്ന് ലഭ്യമാണ്.

എംഐ സ്മാർട്ട് ബാൻഡ് 4

എംഐ സ്മാർട്ട് ബാൻഡ് 4

1,899 രൂപ വിലയുള്ള എംഐ സ്മാർട്ട് ബാൻഡ് 4ൽ എംഐ ബാൻഡ് 3യെക്കാൾ 39.9% വലിയ അമോലെഡ് കളർ ഫുൾ-ടച്ച് ഡിസ്പ്ലേയാണ് ഉള്ളത്. ഇതിലെ ബ്രൈറ്റ്നസ് നിയന്ത്രിക്കാൻ സാധിക്കും. ആൻഡ്രോയിഡ് 4.4ന് ശേഷമുള്ള ഡിവൈസുകളിലും iOS 9.0ന് ശേഷമുള്ള ഡിവൈസുകളിലും ഈ ബാൻഡ് ഉപയോഗിക്കാൻ സാധിക്കും. ബാൻഡിൽ മ്യൂസിക്ക് കൺട്രോൾ ഉണ്ട്. 5ATM വാട്ടർപ്രൂഫ്, ബ്ലൂടൂത്ത് 5.0 കണക്ടിവിറ്റി എന്നീ ഫീച്ചറുകളും ഈ ബാൻഡിൽ ഉണ്ട്. 24/7 ഓട്ടോമാറ്റിക് ഹാർട്ട് റേറ്റിംഗ് നിരീക്ഷണം, അലേർട്ടുകൾ എന്നിവയും ഇതിൽ നൽകിയിട്ടുണ്ട്. നോട്ടിഫിക്കേഷനുകളും ഈ ബാൻഡിൽ ലഭിക്കും.

റിയൽ‌മി ബാൻഡ്

റിയൽ‌മി ബാൻഡ്

1,499 രൂപ വിലയുള്ള റിയൽമി ബാൻഡ് വലിയ കളർ ഡിസ്പ്ലെയുമായിട്ടാണ് വരുന്നത്. യുഎസ്ബി ഡയറക്ട് ചാർജ്, ഇന്റലിജന്റ് സ്‌പോർട്‌സ് ട്രാക്കർ, പേഴ്സണലൈസ്ഡ് ഡയൽ ഫേസ്, സ്ലീപ്പ് ക്വാളിറ്റി മോണിറ്റർ, TFT-LCD ഡിസ്പ്ലേ, വാട്ടർ റസിസ്റ്റൻസ് എന്നീ ഫീച്ചറുകളും റിയൽമി ബാൻഡിൽ ഉണ്ട്. ആകർഷമായ ഡിസൈനാണ് ഈ ബാൻഡിന് ഉള്ളത്.

ഫാസ്റ്റ് ട്രാക്ക് SWD90059PP05 റിഫ്ലെക്സ് 2.0

ഫാസ്റ്റ് ട്രാക്ക് SWD90059PP05 റിഫ്ലെക്സ് 2.0

1,495 രൂപ വിലയുള്ള ഈ സ്മാർട്ടബാൻഡിൽ 10 ദിവസം വരെ ബാറ്ററി ലൈഫ്, 1 വർഷത്തെ വാറന്റി എന്നിവ ലഭിക്കുന്നു. iOS 8.0-നും അതിനുമുകളിലുള്ള ഡിവൈസുകളിലും ആൻഡ്രോയിഡ് 5.0നും അതിനുമുകളിലുമുള്ള ഡിവൈസുകളിലും ഈ ബാൻഡ് പെയർ ആവും. ദൂരം, സ്റ്റെപ്സ്, കലോറി കൌണ്ട്, സ്ലീപ്പ് ട്രാക്കർ എന്നീ ഫീച്ചറുകളും ഈ ബാൻഡിൽ നൽകിയിട്ടുണ്ട്.

നോയിസ് കളർഫിറ്റ് 2 ഫിറ്റ്നസ് ബാൻഡ് - മിഡ് നൈറ്റ് ബ്ലാക്ക്

നോയിസ് കളർഫിറ്റ് 2 ഫിറ്റ്നസ് ബാൻഡ് - മിഡ് നൈറ്റ് ബ്ലാക്ക്

1,699 രൂപ വിലയുള്ള ഈ ബാൻഡിൽ ബ്ലൂടൂത്ത് വി 4.0 കണക്ടിവിറ്റിയുണ്ട്. ഐഒഎസ് 8.0ന് മുകളിലുള്ള ഡിവൈസുകൾ, ആൻഡ്രോയിഡ് 4.4ന് മുകളിലുള്ള ഡിവൈസുകൾ എന്നിവ ഇതിൽ സപ്പോർട്ട് ചെയ്യുന്നു. യുഎസ്ബി ചാർജ് പോർട്ടുള്ള ഡിവൈസ് പിങ്ക്, നീല, കറുപ്പ് എന്നീ മൂന്ന് സ്റ്റൈലിഷ് നിറങ്ങളിൽ ലഭ്യമാണ്. 90mAh ബിൽറ്റ്-ഇൻ പോളിമർ ലിഥിയം അയൺ ബാറ്ററിയുള്ള ബാൻഡ് 7 ദിവസത്തെ സ്റ്റാൻഡ് ബൈ
ടൈം നൽകുന്നു.

ഫാസ്റ്റ് ട്രാക്ക് SWD90059PP04 റിഫ്ലെക്സ് 2.0

ഫാസ്റ്റ് ട്രാക്ക് SWD90059PP04 റിഫ്ലെക്സ് 2.0

1,495 രൂപ വിലയുള്ള ഈ ബാൻഡ് 10 ദിവസം വരെ ബാറ്ററി ലൈഫ്, 1 വർഷത്തെ വാറന്റി എന്നിവ നൽകുന്നു. ദൂരം, സ്റ്റെപ്സ് , കലോറി കൌണ്ട്, സ്ലീപ്പ് ട്രാക്കർ എന്നിവ കണക്ക് കൂട്ടുന്നു. സ്‌ക്രീനിൽ വാട്ട്‌സ്ആപ്പ്, എസ്എംഎസ് ഡിസ്‌പ്ലേ, കോൾ നോട്ടിഫിക്കേഷനുകൾ ലഭിക്കും. ക്യാമറ കൺട്രോൾസുള്ള ഡിവൈസിൽ ഫോൺ ഫൈൻഡറും ഉണ്ട്.

ഹുവാവേ ബാൻഡ് 4

ഹുവാവേ ബാൻഡ് 4

1,899 രൂപ വിലയുള്ള ഹുവാവേ ബാൻഡ് 4ൽ മ്യൂസിക്ക് കൺട്രോൾ ഉണ്ട്. യുഎസ്ബി ചാർജിങാണ് ഇതിലുള്ളത്. ഒന്നിലധികം വാച്ച് ഫേസുകളുള്ള ഗാഡ്ജറ്റിൽ കോൾ നോട്ടിഫിക്കേഷൻ ഉണ്ട്. 9 സ്പോർട്സ് മോഡുകൾ, സ്മാർട്ട് ഹൃദയമിടിപ്പ് ട്രാക്കിംഗ്, TFT-LCD ഡിസ്പ്ലേ, വാട്ടർ റസിസ്റ്റൻസ് എന്നിവയാണ് ഇതിന്റെ സവിശേഷതകൾ.

ഇൻഫിനിക്സ് ബാൻഡ് 5

ഇൻഫിനിക്സ് ബാൻഡ് 5

1,299 രൂപ വിലയുള്ള ഇൻഫിനിക്സ് ബാൻഡ് 5ൽ 2.44cm (0.96 ഇഞ്ച്) കളർ ഐപിഎസ് ഡിസ്പ്ലേയാണ് ഉള്ളത്. 24x7 ഹാർട്ട് റേറ്റ് മോണിറ്റർ, കോൾ / SMS / അപ്ലിക്കേഷൻ നോട്ടിഫിക്കേഷൻ, 20 ദിവസം വരെ ബാറ്ററി ലൈഫ്, TFT-LCD ഡിസ്പ്ലേ, വാട്ടർ റസിസ്റ്റൻസ് എന്നിവയാണ് ഇതിന്റെ സവിശേഷതകൾ.

ജിഒക്യൂ ii എച്ച്ആർ

ജിഒക്യൂ ii എച്ച്ആർ

1,999 രൂപ വിലയുള്ള ജിഒക്യൂ ii എച്ച്ആർ ബാൻഡ് 7 ദിവസം വരെ ബാറ്ററി ലൈഫ് നൽകുന്നു. ഒലെഡ് ഡിസ്പ്ലേ, വാട്ടർ റസിസ്റ്റൻസ് എന്നിവയാണ് ഈ ബാൻഡിന്റെ പ്രധാന സവിശേഷതകൾ മികച്ച ക്വാളിറ്റിയുള്ള പ്രൊഡക്ട് തന്നെയാണ് ഇത്.

പ്ലേ പ്ലേഫിറ്റ് 53

പ്ലേ പ്ലേഫിറ്റ് 53

1,949 രൂപ വിലയുള്ള ഈ ബാൻഡിൽ ടിഎഫ്ടി ഫുൾ ടച്ച് കളർ ഡിസ്പ്ലേ, ആൻഡ്രോയിഡ് 4.4 ഉം അതിനുമുകളിലുമുള്ള ഡിവൈസുകൾക്കും iOS 9.0ഉം അതിന് മുകളിലുള്ളതുമായ ഡിവൈസുകൾക്കും സപ്പോർട്ട് ഉണ്ട്. നോർഡിക് nRF52832 ചിപ്‌സെറ്റ്, ബ്ലൂടൂത്ത് 4.0, 24 എച്ച് ഹാർട്ട് റേറ്റ് മോണിറ്ററിംഗ്, സ്റ്റോപ്പ് വാച്ച് & ടൈമർ, IP68 വാട്ടർ ഡസ്റ്റ് റസിസ്റ്റൻസ് തുടങ്ങിയ ഫീച്ചറുകളാണ് ഉള്ളത്.

പ്ലേ പ്ലേഫിറ്റ് 21

പ്ലേ പ്ലേഫിറ്റ് 21

1,499 രൂപ വിലയുള്ള പ്ലേ പ്ലേഫിറ്റ് 21ടിഎഫ്ടി എൽസിഡി കളർ സ്ക്രീൻ, 24 എച്ച് ഹാർട്ട് റേറ്റ് മോണിറ്ററിംഗ്, സ്റ്റോപ്പ് വാച്ച് & ടൈമർ, അലാറം ക്ലോക്ക്, IP68 വാട്ടർ ഡസ്റ്റ് റസിസ്റ്റ്, കലോറി ട്രാക്കിങ്, സ്റ്റെപ്പ് കൌണ്ട്, മികച്ച ബാറ്ററി ബാക്ക് അപ്പ് തുടങ്ങിയ ഫീച്ചറുകളോടെയാണ് വരുന്നത്.

More from GizBot

Best Mobiles in India

English summary
Best Smart Bands You Can Buy Under Rs 2000
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X