2000 രൂപയിൽ താഴെ മാത്രം വിലയുള്ള കിടിലൻ സ്മാർട്ട് വാച്ചുകൾ

|

സ്മാർട്ട് വാച്ച് വാങ്ങാൻ ആഗ്രഹമുണ്ടായിട്ടും വില കൂടിതലാണ് എന്ന കാരണത്താൽ ആ മോഹം ഉപേക്ഷിക്കുന്ന ആളുകൾ ധാരാളമാണ്. പതിനായിരങ്ങൾ വിലയുള്ള സ്മാർട്ട് വാച്ചുകൾ വിപണിയിലുണ്ട് എന്നത് പോലെ കുറഞ്ഞ വിലയുള്ള സ്മാർട്ട് വാച്ചുകളും ധാരാളമായി ഇന്ത്യയിൽ ലഭ്യമാണ്. 2000 രൂപയിൽ താഴെ വിലയിൽ പോലും നിങ്ങൾക്ക് മികച്ച സ്മാർട്ട് വാച്ചുകൾ സ്വന്തമാക്കാൻ സാധിക്കും.

 

ബോട്ട്, ബോൾട്ട്, നോയിസ്, ഫയർബോൾട്ട്

ബോട്ട്, ബോൾട്ട്, നോയിസ്, ഫയർബോൾട്ട് തുടങ്ങിയ ജനപ്രിതി നേടിയ ഗാഡ്ജറ്റ് നിർമ്മാതാക്കൾ കുറഞ്ഞ വിലയുള്ള സ്മാർട്ട് വാച്ചുകൾ വിപണിയിലെത്തിച്ചിട്ടുണ്ട്. ഇന്ത്യൻ വിപണിയിൽ ലഭ്യമായ 2000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട് വാച്ചുകൾ പരിചയപ്പെടാം.

ബോൾട്ട് കോസ്മിക്

ബോൾട്ട് കോസ്മിക്

വില: 1999 രൂപ

ബോൾട്ട് കോസ്മിക് സ്മാർട്ട് വാച്ചിൽ 1.69 ഇഞ്ച് ടിഎഫ്ടി ഡിസ്‌പ്ലേയാണുള്ളത്. 218പിപിഐ പിക്‌സൽ ഡെൻസിറ്റിയും 240x280 പിക്‌സൽ റെസല്യൂഷനും 500 നിറ്റ്സ് ഹൈ ബ്രൈറ്റ്‌നെസുമുള്ള ഡിസ്പ്ലെയാണ് ഇത്. ഈ ഡിസ്‌പ്ലേയിൽ 100ൽ അധികം വാച്ച് ഫെയ്‌സുകളും ഉണ്ട്. ബ്ലഡ് പ്രഷർ മോണിറ്റർ, ബ്ലഡ് സാച്ചുറേഷൻ ട്രാക്കർ എന്നിവയും വാച്ചിലുണ്ട്. ഹൃദയമിടിപ്പ് മോണിറ്റർ, വാട്ടർ റസിറ്റൻസ് ഒന്നിലധികം സ്പോർട്സ് മോഡുകൾ എന്നിവയാണ് വാച്ചിന്റെ മറ്റ് സവിശേഷതകൾ.

സ്മാർട്ട് വാച്ചുകൾ വാങ്ങാൻ ഇന്ത്യക്കാരുടെ തിരക്ക്; സ്മാർട്ട് വാച്ച് വിപണിയിൽ വൻ വളർച്ചസ്മാർട്ട് വാച്ചുകൾ വാങ്ങാൻ ഇന്ത്യക്കാരുടെ തിരക്ക്; സ്മാർട്ട് വാച്ച് വിപണിയിൽ വൻ വളർച്ച

ബോട്ട് വേവ് ലൈറ്റ്
 

ബോട്ട് വേവ് ലൈറ്റ്

വില: 1999 രൂപ

ബോട്ട് വേവ് ലൈറ്റ് സ്മാർട്ട് വാച്ചിൽ 1.69 ഇഞ്ച് ഡിസ്‌പ്ലേയാണുള്ളത്. 500 നീറ്റ്സ് പീക്ക് ബ്രൈറ്റ്നസും RGB കളർ ഗാമറ്റിന്റെ 70 ശതമാനവുമുള്ള ഡിസ്പ്ലെയാണ് ഇത്. സ്‌മാർട്ട് വാച്ചിന് നിങ്ങളുടെ ഹൃദയമിടിപ്പ് തുടർച്ചയായി നിരീക്ഷിക്കാനും നിങ്ങളുടെ സ്ലീപ്പിംഗ് പാറ്റേണുകളും രക്തത്തിലെ ഓക്സിജന്റെ അളവും ട്രാക്ക് ചെയ്യാൻ സാധിക്കും. ഈ വാച്ചിനൊപ്പം 10 സ്പോർട്സ് മോഡുകളും ലഭിക്കും.

ബോൾട്ട് ഡ്രിഫ്റ്റ്

ബോൾട്ട് ഡ്രിഫ്റ്റ്

വില: 1499 രൂപ

ബോൾട്ട് ഡ്രിഫ്റ്റ് സ്മാർട്ട് വാച്ചിൽ 240x280 പിക്സൽ റെസല്യൂഷനോട് കൂടിയ 1.69 ഇഞ്ച് TFT ഡിസ്പ്ലെയാണ് നൽകിയിട്ടുള്ളത്. 218ppi പിക്സൽ ഡെൻസിറ്റിയും 500 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസുമുള്ള ഡിസ്പ്ലെയാണ് ഇത്. ഈ വാച്ചിൽ 60 പ്രീസെറ്റ് സ്‌പോർട്‌സ് മോഡുകളും 150ൽ അധികം വാച്ച് ഫെയ്‌സുകളുമുണ്ട്. ഹൃദയമിടിപ്പ് മോണിറ്റർ, സ്ലീപ്പ് ട്രാക്കർ എന്നിവയും ഇതിലുണ്ട്.

നോയിസ് കളർഫിറ്റ് പൾസ് ഗ്രാൻഡ്

നോയിസ് കളർഫിറ്റ് പൾസ് ഗ്രാൻഡ്

വില: 1799 രൂപ

നോയ്‌സ് കളർഫിറ്റ് പൾസ് ഗ്രാൻഡ് സ്മാർട്ട് വാച്ച് നോയിയിന്റെ പൾസ് സീരീസിലെ വില കുറഞ്ഞ ഏറ്റവും പുതിയ മോഡലാണ്. സ്മാർട്ട് വാച്ചിൽ 1.69 ഇഞ്ച് ഡിസ്‌പ്ലേയാണ് നൽകിയിട്ടുള്ളത്. ഒപ്റ്റിക്കൽ ഹാർട്ട് റേറ്റ് സെൻസർ, Spo2 സെൻസർ എന്നിവയടക്കമുള്ള ഫീച്ചറുകളെല്ലാം ഈ സ്മാർട്ട് വാച്ചിൽ ഉണ്ട്. നിരവധി സ്പോർട്സ് മോഡുകളും ഈ വാച്ച് നൽകുന്നുണ്ട്.

റിയൽമി 9ഐ 5ജി റിവ്യൂ: ഈ മിഡ്റേഞ്ച് 5ജി സ്മാർട്ട്ഫോൺ വാങ്ങണോ?റിയൽമി 9ഐ 5ജി റിവ്യൂ: ഈ മിഡ്റേഞ്ച് 5ജി സ്മാർട്ട്ഫോൺ വാങ്ങണോ?

ഫയർ-ബോൾട്ട് നിൻജ 3

ഫയർ-ബോൾട്ട് നിൻജ 3

വില: 1599 രൂപ

ഫയർ ബോൾട്ട് നിഞ്ച 3 സ്മാർട്ട് വാച്ചിൽ 1.69 ഇഞ്ച് വലിപ്പമുള്ള ഡിസ്‌പ്ലേയാണ് ഉള്ളത്. ഈ സ്മാർട്ട് വാച്ചിൽ ലൈവ് 24*7 ബ്ലഡ് ഓക്‌സിജൻ ട്രാക്കിങിനായി എസ്പിഒ2 മോണിറ്റർ ഉണ്ട്. ഡൈനാമിക് ഹാർട്ട് റേറ്റ് മോണിറ്ററിങും മറ്റ് നിരവധി ആരോഗ്യ സവിശേഷതകളും ഈ വാച്ചിൽ നൽകിയിട്ടുണ്ട്. കുറഞ്ഞ വിലയിൽ ലഭിക്കുന്ന മികച്ച വാച്ച് തന്നെയാണ് ഇത്.

ഫയർ ബോൾട്ട് ഫീനിക്സ് സ്മാർട്ട് വാച്ച്

ഫയർ ബോൾട്ട് ഫീനിക്സ് സ്മാർട്ട് വാച്ച്

വില: 1,999 രൂപ

ഫയർ ബോൾട്ട് ഫീനിക്സ് സ്മാർട്ട് വാച്ചിൽ 1.3 ഇഞ്ച് ടച്ച് സ്ക്രീൻ ഡിസ്പ്ലെയാണ് ഉള്ളത്. ബ്ലൂട്ടൂത്ത് കോളിങ് ഫീച്ചറുമായിട്ടാണ് ഈ വാച്ച് വരുന്നത്. വാട്ടർ റസിസ്റ്റൻസിനായി ഐപി68 റേറ്റിങ്, ഹൃദയമിടിപ്പ് സെൻസർ, രക്തത്തിലെ ഓക്സിജന്റെ അളവ് അറിയാനുള്ള എസ്പിഒ2 മോണിറ്റർ, പെഡോമീറ്റർ, സ്ലീപ്പ് മോണിറ്റർ, കലോറി കൗണ്ട്, സ്റ്റെപ്പ് കൗണ്ട് എന്നിവയും ഈ വാച്ചിലുണ്ട്. 7 ദിവസം വരെ ബാറ്ററി ബാക്ക് അപ്പും ഈ വാച്ച് നൽകുന്നു.

Best Mobiles in India

English summary
Popular gadget brands like Boat, boult, Noise and Firebolt have launched smartwatches under Rs 2000.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X