ഡിസോ വാച്ച് എസ് റിവ്യൂ: വില കുറഞ്ഞ സ്മാർട്ട് വാച്ച് വാങ്ങുന്നവർക്ക് മികച്ച ചോയിസ്

|

2,500 രൂപയിൽ താഴെ വിലയുള്ള ഡിസോ വാച്ച് 2 സ്‌പോർട്‌സ് അവതരിപ്പിച്ച് ഒരു മാസത്തിന് ശേഷം ഡിസോ ഇന്ത്യയിൽ മറ്റൊരു ബജറ്റ് സ്മാർട്ട് വാച്ച് കൂടി അവതരിപ്പിച്ചിരിക്കുകയാണ്. 1,999 രൂപയ്ക്ക് സ്വന്തമാക്കാവുന്ന പുതിയ ഡിസോ വാച്ച് എസ് ബ്രാന്റിന്റെ തന്നെ വാച്ച് 2 സ്‌പോർട്‌സിന്റെ മറ്റൊരു പതിപ്പാണ്. ഒരു ഫുൾ ചാർജിൽ 10 ദിവസത്തെ ബാറ്ററി ലൈഫും പുതിയ വാച്ച് എസ് നൽകുന്നു. 110ൽ അധികം സ്‌പോർട്‌സ് മോഡുകളുമായാണ് വാച്ച് വരുന്നത്. സ്‌മാർട്ട്‌ഫോൺ കമ്പാനിയൻ ആപ്പ് വഴി കസ്റ്റമൈസ് ചെയ്യാവുന്ന 150ൽ അധികം വാച്ച് ഫെയ്‌സുകളും ഇതിൽ സപ്പോർട്ട് ചെയ്യുന്നു.

 

ഗുണദോഷങ്ങൾ

ഗുണങ്ങൾ

• താങ്ങാവുന്ന വില

• ബ്രൈറ്റ് കളർ ടച്ച് സ്‌ക്രീൻ

• ധരിക്കാനുള്ള സുഖം

• ദീർഘകാലം നിലനിൽക്കുന്ന ബാറ്ററി

• ലൈവ് ഹൃദയമിടിപ്പ് & എസ്പിഒ2 മോണിറ്റർ

• 110ൽ അധികം സ്പോർട്സ് മോഡുകൾ

ദോഷങ്ങൾ

• സ്മാർട്ട്ഫോൺ ആപ്പ് മെച്ചപ്പെടേണ്ടതുണ്ട്

• തേർഡ് പാർട്ടി ഫിറ്റ്നസ് ആപ്പ് ഡാറ്റ ഷെയറിങ് ഇല്ല

ഡിസോ വാച്ച് എസ്: ഡിസ്പ്ലേ

ഡിസോ വാച്ച് എസ്: ഡിസ്പ്ലേ

ദീർഘചതുരാകൃതിയിലുള്ള ഡിസ്പ്ലേയുമമായി വരുന്ന ആദ്യത്തെ ബജറ്റ് സ്മാർട്ട് വെയറബിളാണ് ഡിസോ വാച്ച് എസ്. 200x320 പിക്‌സൽ സ്‌ക്രീൻ റെസല്യൂഷനോടുകൂടിയ ടച്ച്-എനേബിൾഡ് 1.57-ഇഞ്ച് എൽസിഡിയും 550 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്നസും വാച്ചിലുണ്ട്. താരതമ്യേന ഉയർന്ന പീക്ക് ബ്രൈറ്റ്നസും ന്യായമായ പിക്സൽ ഡെൻസിറ്റിയും ഔട്ട്ഡോർ ഉപയോഗത്തിന് അനുയോജ്യമാണ്. മികച്ച ടച്ച് അനുഭവം നൽകുന്ന ഡിസ്പ്ലെയാണ് ഇത്. ഡിസോ വാച്ച് എസ് 150ൽ അധികം വാച്ച് ഫേസുകൾ സപ്പോർട്ട് ചെയ്യുന്നു. ഇതിൽ നിങ്ങൾക്ക് അഞ്ച് വ്യത്യസ്ത വാച്ച് ഫെയ്‌സുകൾ കണ്ടെത്താം. ആപ്പിലൂടെ കൂടുതൽ വാച്ച് ഫേസുകൾ സെറ്റ് ചെയ്യാം. ബറ്റ് വിഭാഗത്തിൽ ലഭിക്കാവുന്ന മികച്ച ഡിസ്പ്ലെ തന്നെയാണ് ഇത്.

കിടിലൻ ക്യാമറകളും 50,000 രൂപയിൽ താഴെ മാത്രം വിലയുമുള്ള സ്മാർട്ട്ഫോണുകൾകിടിലൻ ക്യാമറകളും 50,000 രൂപയിൽ താഴെ മാത്രം വിലയുമുള്ള സ്മാർട്ട്ഫോണുകൾ

ഡിസോ വാച്ച് എസ്: പ്രീമിയം ഡിസൈൻ
 

ഡിസോ വാച്ച് എസ്: പ്രീമിയം ഡിസൈൻ

ഡിസോ വാച്ച് എസ് കൈത്തണ്ടയിൽ സുഖകരമായി ധരിക്കാൻ സാധിക്കുന്നു. അതിന്റെ ഭാരം കുറഞ്ഞ ഡിസൈനും മൃദുവായ സിലിക്കൺ സ്ട്രാപ്പുകളുമാണ് ഇതിന് സഹായിക്കുന്നത്. ഗിസ്ബോട്ട് ടീം ക്ലാസിക് ബ്ലാക്ക് കളർ വേരിയന്റാണ് പരീക്ഷിച്ചത്. എന്നാൽ നിങ്ങൾക്ക് സിൽവർ ബ്ലൂ, ഗോൾഡൻ പിങ്ക് കളർ ഓപ്ഷനുകളിൽ വാച്ച് ലഭ്യമാകും. വാച്ചിലെ പവർ ഓൺ/ഓഫ്, സ്‌ക്രീൻ വേക്ക്-അപ്പ് ബട്ടണായി പ്രവർത്തിക്കുന്നത് വലതുവശത്തുള്ള ബട്ടണാണ്.

വാട്ടർ റസിസ്റ്റൻസ് അത്ര മികച്ചതല്ല

വാട്ടർ റസിസ്റ്റൻസ് അത്ര മികച്ചതല്ല

ഡിസോ വാച്ച് എസിൽ 1.5 മീറ്റർ വാട്ടർ റെസിസ്റ്റൻസ് റേറ്റിങ് ആണ് ഉള്ളത്. ഇത് 5ATM പോലെ മികച്ചതല്ല. എന്നാൽ മിക്ക ഉപയോക്താക്കൾക്കും ഇത് ഉപയോഗപ്രദമാകും. നിങ്ങൾ നീന്തനും മറ്റുമായി ഇത്തരം വാച്ചുകൾ ഉപയോഗിക്കുന്നുണ്ട് എങ്കിൽ 5എടിഎം വാട്ടർ റെസിസ്റ്റൻസ് റേറ്റിങ് ഉള്ള സ്മാർട്ട് ഫിറ്റ്‌നസ് ബാൻഡുകൾ തിരഞ്ഞെുക്കുന്നതാകും നല്ലത്.

പെർഫോമൻസും സവിശേഷതകളും

പെർഫോമൻസും സവിശേഷതകളും

ഡിസോ വാച്ച് 2 സ്‌പോർട്‌സിന്റെ അതേ യുഐയാണ് വാച്ച് എസിലും ഉള്ളത്. ഭംഗിയായി രൂപകൽപ്പന ചെയ്‌ത വെയറബിൾ സോഫ്‌റ്റ്‌വെയറിന് ഉപയോഗിക്കാൻ എളുപ്പമുള്ള ഇന്റർഫേസാണ് ഉള്ളത്. ബേസിക്ക് ആയ സ്വൈപ്പ് ജെസ്റ്ററുകളിലും സ്‌ക്രീൻ ടാപ്പുകളിലും നന്നായി പ്രവർത്തിക്കുന്നു. എൽസിഡി പാനലിന് നല്ല ടച്ച് റസ്പോൺസ് ഉള്ളതിനാൽ വളഞ്ഞ ചതുരാകൃതിയിലുള്ള പാനലിൽ മികച്ച ഫീഡ്‌ബാക്ക് ലഭിക്കുന്നു.

25,000 രൂപയിൽ താഴെ വിലയുള്ള കിടിലൻ 108 എംപി ക്യാമറ സ്മാർട്ട്ഫോണുകൾ25,000 രൂപയിൽ താഴെ വിലയുള്ള കിടിലൻ 108 എംപി ക്യാമറ സ്മാർട്ട്ഫോണുകൾ

ലാഗ്-ഫ്രീ യുഐ

ലാഗ്-ഫ്രീ യുഐ

ഡിസോ വാച്ച് എസിലെ റൈസ് ടു വേക്ക് ഫീച്ചർ സ്‌ക്രീനെ ഉണർത്തുന്നുണ്ട് എങ്കിലും അതിന്റെ റസ്പോൺസ് ടൈം വേഗത്തിലാകുമായിരുന്നു. പെയർ ചെയ്ത ഹാൻഡ്‌സെറ്റ്/ടാബ്‌ലെറ്റിൽ കാലാവസ്ഥാ പരിശോധിക്കാനും അലാറം സെറ്റ് ചെയ്യാനും മ്യൂസിക്ക് പ്ലേബാക്കും ക്യാമറയും തടസ്സമില്ലാതെ നിയന്ത്രിക്കാനും വാച്ച് എസിൽ സംവിധാനം ഉണ്ട്. മൊത്തത്തിൽ, ഉപയോക്തൃ ഇന്റർഫേസ് മികച്ചതാണ്. ഡിസോ ആപ്പിൽ നിന്ന് വാച്ച് ഫെയ്‌സുകൾ സിങ്ക് ചെയ്യുമ്പോൾ കാലതാമസം അനുഭവപ്പെടുന്നുണ്ട്. ചതുരാകൃതിയിലുള്ള എൽസിഡി ഡിസ്‌പ്ലേയിൽ ചില വാച്ച് ഫെയ്‌സുകൾ കാണാൻ 3 മിനിറ്റ് വരെ എടുത്തേക്കാം.

സ്പോർട്സ് വെയറബിൾ എന്ന നിലവിൽ ഡിസോ വാച്ച് എസ്

സ്പോർട്സ് വെയറബിൾ എന്ന നിലവിൽ ഡിസോ വാച്ച് എസ്

ഡിസോ വാച്ച് എസ് നിങ്ങളുടെ ദിനചര്യയിൽ നിങ്ങൾക്ക് ആവശ്യമുള്ളതിനേക്കാൾ കൂടുതൽ സ്പോർട്സ് മോഡുകൾ നൽകുന്നു. ഓട്ടം, നടത്തം, സൈക്ലിംഗ്, ജിംനാസ്റ്റിക്സ്, എലിപ്റ്റിക്കൽ, യോഗ, ക്രിക്കറ്റ്, ഹോക്കി, ഫുട്ബോൾ, കുതിരസവാരി എന്നിവയടക്കം 110ൽ അധികം സ്പോർട്സ് മോഡുകൾ ഇതിലുണ്ട്. തിരഞ്ഞെടുത്ത സ്‌പോർട്‌സ് മോഡ് അനുസരിച്ച് നിങ്ങളുടെ വർക്ക്ഔട്ട് രീതി കണക്കാക്കാനും ഫിറ്റ്നസ് ട്രാക്കിങ് അൽഗോരിതം പ്രവർത്തിക്കുന്നുണ്ട്. ബേസിക്ക് ഫിറ്റ്നസ് ഡാറ്റ വാച്ചിൽ കാണാൻ കഴിയും, എന്നാൽ വിശദമായ റിപ്പോർട്ട് ആക്‌സസ് ചെയ്യുന്നതിന് പെയർ ചെയ്ത ഡിവൈസ് ആവശ്യമാണ്.

ഹൃദയമിടിപ്പ് നിരീക്ഷണം

ഹൃദയമിടിപ്പ് നിരീക്ഷണം

ഡിസോ വാച്ച് എസിൽ 24x7 ലൈവ് ഹൃദയമിടിപ്പ് നിരീക്ഷണം ഉണ്ട്. ഉറക്ക പാറ്റേണുകൾ ട്രാക്കുചെയ്യാനും കഴിയും. വാച്ച് നിങ്ങളുടെ ഉണർന്നിരിക്കുന്ന സമയം, നേരിയ ഉറക്കം, ഗാഢനിദ്രയുടെ ദൈർഘ്യം എന്നിവ കാണിക്കുന്നു. സ്ത്രീകൾക്ക് ആർത്തവവുമായി ബന്ധപ്പെട്ട ട്രാക്കിങ് ഇതിൽ ഉണ്ട്.

ആധിപത്യം തുടരാൻ റെഡ്മിയുടെ വജ്രായുധങ്ങൾ, റെഡ്മി 10എ, റെഡ്മി 10 പവർ എന്നിവ ഇന്ത്യയിലെത്തിആധിപത്യം തുടരാൻ റെഡ്മിയുടെ വജ്രായുധങ്ങൾ, റെഡ്മി 10എ, റെഡ്മി 10 പവർ എന്നിവ ഇന്ത്യയിലെത്തി

ബാറ്ററി ലൈഫും കണക്റ്റിവിറ്റിയും

ബാറ്ററി ലൈഫും കണക്റ്റിവിറ്റിയും

ഡിസോ വാച്ച് എസ് ദീർഘകാല ബാറ്ററി ലൈഫ് നൽകുന്നു. ഇത് ഒരു ആഴ്‌ച വരെ നീണ്ടുനിൽക്കും. കൃത്യമായി ഉപയോഗിച്ചാൽ അതിലും കൂടുതൽ സമയം ബാക്ക് അപ്പ് ലഭിക്കുന്നു. ലൈവ് ഹൃദയമിടിപ്പ് നിരീക്ഷണത്തിൽ മാറ്റം വരുത്തുന്നത് ബാറ്ററി ലൈഫ് വർധിപ്പിക്കും. 200mAh ബാറ്ററി സെൽ ചാർജ് ചെയ്യാൻ 90-100 മിനിറ്റ് സമയം എടുക്കും.

ഡിസോ വാച്ച് എസ് വാങ്ങണോ

ഡിസോ വാച്ച് എസ് വാങ്ങണോ

ഡിസോ വാച്ച് എസ് എന്നത് ആകർഷകമായ പെർഫോമൻസും മികച്ച ഡിസൈനുമുള്ള ബജറ്റ് വെയറബിൾ തന്നെയാണ്. നിങ്ങൾ ഫിറ്റ്നസിന് പ്രധാന്യം കൊടുക്കുന്നുണ്ട് എങ്കിൽ, തിരഞ്ഞെടുക്കാവുന്ന ഒരു ബഡ്ജറ്റ് ഹെൽത്ത് ട്രാക്കറാണ് ഇത്. ഫിറ്റ്‌നസ് ട്രാക്കർ കം സ്‌മാർട്ട് വാച്ചിന്റെ വില 2,299 രൂപയാണ്. എന്നാൽ ഏപ്രിൽ 26ന് ഉച്ചയ്ക്ക് 12 മണി മുതൽ ഫ്ലിപ്പ്കാർട്ടിലൂടെ നടക്കുന്ന ആദ്യ വിൽപ്പനയിൽ 1,999 രൂപയ്ക്ക് സ്വന്തമാക്കാം.

Most Read Articles
Best Mobiles in India

English summary
Dizo Watch S is the best smartwatch in the budget segment. This watch has attractive design and great features. Let's see the detailed review.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X