ഈ വർഷത്തെ ഏറ്റവും മികച്ച ഫിറ്റ്നസ് ട്രാക്കറുകളും സ്മാർട്ട് വാച്ചുകളും

|

കൊറോണ വൈറസും ലോക്ക്ഡൌണും ആളുകളെ ആരോഗ്യത്തെ കുറിച്ച് കൂടുതൽ ബോധവാന്മാരാക്കിയ കാലം കൂടിയാണ്. അതുകൊണ്ട് തന്നെ ധാരാളം ആളുകൾ ഫിറ്റ്നസ് ട്രാക്കിങ് ഡിവൈസുകൾ വാങ്ങുന്നുണ്ട്. ഫിറ്റ്നസ് ട്രാക്കറുകളുടെയും സ്മാർട്ട് വാച്ചുകളുടെയും ജനപ്രീതി ഈ വർഷം വൻതോതിൽ ഉയർന്നു. ആപ്പിൾ അടക്കമുള്ള വമ്പൻ കമ്പനികൾ മുതൽ ചെറു കമ്പനികൾ വരെ ഇത്തരം ഗാഡ്ജറ്റുകൾ പുറത്തിറക്കുന്നുണ്ട്.

 

വിപണി

നേരത്തെ വിപണിയിൽ ഉണ്ടായിരുന്നതും ഈ വർഷം പുറത്തിറങ്ങിയതുമായ നിരവധി മികച്ച സ്മാർട്ട് വാച്ചുകൾ ഇപ്പോൾ വൻതോതിൽ വിൽക്കപ്പെടുന്നുണ്ട്. ഈ വർഷത്തെ ഏറ്റവും മികച്ച പത്ത് സ്മാർട്ട് ബാൻഡുകളെയും ഫിറ്റ്നസ് ട്രാക്കറുകളെയുമാണ് നമ്മളിന്ന് പരിചയപ്പെടുന്നത്. ഈ പട്ടികയിൽ ആപ്പിൾ, ഫിറ്റ്ബിറ്റ്, ഗാർമിൻ, സാംസങ് തുടങ്ങിയ ബ്രാന്റുകളുടെ ഡിവൈസുകൾ ഇടം പിടിച്ചിട്ടുണ്ട്.

ആപ്പിൾ വാച്ച് സീരീസ് 6

ആപ്പിൾ വാച്ച് സീരീസ് 6

മികച്ച സ്മാർട്ട്വാച്ചുകളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് ആപ്പിൾ വാച്ച് സീരീസ് 6 ആണ്. ഈ വെയറബിൾ സമാനതകളില്ലാത്ത അനുഭവം നൽകുന്ന മികച്ച ചില ആപ്ലിക്കേഷനുകളുമായാണ് വരുന്നത്. ഈ വാച്ചിന്റെ ലൈഫ് സേവിങ് ഫീച്ചർ പല ആളുകൾക്കും രക്ഷയായിട്ടുണ്ട്. വൈവിധ്യമാർന്ന കളർ ഓപ്ഷനുകളിൽ ഈ ഡിവൈസ് ലഭ്യമാണ്.

ആപ്പിൾ വാച്ച് സീരീസ് 3
 

ആപ്പിൾ വാച്ച് സീരീസ് 3

ഈ വർഷം ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ഡിവൈസുകളിലൊന്നാണ് ആപ്പിൾ വാച്ച് സീരീസ് 3. കുറഞ്ഞ വിലയിൽ ലഭിക്കുന്ന ഈ ആപ്പിൾ വാച്ച് ഏറ്റവും മികച്ച ഫിറ്റ്നസ് ട്രാക്കറുകളിൽ ഒന്നാണ്. ഇൻബിൾഡ് ജിപിഎസ്, നിരവധി ആരോഗ്യ, ഫിറ്റ്നസ് ഫീച്ചറുകൾ എന്നിവയോടെയാണ് ആപ്പിൾ വാച്ച് സീരിസ് 3 പുറത്തിറക്കിയിരിക്കുന്നത്.

ഫിറ്റ്ബിറ്റ് വെർസ 2

ഫിറ്റ്ബിറ്റ് വെർസ 2

വിപണിയിൽ ലഭ്യമായ ഏറ്റവും ഫീച്ചറുകളുള്ള ഫിറ്റ്നസ് ട്രാക്കറുകളിൽ ഒന്നാണ് ഫിറ്റ്ബിറ്റ് വെർസ 2. അമോലെഡ് ഡിസ്പ്ലേയും സിലിക്കൺ സ്ട്രാപ്പുകളുമുള്ള ഫിറ്റ്ബിറ്റ് വെർസ 2വിന്റെ ഡിസൈൻ ആകർഷകമാണ്. അലക്സാ, ഫിറ്റ്ബിറ്റ് പേ എന്നിവയുമായി കണക്റ്റുചെയ്യുന്നതിന് ഇൻബിൾഡ് മൈക്രോഫോണും ഈ ഗാഡ്ജറ്റിൽ ഉണ്ട്.

ആമസോൺ ഹാലോ

ആമസോൺ ഹാലോ

ആമസോൺ ഹാലോ 2020 ലെ മികച്ച ഫിറ്റ്നസ് ബാൻഡുകളിൽ ഒന്നാണ്. ആമസോൺ ഹാലോയിൽ ഡിസ്പ്ലേ ഒഴിവാക്കി പകരം നിരവധി സെൻസറുകൾ നൽകിയിട്ടുണ്ട്. നിങ്ങളുടെ ആരോഗ്യ ഡാറ്റ അടക്കമുള്ളവ ലഭിക്കുന്നതിനും ശരീരത്തിന്റെ 3D ഡാറ്റയും മറ്റ് വിവരങ്ങളും ലഭിക്കുന്നതിനും ഈ ഡിവൈസ് ആപ്പുമായി കണക്ട് ചെയ്യണം.

ലെറ്റ്സ്ഫിറ്റ് സ്മാർട്ട് വാച്ച്

ലെറ്റ്സ്ഫിറ്റ് സ്മാർട്ട് വാച്ച്

2020 ലെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മറ്റൊരു ഫിറ്റ്നസ് ട്രാക്കറാണ് ലെറ്റ്സ്ഫിറ്റ് സ്മാർട്ട് വാച്ച്. ഹാർട്ട് ബീറ്റ് മോണിറ്റർ, ആക്റ്റിവിറ്റി ട്രാക്കർ, സ്ലീപ്പ് ട്രാക്കർ തുടങ്ങിയ സവിശേഷതകളോടെയാണ് ഈ ഫീച്ചർ വരുന്നത്. എല്ലാ ആരോഗ്യ ഡാറ്റയും കാണിക്കുന്ന 1.3 ഇഞ്ച് ഐപി 68 വാട്ടർപ്രൂഫ് ടച്ച്സ്ക്രീനും ഈ ഡിവൈസിൽ ഉണ്ട്.വലിയ ബാറ്ററി ലൈഫും താങ്ങാനാവുന്ന വിലയുമാണ് ഈ സ്മാർട്ട്വാച്ചിനെ ജനപ്രീയമാക്കുന്നത്.

ഫിറ്റ്ബിറ്റ് വെർസ 3

ഫിറ്റ്ബിറ്റ് വെർസ 3

വെർസ 2ന്റെ പിൻഗാമിയെന്ന നിലയിൽ, 2020 ലെ മികച്ച ഫിറ്റ്നസ് ട്രാക്കറുകളുടെ പട്ടികയിൽ ഇടം നേടിയ ഫിറ്റ്ബിറ്റ് വെർസ 3 വലിയ സ്ക്രീൻ, പേസ്, ഡിസ്റ്റൻസ് ട്രാക്കിംഗ് എന്നിവയ്ക്കായുള്ള ജിപിഎസ്, ബ്ലഡ് ഓക്സിജൻ സെൻസർ, ഫാസ്റ്റ് ചാർജിങ് സപ്പോർട്ട്, വലിയ ബാറ്ററി, ഹെൽത്ത്, ഫിറ്റ്നസ് ഫീച്ചറുകൾ എന്നിവയുമായിട്ടാണ് വരുന്നത്.

ഗാർമിൻ ഫോർറണ്ണർ 245 മ്യൂസിക്ക്

ഗാർമിൻ ഫോർറണ്ണർ 245 മ്യൂസിക്ക്

ഗാർമിൻ ഫോർ‌റന്നർ 245 മ്യൂസിക്ക് വിപണിയിൽ ലഭ്യമായ മികച്ച സ്മാർട്ട് വാച്ചുകളിൽ ഒന്നാണ്, ആപ്പിൾ വാച്ച് സീരീസ് 5 പോലെ വില കൂടിയ ഡിവൈസാണ് ഇത്. ഫിറ്റ്നസ് പ്രേമിയാണെങ്കിൽ സ്വന്തമാക്കാവുന്ന മികച്ച ഡിവൈസാണ് ഇത്. ഗാർമിൻ ഫോർ‌റന്നർ 245 മ്യൂസിക് മികച്ച രീതിയിൽ ആരോഗ്യവും ഫിറ്റനസും ട്രാക്ക് ചെയ്യുന്നു.

ഗാർമിൻ വിവോസ്മാർട്ട് 4

ഗാർമിൻ വിവോസ്മാർട്ട് 4

ഗാർമിൻ വിവോസ്മാർട്ട് 4 ന് ഉയർന്ന റേറ്റിങ് ഉണ്ട്. ജി‌പി‌എസ് ഇല്ലെങ്കിലും ഹാർട്ട് ബീറ്റ് മോണിറ്റർ, ആക്റ്റിവിറ്റി ട്രാക്കർ മുതലായ ഫീച്ചറുകൾ ഈ ഡിവൈസിൽ ഉണ്ട്. ഗാർമിൻ വിവോസ്മാർട്ട് 4ന്റെ പ്രധാന പ്രത്യേകത പൾസ് ഓക്സ് സെൻസറാണ്. കൊറോണ വൈറസ് വ്യാപന കാലത്ത് ഏറെ സഹായകരമാവുന്ന ഡിവൈസാണ് ഇത്.

ഷവോമി എംഐ ബാൻഡ് 5

ഷവോമി എംഐ ബാൻഡ് 5

ഏറ്റവും വില കുറഞ്ഞ ഫിറ്റ്നസ് ട്രാക്കറുകളിലൊന്നായ ഷവോമി എംഐ ബാൻഡ് 5 മികച്ച ചില സവിശേഷതകളുമായിട്ടാണ് വരുന്നത്. ഭാരം കുറഞ്ഞതും മെലിഞ്ഞതുമായ ഡിസൈനാണ് ഇതിന്റേത്. മികച്ച ആരോഗ്യ, ഫിറ്റ്നസ് ഫീച്ചറുകളും ഇതിലുണ്ട്. അമോലെഡ് ഡിസ്പ്ലേ, വലിയ ബാറ്ററി, 5 എടിഎം വാട്ടർ റെസിസ്റ്റൻസ്, മറ്റ് ഫീച്ചറുകൾ എന്നിവയും എംഐ ബാൻഡ് 5ൽ ഉണ്ട്.

സാംസങ് ഗാലക്‌സി ഫിറ്റ്

സാംസങ് ഗാലക്‌സി ഫിറ്റ്

സാംസങ് ഗാലക്‌സി ഫിറ്റ് കുറഞ്ഞ വിലയിൽ മികച്ച സവിശേഷതകൾ നൽകുന്ന ഡിവൈസാണ്. അമോലെഡ് ഡിസ്പ്ലേ, ലളിതമായ ഇന്റർഫേസ് എന്നിവയാണ് ഇതിന്റെ മുഖ്യ ആകർഷണം. കൃത്യമായ ഫിറ്റ്നസ് ട്രാക്കിങും തടസമില്ലാത്ത പെയറിങും നൽകുന്ന മികച്ചൊരു ഡിവൈസാണ് ഇത്.

Best Mobiles in India

English summary
The popularity of fitness trackers and smart watches has skyrocketed this year. Such gadgets are being released by big companies including Apple to small companies.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X