Home
Gadgets

2,000 രൂപയിൽ താഴെ മാത്രം വിലയുള്ള 5 കിടിലൻ ഫിറ്റ്നസ് സ്മാർട്ട്ബാൻഡുകൾ

കൊവിഡ് കാലത്ത് ഏറ്റവും കുടുതൽ ആളുകൾ വാങ്ങുന്ന ഗാഡ്ജറ്റുകളിലൊന്നായി ഫിറ്റ്നസ് ബാൻഡുകൾ മാറിയിട്ടുണ്ട്. ആളുകൾ കൂടുതൽ ഫിറ്റ്നസ് കാര്യങ്ങളിൽ ശ്രദ്ധ കൊടുക്കുന്നു എന്നതുകൊണ്ട് തന്നെയാണ് ബാൻഡുകളുടെ വിൽപ്പന വർധിച്ചത്. എല്ലാ വില വിഭാഗങ്ങളിലും ആകർഷകമായ സവിശേഷതകൾ ഉള്ള സ്മാർട്ട് ബാൻഡുകൾ ഇന്ത്യയിൽ ലഭ്യമാണ്. പ്രമുഖ ബ്രാന്റുകളെല്ലാം ഇത്തരം സ്മാർട്ട്ബാൻഡുകൾ വിൽപ്പന നടത്തുന്നുമുണ്ട്.

മികച്ച അഞ്ച് ഫിറ്റ്നസ് സ്മാർട്ട് ബാൻഡുകൾ

ഇന്ത്യൻ വിപണിയിൽ ലഭ്യമായ 2000 രൂപയിൽ താഴെ വിലയുള്ള മികച്ച അഞ്ച് ഫിറ്റ്നസ് സ്മാർട്ട് ബാൻഡുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. ഈ പട്ടികയിൽ റിയൽമി ബാൻഡ്, ഫാസ്ട്രാക്ക് റിഫ്ലെക്സ് 2.0, ഷവോമി എംഐ ബാൻഡ് 3, ഫാസ്ട്രാക്ക് റിഫ്ലെക്സ് ബീറ്റ്, നോയ്സ് കളർഫിറ്റ് 2 ഫിറ്റ്നസ് ബാൻഡ് എന്നിവയാണ് ഉള്ളത്. ഈ ഡിവൈസുകളുടെ വിലയും സവിശേഷതകളും നോക്കാം.

റിയൽമി ബാൻഡ്

റിയൽമി ബാൻഡ്

വില: 1,499 രൂപ.

പ്രധാന സവിശേഷതകൾ

• 0.96-ഇഞ്ച് (160 × 80 പിക്സൽസ്) കസ്റ്റമെസബിൾ ക്ലോക്ക് ഫേസുള്ള എൽസിഡി കളർ ഡിസ്പ്ലേ

• ബ്ലൂടൂത്ത് 4.2 LE, ആൻഡ്രോയിഡ് 5.0, അതിന് മുകളിലുള്ളവ സപ്പോർട്ട് ചെയ്യുന്നു

• 3 ആക്സിസ് ആക്സിലറോമീറ്റർ, സ്ലീപ് ട്രാക്കർ, 9 ഫിറ്റ്നസ് മോഡുകൾ, സെഡന്ററി റിമൈൻഡർ

• PPG ഹാർട്ട്ബീറ്റ് സെൻസർ

• കോൾ,മെസേജ് നോട്ടിഫിക്കേഷൻ

• വാട്ടർ ഡസ്റ്റ് റസിസ്റ്റൻസ്

• 90mAh ബാറ്ററി

ഫാസ്ട്രാക്ക് റിഫ്ലെക്സ് 2.0

ഫാസ്ട്രാക്ക് റിഫ്ലെക്സ് 2.0

വില: 1,995 രൂപ

പ്രധാന സവിശേഷതകൾ

• കോൾ, വാട്സ്ആപ്പ് ഡിസ്പ്ലേ, ക്യാമറ കൺട്രോൾ, ഫൈൻഡ് ഫോൺ

• സ്റ്റെപ്സ്, ദൂരം, കലോറി

• റിമൈൻഡർ

• സ്ലീപ്പ് ട്രാക്കിങ്

• ബ്ലൂടൂത്ത് ലോ എനർജി 4.0

• ഓട്ടോ സിങ്ക്

• 15 ദിവസത്തെ വ്യായാമ ഡാറ്റ മെമ്മറി

• ഐഒഎസ്, ആൻഡ്രോയിഡ് എന്നിവയുമായി പെയർ ചെയ്യാം

• വൈബ്രേഷൻ അലാറം

• വാട്ടർ ഡസ്റ്റ് റസിസ്റ്റൻസ് (IPX6)

• 10 ദിവസം ബാറ്ററി ബാക്ക്അപ്പ്

ഷവോമി എംഐ ബാൻഡ് 3

ഷവോമി എംഐ ബാൻഡ് 3

വില: 1,999 രൂപ

പ്രധാന സവിശേഷതകൾ

• 0.78 ഇഞ്ച് ഒലെഡ് (128 x 80 പിക്സൽസ്) ടച്ച് സ്ക്രീൻ ഡിസ്പ്ലേ, സ്ക്രാച്ച് റെസിസ്റ്റന്റ് ഗ്ലാസ്, ആന്റി ഫിംഗർപ്രിന്റ് കോട്ടിംഗ്

• ടൈം, സ്റ്റെപ്സ്, ഹൃദയമിടിപ്പ്, പ്രവർത്തനങ്ങൾ, കാലാവസ്ഥ, അറിയിപ്പുകൾ എന്നിവ കാണിക്കുന്നു

• ഫോട്ടോപ്ലേറ്റിസ്മോഗ്രാഫി (പിപിജി) / ഹൃദയമിടിപ്പ് സെൻസർ

• 8.5 ഗ്രാം (ബാൻഡിനൊപ്പം 20 ഗ്രാം) അൾട്രാ ലൈറ്റ് ബോഡി

• 5ATM (50 മീറ്റർ) വാട്ടർ റസിസ്റ്റൻസ്

• ബ്ലൂടൂത്ത് 4.2 LE

• 110mAh Li Ion പോളിമർ ബാറ്ററി

ഫാസ്ട്രാക്ക് റിഫ്ലെക്സ് ബീറ്റ്

ഫാസ്ട്രാക്ക് റിഫ്ലെക്സ് ബീറ്റ്

വില: 1,645 രൂപ

പ്രധാന സവിശേഷതകൾ

• കോൾ, വാട്സ്ആപ്പ് ഡിസ്പ്ലേ, ക്യാമറ കൺട്രോൾ, ഫോൺ ഫൈൻഡർ

• സ്റ്റെപ്സ്, ദൂരം, കലോറി ഉപഭോഗം

• റിമൈൻഡർ

• സ്ലീപ്പ് മോണിറ്ററിങ്

• ബ്ലൂടൂത്ത് ലോ എനർജി 4.0

• 15 ദിവസത്തെ വ്യായാമ ഡാറ്റ മെമ്മറി

• ഐഒഎസ്, ആൻഡ്രോയിഡ് സപ്പോർട്ട്

• വൈബ്രേഷൻ അലാറം

• വാട്ടർ ഡസ്റ്റ് റസിസ്റ്റൻസ് (IPX6)

• 10 ദിവസം ബാറ്ററി ബാക്ക്അപ്പ്

നോയ്സ് കളർഫിറ്റ് 2 ഫിറ്റ്നസ് ബാൻഡ്

നോയ്സ് കളർഫിറ്റ് 2 ഫിറ്റ്നസ് ബാൻഡ്

വില: 1,699 രൂപ

പ്രധാന സവിശേഷതകൾ

• 0.96 ഇഞ്ച് എൽസിഡി കളർ സ്ക്രീൻ

• ബ്ലൂടൂത്ത് 4.0, iOS 8.0 -ഉം അതിനുമുകളിലും പ്രവർത്തിക്കുന്ന ഐഫോണുകൾക്കും ആൻഡ്രോയിഡ് 4.4നും അതിന് മുകളിലുള്ള ആൻഡ്രോയിഡ് ഫോണുകൾക്കും സപ്പോർട്ട് ചെയ്യും

• ഒപ്റ്റിക്കൽ ഹൃദയമിടിപ്പ് മോണിറ്റർ, സ്ലീപ് ട്രാക്കർ, സ്റ്റെപ്പ് ട്രാക്കർ, ഫിറ്റ്നസ് ട്രാക്കർ, സ്ത്രീകൾക്കുള്ള പീരിയഡ്സ് ട്രാക്കർ

• ഇൻകമിംഗ് കോളുകൾ, മെസേജുകൾ, വാട്സ്ആപ്പ്, ഫേസ്ബുക്ക് എന്നിവയടക്കമുള്ളവയ്ക്ക് സ്മാർട്ട് നോട്ടിഫിക്കേഷനുകൾ

• 14 വ്യത്യസ്ത സ്പോർട്സ് മോഡുകൾ

• 1.5 മീറ്റർ ആഴത്തിലും 30 മിനിറ്റ് വരെയും വാട്ടർ റസിസ്റ്റൻസ് (IP68)

• ഭാരം: 23.5 ഗ്രാം

• 90mAh ബാറ്ററി

More from GizBot

Best Mobiles in India

English summary
Here are the top five fitness smart bands available in the Indian market for less than Rs 2,000.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X