രക്തത്തിലെ ഓക്‌സിജൻ അറിയാൻ സഹായിക്കുന്ന (SpO2) മികച്ച സ്മാർട്ട് വാച്ചുകൾ
കൊവിഡ് കാലം നമ്മുടെ നിത്യ ജീവിതത്തിൽ ധാരാളം മാറ്റങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്. ഇതിൽ പ്രധാനപ്പെട്ട ഒന്ന് നമ്മൾ ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ കൊടുക്കാൻ തുടങ്ങി എന്നതാണ്. രക്തത്തിലെ ഓക്സിജന്റെ അളവ് മനസിലാക്കാൻ സഹായിക്കുന്ന ഡിവൈസുകൾക്ക് ഈ കാലയളവിൽ വൻതോതിൽ ഡിമാൻഡ് ഉണ്ടായിട്ടുണ്ട്. എസ്പിഒ2 സെൻസറുകൾ ഉള്ള ധാരാളം സ്മാർട്ട് വാച്ചകൾ ഇന്ത്യൻ വിപണിയിൽ ലഭ്യമാണ്. രക്തത്തിലെ ഓക്സിജൻ ലെവൽ അറിയാൻ സഹായിക്കുന്ന മികച്ച സ്മാർട്ട് വാച്ചുകളാണ് നമ്മളിന്ന് പരിചയപ്പെടുന്നത്.

ആപ്പിൾ വാച്ച് സീരിസ് 7, അമാസ്ഫിറ്റ് ജിടിആർ 3 പ്രോ, സാംസങ് ഗാലക്സി വാച്ച് 4,അമാസ്ഫിറ്റ് ബിപ് യു പ്രോ, നോയിസ് കളർഫിറ്റ് അൾട്രാ, വൺപ്ലസ് വാച്ച് എന്നിവയാണ് എസ്പിഒ2 സപ്പോർട്ടുള്ള മികച്ച സ്മാർട്ട് വാച്ചുകൾ, ഇവയെല്ലാം ആകർഷകമായ മറ്റ് നിരവധി ഫീച്ചറുകളും ഈ ഡിവൈസുകളിൽ ഉണ്ട്. എസ്പിഒ2 മോണിറ്ററുള്ള മികച്ച സ്മാർട്ട് വാച്ചുകളും അവയുടെ വിലയും നോക്കാം.

ആപ്പിൾ വാച്ച് സീരീസ് 7
വില: 41,900 രൂപ.
പ്രധാന സവിശേഷതകൾ
• ജിപിഎസ്, ഗ്ലോനാസ്, ഗലീലിയോ
• കോമ്പസ്
• എപ്പോഴും ഓൺ ആൾട്ടിമീറ്റർ
• വെള്ളത്തെ പ്രതിരോധിക്കുന്ന
• 50 മീറ്റർ1
• രക്തത്തിലെ ഓക്സിജൻ സെൻസർ
• ഇലക്ട്രിക്കൽ ഹാർട്ട് സെൻസർ
• ഇസിജി ആപ്പ്
• മൂന്നാം തലമുറ ഒപ്റ്റിക്കൽ ഹാർട്ട് സെൻസർ
• ആക്സിലറോമീറ്റർ
• ഗൈറോസ്കോപ്പ്
• ആംബിയന്റ് ലൈറ്റ് സെൻസർ
• സ്പീക്കർ
• മൈക്രോഫോൺ
• ആപ്പിൾ പേ
• ജിംകിറ്റ്

അമാസ്ഫിറ്റ് ജിടിആർ 3 പ്രോ
വില: 18,999 രൂപ
പ്രധാന സവിശേഷതകൾ
• 1.45-ഇഞ്ച് (480 x 480 പിക്സൽസ്) അമോലെഡ് 331 പിപിഐ സ്ക്രീൻ
• സെപ്പ് ഒഎസ്, ആൻഡ്രോയിഡ് 7.0-ഉം അതിനേക്കൾ പുതിയതും, ഐഒഎസ് 12.0നും അതിനെക്കാൾ പുതിയതുമായ ഡിവൈസുകൾക്ക് സപ്പോർട്ട്
• 150+ സ്പോർട്സ് മോഡുകൾ
• ബയോട്രാക്കർ 3.0 പിപിജി ബയോമെട്രിക് സെൻസർ (ബ്ലഡ്-ഓക്സിജൻ സപ്പോർട്ട് ചെയ്യുന്നു, 6PD + 2LED),
• ആക്സിലറേഷൻ സെൻസർ, ഗൈറോസ്കോപ്പ് സെൻസർ, ജിയോമാഗ്നറ്റിക് സെൻസർ, ബാരോമെട്രിക്
• ആൾട്ടിമീറ്റർ, ആംബിയന്റ് ലൈറ്റ് സെൻസർ, ടെമ്പറേച്ചർ സെൻസർ
• വാട്ടർ റെസിസ്റ്റന്റ് (5ATM / 50 മീറ്റർ)
• ബ്ലൂടൂത്ത് 5.1 LE, Wi-Fi (2.4GHz), ജിപിഎസ്, ഗ്ലോനാസ്, ഗലീലിയോ, ബിഡിഎസ്
• ഓഫ്‌ലൈൻ മ്യൂസിക്ക് പ്ലേബാക്കിനായി 2.3GB ബിൽറ്റ്-ഇൻ സ്റ്റോറേജ്
• മൈക്രോഫോൺ, അലക്സയ്ക്കുള്ള സ്പീക്കർ, ഓഫ്‌ലൈൻ വോയ്‌സ് അസിസ്റ്റന്റ്, ബ്ലൂടൂത്ത് വഴിയുള്ള വോയ്‌സ് കോളിംഗ്
• 450 mAh ബാറ്ററി

സാംസങ് ഗാലക്സി വാച്ച് 4
വില: 43,900 രൂപ
പ്രധാന സവിശേഷതകൾ
• 1.4″ 450×450 സൂപ്പർ അമോലെഡ്, ഫുൾ കളർ ഡിസ്പ്ലെ
• എക്സിനോസ് W920 ഡ്യുവൽ കോർ 1.18GHz (5nm പ്രോസസർ)
• 1.5 ജിബി റാം + 16 ജിബി ഇന്റേണൽ സ്റ്റോറേജ്
• സാംസങ് നൽകുന്ന വെയർ ഒഎസ്
• വൺ യുഐ വാച്ച് 3
• എൽടിഇ, ബ്ലൂടൂത്ത് 5.0,
• 361 mAh/247 mAh ബാറ്ററി

അമാസ്ഫിറ്റ് ബിപ് യു പ്രോ
വില: 4,999 രൂപ
പ്രധാന സവിശേഷതകൾ
• 1.43-ഇഞ്ച് (320 x 302 പിക്സൽസ്) കളർ ടിഎഫ്ടി ഡിസ്പ്ലേ
• കോളുകൾ, മെസേജുകൾ, ഇമെയിലുകൾ, കാലാവസ്ഥ, മറ്റ് ആപ്പുകൾ, റിമോട്ട് ഫോൺ ക്യാമറ കൺട്രോൾ, സ്റ്റോപ്പ് വാച്ച്, വേൾഡ് ക്ലോക്ക് തുടങ്ങിയവയുടെ നോട്ടിഫിക്കേഷനുകൾ
• ജിപിഎസ്, 60+ സ്‌പോർട്‌സ് മോഡുകൾ
• ഹൃദയമിടിപ്പ് സോണുകൾക്കുള്ള ഒപ്റ്റിക്കൽ ഹൃദയമിടിപ്പ് സെൻസർ, രക്ത ഓക്സിജൻ (SpO2), ട്രൈ-ആക്സിസ് ആക്‌സിലറോമീറ്റർ + ട്രൈ-ആക്സിസ് ഗൈറോ, ജിയോമാഗ്നറ്റിക് സെൻസർ
• ബ്ലൂടൂത്ത് 5 എൽഇ, ആൻഡ്രോയിഡ് 5.0, ഐഒഎസ് 10.0 സപ്പോർട്ട്
• അലക്സ സപ്പോർട്ട്
• 50 മീറ്റർ (5ATM) വരെ വാട്ടർ റസിസ്റ്റൻസ്
• 225 mAh ബാറ്ററി

നോയിസ് കളർഫിറ്റ് അൾട്രാ
വില: 4,499 രൂപ
പ്രധാന സവിശേഷതകൾ
• 1.75-ഇഞ്ച് (320 x 385 പിക്സൽസ്) 100+ ക്ലൗഡ് ബേസ്ഡ് കസ്റ്റം വാച്ച് ഫേസുകളുള്ള എൽസിഡി സ്‌ക്രീൻ
• ഐഒഎസ് 9+, ആൻഡ്രോയിഡ് 5.1+ ഡിവൈസുകളിലേക്ക് കണക്റ്റുചെയ്യാൻ ബ്ലൂട്ടൂത്ത് 5.1
• 24×7 ഹൃദയമിടിപ്പ് മോണിറ്റർ, എസ്പിഒ2 നിരീക്ഷണം
• ദൂരം, ആർഇഎം ഉപയോഗിച്ചുള്ള സ്ലീപ്പ് മോണിറ്ററിങ്, വ്യായാമ ഡാറ്റ റെക്കോർഡ്, ഡയൽ സെലക്ഷൻ, മെസേജ് പുഷ്, ഫോട്ടോ കൺട്രോൾ, കാലാവസ്ഥാ വിവരങ്ങൾ, വ്യായാമ മോഡ്, സ്റ്റോപ്പ് വാച്ച്, ക്യാമറ കൺട്രോൾസ്, മ്യൂസിക്ക് കൺട്രോൾസ്, ഫൈൻഡ് മൈ ഫോൺ, അലാറം റിമൈൻഡർ, ഹാൻഡ് വാഷ് റിമൈൻഡർ
• 60 സ്പോർട്സ് മോഡുകൾ
• വാട്ടർ ഡസ്റ്റ് റസിസ്റ്റൻസ് (IP68)
• 300 mAh ബാറ്ററി

വൺപ്ലസ് വാച്ച്
വില: 12,999 രൂപ
പ്രധാന സവിശേഷതകൾ
• 1.39-ഇഞ്ച് (454 x 454 പിക്സൽസ്) അമോലെഡ് 326പിപിഐ സ്ക്രീൻ, സ്ക്രാച്ച് റെസിസ്റ്റന്റ് സഫയർ ഗ്ലാസ്
• എസ്ടി32 + അപ്പോളോ 3 + സൈപ്രസ് പ്രോസസ്സറുകൾ
• ആൻഡ്രോയിഡ് 6.0, അതിനേക്കാൾ പുതിയതുമായ ഒഎസ് സപ്പോർട്ട്
• ജോഗിംഗിനും ഓട്ടത്തിനുമായി ഓട്ടോമാറ്റിക്ക് വർക്ക്ഔട്ട് ഡിറ്റക്റ്റിങ് ഉൾപ്പെടെ 110+ വർക്ക്ഔട്ട് മോഡുകൾ
• പൾസ്, ദൂരം, കലോറികൾ, സ്പീഡ് മോണിറ്ററിംഗ്, നീന്തൽക്കാർക്കുള്ള SWOLF കാര്യക്ഷമത തുടങ്ങിയ അളവുകൾ കാണിക്കുന്നു.


Click it and Unblock the Notifications








