കടന്ന് വരൂ...കടന്ന് വരൂ...കടന്ന് വരൂ! സിഎംഎഫ് ഫോൺ 1, ബഡ്‌സ് പ്രോ 2, വാച്ച് പ്രോ 2 സെയിൽ ആരംഭിച്ചൂ
മത്സരാധിഷ്ഠിത മിഡ് റേഞ്ച് സ്മാർട്ട്‌ഫോൺ ആയ നത്തിങ് സിഎംഎഫ് ഫോൺ 1 മറ്റ് ആക്സസറീസിനൊപ്പം ജൂലൈ 8ന് ഇന്ത്യയിൽ ലോഞ്ച് ചെയ്തു. സിഎംഎഫ് ഫോൺ 1 ൻ്റെ വില 14,999 രൂപ ആണ്. കമ്പനിയുടെ ആദ്യത്തെ ബജറ്റ് ഫ്രണ്ട്‌ലി ഉപകരണമാണിത്. സിഎംഎഫ് കഴിഞ്ഞ വർഷം സമാരംഭിച്ചത് തനതായ ഡിസൈനുകൾ ലഭ്യമാക്കുന്നതിൽ ആഴത്തിലുള്ള ശ്രദ്ധ കേന്ദ്രീകരിക്കണം എന്ന ലക്ഷ്യത്തോടെയാണ്. സിഎംഎഫ് ഫോൺ 1ൽ, മികച്ച ഡിസൈനും കൂടുതൽ ആക്‌സസും ലഭ്യമാകുന്നു. നത്തിംഗിൽ കണ്ടുവരുന്ന സീ-ത്രൂ ഡിസൈൻ ഘടകങ്ങളെ മൊത്തത്തിൽ ഇല്ലാതാക്കുന്ന ഫോൺ ആണ് സിഎംഎഫ് ഫോൺ 1.
ഇന്ന്, ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിഎംഎഫ് ഫോൺ 1, സിഎംഎഫ് ബഡ്‌സ് പ്രോ 2, സിഎംഎഫ് വാച്ച് പ്രോ 2 എന്നിവയുടെ വിൽപ്പന ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു. ഫ്ലിപ്കാർട്ട്, കമ്പനി ഒഫീഷ്യൽ വെബ്സൈറ്റ്, മറ്റ് പാർട്ണർ റീട്ടെയിൽ സ്റ്റോറുകൾ എന്നിവിടങ്ങളിൽ ഈ ഫോൺ ഇന്ന് മുതൽ വാങ്ങാൻ ലഭിക്കും.

ഡേ 1 സെയിൽ ഡേ ഓഫറുകളും ഫ്ലിപ്കാർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഫ്ലിപ്കാർട്ടിലൂടെ പ്രത്യേക ബാങ്ക് ഓഫറുകൾ ലഭ്യമാക്കാൻ ഉപഭോക്താക്കളെ അനുവദിക്കും. ഉപഭോക്താക്കൾക്ക് സിഎംഎഫ് ഫോൺ 1 6ജിബി + 128 ജിബി വേരിയൻ്റ് 14,999 രൂപക്കും 8 ജിബി + 128 ജിബി വേരിയൻ്റ് 16,999 രൂപക്കും വാങ്ങാനാകും. ബ്ലാക്ക്, ബ്ലൂ. ലൈറ്റ് ഗ്രീൻ, ഓറഞ്ച് നിറങ്ങളിൽ ഈ ഫോൺ ലഭ്യമാണ്.
ഫ്ലിപ്പ്കാർട്ട് വഴി സിഎംഎഫ് ഫോൺ 1 വാങ്ങുന്നവർക്ക് വാച്ച് പ്രോ 2 1,000 രൂപ ഡിസ്‌കൗണ്ട് ലഭിക്കും. കൂടാതെ, ബാങ്ക് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുമ്പോഴോ ഇഎംഐകൾ തിരഞ്ഞെടുക്കുമ്പോഴോ ഫോൺ 1ന് ₹1,000 കിഴിവ് ഉണ്ട്. സ്റ്റാൻഡ്, ലാനിയാർഡ്, കാർഡ് ഹോൾഡർ എന്നിവ 799 രൂപക്ക് ലഭിക്കും.
നീല, ഓറഞ്ച് പതിപ്പുകളിൽ വീഗൻ ലെതർ ലെയർ ഉണ്ട്. സിഎംഎഫ് ഫോൺ 1 ഉപയോക്താക്കൾക്ക് വ്യത്യസ്ത നിറങ്ങൾക്കോ മെറ്റീരിയലുകൾക്കോ വേണ്ടി കേസുകൾ എളുപ്പത്തിൽ സ്വാപ്പ് ചെയ്യാനും അവരുടെ ദൈനംദിന ആവശ്യങ്ങൾക്ക് അനുയോജ്യമായ ഒരു ലാനിയാർഡ് കേബിൾ, കാർഡ് ഹോൾഡർ അല്ലെങ്കിൽ സ്റ്റാൻഡ് പോലുള്ള ആക്‌സസറികൾ അറ്റാച്ച് ചെയ്യാനും കഴിയും. ഈ ആക്സസറികളും ബാക്ക് പാനലുകളും ഫോണിനോടൊപ്പം ലഭ്യമാകില്ല.
സവിശേഷത കൂടും തോറും കാശും കൂടും എന്ന് പറയുന്നത് പോലെ കേബിളുകൾക്കും മറ്റും അധിക പൈസ നൽകി വാങ്ങണം. സിഎംഎഫ് ഫോൺ 1 കേസുകൾ 1,499 രൂപയ്ക്ക് ലഭ്യമാകും. സ്റ്റാൻഡ്, ലാനിയാർഡ്, കാർഡ് കെയ്‌സ് ആക്‌സസറികൾ എന്നിവ 799 രൂപയ്ക്ക് വിൽക്കും.
ഫോണിനൊപ്പം അവതരിപ്പിച്ച ബഡ്‌സ് പ്രോ 2 വയർലെസ് ഇയർബഡുകൾ ശബ്‌ദ നിയന്ത്രണത്തിനായി കസ്റ്റമൈസ് ചെയ്യാൻ സാധിക്കുന്ന സ്‌മാർട്ട് ഡയലോട് കൂടിയതാണ്. വാച്ച് 2 പ്രോയ്ക്ക് 1.32'-ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേ, 100ലധികം കസ്റ്റമൈസ് ചെയ്യാവുന്ന വാച്ച് ഫെയ്‌സുകൾ എന്നിവ ഉണ്ട്.
രണ്ട് ഷെഡിലാണ് സിഎംഎഫ് വാച്ച് പ്രോ 2 വരുന്നത്. ഡാർക്ക് ഗ്രേ 4,999 രൂപ വിലയിലും, ആഷ് ഗ്രേ വേരിയെന്റും ബ്ലൂ, ഓറഞ്ച് - വീഗൻ ലെതർ വേരിയെന്റുകൾ 5,499 രൂപയ്ക്കും ലഭ്യമാകും. സിഎംഎഫ് ബഡ്‌സ് പ്രോ 2 ൻ്റെ വില 4,299 രൂപയാണ്.
ബഡ്‌സ് പ്രോ 2 നീല, ഡാർക്ക് ഗ്രേ, ലൈറ്റ് ഗ്രേ, ഓറഞ്ച് എന്നീ 4 കളറിൽ ലഭ്യമാണ്. സിഎംഎഫ് ഫോൺ 1, ബഡ്‌സ് പ്രോ 2 വയർലെസ് ഇയർബഡുകൾ, സിഎംഎഫ് വാച്ച് പ്രോ 2 എന്നിവയുടെ കൂടുതൽ സവിശേഷതകൾ അറിയാൻ ഞങ്ങളുടെ മുമ്പത്തെ ലേഖനങ്ങൾ വായിച്ച് മനസിലാക്കാവുന്നതാണ്. അതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.
ഈ ലേഖനം നിങ്ങൾക്ക് ഉപകാരപ്രദം എന്ന് തോന്നുന്നുണ്ടോ? ഇത്തരത്തിൽ ഉപകാരപ്രദമായ നിരവധി ലേഖനങ്ങൾ Gizbot മലയാളത്തിൽ ഉണ്ട്. കൂടുതൽ ടെക്ക് ന്യൂസുകൾ, ടെക്ക് ടിപ്‌സുകൾ, റിവ്യൂകൾ, ലോഞ്ചുകൾ എന്നിവക്ക് Gizbot മലയാളം ഫോള്ളോ ചെയ്യൂ. ലേഖനങ്ങളിൽ പറയുന്നവ നിങ്ങൾക്ക് ഉപകാരപ്പെടുമെന്ന ഉറപ്പാണ്.


Click it and Unblock the Notifications








