5,499 രൂപയ്ക്കൊരു കിടിലൻ സ്മാർട്ട് വാച്ച്, ഇത് സംഗതി വേറെ ലെവൽ
ഇന്ത്യൻ സ്മാർട്ട് വാച്ച് വിപണി കീഴടക്കാൻ പുതിയൊരു ഡിവൈസ് എത്തിയിരിക്കുകയാണ്. എസ്‌പിഒ 2 മോണിറ്ററിംഗ്, ഹാൻഡ് സാനിറ്റൈസേഷൻ റിമൈൻഡർ, ഹൃദയമിടിപ്പ് നിരീക്ഷണം തുടങ്ങിയ കിടിലൻ ഫീച്ചറുകളുമായിട്ടാണ് സിസ്‌ക ബോൾട്ട് എസ്‌ഡബ്ല്യു 200 സ്മാർട്ട് വാച്ച് രാജ്യത്ത് ലോഞ്ച് ചെയ്തിരിക്കുന്നത്. അതിവേഗം വളരുന്ന ഇന്ത്യൻ സ്മാർട്ട് വാച്ച് വിപണിയിലേക്കുള്ള സിസ്‌കയുടെ രണ്ടാമത്തെ ഡിവൈസാണ് ഈ സ്മാർട്ട് വാച്ച്.

ആരോഗ്യത്തിനും ഫിറ്റ്നസിനും പ്രാധാന്യം നൽകുന്നതിനൊപ്പം തന്നെ ഉപയോക്താവിന് മികച്ച അനുഭവം നൽകാനും ഈ സ്മാർട്ട് വാച്ചിന് സാധിക്കും. ഒരൊറ്റ ചാർജിൽ ബോൾട്ട് എസ്‌ഡബ്ല്യു 200 10 ദിവസം വരെ ബാറ്ററി ബാക്ക് അപ്പ് നൽകുമെന്ന് സിസ്‌ക അവകാശപ്പെടുന്നു. ബോൾട്ട് എസ്‌ഡബ്ല്യു 200 സ്മാർട്ട് വാച്ചിന്റെ എക്‌സ്‌ക്ലൂസീവ് റീട്ടെയിലറായി സിസ്‌ക ഫ്ലിപ്പ്കാർട്ടിനെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്.

സിസ്‌ക ബോൾട്ട് എസ്‌ഡബ്ല്യു 200: വില, ലഭ്യത
സിസ്‌ക ബോൾട്ട് എസ്‌ഡബ്ല്യു 200 സ്മാർട്ട് വാച്ചിന് ഇന്ത്യയിൽ 5,499 രൂപയാണ് വില. സ്മാർട്ട് വാച്ച് ഫ്ലിപ്പ്കാർട്ട് വഴി വിൽപ്പനയ്ക്ക് എത്തും. ഫ്ലിപ്പ്കാർട്ടിലൂടെ ഈ ഡിവൈസ് 2,499 രൂപയ്ക്ക് സ്വന്തമാക്കാം. 54 ശതമാനം കിഴിവാണ് ഈ സ്മാർട്ട് വാച്ചിന് ഫ്ലിപ്പ്കാർട്ട് നൽകുന്നത്. ഈ വിലക്കിഴിവ് എത്രകാലം ലഭ്യമാകുമെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. ഓഷ്യൻ ഗ്രീൻ, സ്പേസ് ബ്ലാക്ക്, സ്പെക്ട്ര ബ്ലൂ എന്നീ മൂന്ന് കളർ ഓപ്ഷനുകളിൽ ബോൾട്ട് എസ്‌ഡബ്ല്യു 200 സ്മാർട്ട് വാച്ച് ലഭ്യമാകും.

സിസ്‌ക ബോൾട്ട് എസ്‌ഡബ്ല്യു 200: ഓഫറുകൾ
ഫ്ലിപ്പ്കാർട്ട് ആക്സിസ് ബാങ്ക് ക്രെഡിറ്റ് കാർഡിൽ അഞ്ച് ശതമാനം ക്യാഷ്ബാക്കാണ് സിസ്‌ക ബോൾട്ട് എസ്‌ഡബ്ല്യു 200 സ്മാർട്ട് വാച്ച് വാങ്ങുമ്പോൾ ലഭിക്കുന്നത്. 10,000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് 75 രൂപ കിഴിവ് ലഭിക്കും. 7,500 രൂപയ്ക്ക് മുകളിലുള്ള റുപെ കാർഡ് പേയ്മെന്റുകൾക്ക് 75 രൂപ കിഴിവ് ലഭിക്കും. ഫസ്റ്റ് ടൈം ഉപഭോക്താക്കൾക്ക് 500 രൂപയ്ക്കോ അതിന് മുകളിലോ ഉള്ള പർച്ചേസുകൾക്ക് 100 രൂപ കിഴിവ് ലഭിക്കം. ഈ സ്മാർട്ട് വാച്ചിന് ഇഎംഐ ഓപ്ഷനും ലഭ്യമാണ്.

സിസ്‌ക ബോൾട്ട് എസ്‌ഡബ്ല്യു 200: സവിശേഷതകൾ
240x240 പിക്‌സൽ റെസല്യൂഷനുള്ള 1.28 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഐപിഎസ് എൽസിഡി ഡിസ്‌പ്ലേയാണ് സിസ്‌ക ബോൾട്ട് എസ്‌ഡബ്ല്യു 200 സ്മാർട്ട് വാച്ചിൽ ഉള്ളത്. ആൻഡ്രോയിഡ്, ഐഒഎസ് സ്മാർട്ട്‌ഫോണുകളിലേക്ക് കണക്റ്റ് ചെയ്യാനായി ഈ ഡിവൈസിൽ ബ്ലൂടൂത്ത് വി5 ആണ് നൽകിയിട്ടുള്ളത്. ലി-അയോൺ ബാറ്ററിയാണ് ഈ സ്മാർട്ട് വാച്ചിൽ ഉള്ളത്. 55 ഗ്രാം ഭാരമാണ് ഈ സ്മാർട്ട് വാച്ചിനുള്ളത്. തെർമോപ്ലാസ്റ്റിക് പോളിയുറീൻ സ്ട്രാപ്പുള്ള സ്മാർട്ട് വാച്ചിന്റെ കേസ് നിർമ്മിച്ചിരിക്കുന്നത് ലോഹ അലോയ്യിലാണ്.

ബോൾട്ട് എസ്‌ഡബ്ല്യു 200ന് നൂറിലധികം വാച്ച് ഫെയ്‌സുകളുണ്ട്. ഇത് സിസ്‌ക ഫിറ്റ് ബോൾട്ട് ആപ്പിൽ നിന്നും തിരഞ്ഞെടുത്ത് ഉപയോഗിക്കാം. ഈ ആപ്പ് ഉപയോഗിച്ച് കോൾ, മെസേജ്, ഇമെയിൽ നോട്ടിഫിക്കേഷനുകൾ എന്നിവ സെറ്റ് ചെയ്യാൻ സാധിക്കും. മ്യൂസിക്ക്, ക്യാമറ കൺട്രോളുകളും സ്ത്രീകളുടെ ആരോഗ്യ ട്രാക്കിംഗ്, ഹാൻഡ് സാനിറ്റൈസേഷൻ റിമൈൻഡർ, വാട്ടർ റിമൈൻഡർ, കാലാവസ്ഥാ റിപ്പോർട്ട്, ഹൃദയമിടിപ്പ് നിരീക്ഷിക്കൽ എന്നിവയും ഈ സ്മാർട്ട് വാച്ചിൽ ഉണ്ട്.


Click it and Unblock the Notifications








