ബജറ്റ് വിലയിൽ സ്മാർട്ട് വാച്ച് സങ്കൽപ്പങ്ങൾ മാറ്റി മറിക്കുന്ന ബോട്ട് എക്സ്റ്റന്റ് സ്പോർട്ട് ഇന്ത്യയിൽ

|

രാജ്യത്തെ ഏറ്റവും ജനപ്രിയ വെയറബിൾസ് ബ്രന്റുകളിൽ ഒന്നായ ബോട്ട് തങ്ങളുടെ പുതിയ സ്മാർട്ട് വാച്ച് ഇന്ത്യയിൽ അവതരിപ്പിച്ചു. ബോട്ട് എക്സ്റ്റന്റ് എന്ന മോഡലിന്റെ നവീകരിച്ച പതിപ്പായ ബോട്ട് എക്സ്റ്റന്റ് സ്പോർട്ട് സ്മാർട്ട് വാച്ചാണ് ലോഞ്ച് ചെയ്തിരിക്കുന്നത്. ബജറ്റ് ഓഡിയോ വിപണിയിൽ ആധിപത്യം സ്ഥാപിച്ച ബോട്ട് ബജറ്റ് സ്മാർട്ട് വാച്ച് വിഭാഗത്തിലേക്ക് കൂടി തങ്ങളുടെ ആധിപത്യം കൊണ്ടുവരാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ പുതിയ വാച്ച്. 700ൽ അധികം ആക്റ്റീവ് സ്പോർട്സ് മോഡുകൾ ഉൾപ്പെടെ നിരവധി മികച്ച ഫീച്ചറുകളുമായിട്ടാണ് സ്മാർട്ട് വാച്ച് വരുന്നത്.

 

ബോട്ട് എക്സ്റ്റന്റ് സ്പോർട്ട് സ്മാർട്ട് വാച്ച്

ബോട്ട് എക്സ്റ്റന്റ് സ്പോർട്ട് സ്മാർട്ട് വാച്ച് ജോഗിങ് മുതൽ നീന്തൽ വരെയും യോഗ മുതൽ എയ്‌റോബിക്സ് വരെയും അലക്കുന്നത് മുതൽ പെയിന്റിംഗ് വരെയും എല്ലാ പ്രവർത്തനങ്ങളും ട്രാക്ക് ചെയ്യാൻ സാധിക്കുന്ന ഡിവൈസാണ് എന്ന് ബോട്ട് അവകാശപ്പെടുന്നു. കലോറി ബേൺ ചെയ്യാൻ സഹായിക്കുന്ന മറ്റ് എല്ലാ പ്രവർത്തനങ്ങളും ഇതിന് തിരിച്ചറിയാൻ സാധിക്കും. ബോട്ട് എക്സ്റ്റന്റ് സ്പോർട്ട് ഒരു ഡസൻ സെൻസറുകളുമായിട്ടാണ് വരുന്നത് എന്നും കമ്പനി അവകാശപ്പെടുന്നു. ഈ സ്മാർട്ട് വാച്ചിന്റെ വിലയും സവിശേഷതകളും വിശദമായി നോക്കാം.

ബോട്ട് എക്സ്റ്റന്റ് സ്പോർട്ട് സ്മാർട്ട് വാച്ച്: വിലയും ലഭ്യതയും
 

ബോട്ട് എക്സ്റ്റന്റ് സ്പോർട്ട് സ്മാർട്ട് വാച്ച്: വിലയും ലഭ്യതയും

ബോട്ട് എക്സ്റ്റന്റ് സ്പോർട്ട് സ്മാർട്ട് വാച്ചിന്റെ വില 2499 രൂപയാണ്. ആഷെൻ ഗ്രേ, ക്ലാസിക് ബ്ലാക്ക്, കൂൾ ബ്ലൂ എന്നീ നിറങ്ങളിൽ ഈ വാച്ച് ലഭ്യമാകും. ഇന്ത്യയിൽ സ്മാർട്ട് വാച്ചിന്റെ വിൽപ്പന ആരംഭിക്കുന്നത് ജൂൺ 17ന് ഉച്ചയ്ക്ക് 12 മണി മുതലാണ്. ആമസോൺ.ഇൻ, ബോട്ട്ലൈഫ്സ്റ്റൈൽ.കോം എന്നിവ വഴി നിങ്ങൾക്ക് ഈ വാച്ച് സ്വന്തമാക്കാം. 2499 രൂപയെന്ന വില ബോട്ട് എക്സ്റ്റന്റ് സ്പോർട്ടിന്റെ പ്രാരംഭ വിലയാണ് എന്ന കാര്യം ശ്രദ്ധിക്കുക. ഈ വാച്ചിന് പിന്നീട് വില വർധിക്കാനും സാധ്യതയുണ്ട്.

ഇതിലും മികച്ച സമ്മാനമേത്? ജൂൺ മാസത്തിലെ കിടിലൻ സ്മാർട്ട് വാച്ചുകൾഇതിലും മികച്ച സമ്മാനമേത്? ജൂൺ മാസത്തിലെ കിടിലൻ സ്മാർട്ട് വാച്ചുകൾ

ബോട്ട് എക്സ്റ്റന്റ് സ്പോർട്ട് സ്മാർട്ട് വാച്ച്: സവിശേഷതകൾ

ബോട്ട് എക്സ്റ്റന്റ് സ്പോർട്ട് സ്മാർട്ട് വാച്ച്: സവിശേഷതകൾ

എച്ച്‌ഡി റെസല്യൂഷനോട് കൂടിയ 1.69 ഇഞ്ച് ചതുരാകൃതിയിലുള്ള ഡിസ്‌പ്ലേയാണ് ബോട്ട് എക്സ്റ്റന്റ് സ്പോർട്ട് സ്മാർട്ട് വാച്ചിൽ നൽകിയിട്ടുള്ളത്. ഈ ഡിസ്‌പ്ലേ 500 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നെസുമായി വരുന്നു. അതുകൊണ്ട് തന്നെ നേരിട്ട് സൂര്യപ്രകാശത്തിൽ ഉപയോഗിക്കുമ്പോൾ പോലും വ്യക്തമായി ഡിസ്പ്ലെ കാണാൻ സാധിക്കും. ഡാൻസ്, ക്രിക്കറ്റ്, ബാലെറ്റ്, ഓട്ടം, ബോക്‌സിങ് എന്നിങ്ങനെയുള്ള നിരവധി പ്രവർത്തനങ്ങളും ഹൃദയസംബന്ധമായ പ്രവർത്തനങ്ങളും ഉൾപ്പെടുന്ന 700ൽ അധികം സ്‌പോർട്‌സ് മോഡുകളുമായാണ് ബോട്ട് സ്മാർട്ട് വാച്ചിന്റെ യുഎസ്പി വരുന്നത്.

സെൻസറുകൾ

പാചകം, സ്കേറ്റ്ബോർഡിംഗ്, ധ്യാനം, സംഗീതോപകരണങ്ങൾ വായിക്കൽ, ഗാർഡനിങ് തുടങ്ങിയ മിതമായതുമായ പ്രവർത്തനങ്ങൾ ട്രാക്കുചെയ്യാനും ബോട്ട് എക്സ്റ്റന്റ് സ്പോർട്ട് വാച്ചിന് സാധിക്കുമെന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം. ഫിറ്റ്‌നസ് മോഡുകൾക്ക് പുറമെ 24 മണിക്കൂർ ഹൃദയമിടിപ്പ് സെൻസർ, എസ്പിഒ2 മോണിറ്റർ, നിങ്ങളുടെ ഫിറ്റ്‌നസ് ലെവലുകൾ തത്സമയം നിരീക്ഷിക്കുകയും സൂക്ഷിക്കുകയും ചെയ്യുന്ന പെഡോമീറ്റർ എന്നിങ്ങനെ ഒന്നിലധികം സെൻസറുകളും ബോട്ട് എക്സ്റ്റന്റ് സ്പോർട്ട് സ്മാർട്ട് വാച്ചിൽ ലഭ്യമാണ്.

ഫിറ്റ്നസും ആരോഗ്യവും

എല്ലായിപ്പോഴും ഫിറ്റ്നസും ആരോഗ്യവും നിലനിർത്താൻ നിങ്ങളെ സഹായിക്കുന്നതിന് നിങ്ങളുടെ പ്രവർത്തനം ട്രാക്ക് ചെയ്യുന്ന ഈ സ്മാർട്ട് വാച്ച് ബോട്ട് ക്രസ്റ്റ് ആപ്പുമായി പെയർ ചെയ്ത് ഉപയോഗിക്കാൻ സാധിക്കും. ഇതിലൂടെ നിങ്ങളുടെ ആരോഗ്യ സംബന്ധമായ ഡാറ്റ ഫോണിൽ ലഭിക്കുന്നു. വെള്ളത്തിൽ വീണാലോ വിയർപ്പ് പറ്റിയാലോ കേടുപാടുകൾ വരാതിരിക്കാനുള്ള ഐപി67 റേറ്റിങും ബോട്ട് എക്സ്റ്റന്റ് സ്പോർട്ട് സ്മാർട്ട് വാച്ചിൽ നൽകിയിട്ടുണ്ട്. സ്‌പോർട്ടിയും എന്നാൽ വായു സഞ്ചാരമുള്ളതുമായ സ്‌ട്രാപ്പുമായിട്ടാണ് ഈ വാച്ച് വരുന്നത്.

സ്മാർട്ട്ഫോൺ വാങ്ങാൻ അധികം പണം ചിലവഴിക്കേണ്ട; 10,000 രൂപയിൽ താഴെ വിലയുള്ള കിടിലൻ ഫോണുകൾസ്മാർട്ട്ഫോൺ വാങ്ങാൻ അധികം പണം ചിലവഴിക്കേണ്ട; 10,000 രൂപയിൽ താഴെ വിലയുള്ള കിടിലൻ ഫോണുകൾ

ബാറ്ററി

ബോട്ട് എക്സ്റ്റന്റ് സ്പോർട്ട് സ്മാർട്ട് വാച്ചിന്റെ ബാറ്ററി 30 മിനിറ്റിനുള്ളിൽ ചാർജ് ചെയ്യാൻ സാധിക്കുന്ന ഫാസ്റ്റ് ചാർജിങ് സാങ്കേതികവിദ്യ നൽകിയിട്ടുണ്ട്. ASAP ചാർജ് എന്നാണ് ഇതിനെ കമ്പനി വിളിക്കുന്നത്. ഈ വാച്ച് 7 ദിവസം വരെ ബാറ്ററി ലൈഫ് നൽകും. 100ൽ അധികം വാച്ച് ഫെയ്‌സുകൾ, ലൈവ് ക്രിക്കറ്റ് സ്‌കോറുകൾ, കോളുകൾ, ടെക്‌സ്‌റ്റ്, നോട്ടിഫിക്കേഷൻ, ക്യുറേറ്റഡ് കൺട്രോളുകൾ, സെഡന്ററി അലേർട്ടുകൾ എന്നിവയടക്കുള്ള ഫീച്ചറുകളും ബോട്ട് എക്സ്റ്റന്റ് സ്പോർട്ട് സ്മാർട്ട് വാച്ചിൽ ഉണ്ട്.

Best Mobiles in India

English summary
BoAt Xtend Sport Smartwatch Launched In India. Priced at Rs 2,499, the smartwatch has more than 700 sports modes and up to 7 days of battery life.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X