Home
Gadgets

15,000 രൂപയിൽ താഴെ വിലയുള്ള മികച്ച 15 സ്മാർട്ട് ടിവികൾ

സ്മാർട്ട് ടിവി വിപണിയിൽ ശ്രദ്ധ കൊടുക്കുന്ന പ്രമുഖ ഇലക്ട്രോണിക്സ് ബ്രാന്റുകൾ നിരവധിയാണ്. സ്മാർട്ട്ഫോൺ വിപണി പോലെ സജീവമായ സ്മാർട്ട് ടിവി വിപണിയിൽ വിവിധ വില നിലവാരങ്ങളിലായി പ്രൊഡക്ടുകൾ പുറത്തിറങ്ങുന്നു. ടിവി എന്ന സങ്കൽപ്പത്തെ തന്നെ പൊളിച്ച് പണിയുന്നവയാണ് സ്മാർട്ട് ടിവികൾ. സ്മാർട്ട്ഫോണുകൾ പോലെ പ്രവർത്തിക്കുന്ന ഈ ടിവികളിൽ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാനും സ്ട്രീമിങ് ചെയ്യാനുമെല്ലാം സാധിക്കും.

15,000 രൂപ

15,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട് ടിവികൾ ഇന്ന് വിപണിയിൽ ലഭ്യമാണ്. എംഐ, ആമസോൺ, ഒനീഡ, ടിസിഎൽ, റിയൽമി ഹിസെൻസ്, വിയു, ഐഫൽകോൺ എന്നീ പ്രമുഖ ബ്രാന്റുകളെല്ലാം മികച്ച സ്മാർട്ട് ടിവികൾ തന്നെ 15000 രൂപയിൽ താഴെ വിലയുള്ള വിഭാഗത്തിൽ ഡിവൈസുകൾ അവതരിപ്പിച്ചിട്ടുണ്ട്. ഈ സ്മാർട്ട് ടിവികളാണ് നമ്മളിന്ന് പരിശോധിക്കുന്നത്.

എംഐ ടിവി 4എ പ്രോ 32 ഇഞ്ച്

എംഐ ടിവി 4എ പ്രോ 32 ഇഞ്ച്

എംഐ ടിവി 4എ പ്രോ ടിവിയുടെ സ്ക്രീൻ വലിപ്പം 80സെമി(32 ഇഞ്ച്) ആണ്. ഈ ആൻഡ്രയിഡ് സ്മാർട്ട് ടിവി 2019 മാർച്ചിലാണ് വിപണിയിൽ എത്തിയത്. എൽഇഡി സ്ക്രീനാണ് ടിവിയിൽ ഉള്ളത്. എച്ച്ഡി റെഡി, 1366 x 768 പിക്സൽസ് റസലൂഷനുള്ള ഈ ടിവിക്ക് 60 ഹെർട്സ് റിഫ്രഷ് റേറ്റും ഉണ്ട്. ആൻഡ്രോയിഡ് ബേസ്ഡ് പച്ച്വാൾ യുഐയിലാണ് ടിവി പ്രവർത്തിക്കുന്നത്. അംലോജിക് 64-ബിറ്റ് ക്വാഡ് കോർ പ്രോസസറും മാലി -450 എംപി 3 ജിപിയുവും ടിവിക്ക് കരുത്ത് നൽകുന്നു. 14,499 രൂപയാണ് ഈ ടിവിയുടെ വില.

ആമസോൺ ബേസിക്സ് ഫയർ ടിവി എഡിഷൻ 32 ഇഞ്ച്

ആമസോൺ ബേസിക്സ് ഫയർ ടിവി എഡിഷൻ 32 ഇഞ്ച്

ഈ 32 ഇഞ്ച് എച്ച്ഡി റെഡി ടിവിക്ക് 1366x768p റെസലൂഷനുള്ള ഡിസ്പ്ലെയാണ് ഉള്ളത്. കണക്ടിവിറ്റിക്കായി 2 എച്ച്ഡിഎംഐ പോർട്ടുകളും 2 യുഎസ്ബി പോർട്ടുകളും നൽകിയിട്ടുണ്ട്. ഡോൾബി ഓഡിയോ, ഡിടിഎസ് ട്രൂ സറൗണ്ട് എന്നിവയും സപ്പോർട്ട് ചെയ്യുന്ന 20W ഓഡിയോ ഔട്ട്പുട്ടാണ് ടിവിയിൽ ഉള്ളത്. 1.5 ജിഗാഹെർട്‌സ് ക്വാഡ് കോർ പ്രോസസർ, 1 ജിബി റാം, സ്‌പോർട്‌സ് 8 ജിബി സ്റ്റോറേജ് എന്നിവയാണ് ടിവിക്ക് കരുത്ത് നൽകുന്നത്. ഈ 32 ഇഞ്ച് ആമസോൺ ബേസിക്‌സ് ടിവിയുടെ വില 13,999 രൂപയാണ്.

ഒനിഡ ഫയർ ടിവി എഡിഷൻ 32 ഇഞ്ച്

ഒനിഡ ഫയർ ടിവി എഡിഷൻ 32 ഇഞ്ച്

ഒനിഡ ഫയർ ടിവി എഡിഷൻ 32 ഇഞ്ച് സ്മാർട്ട് ടിവിയിൽ 1366 x 768 പിക്സൽ റസലൂഷനുള്ള എൽഇഡി ഡിസ്പ്ലെയാണ് ഉള്ളത്. ഫയർ ഒഎസിൽ പ്രവർത്തിക്കുന്ന ടിവിക്ക് കരുത്ത് നൽകുന്നത് ക്വാഡ് കോർ കോർടെക്സ് എ 53 പ്രോസസർ, മാലി -450 ജിപിയു എന്നിവയാണ്. 1 ജിബി റാം, 8 ജിബി ഇൻബിൽറ്റ് മെമ്മറി എന്നിവയും ടിവിയിൽ ഉണ്ട്. 2 x 8W സ്റ്റീരിയോ സ്പീക്കറുകൾ ഡോൾബി-ഡിടിഎസ് ടെക്നോളജിയോട് കൂടി നൽകിയിട്ടുണ്ട്. കണക്റ്റിവിറ്റിക്കായി 3 എച്ച്ഡിഎംഐ പോർട്ടുകളും 1 യുഎസ്ബി പോർട്ടും ഉണ്ട്. 12,999 രൂപയാണ് ഈ ടിവിയുടെ വില.

ടിസിഎൽ എച്ച്ഡി 32 ഇഞ്ച് ആൻഡ്രോയിഡ് ടിവി ഒഎസ് സ്മാർട്ട് ടിവി

ടിസിഎൽ എച്ച്ഡി 32 ഇഞ്ച് ആൻഡ്രോയിഡ് ടിവി ഒഎസ് സ്മാർട്ട് ടിവി

ടിസിഎൽ 32 ഇഞ്ച് എച്ച്ഡി റെഡി എൽഇഡി ടിവിക്ക് പേര് സൂചിപ്പിക്കുന്നത് പോലെ 32 ഇഞ്ച് വലിപ്പമാണ് ഉള്ളത്. എച്ച്ഡി റെഡി പിക്‌സൽസ് സ്‌ക്രീൻ റെസലൂഷനുള്ള ഡിസ്പ്ലെയാണ് ഇത്. ടിവിയിൽ 2 എച്ച്ഡിഎംഐ പോർട്ടുകളും 2 യുഎസ്ബി പോർട്ടുകളും ഉണ്ട്. 3000: 01: 00 (സ്റ്റാറ്റിക്) കോൺട്രാസ്റ്റ് റേഷ്യോയും ടിവിക്ക് ഉണ്ട്. എച്ച്ഡിഎംഐ പോർട്ട് ഉപയോഗിച്ച് കമ്പ്യൂട്ടറുകൾ അടക്കം കണക്ട് ചെയ്യാൻ സാധിക്കും. 12,499 രൂപയാണ് ഈ ടിവിയുടെ വില.

ഹിസെൻസ് 32 ഇഞ്ച് സ്മാർട്ട് ടിവി

ഹിസെൻസ് 32 ഇഞ്ച് സ്മാർട്ട് ടിവി

32 ഇഞ്ച് വലിപ്പമുള്ള ഹിസെൻസ് സ്മാർട്ട് ടിവിയിൽ എൽഇഡി ഡിസ്പ്ലെയാണ് ഉള്ളത്. 1366 x 768 പിക്സൽസ് റസലൂഷനുള്ള ഡിസ്പ്ലെയാണ് ഇത്. വൈഫൈ, ഇഥർനെറ്റ് കണക്ടിവിറ്റി ഓപ്ഷനുകൾ നൽകുന്ന സ്മാർട്ട് ടിവിയാണ് ഇത്. 2 സ്പീക്കറുകളാണ് ടിവിയിൽ ഉള്ളത്. 20W ഔട്ട്‌പുട്ട് നൽകുന്ന സ്പീക്കറുകളാണ് ഇത്. 178 ° വ്യൂ ആംഗിൾ, 2 എച്ച്ഡിഎംഐ പോർട്ടുകൾ, 2 യുഎസ്ബി പോർട്ടുകൾ എന്നിവയും ടിവിയിൽ ഉണ്ട്. 13,499 രൂപയാണ് ഈ ടിവിയുടെ വില.

റിയൽ‌മി 32 ഇഞ്ച് സ്മാർട്ട് ടിവി

റിയൽ‌മി 32 ഇഞ്ച് സ്മാർട്ട് ടിവി

റിയൽ‌മി ആൻഡ്രോയിഡ് സ്മാർട്ട് ടിവി 32 ഇഞ്ച് ഡിസ്പ്ലെയുമായിട്ടാണ് വരുന്നക്. കഴിഞ്ഞ വർഷം മെയ് മാസം വിപണിയിലെത്തിയ ഈ ടിവിയിൽ എൽഇഡി ഡിസ്പ്ലെയാണ് ഉള്ളത്. എച്ച്ഡി റെഡി 1366 x 768 പിക്‌സൽസ് ഡിസ്പ്ലെയും ടിവിയിൽ ഉണ്ട്. 60 ഹെർട്സ് റിഫ്രഷ് റേറ്റാണ് ടിവിക്ക് ഉള്ളത്. ആൻഡ്രോയിഡ് 9.0 ഒഎസ്, മീഡിയടെക് ക്വാഡ് കോർ 6883 പ്രോസസർ, മാലി -470 ജിപിയു എന്നിവയും ടിവിയുടെ സവിശേഷതകളാണ്. 13,999 രൂപയാണ് ഈ ടിവിയുടെ വില.

ഷവോമി എംഐ 4എ ഹോറൈസൺ എഡിഷൻ 32 ഇഞ്ച്

ഷവോമി എംഐ 4എ ഹോറൈസൺ എഡിഷൻ 32 ഇഞ്ച്

ഷവോമിയുടെ കഴിഞ്ഞ സെപ്റ്റംബറിൽ പുറത്തിറങ്ങിയ 32 ഇഞ്ച് (80cm) വലിപ്പമുള്ള സ്മാർട്ട് ടിവിയാണ് എംഐ 4എ ഹോറൈസൺ എഡിഷൻ. 80cm (32 ഇഞ്ച്). എൽഇഡി സ്ക്രീനുള്ള ഈ ടിവിക്ക് 1366 x 768 പിക്സൽസ് എച്ച്ഡി റസലൂഷനാണ് ഉള്ളത്. 178 ഡിഗ്രി വ്യൂ ഉള്ള ഡിസ്പ്ലെയ്ക്ക് 60 ഹെർട്സ് റിഫ്രഷ് റേറ്റും ഉണ്ട്. ആൻഡ്രോയിഡ് ബേസ്ഡ് കസ്റ്റം യുഐ പാച്ച്‌വാളിലാണ് ടിവി പ്രവർത്തിക്കുന്നത്. അംലോജിക് കോർട്ടെക്സ് എ 53 ക്വാഡ് കോർ പ്രോസസറും മാലി -450 ജിപിയുവും ടിവിയിൽ ഉണ്ട്. 14,999 രൂപയാണ് ഈ ടിവിയുടെ വില.

വിയു പ്രീമിയം 32 ഇഞ്ച് സ്മാർട്ട് ടിവി

വിയു പ്രീമിയം 32 ഇഞ്ച് സ്മാർട്ട് ടിവി

വിയു പ്രീമിയം ആൻഡ്രയിഡ് സ്മാർട്ട് ടിവിക്ക് 32 ഇഞ്ച് വലിപ്പമുള്ള ഡിസ്പ്ലെയാണ് ഉള്ളത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വിപണിയിലെത്തിയ ടിവിയിൽ എൽഇഡി സ്ക്രീനും എച്ച്ഡി റെഡി, 1366 x 768 പിക്സൽസ് റസലൂഷനും ഉണ്ട്. എ + ഗ്രേഡ് ഹൈ ബ്രൈറ്റ് എച്ച്ഡി പാനലാണ് ടിവിയിൽ നൽകിയിട്ടുള്ളത്. 60 ഹെർട്സ് റിഫ്രഷ് റേറ്റും ഈ പാനലിനുണ്ട്. ആൻഡ്രോയിഡ് 9.0 (പൈ) ഒഎസ്, ക്വാഡ് കോർ പ്രോസസർ, ഡ്യൂവൽ കോർ ജിപിയു, ഡോൾബി ഡിജിറ്റൽ, ഡിടിഎസ് സ്റ്റുഡിയോ സൗണ്ട് സവിശേഷതയുള്ള 10 W + 10W സ്പീക്കർ എന്നീ ഫീച്ചറുകളും ഈ ടിവിക്ക് ഉണ്ട്. 14,499 രൂപയാണ് ഈ ടിവിയുടെ വില.

ഐഫൽകോൺ 32 ഇഞ്ച് സ്മാർട്ട് ടിവി

ഐഫൽകോൺ 32 ഇഞ്ച് സ്മാർട്ട് ടിവി

ഐഫൽകോൺ സർട്ടിഫൈഡ് ആൻഡ്രോയിഡ് സ്മാർട്ട് ടിവിക്ക് 79.97 സെമി (32 ഇഞ്ച്) സ്ക്രീൻ വലിപ്പമാണ് ഉള്ളത്. ഈ എൽഇഡി സ്ക്രീനിന് എച്ച്ഡി റെഡി 1366 x 768 പിക്സൽ റെസലൂഷനുണ്ട്. പാനൽ ടൈപ്പ് എ + ഗ്രേഡ് എച്ച്ഡി റെഡി ആണ്. 60 ഹെർട്സ് റിഫ്രഷ് റേറ്റും എച്ച്ഡിആർ 10 എന്നിവയും ഈ ഡിസ്പ്ലെയ്ക്ക് ഉണ്ട്. ആൻഡ്രോയിഡ് 8.1 (ഓറിയോ) ഒഎസിലാണ് ടിവി പ്രവർത്തിക്കുന്നത്. ക്വാഡ് കോർ എ 53 64 ബിറ്റ് പ്രോസസർ, 2 മാലി 470 ജിപിയു എന്നിവയാണ് ടിവിയുടെ കരുത്ത്. 16W ടെക്നോളജി ഡോൾബി സ്റ്റീരിയോ സറൗണ്ടും ടിവിയിൽ ഉണ്ട്. 12,499 രൂപയാണ് ഈ ടിവിയുടെ വില.

തോഷിബ 32 ഇഞ്ച് സ്മാർട്ട് ടിവി

തോഷിബ 32 ഇഞ്ച് സ്മാർട്ട് ടിവി

തോഷിബ 32 ഇഞ്ച് സ്മാർട്ട് ടിവി കഴഞ്ഞ വർഷം സെപ്റ്റംബറിലാണ് വിപണിയിലെത്തിയത്. 80cm (32 ഇഞ്ച്) വലിപ്പമുള്ള ഈ എൽഇഡി ടിവിക്ക് എച്ച്ഡിആർ, 1920 x 1080 പിക്സൽസ് റസലൂഷനുണ്ട്. ADS പാനലാണ് ടിവിയിൽ ഉള്ളത്. വിഡ U2.5 ഒഎസിലാണ് ടിവി പ്രവർത്തിക്കുന്നത്. മൾട്ടി കോർ കോർട്ടെക്സ് സിപിയു, കോർ മാലി 480 എംപി എന്നിവ ടിവിക്ക് കരുത്ത് നൽകുന്നു. 24W ഔട്ട്‌പുട്ട് സ്പീക്കർ ഡോൾബി ഓഡിയോ ടെക്നോളജിയോടെ നൽകിയിട്ടുണ്ട്. 14,499 രൂപയാണ് ഈ ടിവിയുടെ വില.

റിയൽ‌മി ആൻഡ്രോയിഡ് സ്മാർട്ട് ടിവി 32 ഇഞ്ച്

റിയൽ‌മി ആൻഡ്രോയിഡ് സ്മാർട്ട് ടിവി 32 ഇഞ്ച്

റിയൽ‌മി ആൻഡ്രോയിഡ് സ്മാർട്ട് ടിവി 32 ഇഞ്ച് +എച്ച്ഡിആർ ടിവിക്ക് 14,999 രൂപയാണ് വില. കഴിഞ്ഞ വർഷം മെയ് മാസം വിപണിയിലെത്തിയ ഈ ടിവിയിൽ എൽഇഡി ടിവിയാണ് ഉള്ളത്. എച്ച്ഡി റെഡി 1366 x 768 പിക്സൽസ് റസലൂഷനും ഈ ടിവിക്ക് ഉണ്ട്. 60 ഹെർട്സ് റിഫ്രഷ് റേറ്റ്, ആൻഡ്രോയിഡ് 9.0 ഒഎസ്, മീഡിയടെക് ക്വാഡ് കോർ 6883 പ്രോസസർ, മാലി -470 എംപി3 ജിപിയു എന്നിവയാണ് ടിവിക്ക് കരുത്ത് നൽകുന്നത്.

ഷവോമി എംഐ എൽഇഡി സ്മാർട്ട് ടിവി 4എ പ്രോ 80 സെമി (32 ഇഞ്ച്) എച്ച്ഡി റെഡി

ഷവോമി എംഐ എൽഇഡി സ്മാർട്ട് ടിവി 4എ പ്രോ 80 സെമി (32 ഇഞ്ച്) എച്ച്ഡി റെഡി

ഷവോമി എംഐ എൽഇഡി സ്മാർട്ട് ടിവി 4എ പ്രോ 80 സെമി (32 ഇഞ്ച്) എച്ച്ഡി റെഡി 2019 മാർച്ചിലാണ് വിപണിയിലെത്തിയത്. 14,499 രൂപയാണ് ഈ ടിവിയുടെ വില. എൽഇഡി സക്രീനുള്ള ടിവിക്ക് എച്ച്ഡി റെഡി, 1366 x 768 പിക്സൽസ് റെസല്യൂഷനുണ്ട്. 60 ഹെർട്സ് റിഫ്രഷ് റേറ്റ്, ആൻഡ്രോയിഡ് ഒഎസ് ബേസ്ഡ് കസ്റ്റം യുഐ പാച്ച്വാൾ, അംലോജിക് 64-ബിറ്റ് ക്വാഡ് കോർ പ്രോസസർ, മാലി -450 എംപി3 ജിപിയു, 20W x 2 സ്പീക്കർ എന്നിവയാണ് ടിവിയിലെ മറ്റ് സവിശേഷതകൾ.

ഐഫൽകോൺ സർട്ടിഫൈഡ് ആൻഡ്രോയിഡ് സ്മാർട്ട് ടിവി (32F2A) 32 ഇഞ്ച് എച്ച്ഡി റെഡി

ഐഫൽകോൺ സർട്ടിഫൈഡ് ആൻഡ്രോയിഡ് സ്മാർട്ട് ടിവി (32F2A) 32 ഇഞ്ച് എച്ച്ഡി റെഡി

ഐഫൽകോൺ സർട്ടിഫൈഡ് ആൻഡ്രോയിഡ് സ്മാർട്ട് ടിവി (32F2A) 32 ഇഞ്ച് എച്ച്ഡി റെഡി സ്മാർട്ട് ടിവിക്ക് 12,499 രൂപയാണ് വില. എൽഇഡി സ്ക്രീനുള്ള ഈ ടിവിക്ക് എച്ച്ഡി റെഡി, 1366 x 768 പിക്സൽസ് റസലൂഷനുണ്ട്. എ + ഗ്രേഡ് എച്ച്ഡി റെഡി പാനലാണ് ടിവിയിൽ നൽകിയിട്ടുള്ളത്. 60 ഹെർട്സ് റിഫ്രഷ് റേറ്റാണ് ടിവിയുടെ മറ്റൊരു സവിശേഷത. എച്ച്ഡിആർ 10, ഐപിക്യു എഞ്ചിൻ ടെക്നോളജിയും ടിവിയിൽ ഉണ്ട്. ആൻഡ്രോയിഡ് 8.1 (Oreo) ഒഎസിൽ പ്രവർത്തിക്കുന്ന ടിവിക്ക് കരുത്ത് നൽകുന്നത് ക്വാഡ് കോർ A53 64 ബിറ്റ് പ്രോസസറാണ്.

ടിസിഎൽ എസ് 6500 സീരീസ് എഐ സ്മാർട്ട് ടിവി (32 എസ് 6500 എസ്) 32 ഇഞ്ച് എച്ച്ഡി റെഡി

ടിസിഎൽ എസ് 6500 സീരീസ് എഐ സ്മാർട്ട് ടിവി (32 എസ് 6500 എസ്) 32 ഇഞ്ച് എച്ച്ഡി റെഡി

ടിസിഎൽ എസ് 6500 സീരീസ് എഐ സ്മാർട്ട് ടിവി (32 എസ് 6500 എസ്) 32 ഇഞ്ച് എച്ച്ഡി റെഡി ടിവിക്ക് 14,299 രൂപയാണ് വില. ഈ 2കെ ആൻഡ്രോയിഡ് ടിവിയിൽ 80 CM (32 ഇഞ്ച്) വലിപ്പുള്ള എൽഇഡി പാനലാണ് ഉള്ളത്. HD റെഡി, 1366 x 768 പിക്സൽ റെസല്യൂഷനും ഈ പാനലിന് ഉണ്ട്. ടൈപ്പ് എ+ പാനലാണ് ഇത്. 60 ഹെർട്സ് റിഫ്രഷ് റേറ്റുള്ള ടിവി പ്രവർത്തിക്കുന്നത് ഗൂഗിൾ ആൻഡ്രോയിഡ് ടിവി യുഐ, ടിസിഎൽ ടിവി + 3.x യുഐയിലാണ്.

വിയു പ്രീമിയം ആൻഡ്രോയിഡ് സ്മാർട്ട് ടിവി (32 യുഎസ്) 32 ഇഞ്ച് എച്ച്ഡി റെഡി

വിയു പ്രീമിയം ആൻഡ്രോയിഡ് സ്മാർട്ട് ടിവി (32 യുഎസ്) 32 ഇഞ്ച് എച്ച്ഡി റെഡി

വിയു പ്രീമിയം ആൻഡ്രോയിഡ് സ്മാർട്ട് ടിവി (32 യുഎസ്) 32 ഇഞ്ച് എച്ച്ഡി റെഡി സ്മാർട്ട് ടിവിയിൽ എൽഇഡി പാനലാണ് ഉള്ളത്. എച്ച്ഡി റെഡി, 1366 x 768 പിക്സൽസ് റെസലൂഷനുള്ള ഈ പാനൽ എ+ ഗ്രേഡ് ഹൈ ബ്രൈറ്റ് എച്ച്ഡി പാനലാണ്. 60 ഹെർട്സ് റിഫ്രഷ് റേറ്റും ഈ പാനലിനുണ്ട്. ആൻഡ്രോയിഡ് 9.0 (പൈ) ഒഎസിൽ പ്രവർത്തിക്കുന്ന ഈ ടിവിയിൽ ക്വാഡ് കോർ പ്രോസസറാണ് ഉള്ളത്.

More from GizBot

Best Mobiles in India

English summary
Best smart TVs are available in the market today priced below Rs 15,000. Here are 15 smart TVs with the best features in this price segment.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X