ഇന്ത്യൻ വിപണിയിലെ മികച്ച 5 നോയിസ് ക്യാൻസലിങ് ഹെഡ്ഫോണുകൾ

|

ഹെഡ്ഫോണുകളിൽ പാട്ട് കേൾക്കാത്ത ആളുകളാണ് നമ്മളൊക്കെ. യാത്ര ചെയ്യുമ്പോഴും വെറുതെ ഇരിക്കുമ്പോഴുമൊക്കെ ഹെഡ്ഫോൺ ഉപയോഗിച്ച് നമ്മൾ പാട്ട് കേൾക്കാറുണ്ട്. മികച്ച സംഗീതം ആസ്വദിക്കാൻ മികച്ച ഹെഡ്ഫോണുകൾ തന്നെ വേണമെന്നുള്ളതിനാൽ നമ്മളിൽ പലരും ഹെഡ്ഫോൺ വാങ്ങുമ്പോൾ ശ്രദ്ധിക്കാറുമുണ്ടാവും. നോയിസ് ക്യാൻസലേഷൻ എന്ന സംവിധാനത്തിലൂടെ മികച്ച ശ്രവ്യാനുഭവം നൽകുന്ന ഹെഡ്സെറ്റുകളാണ് ഇന്ന് വിപണിയിൽ മുന്നേറുന്നത്.

ഓഡിയോ ക്യാളിറ്റി

മികച്ച ഓഡിയോ ക്യാളിറ്റിക്ക് ഒപ്പം തന്നെ പുറത്ത് നിന്നുള്ള ശബ്ദങ്ങളെ ഒഴിവാക്കാനുള്ള സംവിധാനമാണ് നോയിസ് ക്യാൻസലേഷൻ. പാട്ടുകൾ കേൾക്കുക എന്നതിനപ്പുറം നമ്മൾ കോളുകൾ ചെയ്യാനും മറ്റുമായി ഹെഡ്ഫോണുകൾ ഉപയോഗിക്കാറുണ്ട്. അതുകൊണ്ട് തന്നെ മൈക്രോഫോണിൻറെ ക്വാളിറ്റിയും പ്രധാനപ്പെട്ട ഒന്നാണ്. ഇന്ത്യൻ വിപണിയിൽ ലഭ്യമായ 5 മികച്ച ഹെഡ്ഫോണുകളെ പരിചയപ്പെടാം.

Bose Quiet Comfort 35 II Wireless Headphones

Bose Quiet Comfort 35 II Wireless Headphones

ബോസ് ക്വയറ്റ് കംഫർട്ട് 35 II വയർലെസ് ഹെഡ്‌ഫോണുകൾ അഡ്വാൻസ് നോയിസ് ക്യാൻസലേഷൻ സംവിധാനവുമായാണ് പുറത്തിറക്കിയിരിക്കുന്നത്. ഇതൊരു ബിൽറ്റ്-ഇൻ ആമസോൺ അലക്‌സയുമായാണ് പുറത്തിറക്കിയിരിക്കുന്നത്. ഇതിലൂടെ മ്യൂസിക്കിലേക്കും മറ്റും ഹാൻസ് ഫ്രീ ആക്സസ് ലഭിക്കുന്നു. ഗൂഗിൾ അസിസ്റ്റന്റ് സപ്പോർട്ടും ഈ ഹെഡ്സെറ്റിൻറെ മറ്റൊരു സവിശേഷതയാണ്. മികച്ച ശ്രവ്യാനുഭവം നൽകുന്നതിനായി ബോസ് AR സംവിധാനവും നൽകിയിരിക്കുന്നു. നോയിസ് ക്യാൻസലേസ് ചെയ്യുന്ന ഡ്യൂവൽ -മൈക്രോഫോൺ സിസ്റ്റം മികച്ച കോളിങ് എക്സ്പീരിയൻസ് നൽകുന്നു.

ഭാരം കുറഞ്ഞ മെറ്റീരിയലുകൾ

ഭാരം കുറഞ്ഞ മെറ്റീരിയലുകൾ ഉപയോഗിച്ച് രൂപകല്പന ചെയ്തതിനാൽ തന്നെ ഈ ഹെഡ്ഫോൺ ധരിക്കാൻ സൌകര്യപ്രദമാണ്. വോളിയം ലെവലിലും മികച്ച ഓഡിയോ പ്രകടനത്തിനായി വോളിയം ഒപ്റ്റിമൈസ് ചെയ്ത ഇക്യു ഡ്രൈവറുകളും ഈ ഹെഡ്ഫോണിൽ നൽകിയിട്ടുണ്ട്. 20 മണിക്കൂർ നീണ്ടു നിൽക്കുന്ന ബാറ്ററി, ബ്ലൂടൂത്ത്, എൻ‌എഫ്‌സി പെയറിങ് എന്നിവ മറ്റ് സവിശേഷതകളാണ്. ബോസ് ക്യയറ്റ് 35 II ഹെഡ്‌ഫോണുകൾ കറുപ്പ്, സിൽവർ, റോസ് ഗോൾഡ് കളർ വേരിയൻറുകളിൽ ലഭ്യമാണ്.

Sony WH-1000XM3

Sony WH-1000XM3

അഡാപ്റ്റീവ് സൗണ്ട് കൺട്രോളും ഹൈ ഡെഫനിഷൻ നോയിസ് ക്യാൻസലിങ് പ്രോസസ്സറും (ക്യുഎൻ 1) ഉൾപ്പെടുത്തിയിരിക്കുന്ന സോണി ഡബ്ല്യുഎച്ച് -1000 എക്സ്എം 3 ഹെഡ്ഫോൺ അവിശ്വസനീയമായ അക്വാസ്റ്റിക് അനുഭവം നൽകുന്നു. തലയുടെ വലുപ്പം, മുടി, ഗ്ലാസുകൾ എന്നിവയെക്കുറിച്ച് മനസിലാക്കിക്കൊണ്ട് ഇതിന്റെ സവിശേഷമായ പേഴ്സണൽ ഒപ്റ്റിമൈസിംഗ് സാങ്കേതികവിദ്യ നോയിസ് ക്യാൻസലേഷൻ അവതരിപ്പിക്കുന്നു.

 1.57 ഇഞ്ച് ഡ്രൈവറുകൾ

ഉയർന്ന നിലവാരമുള്ള 1.57 ഇഞ്ച് ഡ്രൈവറുകളും മികച്ച ശബ്‌ദം വാഗ്ദാനം ചെയ്യുന്ന ലിക്വിഡ് ക്രിസ്റ്റൽ പോളിമർ (എൽസിപി) ഡയഫ്രാമുകളും അടങ്ങുന്ന ഹെഡ്ഫോണാണ് ഇത്. കൂടാതെ, സോണി ഡബ്ല്യുഎച്ച് -1000 എക്സ്എം 3യിൽ ബിൾഡ് ഇൻ അലക്സയോടൊപ്പം സ്മാർട്ട് വോയ്‌സ് അസിസ്റ്റൻസും നൽകിയിട്ടുണ്ട്. ഫിംഗർ ടച്ച് ഉപയോഗിച്ച് കോളുകൾ എടുക്കാനും ഫീച്ചറുകൾ നിയന്ത്രിക്കാനും സഹായിക്കുന്ന സെൻസ് എഞ്ചിനും നൽകിയിട്ടുണ്ട്. ഫാസ്റ്റ് ചാർജിംഗും 30 മണിക്കൂർ ബാറ്ററി ലൈഫും ഹെഡ്ഫോൺ നൽകുന്നു.

Sennheiser HD 4.50

Sennheiser HD 4.50

സെൻ‌ഹൈസർ എച്ച്ഡി 4.50 വയർലെസ് നോയിസ് ക്യാൻസലേഷൻ ഹെഡ്‌ഫോണുകൾ ഏത് സാഹചര്യത്തിലും ഗുണനിലവാരമുള്ള ഓഡിയോ അനുഭവം നൽകുന്നു. ചുറ്റുമുള്ള ശബ്ദങ്ങളെ ഫിൽട്ടർ ചെയ്യുന്ന നോയ്‌സ്‌ഗാർഡ് ആക്റ്റീവ് നോയിസ് ക്യാൻസലേഷൻ സാങ്കേതികവിദ്യയാണ് ഈ ഹെഡ്‌സെറ്റിന് കരുത്ത് പകരുന്നത്. ട്രാക്കുകൾ മാറ്റുന്നതിനും ഇൻ ബിൾഡ് മൈക്രോഫോണിലൂടെ കോളുകൾ വിളിക്കുന്നതിനുമായി ഇയർ-കപ്പ് മൌണ്ട്ണ്ട് കൺട്രോൾസും നൽകിയിട്ടുണ്ട്. 19 മണിക്കൂർ ബാറ്ററി ലൈഫാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. ബ്ലൂടൂത്ത് 4.0, എൻ‌എഫ്‌സി എന്നിവയാണ് കണക്റ്റിവിറ്റിക്കായി നൽകിയിട്ടുള്ളത്.

JBL Live 650BTNC

JBL Live 650BTNC

ഈ ഹെഡ്‌സെറ്റ് 40 എംഎം പ്രീമിയം ഡ്രൈവറുമായാണ് പുറത്തിറക്കിയിരിക്കുന്നത്. ഇയർ കപ്പിലെ ബട്ടണുകളിലാണ് കൺട്രോൾസ് നൽകിയിരിക്കുന്നത്. ഇൻസ്റ്റൻറ് വോയിസ് അസിസ്റ്റൻസ് സേവനങ്ങൾക്കായി ആമസോൺ അലക്‌സയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഭംഗിയുള്ളതും സുഖകരവും ഭാരം കുറഞ്ഞതുമായ രൂപകൽപ്പനയാണ് ഹെഡ്സെറ്റിനുള്ളത്. 30 മണിക്കൂർ വരെ പ്രവർത്തിക്കുന്ന ബാറ്ററി, മൾട്ടി-പോയിന്റ് കണക്ഷൻ ഫീച്ചർ എന്നിവ മറ്റ് സവിശേഷതകളാണ്.

JBL Tune 600 BTNC

JBL Tune 600 BTNC

ദൈനംദിന ഉപയോഗത്തിനായി ഫ്ലാറ്റ്-ഫോൾഡ് കോം‌പാക്റ്റ് ഡിസൈനാണ് ഇതിന് നൽകിയിരിക്കുന്നത്. ജെബിഎൽ ട്രൂ ബാസ് ഓഡിയോ ഡെലിവർ ചെയ്യുന്ന 32 എംഎം ഫസ്റ്റ് ക്ലാസ് ഡ്രൈവറും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഇയർ കപ്പിലാണ് കൺട്രോൾ ബട്ടനുകൾ. 12 മണിക്കൂർ പ്രവർത്തിക്കുന്ന ബാറ്ററിയും മികച്ച ഭാരം കുറഞ്ഞ മെറ്റീരിയലുകൾ ഉപയോഗിച്ചുള്ള രൂപകൽപ്പനയുമാണ് നൽകിയിരിക്കുന്നത്. ജെബിഎൽ ട്യൂൺ 600 ബിടിഎൻസി ഓൺ-ഇയർ വയർലെസ് ബ്ലൂടൂത്ത് നോയിസ് ക്യാൻസലിങ് ഹെഡ്‌ഫോണുകൾ കറുപ്പ്, നീല, വെള്ള, പിങ്ക് എന്നിവയുൾപ്പെടെ വ്യത്യസ്ത നിറങ്ങളിൽ ലഭ്യമാണ്.

Best Mobiles in India

English summary
To enjoy soulful music on the go, you need good-quality headphones. And, noise-cancelling headphones make sure that no ambient sound interferes between you and your music. Besides offering an immersive acoustic experience, some of these headsets carry various smart features like voice assistance and call management. Not just this, the headphones are comfortable to wear for long hours. Here are the top five noise-canceling headphones with premium quality and high-tech features:

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X