10,000 രൂപയിൽ താഴെ വിലയിൽ സ്വന്തമാക്കാവുന്ന മികച്ച സ്മാർട്ട് ടിവികളും എൽഇഡി ടിവികളും
സ്മാർട്ട് ടിവികൾ വൻതോതിൽ പ്രചാരം നേടിക്കൊണ്ടിരിക്കുകയാണ്. ഇന്റർനെറ്റ് കണക്ഷനും ഒടിടി പ്ലാറ്റ്ഫോമുകളുടെ ഉപയോഗവും വർധിച്ചതിന് പിന്നാലെ സ്മാർട്ട് ടിവികൾക്കും ആവശ്യക്കാർ ഏറി വരുന്നു. ഈ അവസരത്തിൽ എല്ലാ പ്രമുഖ ബ്രാന്റുകളും കുറഞ്ഞ വിലയിൽ ആകർഷകമായ സവിശേഷതകളോടെ സ്മാർട്ട് ടിവികൾ പുറത്തിറക്കുന്നുണ്ട്. എല്ലാ വില നിലവാരത്തിലും ഇന്ന് സ്മാർട്ട് ടിവികൾ ലഭ്യമാണ്. വലിപ്പം, സവിശേഷതകൾ, ബ്രാന്റ് എന്നിവ അനുസരിച്ച് ടിവികളുടെ വിലയിലും മാറ്റങ്ങൾ വരുന്നു.

10,000 രൂപയിൽ താഴെയുള്ള വിലയിൽ ഇന്ന് മികച്ച ചില സ്മാർട്ട് ടിവികളും എൽഇഡി ടിവികളും വിപണിയിൽ ലഭ്യമാണ്. കുറഞ്ഞ വിലയാണെങ്കിലും ചില മികച്ച സവിശേഷതകളോടെയാണ് ഈ ടിവികൾ അവതരിപ്പിച്ചിട്ടുള്ളത്. പാനസോണിക്, കൊഡാക്ക്, ക്രോമ, മൈക്രോമാക്സ തുടങ്ങിയ പ്രശസ്ത ബ്രാന്റുകളുടെ ടിവികളും ഇതിൽ ഉൾപ്പെടുന്നു. ഇത്തരത്തിൽ കുറഞ്ഞ വിലയിൽ ലഭ്യമാകുന്ന മികച്ച എൽഇഡി, സ്മാർട്ട് ടിവികളാണ് നമ്മളിന്ന് പരിശോധിക്കുന്നത്.

കൊഡാക്ക് 32 എച്ച്ഡിഎക്സ്മാർട്ട് 32 ഇഞ്ച് എൽഇഡി എച്ച്ഡി-റെഡി ടിവി
കൊഡാക് 32 എച്ച്ഡിഎക്സ്മാർട്ട് 32 ഇഞ്ച് എൽഇഡി എച്ച്ഡി-റെഡി ടിവി വിപണിയിൽ ലഭ്യമായിട്ടുള്ള 10,000 രൂപയിൽ താഴെ വിലയുള്ള ടിവികളിൽ മികച്ച ടിവിയാണ്. നെറ്റ്ഫ്ലിക്സ്, ഡിസ്നി + ഹോട്ട്സ്റ്റാർ തുടങ്ങി നിരവധി ആപ്ലിക്കേഷനുകൾ ഈ ടിവിയിൽ സപ്പോർട്ട് ചെയ്യുന്നു. ഈ ആൻഡ്രോയിഡ് ബേസ്ഡ് ടിവി 20W സൌണ്ട് ഔട്ട്‌പുട്ടും മറ്റ് നിരവധി സവിശേഷതകളുമായിട്ടാണ് പുറത്തിറക്കിയിട്ടുള്ളത്.

സാൻയോ എക്സ് ടി -24 എസ് 7000 എഫ് 24 ഇഞ്ച് എൽഇഡി ഫുൾ എച്ച്ഡി ടിവി
ഇന്ത്യയിലെ സ്മാർട്ട് ടിവികളിലെ മറ്റൊരു ജനപ്രിയ ബ്രാൻഡാണ് സാൻയോ. ഗെയിമിംഗ് കൺസോൾ സപ്പോർട്ടോടെ വരുന്ന സാൻയോ എക്സ് ടി -24 എസ് 7 എഫ് 24 ഇഞ്ച് എൽഇഡി ഫുൾ എച്ച്ഡി ടിവി 10,000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട് ടിവികളുടെ വിഭാഗത്തിൽ തിരഞ്ഞെടുക്കാവുന്ന മികച്ചൊരു ചോയിസാണ്.

ഇന്ത്യയിലെ സ്മാർട്ട് ടിവികളിലെ മറ്റൊരു ജനപ്രിയ ബ്രാൻഡാണ് സാൻയോ. ഗെയിമിംഗ് കൺസോൾ സപ്പോർട്ടോടെ വരുന്ന സാൻയോ എക്സ് ടി -24 എസ് 7 എഫ് 24 ഇഞ്ച് എൽഇഡി ഫുൾ എച്ച്ഡി ടിവി 10,000 രൂപയിൽ താഴെ വിലയുള്ള സ്മാർട്ട് ടിവികളുടെ വിഭാഗത്തിൽ തിരഞ്ഞെടുക്കാവുന്ന മികച്ചൊരു ചോയിസാണ്.
കെവിൻ കെ 56 യു 912 32 ഇഞ്ച് എൽഇഡി എച്ച്ഡി-റെഡി ടിവിയാണ് ബജറ്റ് വിഭാഗത്തിൽ ഇടം നേടുന്ന മറ്റൊരു മികച്ച സ്മാർട്ട് ടിവി. ഈ സ്മാർട്ട് ടിവിക്ക് 60 ഹെർട്സ് റിഫ്രഷ് റേറ്റും 178 ഡിഗ്രി വ്യൂവിംഗ് ആംഗിളും ഉണ്ട്. ഇത് ടിവി കാണുന്നത് മികച്ചൊരു അനുഭവമാക്കി മാറ്റുന്നു.

സാൻയോ എക്സ് ടി -32 എ 081 എച്ച് 32 ഇഞ്ച് എൽഇഡി എച്ച്ഡി-റെഡി ടിവി
സാൻയോയുടെ മറ്റൊരു മികച്ച ടിവി മോഡലാണ് സാൻയോ എക്‌സ്‌ടി -32 എ 081 എച്ച് 32 ഇഞ്ച് എൽഇഡി എച്ച്ഡി-റെഡി ടിവി. 10,000 രൂപവിൽ താഴെ വില വരുന്ന ടിവികളുടെ വിഭാഗത്തിൽ മികച്ച ചോയിസുകളിൽ ഒന്നാണ് ഈ എച്ച്ഡി-റെഡി ടിവി.

ക്രോമ CREL7318 32 ഇഞ്ച് എൽഇഡി എച്ച്ഡി-റെഡി ടിവി
കുറഞ്ഞ വിലയിൽ മികച്ചൊരു ടിവി സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ക്രോമ CREL7318 32 ഇഞ്ച് എൽഇഡി എച്ച്ഡി-റെഡി ടിവിയും നല്ലൊരു ചോയിസാണ്. 20W ഡ്യുവൽ സ്പീക്കറുകൾ അടക്കമുള്ള മികച്ച സവിശേഷതകളോടെയാണ് ഈ സ്മാർട്ട് ടിവി പുറത്തിറക്കിയിരിക്കുന്നത്.

പാനസോണിക് വീര ടിഎച്ച് -22 എഫ് 200 ഡി എക്സ് 22 ഇഞ്ച് എൽഇഡി ഫുൾ എച്ച്ഡി ടിവി
പാനസോണിക് വീര ടിഎച്ച് -22 എഫ് 200 ഡി എക്സ് 22 ഇഞ്ച് എൽഇഡി ഫുൾ എച്ച്ഡി ടിവിയും ബജറ്റ് സെഗ്മെന്രിൽ ടിവി അന്വേഷിക്കുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന മികച്ചൊരു മോഡലാണ്. ഈ ഫുൾ എച്ച്ഡി സ്മാർട്ട് ടിവി 1920x1080 പിക്‌സൽ റെസല്യൂഷനുമായിട്ടാണ് പുറത്തിറക്കിയിരിക്കുന്നത്. കുറഞ്ഞ നിരക്കിൽ ലഭിക്കുന്ന ടിവി ആണെങ്കിലും ഇത് മികച്ച കാഴ്ച അനുഭവം നൽകുന്നു.

ക്രോമ CREL7071 24 ഇഞ്ച് എൽഇഡി എച്ച്ഡി-റെഡി ടിവി
ക്രോമ CREL7071 24 ഇഞ്ച് എൽഇഡി എച്ച്ഡി-റെഡി ടിവിയും ബജറ്റ് സെഗ്മെന്റിലെ മികച്ചൊരു ചോയിസാണ്. മൊത്തത്തിലുള്ള കാഴ്ച്ച അനുഭവം മെച്ചപ്പെടുത്തുന്നതിനൊപ്പം ഇൻബിൾഡ് ഗെയിമുകളും സ്മാർട്ട് ടിവിയിൽ ഉണ്ട്. ഈ സ്മാർട്ട് ടിവിയിഷ ഇക്കോ പിക്ചർ ഫീച്ചറും നൽകിയിട്ടുണ്ട്.

മൈക്രോമാക്സ് 20E8100HD 20 ഇഞ്ച് എൽഇഡി എച്ച്ഡി-റെഡി ടിവി
മൈക്രോമാക്സ് 20E8100HD 20 ഇഞ്ച് എൽഇഡി എച്ച്ഡി-റെഡി ടിവിയാണ് ബജറ്റ് സെഗ്മെന്റിലെ ടിവികളുടെ വിഭാഗത്തിലുള്ള മറ്റൊരു പ്രധാന ടിവി. ഫോണുകളുടെ വിപണിയിൽ ജനപ്രിതി നേടിയ മൈക്രോമാക്സിന്റെ 10,000 രൂപയിൽ താഴെ വിലയുള്ള ഈ 20ഇ8100 എച്ച്ഡി എച്ച്ഡി-റെഡി ടിവി ഉപയോക്താക്കൾക്ക് മികച്ചൊരു ചോയിസ് തന്നെയായിരിക്കും.

ഇന്റക്സ് അവോയർ സ്പ്ലാഷ് പ്ലസ് 32 ഇഞ്ച് എൽഇഡി എച്ച്ഡി-റെഡി ടിവി
ജനപ്രിയ സ്മാർട്ട് ടിവി ബ്രാൻഡുകളിലൊന്നായ ഇന്റക്സ് എച്ച്ഡി-റെഡി ടിവി 10,000 രൂപയിൽ താഴെ ലഭിക്കുന്ന മികച്ച ടിവി ഓപ്ഷനുകളിൽ ഒന്നാണ്. ഇന്റക്സ് അവോയർ സ്പ്ലാഷ് പ്ലസ് 32 ഇഞ്ച് എൽഇഡി എച്ച്ഡി-റെഡി ടിവി 20W സൗണ്ട് ഔട്ട്പുട്ടും 60Hz റിഫ്രഷ് റേറ്റുള്ള ഡിസപ്ലെയുമായിട്ടാണ് പുറത്തിറങ്ങിയിരിക്കുന്നത്.

ബിപിഎൽ T32BH23A 32 ഇഞ്ച് എൽഇഡി എച്ച്ഡി-റെഡി ടിവി
മികച്ച ഫിസിക്കൽ കണക്റ്റിവിറ്റിക്കായി യുഎസ്ബി പോർട്ടുകൾ, എച്ച്ഡിഎംഐ പോർട്ടുകൾ എന്നിവയോടെയാണ് ബിപിഎൽ ടി 32 ബിഎച്ച് 23 എ 32 ഇഞ്ച് എൽഇഡി എച്ച്ഡി-റെഡി ടിവി വരുന്നത്. എക്‌സ്‌ക്ലൂസീവ് ഓഡിയോ, വീഡിയോ എക്സ്പീരിയൻസിനായി ഉപയോക്താക്കൾക്ക് ഒരു പ്രത്യേക ഓഡിയോ ജാക്കും ഈ ഡിവൈസിനൊപ്പം ലഭിക്കും.


Click it and Unblock the Notifications








