സാംസങ് ഗാലക്സി വാച്ച് 5, വാച്ച് 5 പ്രോ, ബഡ്സ് 2 പ്രോ എന്നിവ വിപണിയിൽ; സവിശേഷതകൾ അറിയാം

|

അപ്‌ഗ്രേഡുചെയ്‌ത സവിശേഷതകളും പ്രീമിയം ഡിസൈനുമായി പുതിയ ഫോൾഡബിൾ സ്മാർട്ട്ഫോണുകൾ അവതരിപ്പിച്ചതിനൊപ്പം സാംസങ് ചില ഗാഡ്ജറ്റുകളും ലോഞ്ച് ചെയ്തിട്ടുണ്ട്. രണ്ട് സ്മാർട്ട് വാച്ചുകളും ഇയർബഡ്സുമാണ് ബ്രാന്റ് ലോഞ്ച് ചെയ്തത്. സാംസങ് ഗാലക്സി വാച്ച് 5, ഗാലക്സി വാച്ച് 5 പ്രോ, ഗാലക്സി ബഡ്സ് 2 പ്രോ എന്നിവയാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.

 

സാംസങ് ഗാലക്സി വാച്ച് 5 സീരീസ്: സവിശേഷതകൾ

സാംസങ് ഗാലക്സി വാച്ച് 5 സീരീസ്: സവിശേഷതകൾ

സാംസങ് ഗാലക്സി വാച്ച് 5 സീരീസ് ഡിസൈൻ, ഫീച്ചറുകൾ, മൊത്തത്തിലുള്ള പെർഫോമൻസ് എന്നിവയിൽ നിരവധി അപ്‌ഗ്രേഡുകളുമായിട്ടാണ് വരുന്നത്. സാംസങ് ഗാലക്‌സി വാച്ച് 5ഉം വാച്ച് 5 പ്രോയും ഒരു സഫയർ ക്രിസ്റ്റൽ ബോഡി പായ്ക്ക് ചെയ്യുന്നു. പഴയ മോഡലുകളിലെ ഗ്ലാസ് ബോഡിയേക്കാൾ മികച്ച പ്രതിരോധവും ഈടുനിൽകുന്നതുമായ ബോഡിയാണ് ഇത്. പ്രോ മോഡലിൽ ഒരു ടൈറ്റാനിയം ഫോം ഫാക്ടറും ഉൾപ്പെടുന്നു. ഇത് കൂടുതൽ പ്രീമിയമാണ്.

സാംസങ്

പുതിയ സാംസങ് ഗാലക്‌സി വാച്ച് 5 40 എംഎം, 45 എംഎം എന്നീ രണ്ട് മോഡലുകളിൽ ലഭ്യമാണ്, അതേസമയം സാംസങ് ഗാലക്‌സി വാച്ച് 5 പ്രോ 45 എംഎം വേരിയന്റിൽ മാത്രമേ ലഭ്യമാകുകയുള്ളു. 44 എംഎം മോഡലിന് 1.4 ഇഞ്ച് സൂപ്പർ അമോലെഡ് ഡിസ്‌പ്ലേയുണ്ട്. അതേസമയം 40 എംഎം മോഡലിന് 396 x396 പിക്‌സൽ റെസല്യൂഷനോട് കൂടിയ 1.2 ഇഞ്ച് ചെറിയ ഡിസ്‌പ്ലേയാണ് ഉള്ളത്.

സാംസങ് ഗാലക്സി Z ഫ്ലിപ്പ് 4 എന്ന പുത്തൻ താരോദയം; വിലയും സവിശേഷതകളുംസാംസങ് ഗാലക്സി Z ഫ്ലിപ്പ് 4 എന്ന പുത്തൻ താരോദയം; വിലയും സവിശേഷതകളും

എക്സിനോസ് W920 ചിപ്‌സെറ്റ്
 

സാംസങ് ഗാലക്സി വാച്ച് 5 പ്രോ മോഡലിൽ 450 x 450 റെസല്യൂഷനോട് കൂടിയ 1.4 ഇഞ്ച് സൂപ്പർ അമോലെഡ് പാനലാണ് നൽകിയിട്ടുള്ളത്. രണ്ട് സ്മാർട്ട് വാച്ചുകളും എക്സിനോസ് W920 ചിപ്‌സെറ്റിന്റെ കരുത്തിലാണ് പ്രവർത്തിക്കുന്നത്. സാംസങ് ഗാലക്സി വാച്ച് 5 സീരീസ് സ്മാർട്ട് വാച്ചുകളിൽ 16 ജിബി സ്റ്റോറേജും സാംസങ് നൽകിയിട്ടുണ്ട്.

ബാറ്ററി

സാംസങ് ഗാലക്സി വാച്ച് 5 40mm മോഡലിന് 284 mAh ബാറ്ററിയും 44mm മോഡലിന് വലിയ 410 mAh ബാറ്ററിയുമാണ് നൽകിയിട്ടുള്ളത്. സാംസങ് ഗാലക്സി വാച്ച് 5 പ്രോയിൽ 550 mAh ശേഷിയാണ് ഉള്ളത്. പഴയ മോഡലുമായി താരതമ്യം ചെയ്താൽ ബാറ്ററിയുടെ കാര്യത്തിൽ മികച്ച അപ്‌ഗ്രേഡാണ് സാംസങ് കൊടുത്തിരിക്കുന്നത്. രണ്ട് സ്മാർട്ട് വാച്ചുകളും ദീർഘ നേരത്തെ ബാറ്ററി ബാക്ക്അപ്പ് നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു.

ഇസിജി സപ്പോർട്ട്

ഇസിജി സപ്പോർട്ട്, ഹൃദയമിടിപ്പ് സെൻസറുകൾ, സ്ത്രീകളുടെ ആരോഗ്യം എന്നിവയടക്കമുള്ള സ്മാർട്ട് വാച്ചുകളുടെ സവിശേഷതകൾ സാംസങ് മെച്ചപ്പെടുത്തിയിട്ടുണ്ട്. മെച്ചപ്പെട്ട സ്ലീപ്പ് മോണിറ്ററും ഇൻഫ്രാറെഡ് ടെമ്പറേച്ചർ സെൻസറും പുതുതായി കൂട്ടിച്ചേർത്തിട്ടുമുണ്ട്. ഈ സ്മാർട് വാച്ചുകളിലെ ഉപരിതല വിസ്തീർണ്ണം വർദ്ധിപ്പിച്ചത് മികച്ച ട്രാക്കിങിന് സഹായിക്കുന്നു. സാംസങ് ഹെൽത്ത് ആപ്പും പ്രൈവസി ഫീച്ചറുകൾ ഉൾപ്പെടെയുള്ള മികച്ച ഫീച്ചറുകളിലൂടെ മെച്ചപ്പെടുത്തിയിട്ടുണ്ട്.

ഫോൾഡബിളുകളുടെ തമ്പുരാൻ; Samsung Galaxy Z Fold4 ഇന്ത്യയിലെത്തിഫോൾഡബിളുകളുടെ തമ്പുരാൻ; Samsung Galaxy Z Fold4 ഇന്ത്യയിലെത്തി

സാംസങ് ഗാലക്സി ബഡ്സ് 2 പ്രോ: സവിശേഷതകൾ

സാംസങ് ഗാലക്സി ബഡ്സ് 2 പ്രോ: സവിശേഷതകൾ

സാംസങ് ഗാലക്സി ബഡ്സ് 2 പ്രോ 24-ബിറ്റ് ഓഡിയോ സഹിതമാണ് വരുന്നത്. 360-ഡിഗ്രി ഓഡിയോ, എച്ച്‌ഡി വോയ്‌സ് ഫീച്ചറുകളുള്ള സ്റ്റുഡിയോ നിലവാരമുള്ള ഓഡിയോ എക്സ്പീരിയൻസ് ഈ ഇയർബഡ്സ് നൽകുമെന്ന് സാംസങ് അവകാശപ്പെടുന്നു. പുതിയ ഇയർബഡ്സിൽ ഇന്റലിജന്റ് ആക്റ്റീവ് നോയ്‌സ് ക്യാൻസലേഷൻ ഫീച്ചർ നൽകിയിട്ടുണ്ട്. ഇത് മെച്ചപ്പെട്ട ആംബിയന്റ് നോയ്‌സ് എക്സ്പീരിയൻസ് നൽകുന്നു.

61 mAh ബാറ്ററി

സാംസങ് ഗാലക്സി ബഡ്സ് 2 പ്രോ മെച്ചപ്പെട്ട ബാറ്ററി ലൈഫും നൽകുന്നുണ്ട്. ഈ ഇയർബഡ്സിൽ 515 mAh ബാറ്ററി കെയ്‌സും 61 mAh ബാറ്ററിയുമാണ് നൽകിയിട്ടുള്ളത്. ഇയർബഡ്സ് എഎൻസി ഓണാക്കിയാൽ 18 മണിക്കൂർ വരെയും എഎൻസി ഓഫ് ചെയ്താൽ 29 മണിക്കൂർ വരെയും പ്രവർത്തിക്കുമെന്ന് സാംസങ് പറയുന്നു. മറ്റ് സാംസങ് ഗാഡ്‌ജെറ്റുകളുമായി ബഡ്‌സ് 2 പ്രോ സിങ്ക് ചെയ്യാൻ സ്മാർട്ട് തിങ്ക്സ് ആപ്പ് ആപ്പ് സഹായിക്കും.

Best Mobiles in India

English summary
Samsung launched two smartwatches and one TWS earbuds. The company has introduced Samsung Galaxy Watch 5, Galaxy Watch 5 Pro and Galaxy Buds 2 Pro.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X