അധികം പണം മുടക്കേണ്ട, 2000 രൂപയിൽ താഴെ മാത്രം വിലയുള്ള ഈ സ്മാർട്ട് വാച്ചുകൾ വാങ്ങാം

|

സ്മാർട്ട് വാച്ചുകൾ ഇന്നൊരു ട്രന്റ് ആയി മാറിയിരിക്കുകയാണ്. ഇന്ത്യൻ സ്മാർട്ട് വാച്ച് വിപണിയിൽ വിൽപ്പന വർധിച്ചതിനൊപ്പം നിരവധി പുതിയ ബ്രാന്റുകളും മോഡലുകളും രംഗത്തെത്തുന്നുണ്ട്. എല്ലാ പ്രമുഖ ബ്രാന്റുകളും ഇന്ന് സ്മാർട്ട് വാച്ച് പുറത്തിറക്കുന്നുണ്ട്. വില കൂടിയ സ്മാർട്ട് വാച്ചുകൾ വാങ്ങാൻ സാധിക്കാത്ത ആളുകൾക്ക് മികച്ച സവിശേഷതകളും ഡിസൈനുള്ള വില കുറഞ്ഞ വാച്ചുകളും ഇന്ന് ഇന്ത്യയിൽ ലഭ്യമാണ്.

 

സ്മാർട്ട് വാച്ചുകൾ

നോയ്സ്, ബോട്ട്, റിയൽമി, ബോൾട്ട്, ഫയർ ബോൾട്ട് തുടങ്ങി നിരവധി ബ്രാന്റുകൾ കുറഞ്ഞ വിലയിൽ കിടിലൻ സ്മാർട്ട് വാച്ചുകൾ അവതരിപ്പിച്ചിട്ടുണ്ട്. സ്മാർട്ട് വാച്ചിനായി അധികം പണം മുടക്കാൻ നിങ്ങൾക്ക് താല്പര്യം ഇല്ലെങ്കിൽ 2000 രൂപയിൽ താഴെ വിലയിൽ ലഭിക്കുന്ന ഈ സ്മാർട്ട് വാച്ചുകൾ വാങ്ങാം. പ്രീമിയം വാച്ചുകളുടെ ഫീച്ചറുകളൊന്നും ലഭിക്കുകയില്ലെങ്കിലും വളരെ ഉപയോഗപ്രദമായ എല്ലാ ഫീച്ചറുകളും ഈ വാച്ചുകളിൽ ഉണ്ട്.

നോയിസ് കളർഫിറ്റ് പൾസ് ഗ്രാൻഡ്

നോയിസ് കളർഫിറ്റ് പൾസ് ഗ്രാൻഡ്

വില: 1799 രൂപ

നോയ്‌സ് കളർഫിറ്റ് പൾസ് ഗ്രാൻഡ് സ്മാർട്ട് വാച്ച് നോയിയിന്റെ പൾസ് സീരീസിലെ വില കുറഞ്ഞ ഏറ്റവും പുതിയ മോഡലാണ്. സ്മാർട്ട് വാച്ചിൽ 1.69 ഇഞ്ച് ഡിസ്‌പ്ലേയാണ് നൽകിയിട്ടുള്ളത്. ഒപ്റ്റിക്കൽ ഹാർട്ട് റേറ്റ് സെൻസർ, Spo2 സെൻസർ എന്നിവയടക്കമുള്ള ഫീച്ചറുകളെല്ലാം ഈ സ്മാർട്ട് വാച്ചിൽ ഉണ്ട്. നിരവധി സ്പോർട്സ് മോഡുകളും ഈ വാച്ച് നൽകുന്നുണ്ട്.

നിങ്ങൾക്ക് ദിവസവും 2 ജിബി ഡാറ്റ മതിയോ?, ഈ എയർടെൽ പ്ലാനുകൾ തിരഞ്ഞെടുക്കാംനിങ്ങൾക്ക് ദിവസവും 2 ജിബി ഡാറ്റ മതിയോ?, ഈ എയർടെൽ പ്ലാനുകൾ തിരഞ്ഞെടുക്കാം

ബോൾട്ട് കോസ്മിക്
 

ബോൾട്ട് കോസ്മിക്

വില: 1999 രൂപ

ബോൾട്ട് കോസ്മിക് സ്മാർട്ട് വാച്ചിൽ 1.69 ഇഞ്ച് ടിഎഫ്ടി ഡിസ്‌പ്ലേയാണുള്ളത്. 218പിപിഐ പിക്‌സൽ ഡെൻസിറ്റിയും 240x280 പിക്‌സൽ റെസല്യൂഷനും 500 നിറ്റ്സ് ഹൈ ബ്രൈറ്റ്‌നെസുമുള്ള ഡിസ്പ്ലെയാണ് ഇത്. ഈ ഡിസ്‌പ്ലേയിൽ 100ൽ അധികം വാച്ച് ഫെയ്‌സുകളും ഉണ്ട്. ബ്ലഡ് പ്രഷർ മോണിറ്റർ, ബ്ലഡ് സാച്ചുറേഷൻ ട്രാക്കർ എന്നിവയും വാച്ചിലുണ്ട്. ഹൃദയമിടിപ്പ് മോണിറ്റർ, വാട്ടർ റസിറ്റൻസ് ഒന്നിലധികം സ്പോർട്സ് മോഡുകൾ എന്നിവയാണ് വാച്ചിന്റെ മറ്റ് സവിശേഷതകൾ.

ബോട്ട് വേവ് ലൈറ്റ്

ബോട്ട് വേവ് ലൈറ്റ്

വില: 1999 രൂപ

ബോട്ട് വേവ് ലൈറ്റ് സ്മാർട്ട് വാച്ചിൽ 1.69 ഇഞ്ച് ഡിസ്‌പ്ലേയാണുള്ളത്. 500 നീറ്റ്സ് പീക്ക് ബ്രൈറ്റ്നസും RGB കളർ ഗാമറ്റിന്റെ 70 ശതമാനവുമുള്ള ഡിസ്പ്ലെയാണ് ഇത്. സ്‌മാർട്ട് വാച്ചിന് നിങ്ങളുടെ ഹൃദയമിടിപ്പ് തുടർച്ചയായി നിരീക്ഷിക്കാനും നിങ്ങളുടെ സ്ലീപ്പിംഗ് പാറ്റേണുകളും രക്തത്തിലെ ഓക്സിജന്റെ അളവും ട്രാക്ക് ചെയ്യാൻ സാധിക്കും. ഈ വാച്ചിനൊപ്പം 10 സ്പോർട്സ് മോഡുകളും ലഭിക്കും.

ഫയർ-ബോൾട്ട് നിൻജ 3

ഫയർ-ബോൾട്ട് നിൻജ 3

വില: 1599 രൂപ

ഫയർ ബോൾട്ട് നിഞ്ച 3 സ്മാർട്ട് വാച്ചിൽ 1.69 ഇഞ്ച് വലിപ്പമുള്ള ഡിസ്‌പ്ലേയാണ് ഉള്ളത്. ഈ സ്മാർട്ട് വാച്ചിൽ ലൈവ് 24*7 ബ്ലഡ് ഓക്‌സിജൻ ട്രാക്കിങിനായി എസ്പിഒ2 മോണിറ്റർ ഉണ്ട്. ഡൈനാമിക് ഹാർട്ട് റേറ്റ് മോണിറ്ററിങും മറ്റ് നിരവധി ആരോഗ്യ സവിശേഷതകളും ഈ വാച്ചിൽ നൽകിയിട്ടുണ്ട്. കുറഞ്ഞ വിലയിൽ ലഭിക്കുന്ന മികച്ച വാച്ച് തന്നെയാണ് ഇത്.

ജോക്കറും കുടുംബവും വീണ്ടും; നിങ്ങളുടെ ഫോണിൽ നിന്നും ഈ അപകടകാരികളെ ഒഴിവാക്കുകജോക്കറും കുടുംബവും വീണ്ടും; നിങ്ങളുടെ ഫോണിൽ നിന്നും ഈ അപകടകാരികളെ ഒഴിവാക്കുക

ബോൾട്ട് ഡ്രിഫ്റ്റ്

ബോൾട്ട് ഡ്രിഫ്റ്റ്

വില: 1499 രൂപ

ബോൾട്ട് ഡ്രിഫ്റ്റ് സ്മാർട്ട് വാച്ചിൽ 240x280 പിക്സൽ റെസല്യൂഷനോട് കൂടിയ 1.69 ഇഞ്ച് TFT ഡിസ്പ്ലെയാണ് നൽകിയിട്ടുള്ളത്. 218ppi പിക്സൽ ഡെൻസിറ്റിയും 500 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസുമുള്ള ഡിസ്പ്ലെയാണ് ഇത്. ഈ വാച്ചിൽ 60 പ്രീസെറ്റ് സ്‌പോർട്‌സ് മോഡുകളും 150ൽ അധികം വാച്ച് ഫെയ്‌സുകളുമുണ്ട്. ഹൃദയമിടിപ്പ് മോണിറ്റർ, സ്ലീപ്പ് ട്രാക്കർ എന്നിവയും ഇതിലുണ്ട്.

ഫയർ ബോൾട്ട് ഫീനിക്സ് സ്മാർട്ട് വാച്ച്

ഫയർ ബോൾട്ട് ഫീനിക്സ് സ്മാർട്ട് വാച്ച്

വില: 1,999 രൂപ

ഫയർ ബോൾട്ട് ഫീനിക്സ് സ്മാർട്ട് വാച്ചിൽ 1.3 ഇഞ്ച് ടച്ച് സ്ക്രീൻ ഡിസ്പ്ലെയാണ് ഉള്ളത്. ബ്ലൂട്ടൂത്ത് കോളിങ് ഫീച്ചറുമായിട്ടാണ് ഈ വാച്ച് വരുന്നത്. വാട്ടർ റസിസ്റ്റൻസിനായി ഐപി68 റേറ്റിങ്, ഹൃദയമിടിപ്പ് സെൻസർ, രക്തത്തിലെ ഓക്സിജന്റെ അളവ് അറിയാനുള്ള എസ്പിഒ2 മോണിറ്റർ, പെഡോമീറ്റർ, സ്ലീപ്പ് മോണിറ്റർ, കലോറി കൗണ്ട്, സ്റ്റെപ്പ് കൗണ്ട് എന്നിവയും ഈ വാച്ചിലുണ്ട്. 7 ദിവസം വരെ ബാറ്ററി ബാക്ക് അപ്പും ഈ വാച്ച് നൽകുന്നു.

ബോട്ട് വാച്ച് വേവ് കോൾ സ്മാർട്ട് വാച്ച്

ബോട്ട് വാച്ച് വേവ് കോൾ സ്മാർട്ട് വാച്ച്

വില: 1,999 രൂപ

ബോട്ട് വാച്ച് വേവ് കോൾ സ്മാർട്ട് വാച്ചിലും ബ്ലൂട്ടൂത്ത് കോളിങ് ഫീച്ചറുണ്ട്. 1.69 ടച്ച് ഡിസ്പ്ലേയാണ് ഈ വാച്ചിൽ നൽകിയിരിക്കുന്നത്. വാട്ടർ റസിസ്റ്റൻസ് വാച്ച് ഡസ്റ്റ് പ്രൂഫുമാണ്. ഹൃദയമിടിപ്പ് മോണിറ്ററും രക്തത്തിലെ ഓക്സിജന്റെ അളവ് അറിയാനുള്ള എസ്പിഒ2 മോണിറ്ററും ഈ വാച്ചിലുണ്ട്. പെഡോമീറ്റർ, സ്ലീപ്പ് മോണിറ്റർ, കലോറി കൗണ്ട്, സ്റ്റെപ്പ് കൗണ്ട് എന്നിവയാണ് വാച്ചിലെ മറ്റ് ഫീച്ചറുകൾ.

റെഡ്മി കെ50ഐ സ്മാർട്ട്ഫോണിന് ഏതിരാളികളില്ല; കാരണം ഇവയാണ്റെഡ്മി കെ50ഐ സ്മാർട്ട്ഫോണിന് ഏതിരാളികളില്ല; കാരണം ഇവയാണ്

പെബിൾ സ്പാർക്ക് സ്മാർട്ട് വാച്ച്

പെബിൾ സ്പാർക്ക് സ്മാർട്ട് വാച്ച്

വില: 1,999 രൂപ

പെബിൾ സ്പാർക്ക് സ്മാർട്ട് വാച്ചിൽ 1.7-ഇൻ ടച്ച് ഡിസ്പ്ലേയാണ് നൽകിയിട്ടുള്ളത്. ബ്ലൂട്ടൂത്ത് 5 കണക്റ്റിവിറ്റിയുള്ള വാച്ചിൽ വാട്ടർ റസിസ്റ്റന്റാണ്. ഹൃദയമിടിപ്പ് മോണിറ്ററും രക്തത്തിലെ ഓക്സിജന്റെ അളവ് അറിയാനുള്ള എസ്പിഒ2 മോണിറ്ററും വാച്ചിലുണ്ട്. പെഡോമീറ്റർ, സ്ലീപ്പ് മോണിറ്റർ, കലോറി കൗണ്ട്, സ്റ്റെപ്പ് കൗണ്ട് എന്നിവയുള്ള വാച്ച് 10 ദിവസത്തെ ബാറ്ററി ലൈഫും നൽകുന്നു.

നോയിസ് കളർഫിറ്റ് പൾസ് 2 സ്മാർട്ട് വാച്ച്

നോയിസ് കളർഫിറ്റ് പൾസ് 2 സ്മാർട്ട് വാച്ച്

വില: 1,799 രൂപ

നോയിസ് കളർഫിറ്റ് പൾസ് 2 സ്മാർട്ട് വാച്ചിൽ 1.8-ഇൻ ടച്ച് ഡിസ്പ്ലേയാണുള്ളത്. നോയിസ് എന്ന ജനപ്രിയ ബ്രാന്റ് ഈ വില കുറഞ്ഞ വാച്ചിൽ വാട്ടർ റെസിസ്റ്റന്റിനുള്ള IP67 നൽകിയിട്ടുണ്ട്. ഹൃദയമിടിപ്പ് മോണിറ്റർ, SpO2 (രക്ത ഓക്സിജൻ) മോണിറ്റർ, സ്ലീപ്പ് മോണിറ്റർ, കലോറി കൗണ്ട്, സ്റ്റെപ്പ് കൗണ്ട്, അലാറം ക്ലോക്ക്, സ്റ്റോപ്പ് വാച്ച്, റിമൈൻഡർ, ടൈമർ എന്നിവയെല്ലാം ഈ വാച്ചിന്റെ സവിശേഷതകളാണ്.

സെബ്രോണിക്‌സ് ZEB-FIT90CH സ്മാർട്ട് വാച്ച്

സെബ്രോണിക്‌സ് ZEB-FIT90CH സ്മാർട്ട് വാച്ച്

വില: 1,999 രൂപ

സെബ്രോണിക്‌സ് ZEB-FIT90CH സ്മാർട്ട് വാച്ചിൽ കണക്റ്റിവിറ്റിക്കായി ബ്ലൂടൂത്ത് 5.0 ഉണ്ട്. ബ്ലൂടൂത്ത് കോളിങ് ഫീച്ചറുമായി വരുന്ന ഈ വില കുറഞ്ഞ വാച്ചിൽ 1.69 ടച്ച് ഡിസ്പ്ലേയാണ് സെബ്രോണിക്സ് നൽകിയിരിക്കുന്നത്. 1 മീറ്റർ വരെ വാട്ടർ റെസിസ്റ്റന്റ് സപ്പോർട്ടുള്ള വാച്ച് സ്ക്രാച്ച് റെസിസ്റ്റന്റുമാണ്. ഹൃദയമിടിപ്പ് മോണിറ്റർ
SpO2 (രക്ത ഓക്സിജൻ) മോണിറ്റർ, രക്തസമ്മർദ്ദ മോണിറ്റർ എന്നിവയെല്ലാം ഇതിലുണ്ട്.

ഗൂഗിൾ പിക്സൽ 6എ ഇങ്ങെത്തി; അറിയാം ഈ അടിപൊളി ഓഫറുകൾഗൂഗിൾ പിക്സൽ 6എ ഇങ്ങെത്തി; അറിയാം ഈ അടിപൊളി ഓഫറുകൾ

Best Mobiles in India

English summary
Brands like Noise, boAt, Realme, Boult , Fire Boltt have introduced great smartwatches at low prices. Let's take a look at the best smartwatches under Rs 2000.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X