എക്സ്ക്ലൂസീവ്: യുഎഇ അടക്കമുള്ള രാജ്യങ്ങളിൽ പ്രൊഡക്ടുകൾ എത്തിക്കാൻ ഉബോൺ

|

ഗാഡ്‌ജെറ്റ് ആക്സസറി, കൺസ്യൂമർ ഇലക്ട്രോണിക്സ് ബ്രാൻഡായ ഉബോൺ ബജറ്റ് വിഭാഗത്തിൽ ധാരാളം പ്രൊഡക്ടുകൾ പുറത്തിറക്കിയിട്ടുണ്ട്. ഇപ്പോഴിതാ മറ്റ് രാജ്യങ്ങളിലേക്ക് കൂടി തങ്ങളുടെ പ്രൊഡക്ടുകൾ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി. ഈ വർഷം 100 പ്രൊഡക്ടുകൾ വിപണിയിലെത്തിക്കാനും കമ്പനിക്ക് പദ്ധതികളുണ്ട്. ഉബോൺ മാനേജിംഗ് ഡയറക്ടറായ മന്ദീപ് അറോറ ഈ വർഷത്തെ കമ്പനിയുടെ പ്ലാനുകളെ കുറിച്ച് ഗിസ്‌ബോട്ടിനോട് സംസാരിച്ചു.

 

മന്ദീപ് അറോറ

യുഎഇ, നേപ്പാൾ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവിടങ്ങളിലാണ് ഉബോൺ പ്രൊഡക്ടുകൾ ലോഞ്ച് ചെയ്യാൻ പദ്ധതിയിടുന്നതെന്ന് മന്ദീപ് അറോറ വ്യക്തമാക്കി. ചൈന വിരുദ്ധ വികാരം നിലനിൽക്കുന്നതിനാൽ ദക്ഷിണാഫ്രിക്ക, യുഎഇ, അമേരിക്ക എന്നിവിടങ്ങളിൽ നിന്ന് പ്രൊഡക്ടുകൾക്ക് ആവശ്യക്കാർ ഉണ്ടാകുമെന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. "ആളുകൾ ഇന്ത്യൻ ഉൽ‌പ്പന്നങ്ങൾ‌ അന്വേഷിക്കുന്നുണ്ട്, അതുകൊണ്ട് ഞങ്ങൾ‌ ചില സാമ്പിളുകൾ‌ ചിലർക്ക് അയച്ചിരുന്നു എന്നും അറോറ കൂട്ടിച്ചേർത്തു.

കിടിലൻ ഫീച്ചറുകളുമായി എംഐ 11 ലൈറ്റ് ഇന്ത്യൻ വിപണിയിലെത്തി; വിലയും സവിശേഷതകളുംകിടിലൻ ഫീച്ചറുകളുമായി എംഐ 11 ലൈറ്റ് ഇന്ത്യൻ വിപണിയിലെത്തി; വിലയും സവിശേഷതകളും

പ്രൊഡക്ടുകൾ

കമ്പനി തങ്ങളുടെ ഉൽപ്പന്നങ്ങൾ ഫിജിയിലേക്ക് കയറ്റുമതി ചെയ്യാൻ ആരംഭിച്ചതായും അടുത്ത രണ്ട് മൂന്ന് മാസത്തിനുള്ളിൽ മറ്റ് രാജ്യങ്ങളിലേക്ക് ഉൽപ്പന്നങ്ങൾ അയയ്ക്കാൻ തുടങ്ങുമെന്നും മന്ദീപ് അറോറ ഗിസ്ബോട്ടിനെ അറിയിച്ചു. ഇത് കൂടാതെ ആഫ്രിക്കൻ രാജ്യങ്ങളിലും യുഎഇ, നേപ്പാൾ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവിടങ്ങളിലേക്കും കമ്പനി പ്രൊഡക്ടുകൾ കയറ്റുമതി ചെയ്യാൻ ആരംഭിക്കുമെന്നും മന്ദീപ് വെളിപ്പെടുത്തുന്നു.

ഉബോണിന്റെ വരാനിരിക്കുന്ന ഉൽപ്പന്നങ്ങൾ
 

ഉബോണിന്റെ വരാനിരിക്കുന്ന ഉൽപ്പന്നങ്ങൾ

വില കുറഞ്ഞ 100 ​പ്രൊഡക്ടുകൾ അവതരിപ്പിക്കാൻ ഇന്ത്യൻ ഓഡിയോ ബ്രാൻഡ് ഒരുങ്ങുന്നു. കമ്പനി എല്ലാ മാസവും 10 മുതൽ 15 വരെ ഉൽപ്പന്നങ്ങളും ഒരു വർഷം 10,000 രൂപയിൽ താഴെ വില വരുന്ന 100 ഉൽപ്പന്നങ്ങളും അവതരിപ്പിക്കുന്നുവെന്ന് അറോറ വ്യക്തമാക്കി. മറ്റ് രാജ്യങ്ങളിലേക്ക് കൂടി നിലവിലുള്ള പ്രൊഡക്ടുകൾ അവതരിപ്പിക്കുന്നതിനു പുറമേ എൽ‌ഇഡി ടിവികളിലും സ്മാർട്ട് വാച്ചുകളിലും ശ്രദ്ധ കേന്ദ്രീകരിക്കാനും ഉബോൺ പദ്ധതിയിടുന്നു.

കുറഞ്ഞ വരുമാനമുള്ളവർക്കായി വിഐ 75 രൂപ പ്രീപെയ്ഡ് പ്ലാൻ അവതരിപ്പിച്ചുകുറഞ്ഞ വരുമാനമുള്ളവർക്കായി വിഐ 75 രൂപ പ്രീപെയ്ഡ് പ്ലാൻ അവതരിപ്പിച്ചു

പ്രൊഡക്ടുകൾ

സ്മാർട്ട് ടിവികൾ, എൽഇഡി ടിവികൾ എന്നീ വിഭാഗങ്ങളിൽ നിന്ന് കമ്പനിക്ക് മികച്ച പ്രതികരണം ലഭിച്ചു. അതുകൊണ്ട് തന്നെ ഉബോൺ രാജ്യത്ത് കൂടുതൽ എൽഇഡി ടിവികളും സ്മാർട്ട്‌ഫോണുകളും പുറത്തിറക്കാൻ പദ്ധതിയിടുന്നു. മിതമായ നിരക്കിൽ പ്രൊഡക്ടുകൾ പുറത്തിറക്കി ശ്രദ്ധ നേടിയ ബ്രാന്റാണ് ഉബോൺ. മിഡ്, ഹൈ എൻഡ് സെഗ്‌മെന്റിൽ ഉൽ‌പ്പന്നങ്ങൾ എത്തിക്കാനുള്ള കമ്പനിയുടെ പദ്ധതികളെക്കുറിച്ച് ചോദിച്ചപ്പോൾ ടയർ -2, ടയർ -3 നഗരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്ന് അറോറ മറുപടി നൽകി. ഇതിനർത്ഥം കമ്പനി 10,000 രൂപയിൽ താഴെ വിലയുള്ള പ്രൊഡക്ടുകൾ തന്നെ പുറത്തിറക്കുമെന്നാണ്.

ഹെഡ്‌ഫോണുകളും നെക്ക്ബാൻഡുകളും

ഇത് കൂടാതെ ഹെഡ്‌ഫോണുകളും നെക്ക്ബാൻഡുകളും മികച്ച രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്നും കമ്പനി ഇതേ വിഭാഗത്തിൽ പുതിയ പ്രൊഡക്ടുകൾ ചേർക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബോളിവുഡ് നടൻ ടൈഗർ ഷ്രോഫുമായി കൈകോർത്തതിനുശേഷം, രാജ്യത്ത് തങ്ങളുടെ ബ്രാൻഡ് പ്രമോട്ട് ചെയ്യുന്നതിനും ജിമ്മിൽ പോകുന്നവരെ ആകർഷിക്കുന്നതിനുമായി സംഗ്രം ചൌഗുലുമായി (ഇന്ത്യൻ ബോഡി ബിൽഡർ) ചേർന്ന് പ്രവർത്തിക്കുന്നതായി ഉബോൺ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ഓഡിയോ പ്രൊഡക്ടുകൾക്ക് ആളുകൾ പണം ചിലവഴിക്കുന്നത് കുറവാണ് അതിനാലാണ് സ്മാർട്ട്‌ഫോണും ഓഡിയോ കമ്പനികളും വില കുറഞ്ഞ വിഭാഗത്തിൽ‌ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

9,999 രൂപ വിലയുള്ള എംഐ വാച്ച് റിവോൾവ് ആക്റ്റീവ് സ്മാർട്ട് വാച്ച് ഇന്ത്യൻ വിപണിയിലെത്തി9,999 രൂപ വിലയുള്ള എംഐ വാച്ച് റിവോൾവ് ആക്റ്റീവ് സ്മാർട്ട് വാച്ച് ഇന്ത്യൻ വിപണിയിലെത്തി

Best Mobiles in India

English summary
Ubon, an Indian gadgets brand, has a number of products in the budget segment. The company is now preparing to expand its products to other countries.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X