ഏപ്രിലിൽ വാങ്ങാവുന്ന 3,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട് വാച്ചുകൾ

|

ഇന്ത്യയിലെ സ്മാർട്ട് വാച്ച് വിപണി ഏറെ സജീവമായ കാലമാണ് ഇത്. എല്ലാ വില നിരവാരത്തിലും സ്മാർട്ട് വാച്ചുകൾ ലഭ്യമാണ്. ധാരാളം ഫീച്ചറുകളുള്ളതും കാണാൻ പ്രീമിയം ലുക്ക് ഉള്ളതുമായ സ്മാർട്ട് വാച്ചുകൾ പോലും കുറഞ്ഞ വിലയിൽ ലഭ്യമാണ്. ഇന്ത്യയിൽ ലഭ്യമായ 3000 രൂപയിൽ താഴെ മാത്രം വിലയുള്ള മികച്ച സ്മാർട്ട് വാച്ചുകളാണ് നമ്മളിന്ന് നോക്കുന്നത്. ഈ വാച്ചുകളിൽ മികച്ച ഹെൽത്ത്, ഫിറ്റ്നസ് ഫീച്ചറുകൾ ഉണ്ട്.

മികച്ച സ്മാർട്ട് വാച്ചുകൾ

ഏപ്രിൽ മാസത്തിൽ വാങ്ങാവുന്ന 3000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട് വാച്ചുകളിൽ റിയൽമിയുടെ സബ് ബ്രാന്റായ ഡിസോ, ഓഡിയോ ഉത്പന്നങ്ങളുടെ വിപണി അടക്കി വാഴുന്ന ഇന്ത്യൻ ബ്രാന്റായ ബോട്ട്, ഫിറ്റ്നസ് വാച്ചുകളുടെയും ബാൻഡുകളുടെയും ജനപ്രിയ ബ്രാന്റായ നോയിസ് എന്നിവയുടെയെല്ലാം വാച്ചുകൾ ഉണ്ട്.

ഡിസോ വാച്ച് 2 സ്പോർട്സ്

ഡിസോ വാച്ച് 2 സ്പോർട്സ്

വില: 2,149 രൂപ

ഡിസോ വാച്ച് 2 സ്പോർട്സ് സ്മാർട്ട് വാച്ചിൽ 1.69 ടച്ച് ഡിസ്പ്ലേയാണ് ഉള്ളത്. ഫോണുമായി കണക്റ്റ് ചെയ്യാൻ ബ്ലൂടൂത്ത് 5.0 ഈ ഡിവൈസിൽ നൽകിയിട്ടുണ്ട്. 50 മീറ്റർ വരെ വെള്ളത്തിൽ വീണാലും കേടുപാടുകൾ സംഭവിക്കാതിരിക്കാനുള്ള 5 എടിഎം വാട്ടർ റസിസ്റ്റൻസും സ്മാർട്ട് വാച്ചിൽ നൽകിയിട്ടുണ്ട്. സ്ക്രാച്ച് റെസിസ്റ്റന്റും ഡസ്റ്റ് പ്രൂഫും വാച്ചിലുണ്ട്. ഹൃദയമിടിപ്പ് അളക്കാനുള്ള ഹാർട്ട്ബീറ്റ് മോണിറ്റർ, രക്തത്തിലെ ഓക്സിജന്റ് അളവ് അറിയാനുള്ള എസ്പിഒ2 മോണിറ്റർ, രക്തസമ്മർദ്ദം അളക്കാനുള്ള സംവിധാനം, പെഡോമീറ്റർ, സ്ലീപ്പ് മോണിറ്റർ, കലോറി കൗണ്ട്, സ്റ്റെപ്പ് കൗണ്ട് എന്നിവയെല്ലാം സ്മാർട്ട് വാച്ചിന്റെ സവിശേഷതകളാണ്. 10 ദിവസം വരെ ബാറ്ററി ലൈഫും ഈ വാച്ച് നൽകുന്നു.

എസിയുടെ കൂളിങ് മെച്ചപ്പെടുത്താനുള്ള എളുപ്പവഴികൾഎസിയുടെ കൂളിങ് മെച്ചപ്പെടുത്താനുള്ള എളുപ്പവഴികൾ

ബോട്ട് വാച്ച് വേവ് ലൈറ്റ് സ്മാർട്ട് വാച്ച്
 

ബോട്ട് വാച്ച് വേവ് ലൈറ്റ് സ്മാർട്ട് വാച്ച്

വില: 2,199 രൂപ

ബോട്ട് വാച്ച് വേവ് ലൈറ്റ് സ്മാർട്ട് വാച്ചിൽ 1.69 ടച്ച് ഡിസ്പ്ലേയാണ് ഉള്ളത്. കണക്റ്റിവിറ്റിക്കായി
ബ്ലൂടൂത്തും ഉണ്ട്. വാട്ടർ റെസിസ്റ്റന്റിനായി IP67 ഉള്ള വാച്ചിൽ ആരോഗ്യ സംബന്ധിയായ കാര്യങ്ങൾക്കായി ഹൃദയമിടിപ്പ് മോണിറ്റർ, എസ്പിഒ2 മോണിറ്റർ എന്നിവ നൽകിയിട്ടുണ്ട്. ഫിറ്റ്നസ് കാര്യങ്ങൾക്ക് ഉപയോഗിക്കാനായി പെഡോമീറ്റർ, സ്ലീപ്പ് മോണിറ്റർ, കലോറി കൗണ്ട്, സ്റ്റെപ്പ് കൗണ്ട് എന്നീ സവിശേഷതകൾ ബോട്ട് ഈ വാച്ചിൽ നൽകിയിട്ടുണ്ട്. 7 ദിവസം വരെ ബാറ്ററി ലൈഫാണ് സ്മാർട്ട് വാച്ച് നൽകുന്നത്.

ബോട്ട് വാച്ച് എക്സ്റ്റെന്റ് സ്മാർട്ട് വാച്ച്

ബോട്ട് വാച്ച് എക്സ്റ്റെന്റ് സ്മാർട്ട് വാച്ച്

വില: 2,499 രൂപ

ബോട്ട് വാച്ച് എക്സ്റ്റെന്റ് സ്മാർട്ട് വാച്ചിൽ 1.69 ടച്ച് ഡിസ്പ്ലേയാണ് ഉള്ളത്. വാട്ടർ റസിസ്റ്റൻസ് സപ്പോർട്ടുള്ള വാച്ച് 1.5 മീറ്റർ വരെ വെളത്തിൽ പോയാലും കേടുപാടുകൾ സംഭവിക്കുന്നില്ല. ആരോഗ്യ കാര്യങ്ങൾക്കായി ഹൃദയമിടിപ്പ് മോണിറ്റർ, എസ്പിഒ2 (രക്ത ഓക്സിജൻ) മോണിറ്റർ എന്നിവയാണ് ഉള്ളത്. ഫിറ്റ്നസ് ആവശ്യങ്ങൾക്കായി പെഡോമീറ്റർ, സ്ലീപ്പ് മോണിറ്റർ, കലോറി കൗണ്ട്, സ്റ്റെപ്പ് കൗണ്ട് എന്നിവയും ബോട്ട് വാച്ച് എക്സ്റ്റെന്റ് സ്മാർട്ട് വാച്ചിൽ ഉണ്ട്. 5 ദിവസത്തെ ബാറ്ററി ലൈഫാണ് ഈ സ്മാർട്ട് വാച്ച് നൽകുന്നത്.

ഫയർ ബോൾട്ട് നിൻജ കോൾ 2 സ്മാർട്ട് വാച്ച്

ഫയർ ബോൾട്ട് നിൻജ കോൾ 2 സ്മാർട്ട് വാച്ച്

വില: 2,649 രൂപ

ഫയർ ബോൾട്ട് നിൻജ കോൾ 2 സ്മാർട്ട് വാച്ചിൽ 1.69 ഇഞ്ച് ടച്ച് ഡിസ്പ്ലേയാണ് ഉള്ളത്. വാട്ടർ റെസിസ്റ്റന്റിനായി IP67 റേറ്റിങുള്ള വാച്ചിൽ സ്ക്രാച്ച് റെസിസ്റ്റന്റും ഉണ്ട്. ആരോഗ്യ കാര്യങ്ങൾക്കായി ഹൃദയമിടിപ്പ് മോണിറ്റർ, എസ്പിഒ2 (രക്ത ഓക്സിജൻ) മോണിറ്റർ, രക്തസമ്മർദ്ദ മോണിറ്റർ എന്നിവയെല്ലാം ഈ സ്മാർട്ട് വാച്ചിൽ നൽകിയിട്ടുണ്ട്. ഫിറ്റ്നസ് ഫീച്ചറുകളായി പെഡോമീറ്റർ, സ്ലീപ്പ് മോണിറ്റർ, കലോറി കൗണ്ട്, സ്റ്റെപ്പ് കൗണ്ട് എന്നിവയാണ് ഉള്ളത്. 5 ദിവസത്തെ ബാറ്ററി ലൈഫാണ് ഫയർ ബോൾട്ട് നിൻജ കോൾ 2 സ്മാർട്ട് വാച്ച് നൽകുന്നത്.

ഷവോമി എംഐ11എക്സ് പ്രോ സ്മാർട്ട്ഫോണിന് 10,000 രൂപ കുറച്ചുഷവോമി എംഐ11എക്സ് പ്രോ സ്മാർട്ട്ഫോണിന് 10,000 രൂപ കുറച്ചു

ഫയർ ബോൾട്ട് നിൻജ പ്രോ സ്മാർട്ട് വാച്ച്

ഫയർ ബോൾട്ട് നിൻജ പ്രോ സ്മാർട്ട് വാച്ച്

വില: 1,849 രൂപ

ഫയർ ബോൾട്ട് നിൻജ പ്രോ സ്മാർട്ട് വാച്ചിൽ 1.3 ഇഞ്ച് ടച്ച് ഡിസ്പ്ലേയാണ് ഉള്ളത്. കണക്റ്റിവിറ്റിക്കായി ബ്ലൂടൂത്തും വാച്ചിലുണ്ട്. വെള്ളത്തിൽ വീണാലും കേടാവാതിരിക്കാനുള്ള വാട്ടർ റെസിസ്റ്റന്റ് IP67 ആണ് വാച്ചിലുള്ളത്. സ്ക്രാച്ച് റെസിസ്റ്റന്റ്, ഡസ്റ്റ് പ്രൂഫ് എന്നിവയും ഈ വാച്ചിനെ ഏത് അവസരത്തിലും ഉപയോഗിക്കാൻ പറ്റുന്നതാക്കി മാറ്റുന്നു. ഹൃദയമിടിപ്പ് മോണിറ്റർ, എസ്പിഒ2 (രക്ത ഓക്സിജൻ) മോണിറ്റർ, രക്തസമ്മർദ്ദ മോണിറ്റർ എന്നിവയും വാച്ചിലുണ്ട്. ഫിറ്റ്നസ് ഫീച്ചറുകളായി പെഡോമീറ്റർ, സ്ലീപ്പ് മോണിറ്റർ, കലോറി കൗണ്ട്, സ്റ്റെപ്പ് കൗണ്ട് എന്നിവയാണ് ഉള്ളത്. 10 ദിവസത്തെ ബാറ്ററി ലൈഫാണ് ഈ വാച്ച് നൽകുന്നത്.

ഡിഫൈ സ്പേസ് ഫിറ്റ് സ്മാർട്ട് വാച്ച്

ഡിഫൈ സ്പേസ് ഫിറ്റ് സ്മാർട്ട് വാച്ച്

വില: 1,499 രൂപ

ഡിഫൈ സ്പേസ് ഫിറ്റ് സ്മാർട്ട് വാച്ചിൽ കണക്റ്റിവിറ്റിക്കായി ബ്ലൂടൂത്ത് 5.0 നൽകിയിട്ടുണ്ട്. 1.54-ഇൻ ടച്ച് ഡിസ്പ്ലേയാണ് വാച്ചിലുള്ളത്. വെള്ളത്തിൽ വീണാലും കേടാകാതിരിക്കാൻ വാട്ടർ റെസിസ്റ്റന്റ് IP68 നൽകിയിട്ടുണ്ട്. ഹൃദയമിടിപ്പ് മോണിറ്റർ, എസ്പിഒ2 (രക്ത ഓക്സിജൻ) മോണിറ്റർ എന്നീ ഹെൽത്ത് മോണിറ്ററുകളും പെഡോമീറ്റർ, സ്ലീപ്പ് മോണിറ്റർ, കലോറി കൗണ്ട്, സ്റ്റെപ്പ് കൗണ്ട് എന്നീ ഫിറ്റ്നസ് ഫീച്ചറുകളും ഈ സ്മാർട്ട് വാച്ചിൽ ഉണ്ട്. 6ദിവസത്തെ ബാറ്ററി ലൈഫാണ് സ്മാർട്ട് വാച്ച് നൽകുന്നത്.

നോയിസ് കളർഫിറ്റ് കാലിബർ സ്മാർട്ട് വാച്ച്

നോയിസ് കളർഫിറ്റ് കാലിബർ സ്മാർട്ട് വാച്ച്

വില: 1,849 രൂപ

നോയിസ് കളർഫിറ്റ് കാലിബർ സ്മാർട്ട് വാച്ചിൽ 1.69 ഇഞ്ച് ടച്ച് ഡിസ്പ്ലേയാണ് ഉള്ളത്. ബ്ലൂടൂത്ത് സപ്പോർട്ടുള്ള ഈ സ്മാർട്ട് വാച്ച് വാട്ടർ റെസിസ്റ്റന്റിനായി IP68 റേറ്റിങ്ങുമായിട്ടാണ് വരുന്നത്. ഇത് 1.5 മീറ്റർ വരെ വെള്ളത്തിൽ വീണാലും വാച്ചിനെ സുരക്ഷിതമാക്കി വരുന്നു. സ്ക്രാച്ച് റെസിസ്റ്റന്റും ഈ വാച്ചിലുണ്ട്. ഹൃദയമിടിപ്പ് മോണിറ്റർ എസ്പിഒ2 (രക്ത ഓക്സിജൻ) മോണിറ്റർ എന്നിവയാണ് വാച്ചിലെ ഹെൽത്ത് ഫീച്ചറുകൾ. സ്ലീപ്പ് മോണിറ്റർ, കലോറി കൗണ്ട്, സ്റ്റെപ്പ് കൗണ്ട് എന്നിവയുള്ള വാച്ച് 15 ദിവസത്തെ ബാറ്ററി ലൈഫാണ് നൽകുന്നത്.

വൈഫൈ പാസ്‌വേഡ് മറന്ന് പോയോ; ടെൻഷൻ വേണ്ട ഇതാ പരിഹാര മാർഗംവൈഫൈ പാസ്‌വേഡ് മറന്ന് പോയോ; ടെൻഷൻ വേണ്ട ഇതാ പരിഹാര മാർഗം

Best Mobiles in India

English summary
Take a look at the best smartwatches you can buy this April for less than Rs 3,000. The list includes watches from brands such as Boat, Noise and Dizo.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X