5,000 രൂപയിൽ താഴെ വിലയുള്ള കിടിലൻ ടിഡബ്ല്യുഎസ് ഇയർബഡ്സ്
ഇയർഫോൺ വിപണിയിൽ വലിയ മാറ്റങ്ങൾ അടുത്തിടെ സംഭവിച്ചിട്ടുണ്ട്. ചെവിയിൽ തിരുകി വെക്കുന്ന ചെറിയ ടിഡബ്ല്യുഎസ് ഇയർബഡ്സ് ആണ് ഇപ്പോൾ വിപണിയിലെ താരം. എല്ലാ സ്മാർട്ട്ഫോൺ നിർമ്മാതാക്കളും ഓഡിയോ ബ്രാന്റുകളും ഇപ്പോൾ ടിഡബ്ല്യുഎസ് ഇയർബഡ്സ് പുറത്തിറക്കുന്നുണ്ട്. എല്ലാ വില വിഭാഗത്തിലും ഇവ ലഭ്യവുമാണ്. സാംസങ്, ഓപ്പോ, ഷവോമി, വൺപ്ലസ് തുടങ്ങിയ ബ്രാന്റുകളെല്ലാം ടിഡബ്ല്യുഎസ് ഇയർബഡ്സ് പുറത്തിറക്കുന്നുണ്ട്. 5,000 രൂപയിൽ താഴെ വിലയുള്ള മികച്ച ടിഡബ്ല്യുഎസ് ഇയർബഡ്സ് ആണ് നമ്മളിന്ന് പരിചയപ്പെടുന്നത്.

മികച്ച നോയ്‌സ് ക്യാൻസലേഷൻ, നീണ്ട ബാറ്ററി ലൈഫ്, മികച്ച ഓഡിയോ ക്വാളിറ്റി എന്നിങ്ങനെയുള്ള സവിശേഷതകളുള്ള ടിഡബ്ല്യുഎസ് ഇയർബഡ്സ് 5,000 രൂപയിൽ താഴെ വിലയുള്ള വിഭാഗത്തിൽ ലഭ്യമാണ്. ഓപ്പോ, വൺപ്ലസ്, ബോട്ട് എന്നിവയുടെ ഇയർബഡ്സ് ആണ് ഈ പട്ടികയിൽ നമ്മൾ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവയെല്ലാം മികച്ച ഡിവൈസുകൾ തന്നെയാണ്.

ഓപ്പോ എൻകോ W51
5,000 രൂപയിൽ താഴെ വിലയുള്ള ഇയർബഡ്സിൽ നിങ്ങൾക്ക് തിരഞ്ഞെടുക്കാവുന്ന മികച്ച ഓപ്ഷനാണ് ഓപ്പോ എൻകോ W51. ഈ ടിഡബ്ല്യുഎസ് ഇയർബഡ്സിൽ നോയിസ് കുറയ്ക്കുന്നതിനുള്ള മൂന്ന് മൈക്രോഫോണുകളുണ്ട്. അതുകൊണ്ട് തന്നെ ഇവ കാര്യക്ഷമമായ വോയ്‌സ് കോളിങ് അനുഭവം നൽകുന്നു. 24 മണിക്കൂർ വരെ ബാറ്ററി ലൈഫും വാട്ടർ ഡസ്റ്റ് റസിസ്റ്റൻസിനായി ഐപി54 സർട്ടിഫിക്കേഷനും ഈ ഡിവൈസിൽ ഉണ്ട്.

വൺപ്ലസ് ബഡ്സ് Z
നിങ്ങൾക്ക് 5,000 രൂപയിൽ താഴെ വാങ്ങാൻ കഴിയുന്ന മറ്റൊരു മികച്ച ടിഡബ്ല്യുഎസ് ഇയർബഡ്സ് ആണ് വൺപ്ലസ് ബഡ്സ് Z. മെച്ചപ്പെടുത്തിയ ഡെപ്തും ബാസും വിശദാംശങ്ങളും നൽകുമെന്ന് ഉറപ്പുനൽകുന്ന 10 എംഎം ഡൈനാമിക് ഡ്രൈവറുകളാണ് ഇതിലുള്ളത്. 3D സ്റ്റീരിയോ ഓഡിയോയ്ക്കായി ഇത് ഒരു ഡിറാക് ഓഡിയോ ട്യൂണർ ഉപയോഗിക്കുന്നു. കമ്പനി പറയുന്നതനുസരിച്ച്, ഇത് 20 മണിക്കൂർ വരെ ബാറ്ററി ലൈഫും ഇതിലൂടെ ലഭിക്കും. ഫീസ്റ്റ് ചാർജിങ് സപ്പോർട്ടും ഈ ഡിവൈസിൽ ഉണ്ട്. ഐപി 55 റേറ്റിംഗ്, ബ്ലൂടൂത്ത് 5.0 എന്നിവയാണ് ഈ ടിഡബ്ല്യുഎസ് ഇയർബഡ്സിന്റെ മറ്റ് സവിശേഷതകൾ.

ബോട്ട് എയർഡോപ്സ് 441
ബോട്ട് ഓഡിയോ ഡിവൈസുകളുടെ വിപണിയിലെ ജനപ്രിയ ബ്രാൻഡാണ്. ബോട്ട് എയർഡോപ്സ് 441 25 മണിക്കൂർ ബാറ്ററി ലൈഫ് വരെ നൽകുന്നു. ബ്ലൂടൂത്ത് 5.0, വാട്ടർ, ഡസ്റ്റ് റസിസ്റ്റൻസ് എന്നിവയ്ക്കായുള്ള IPX7 റേറ്റിങ് എന്നിവയാണ് ഇതിന്റെ പ്രധാന സവിശേഷതകൾ. 10 മീറ്റർ പരിധി വരെ വാട്ടർ റസിസ്റ്റൻസ് സപ്പോർട്ടും ഈ ഡിവൈസിൽ ഉണ്ട്. ഈ വില വിഭാഗത്തിൽ ലഭിക്കുന്ന മികച്ച ടിഡബ്ല്യുഎസ് ഇയർബഡ്സ് ആണ് ഇത്.

വൺപ്ലസ് ബഡ്സ്
ചൈനീസ് സ്മാർട്ട്ഫോൺ ബ്രാൻഡായ വൺപ്ലസിന്റെ മറ്റൊരു ടിഡബ്ല്യുഎസ് ഇയർബഡ്സ് ആണ് വൺപ്ലസ് ബഡ്സ്. ബാറ്ററി ലൈഫ് 30 മണിക്കൂർ വരെ നൽകുന്നു. ഇത് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും നൽകുന്നുണ്ട്. ഇതിലൂടെ 10 മിനിറ്റ് ചാർജ് ചെയ്താൽ 10 മണിക്കൂർ വരെ ബാക്കപ്പ് നൽകും. ഈ ടിഡബ്ല്യുഎസ് ഇയർബഡ്സിലും നോയിസ് ക്യാൻസലേഷന് സഹായിക്കുന്നതിന് മൂന്ന് മൈക്രോഫോണുകൾ ഉണ്ട്. വിയർപ്പ്, വെള്ളം എന്നിവയെ പ്രതിരോധിക്കുന്നതിൽ IPX4 റേറ്റിങും ഡിവൈസിൽ ഉണ്ട്.

ബോട്ട് എയർഡോപ്സ് 511V2
പ്രീമിയം ഡിസൈനിലും രൂപത്തിലും ആകർഷകമായ കേസോട് കൂടിയും വരുന്ന ടിഡബ്ല്യുഎസ് ഇയർബഡ്സ് ആണ് ഇത്. ബ്ലൂടൂത്ത് 5.0, 10 മീറ്റർ റേഞ്ചാണ് ഇതിൽ ഉള്ളത്. ഐപിഎക്സ്4 വാട്ടർ, സ്വെറ്റ് റസിസ്റ്റൻസ്, 24 മണിക്കൂർ ബാറ്ററി ലൈഫ് എന്നിവയുള്ള ഈ ടിഡബ്ല്യുഎസ് ഇയർബഡ്സിൽ രണ്ട് മൈക്കുകൾ ഉണ്ട്. ഓരോന്നിലും ഓരോന്ന് എന്ന നിലയിലാണ് ഇത് വരുന്നത്.


Click it and Unblock the Notifications








