2,299 രൂപയ്ക്ക് കിടിലൻ ഫീച്ചറുകളുമായി ഡിസോ വാച്ച് എസ് ഇന്ത്യയിലെത്തി

|

റിയൽമിയുടെ സബ് ബ്രാൻഡായ ഡിസോയുടെ പുതിയ സ്മാർട്ട് വാച്ച്, ഡിസോ വാച്ച് എസ് ഇന്ത്യയിൽ അവതരിപ്പിച്ചു. ചതുരാകൃതിയിലുള്ള ഡിസൈനുമായി വരുന്ന ഈ പുതിയ സ്മാർട്ട് വാച്ചിൽ കർവ്ഡ് ബോഡിയാണ് ഉള്ളത്.കുറഞ്ഞ വിലയ്ക്ക് മികച്ച ഫീച്ചറുകളും ഡിസൈനുമുള്ള വാച്ചുകൾ പുറത്തിറക്കുന്ന ഡിസോയുടെ രീതി ഈ സ്മാർട്ട് വാച്ചിലും തുടരുന്നു. 110ൽ അധികം സ്‌പോർട്‌സ് മോഡുകളുമായിട്ടാണ് ഡിസോ വാച്ച് എസ് വരുന്നത്. 24x7 ഹൃദയമിടിപ്പും ഉറക്ക നിരീക്ഷണവും വാച്ചിന്റെ സവിശേഷതകളാണ്.

 

ഡിസോ വാച്ച്  എസ്

നിങ്ങളുടെ താല്പര്യങ്ങളും സ്റ്റൈലുകളുമായി പൊരുത്തപ്പെടുത്തുന്ന, പേഴ്സണലൈസ് ചെയ്യാവുന്ന 150ൽ അധികം വാച്ച് ഫെയ്‌സുകളും ഡിസോ വാച്ച് എസിൽ ഉണ്ട്. ഈ വാച്ചിൽ ഒരു മെറ്റൽ ഫ്രെയിമാണ് ഉള്ളത്. ആൻഡ്രോയിഡ്, ഐഒഎസ് എന്നിവയിൽ പ്രവർത്തിക്കുന്ന സ്മാർട്ട്ഫോണുകളുമായി പെയർ ചെയ്യാനും ഈ വാച്ചിന് സാധിക്കും. ഡിസോ വാച്ച് എസിന്റെ വിലയും സവിശേഷതകളും വിശദമായി നോക്കാം.

25,000 രൂപയിൽ താഴെ വിലയുള്ള കിടിലൻ 108 എംപി ക്യാമറ സ്മാർട്ട്ഫോണുകൾ25,000 രൂപയിൽ താഴെ വിലയുള്ള കിടിലൻ 108 എംപി ക്യാമറ സ്മാർട്ട്ഫോണുകൾ

ഡിസോ വാച്ച് എസ്: വില, ലഭ്യത

ഡിസോ വാച്ച് എസ്: വില, ലഭ്യത

ഡിസോ വാച്ച് എസ് സ്മാർട്ട് വാച്ചിന്റെ ഇന്ത്യയിലെ വില 2,299 രൂപയാണ്. എന്നാൽ ഈ വാച്ച് ആദ്യ വിൽപ്പനയിലൂടെ 1,999 രൂപയ്ക്ക് സ്വന്തമാക്കാം. ക്ലാസിക് ബ്ലാക്ക്, ഗോൾഡൻ പിങ്ക്, സിൽവർ ബ്ലൂ ഷേഡുകളിലാണ് സ്മാർട്ട് വാച്ച് ഇന്ത്യയിൽ ലഭ്യമാകുന്നത്. ഏപ്രിൽ 26ന് ഉച്ചയ്ക്ക് 12 മണി മുതൽ ഡിസോ വാച്ച് എസ് ഫ്ലിപ്പ്കാർട്ടിലൂടെ വിൽപ്പനയ്‌ക്കെത്തും. രാജ്യത്തെ തിരഞ്ഞെടുത്ത റീട്ടെയിൽ സ്റ്റോറുകൾ വഴിയും ഈ വാച്ച് ലഭ്യമാകുമെന്ന് ഡിസോ വ്യക്തമാക്കി.

ഡിസോ വാച്ച് എസ്: സവിശേഷതകൾ
 

ഡിസോ വാച്ച് എസ്: സവിശേഷതകൾ

ഡിസോ വാച്ച് എസ് സ്മാർട്ട് വാച്ചിൽ ടച്ച് ഇൻപുട്ടുകൾ സപ്പോർട്ട് ചെയ്യുന്ന വലിയ 1.57 ഇഞ്ച് (200x320 പിക്സൽസ്) ദീർഘചതുരാകൃതിയിലുള്ള ഡിസ്പ്ലേയാണ് നൽകിയിട്ടുള്ളത്. ഈ ഡിസ്പ്ലെ ഒരു കർവ്ഡ് ഗ്ലാസ് പ്രോട്ടക്ഷനോടെ വരുന്നു. 550 നിറ്റ് പീക്ക് ബ്രൈറ്റ്നസും ഈ ഡിസ്പ്ലെയ്ക്ക് ഉണ്ട്. ഫിറ്റ്നസ് ഫ്രീക്കുകൾക്കായി, ഓട്ടം, നടത്തം, സൈക്ലിംഗ്, ജിംനാസ്റ്റിക്സ്, എലിപ്റ്റിക്കൽ, യോഗ, ക്രിക്കറ്റ്, ഫുട്ബോൾ എന്നിവ ഉൾപ്പെടെ 110ൽ അധികം സ്പോർട്സ് മോഡുകളും ഡിസോ വാച്ച് എസിൽ നൽകിയിട്ടുണ്ട്. സ്റ്റെപ്പ് കൗണ്ട്, ബേൺ ചെയ്ത കലോറീസ്, നടന്ന ദൂരം എന്നിവ ഉൾപ്പെടെയുള്ള പാരാമീറ്ററുകളും അവയെക്കുറിച്ചുള്ള പ്രതിവാര, പ്രതിമാസ, വാർഷിക റിപ്പോർട്ടുകളും റെക്കോർഡ് ചെയ്യാനും വാച്ചിന് കഴിയും.

ലാപ്ടോപ്പ് അമിതമായി ചൂടാകുന്നത് എന്തുകൊണ്ട്, പരിഹാരം എന്തൊക്കെലാപ്ടോപ്പ് അമിതമായി ചൂടാകുന്നത് എന്തുകൊണ്ട്, പരിഹാരം എന്തൊക്കെ

സെൻസറുകൾ

ഡിസോ വാച്ച് എസിൽ ഹൃദയമിടിപ്പ് സെൻസറും സ്ലീപ്പ് മോണിറ്ററും രക്തത്തിലെ ഓക്‌സിജൻ സാച്ചുറേഷൻ (SpO2) നിരീക്ഷിക്കാനുള്ള ഓപ്ഷനും കമ്പനി നൽകിയിട്ടുണ്ട്. എങ്കിലും ഇത് മെഡിക്കൽ ഉപകരണങ്ങൾക്ക് പകരമാകില്ല. സ്ത്രീകളുടെ ആർത്തവചക്രം ട്രാക്ക് ചെയ്യാനുള്ള കഴിവും വാച്ചിലുണ്ട്. പൊടിയും വെള്ളവും പ്രതിരോധിക്കാനായി ഡിസോ വാച്ച് എസിൽ ഐപി 68-സർട്ടിഫൈഡ് ബിൽഡാണ് ഉള്ളത്. കരുത്തുറ്റതും ആകർഷകവുമായ ഡിസൈനിൽ ഒരു മെറ്റൽ ഫ്രെയിമാണ് നൽകിയിട്ടുള്ളത്.

പ്രൊപ്രൈറ്ററി ഡിസോ ആപ്പ്

മറ്റ് ഡിസോ വാച്ചുകൾ പോലെ, ആൻഡ്രോയിഡ്, ഐഒഎസ് ഡിവൈസുകളിൽ ഡൗൺലോഡ് ചെയ്യാൻ ലഭ്യമായ പ്രൊപ്രൈറ്ററി ഡിസോ ആപ്പ് വഴി ഡിസോ വാച്ച് എസ് കസ്റ്റമൈസ് ചെയ്യാൻ സാധിക്കില്ല. കണക്റ്റുചെയ്‌ത ഫോണിന്റെ ഇൻ-ആപ്പ് ജിപിഎസ് ഉപയോഗിച്ച് ഉപയോക്താക്കൾക്ക് റണ്ണിംഗ് റൂട്ട് ട്രാക്ക് ചെയ്യാൻ സാധിക്കുന്ന വിധത്തിലുള്ള ഒരു ഓവർ-ദി-എയർ അപ്‌ഡേറ്റ് ഉടൻ ലഭിക്കുമെന്നും കമ്പനി വ്യക്തമാക്കി. എന്നാൽ വാച്ചിന് സംയോജിത ജിപിഎസ് സപ്പോർട്ടില്ല. ആപ്പിൽ ജനറേറ്റ് ചെയ്‌താൽ വർക്ക് ഔട്ട് റിപ്പോർട്ട് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യാം.

ഏപ്രിൽ മാസത്തിൽ വാങ്ങാവുന്ന 30,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്‌ഫോണുകൾഏപ്രിൽ മാസത്തിൽ വാങ്ങാവുന്ന 30,000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്‌ഫോണുകൾ

കണക്റ്റിവിറ്റി

ഡിസോ വാച്ച് എസിൽ ബ്ലൂടൂത്ത് v5.0 സപ്പോർട്ട് ഉണ്ട്. ആൻഡ്രോയിഡ് 5.0, ഐഒഎസ് 9.0 എന്നീ ഒഎസുകളിലോ അതിനെക്കാൾ പുതിയ ഒഎസുകളിലോ പ്രവർത്തിക്കുന്ന ഡിവൈസുകൾ വാച്ചുമായി കണക്റ്റ് ചെയ്യാം. ഒറ്റ ചാർജിൽ 10 ദിവസം വരെ ബാറ്ററി ലൈഫ് നൽകാൻ സാധിക്കുന്ന 200mAh ബാറ്ററിയാണ് ഈ വാച്ചിൽ പായ്ക്ക് ചെയ്യുന്നത്. ഇൻബിൽറ്റ് ബാറ്ററി 20 ദിവസം വരെ സ്റ്റാൻഡ്‌ബൈ ടൈം നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു.

Most Read Articles
Best Mobiles in India

English summary
Dizo, sub-brand of Realme launches new smartwatch called Dizo Watch S in India. The watch comes with more than 110 sports modes, Price of this device is Rs 2,299.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X