ഇന്ത്യയിലെ വില കുറഞ്ഞ മികച്ച സ്മാർട്ട് വാച്ചുകൾ

|

സ്മാർട്ട് വാച്ചുകൾ നിത്യജീവിതത്തിൽ ഒഴിവാക്കാനാകാത്ത ഗാഡ്ജറ്റുകളിൽ ഒന്നായി മാറി വരുന്നുണ്ട്. കാണാനുള്ള ഭംഗിക്ക് ഒപ്പം ഫോണിലെ പല കാര്യങ്ങളും ഇതിലൂടെ നിയന്ത്രിക്കാൻ സാധിക്കും എന്നതാണ് സ്മാർട്ട് വാച്ചിന്റെ പ്രത്യേകത. ഇത് കൂടാതെ ആരോഗ്യ സംബന്ധിയായതും ഫിറ്റ്നസ് സംബന്ധിയായതുമായ നിരവധി ഫീച്ചറുകളും സ്മാർവാച്ചുകളിൽ ലഭ്യമാകും. ഇന്ത്യൻ സ്മാർട്ട് വാച്ച് വിപണിയിൽ എല്ലാ വില നിലവാരത്തിലുമുള്ള ഡിവൈസുകളും ലഭ്യമാണ്. ബജറ്റ് വിഭാഗത്തിൽ പോലും ആകർഷകമായ സവിശേഷതകളുള്ള സ്മാർട്ട് വാച്ചുകൾ കമ്പനികൾ അവതരിപ്പിക്കുന്നുണ്ട്.

സ്മാർട്ട് വാച്ചുകൾ

3000 രൂപയിൽ താഴെ വിലയിൽ പോലും മികച്ച സ്മാർട്ട് വാച്ചുകൾ ഇന്ത്യയിൽ ലഭ്യമാണ്. റിയൽമി, ഡിസോ, ബോട്ട്, പിട്രോൺ തുടങ്ങിയ ബ്രാന്റുകളുടെയെല്ലാം വില കുറഞ്ഞ സ്മാർട്ട് വാച്ചുകൾ മികച്ച ഫീച്ചറുകൾ നൽകുന്നു. കഴിഞ്ഞ ദിവസവും റിയൽമിയുടെ സബ് ബ്രാന്റായ ഡിസോ പുതിയ ബജറ്റ് സ്മാർട്ട് വാച്ച് വിപണിയിൽ എത്തിച്ചിരുന്നു. ഇന്ത്യൻ വിപണിയിലെ വില കുറഞ്ഞ കിടിലൻ സ്മാർട്ട് വാച്ചുകളും അവയുടെ സവിശേഷതകളും നോക്കാം.

ഡിസോ വാച്ച് എസ്
 

ഡിസോ വാച്ച് എസ്

ഡിസോ വാച്ച് എസ് 110ൽ അധികം ഇൻഡോർ, ഔട്ട്ഡോർ സ്പോർട്സ് മോഡുകളും 150ൽ അധികം വാച്ച് ഫേസുകളും നൽകുന്നു. സുപ്രധാനമായ ആരോഗ്യ, ഫിറ്റ്നസ് കാര്യങ്ങൾ ട്രാക്ക് ചെയ്യാനുള്ള സെൻസറുകളെല്ലാം ഈ വാച്ചിലുണ്ട്. ലൈവ് ഹൃദയമിടിപ്പ് സെൻസർ, ഒരു എസ്പിഒ2 സെൻസർ, സ്ലീപ്പ് ട്രാക്കർ, സ്റ്റെപ്പ് കൗണ്ടർ, കലോറി ട്രാക്കർ എന്നിവയെല്ലാം വാച്ചിലുണ്ട്. സാധാരണ ഉപയോഗത്തിൽ 10 ദിവസം വരെ ബാറ്ററി ലൈഫ് നൽകുന്ന 200mAh ബാറ്ററിയാണ് ഈ സ്മാർട്ട് വാച്ചിലുള്ളത്. ഈ വാച്ചിന് 2,299 രൂപയാണ് വില. ഇന്റഡോക്ടറി ഓഫറായി ഈ വാച്ച് ഏപ്രിൽ 26ന് 1,999 രൂപയ്ക്ക് ലഭിക്കും. ക്ലാസിക് ബ്ലാക്ക്, ഗോൾഡൻ പിങ്ക്, സിൽവർ ബ്ലൂ എന്നീ നിറങ്ങളിൽ ഈ വാച്ച് ലഭ്യമാകും.

20,000 രൂപയിൽ താഴെ വിലയുള്ള മികച്ച 6000 എംഎഎച്ച് ബാറ്ററി സ്മാർട്ട്ഫോണുകൾ20,000 രൂപയിൽ താഴെ വിലയുള്ള മികച്ച 6000 എംഎഎച്ച് ബാറ്ററി സ്മാർട്ട്ഫോണുകൾ

ബോട്ട് വേവ് ലൈറ്റ്

ബോട്ട് വേവ് ലൈറ്റ്

ഇന്ത്യയിൽ 2,199 രൂപ വിലയുമായിട്ടാണ് ബോട്ട് വേവ് ലൈറ്റ് സ്മാർട്ട് വാച്ച് വരുന്നത്. 1.69 ഇഞ്ച് ഡിസ്‌പ്ലേയാണ് ഈ വാച്ചിലുള്ളത്. 500 നിറ്റ്സ് മാക്സിമം ബ്രൈറ്റ്നസും ആർജിബി കളർ ഗാമറ്റ് 70 ശതമാനവും ഈ ഡിസ്പ്ലെയ്ക്ക് ഉണ്ട്. ഈ വാച്ചിൽ ഹൃദയമിടിപ്പ് മോണിറ്റർ, എസ്പിഒ2 ട്രാക്കർ, സ്ലീപ്പ് ട്രാക്കർ, 10 സ്‌പോർട്‌സ് മോഡുകൾ എന്നിവയെല്ലാം ഇതിലുണ്ട്. സ്‌മാർട്ട് വാച്ച് ഐപി67 റേറ്റിങുമായിട്ടാണ് വരുന്നത്. ഗൂഗിൾ ഫിറ്റ് ആപ്പ് സപ്പോർട്ടുമായിട്ടാണ് ബോട്ട് വേവ് ലൈറ്റ് വരുന്നത്. സാധാരണ ഉപയോഗത്തിൽ ഒറ്റ ചാർജറിൽ സ്മാർട്ട് വാച്ചിന് 7 ദിവസം വരെ ബാറ്ററി ബാക്ക് അപ്പ് നൽകാൻ സാധിക്കുന്നു.

റിയൽമി ടെക്ലൈഫ് എസ്100

റിയൽമി ടെക്ലൈഫ് എസ്100

റിയൽമി ടെക്ലൈഫ് എസ്100 സ്മാർട്ട് വാച്ചിൽ 1.69-ഇഞ്ച് 280×240 പിക്‌സൽ റെസല്യൂഷനുള്ള ഡിസ്പ്ലെയാണ് ഉള്ളത്. 530 നിറ്റ് പീക്ക് ബ്രൈറ്റ്നസാണ് ഈ ഡിസ്പ്ലെയ്ക്ക് ഉള്ളത്. ഈ വാച്ചിന് ചർമ്മത്തിന്റെ താപനിലയും രക്തത്തിലെ ഓക്‌സിജൻ സാച്ചുറേഷൻ ലെവലും (SpO2) അളക്കാൻ കഴിയും. ഇത് സ്ഥിരമായി ഹൃദയമിടിപ്പ് നിരീക്ഷിക്കുന്നതിനുള്ള ഫോട്ടോപ്ലെത്തിസ്‌മോഗ്രാഫി (പിപിജി) സെൻസറുമായിട്ടാണ് വരുന്നത്. വാച്ചിൽ ഐപി68 ഡസ്റ്റ്, വാട്ടർ റസിറ്റൻസ് റേറ്റിങും നൽകിയിട്ടുണ്ട്. 260mAh ബാറ്ററിയാണ് വാച്ചിലുള്ളത്. ഒറ്റ ചാർജിൽ 12 ദിവസം വരെ നിലനിൽക്കുന്ന ബാറ്ററിയാണ് ഇതെന്ന് റിയൽമി അവകാശപ്പെടുന്നു. 2,499 രൂപയാണ് സ്മാർട്ട് വാച്ചിന്റെ വില.

നോയിസ് കളർഫിറ്റ് കാലിബർ

നോയിസ് കളർഫിറ്റ് കാലിബർ

നോയിസ് കളർഫിറ്റ് കാലിബറിന് ഇന്ത്യയിൽ 2,299 രൂപയാണ് വില. 240×280 പിക്സൽ റെസല്യൂഷനോടുകൂടിയ 1.69 ഇഞ്ച് ടിഎഫ്ടി ഡിസ്പ്ലേയാണ് സ്മാർട്ട് വാച്ചിൽ ഉള്ളത്. ഈ സ്‌മാർട്ട് വാച്ചിൽ എസ്പിഒ2, 24×7 ഹൃദയമിടിപ്പ് നിരീക്ഷണ സെൻസറുകൾ എന്നിവയുള്ള ത്രീ ആക്‌സിസ് ആക്‌സിലറോമീറ്റർ ഉണ്ട്. സമ്മർദ്ദം, ഉറക്കം, ആർത്തവചക്രം എന്നിവ നിരീക്ഷിക്കാൻ വാച്ചിന് കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു. നോയ്സ് കളർഫിറ്റ് കാലിബറിൽ 60 സ്പോർട്സ് മോഡുകൾ നൽകിയിട്ടുണ്ട്. ഡസ്റ്റ്, വാട്ടർ റസിസ്റ്റൻസിനായി ഐപി68 റേറ്റഡ് ബിൽഡാണ് നോയിസ് കളർഫിറ്റ് കാലിബറിലുള്ളത്. ഈ സ്മാർട്ട് വാച്ച് 15 ദിവസത്തെ ബാറ്ററി ലൈഫ് നൽകുന്നു.

ദീർഘകാലം വാലിഡിറ്റി വേണ്ടവർക്ക് ബിഎസ്എൻഎൽ നൽകുന്ന കിടിലൻ പ്ലാനുകൾദീർഘകാലം വാലിഡിറ്റി വേണ്ടവർക്ക് ബിഎസ്എൻഎൽ നൽകുന്ന കിടിലൻ പ്ലാനുകൾ

പിട്രോൺ ഫോഴ്സ് എക്സ്11

പിട്രോൺ ഫോഴ്സ് എക്സ്11

പിട്രോൺ ഫോഴ്സ് എക്സ്11 സ്മാർട്ട് വാച്ചിന് ഇന്ത്യയിൽ 2,799 രൂപയാണ് വില വരുന്നത്. 1.7 ഇഞ്ച് എച്ച്‌ഡി ഫുൾ ടച്ച് കളർ ഡിസ്‌പ്ലേയുമായാണ് ഈ മികച്ച സ്മാർട്ട് വാച്ച് വരുന്നത്. ഹൃദയമിടിപ്പ് നിരീക്ഷണം, സ്ലീപ്പ് ട്രാക്കർ, ബ്ലഡ് ഓക്സിജൻ ട്രാക്കർ എന്നിവ അടക്കമുള്ള മികച്ച ഫീച്ചറുകളും പിട്രോൺ ഫോഴ്സ് എക്സ്11 സ്മാർട്ട് വാച്ചിൽ ഉണ്ട്. സ്മാർട്ട് വാച്ച് 7 ദിവസത്തെ ബാറ്ററി ലൈഫാണ് നൽകുന്നത്. 3000 രൂപയിൽ തഴെ വിലയിൽ ഇന്ത്യയിൽ വാങ്ങാവുന്ന മികച്ചൊരു ഉത്പന്നം തന്നെയാണ് ഇത്.

ഫയർ ബോൾട്ട് 360

ഫയർ ബോൾട്ട് 360

ഫയർ ബോൾട്ട് 360 സ്മാർട്ട് വാച്ച് നിലവിൽ ആമസോണിലൂടെ 2,499 രൂപയ്ക്കാണ് വിൽപ്പന നടത്തുന്നത്. ഈ സ്മാർട്ട് വാച്ചിൽ ബ്ലഡ് ഓക്‌സിജൻ മോണിറ്റർ ചെയ്യാനും ഹൃദയമിടിപ്പ് മോണിറ്റർ ചെയ്യാനുമുള്ള സംവിധാനങ്ങൾ ഉണ്ട്. സ്ലീപ്പ് ട്രാക്കറും ഫയർ ബോൾട്ട് 360 സ്മാർട്ട് വാച്ചിൽ നൽകിയിട്ടുണ്ട്. ഇൻ-ബിൽറ്റ് ഗെയിമുകളുള്ള സ്മാർട്ട് വാച്ചാണ് ഇത്. വാട്ടർ റസിസ്റ്റൻസിനായി ഐപി67 റേറ്റിങ് ഉള്ള ഈ സ്മാർട്ട് വാച്ചിന് 8 ദിവസം വരെ ബാറ്ററി ലൈഫ് നൽകാൻ സാധിക്കും.

Best Mobiles in India

English summary
The best smartwatches are available in India for less than Rs 3,000. budget smartwatches from brands like Realme, Dizo, Boat and PTron all offer great features.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X