5,000 രൂപയിൽ താഴെ വിലയുള്ള കിടിലൻ സ്മാർട്ട് വാച്ചുകൾ

|

സ്മാർട്ട് വാച്ചുകൾ സ്മാർട്ട്ഫോണുകളെ പോലെ നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായി മാറികൊണ്ടിരിക്കുന്ന കാലമാണ് ഇത്. അടുത്ത കാലം വരെ ആപ്പിൾ, ഫിറ്റ്ബിറ്റ്, ഗാർമിൻ, സാംസങ് എന്നിവയുൾപ്പെടെയുള്ള ചില ബ്രാൻഡുകൾ മാത്രമേ സ്മാർട്ട് വാച്ചുകൾ വിപണിയിൽ എത്തിച്ചിരുന്നുള്ളു. വില കൂടിയ ഗാഡ്ജറ്റുകളായിരുന്നു സ്മാർട്ട് വാച്ചുകൾ. എന്നാൽ ഇന്ന് ഈ സ്ഥിതി മാറിയിരിക്കുന്നു. എല്ലാ വില വിഭാഗത്തിലും നിരവധി സ്മാർട്ട് വാച്ചുകൾ ഇന്ന് ലഭ്യമാണ്. ആകർഷകമായ സവിശേഷതകളുള്ള 5000 രൂപയിൽ താഴെ വിലയുമായി വരുന്ന സ്മാർട്ട് വാച്ചുകളും ഇന്ന് വിപണിയിൽ ഉണ്ട്.

നോയിസ്, അമാസ്ഫിറ്റ്, ഫയർ ബോൾട്ട്, ബോട്ട്

നോയിസ്, അമാസ്ഫിറ്റ്, ഫയർ ബോൾട്ട്, ബോട്ട് തുടങ്ങിയ കമ്പനികളുടെ സ്മാർട്ട് വാച്ചുകൾ വിപണിയിൽ തരംഗം ഉണ്ടാക്കി. പ്രീമിയം വാച്ചുകൾ നൽകുന്ന പ്രധാന സവിശേഷതകൾ എല്ലാം ഉള്ളവയാണ് ഈ ബ്രാന്റുകളുടെ സ്മാർട്ട് വാച്ചുകൾ. ഇവയ്ക്ക് വിലയും വളരെ കുറവാണ്. റിയൽ‌മി, ഷവോമി എന്നിവയുൾപ്പെടെയുള്ള സ്മാർട്ട്‌ഫോൺ കമ്പനികളും 10,000 രൂപയിൽ താഴെ വിലയുള്ള വാച്ചുകൾ വിപണിയിൽ എത്തിച്ചിട്ടുണ്ട്. ബജറ്റ് സ്മാർട്ട് വാച്ചുകളിൽ നിങ്ങൾ നടക്കുന്ന സ്റ്റെപ്സ് ട്രാക്ക് ചെയ്യുന്നതും നിങ്ങളുടെ ഹൃദയമിടിപ്പ്, രക്തത്തിലെ ഓക്സിജന്റെ അളവ് എന്നിവ അളുക്കുന്നതുമായ സവിശേഷതകൾ ഉണ്ട്. 5000 രൂപയിൽ താഴെ വിലയുള്ള മികച്ച ചില സ്മാർട്ട് വാച്ചുകൾ നോക്കാം.

നോയ്സ് കളർഫിറ്റ് അൾട്രാ

നോയ്സ് കളർഫിറ്റ് അൾട്രാ

വില: 4999 രൂപ

നോയ്സിന്റെ ഏറ്റവും പുതിയ കൂട്ടിച്ചേർക്കലാണ് നോയിസ് കളർഫിറ്റ് അൾട്ര. 2.5 ഡി കർവ്ഡ് ഗ്ലാസ് പ്രോട്ടക്ഷനോട് കൂടിയ 1.75 ഇഞ്ച് വലിപ്പമുള്ള ഒരു വലിയ സ്ക്രീനാണ് ഈ വാച്ചിലുള്ളത്. ആപ്പിൾ വാച്ചിന് സമാനമായ ഒരു ഡിസൈനും ഈ സ്മാർട്ട് വാച്ചിൽ നൽകിയിട്ടുണ്ട്. സോഫ്റ്റ് സിലിക്കൺ സ്ട്രാപ്പുകളുമായി വരുന്ന ഈ സ്മാർട്ട് വാച്ച് അലുമിനിയം അലോയിലാണ് നിർമ്മിച്ചിരിക്കുന്നത്. വലിയ കൈത്തണ്ടയുള്ള ആളുകൾക്ക് ഏറെ അനുയോജ്യമാണ് ഇത്. ഹൃദയമിടിപ്പ് സെൻസർ, രക്തത്തിലെ ഓക്സിജൻ നില എന്നിവയടക്കമുള്ളവ ഇതിലൂടെ അറിയാൻ സാധിക്കും.

ബോട്ട് എക്സ്റ്റന്റ് സ്മാർട്ട് വാച്ച്

ബോട്ട് എക്സ്റ്റന്റ് സ്മാർട്ട് വാച്ച്

വില: 2999 രൂപ

കുറഞ്ഞ വിലയിൽ മനോഹരമായ ഡിസൈനുമായി വരുന്ന സ്മാർട്ട് വാച്ചാണ് ബോട്ട് എക്സ്‌ടെൻഡ്. എല്ലാ വലിപ്പമുള്ള കൈത്തണ്ടകളിലും ഒരുപോലെ രസകരമായി തോന്നുന്ന സ്ക്രീൻ വലുപ്പമാണ് ഈ ഡിവൈസിന്റെ പ്രത്യേകത. ഇത് ആകർഷകമായ നിറങ്ങളിലും ലഭ്യമാകും. ഹൃദയമിടിപ്പ് സെൻസർ, ബ്ലഡ് ഓക്സിജൻ മോണിറ്റർ എന്നിവ അടക്കമുള്ള നിരവധി സവിശേഷതകൾ ഈ സ്മാർട്ട് വാച്ചിൽ ഉണ്ട്. ഈ സ്മാർട്ട് വാച്ചിന്റെ ബാറ്ററി ഒരാഴ്ചയിൽ കൂടുതൽ ബാക്ക് അപ്പ് നൽകുന്നു.

റിയൽമി വാച്ച് 2 പ്രോ

റിയൽമി വാച്ച് 2 പ്രോ

വില: 4,999 രൂപ

റിയൽ‌മി വാച്ച് 2 പ്രോയ്ക്ക് ആപ്പിൾ വാച്ചിന് സമാനമായ ഡിസൈനാണ് ഉള്ളത്. പക്ഷേ ഇത് ആപ്പിൾ വാച്ചിനേക്കാൾ ഒതുക്കമുള്ളതും ചെറുതുമാണ്. 320x385 പിക്സൽ റെസല്യൂഷനുള്ള 1.75 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഡിസ്പ്ലേയാണ് ഈ സ്മാർട്ട് വാച്ചിലുള്ളത്. വലതുവശത്ത് മെനു, മറ്റ് ഓപ്ഷനുകൾ എന്നിവയ്ക്കായി ഒരു ബട്ടൺ ഉണ്ട്. ഒരൊറ്റ ചാർജിൽ ഏകദേശം 14 ദിവസം ബാക്ക് അപ്പ് നൽകുന്ന ഡിവൈസാണ് ഇത്. സ്മാർട്ട് വാച്ചിൽ ഹൃദയമിടിപ്പ് ട്രാക്കറും ഉണ്ട്, ഇത് വളരെ കൃത്യമാണ്. രക്തത്തിലെ ഓക്സിജൻ ലെവൽ ട്രാക്ക് ചെയ്യാനും ഇതിന് സാധിക്കും. റുമാണ്. നിങ്ങളുടെ ബജറ്റ് 5000 രൂപയിൽ കൂടുതലാണെങ്കിൽ നിങ്ങൾ പരിഗണിക്കേണ്ട ഓപ്ഷനുകളിൽ ഒന്നാണ് റിയൽമി വാച്ച് 2 പ്രോ.

ഫയർ ബോൾട്ട് 360

ഫയർ ബോൾട്ട് 360

വില: 3999 രൂപ

ഫയർ ബോൾട്ട് 360 സ്മാർട്ട് വാച്ചിൽ റൗണ്ട് ഡയലാണ് ഉള്ളത്. ഈ സ്മാർട്ട് വാച്ചിൽ മെറ്റൽ ബോഡിയും ഉണ്ട്. ചതുരാകൃതിയിൽ ഉള്ള ഡയൽ ഇഷ്ടപ്പെടുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച സ്മാർട്ട് വാച്ചാണ് ഇത്. സ്മാർട്ട് വാച്ചിന്റെ ബാറ്ററി ലൈഫ് ഒരാഴ്ച വരെ നീണ്ടുനിൽക്കുന്നതാണ്. അതിനുപുറമെ എസ്പിഒ2, ഹൃദയമിടിപ്പ് ട്രാക്കർ എന്നിവയടക്കമുള്ള സെൻസറുകളും ഈ സ്മാർട്ട് വാച്ചിന് ഉണ്ട്.

Best Mobiles in India

English summary
Now best smartwatches are available in all price categories. Here is the list of the best smartwatches in the Indian market priced below Rs 5,000.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X