ഈ വർഷം ഇന്ത്യൻ വിപണിയിലെത്തിയ വിലകൂടിയ ഗാഡ്ജറ്റുകൾ
ഇന്ത്യ വിലയ്ക്ക് പ്രാധാന്യം നൽകുന്ന വിപണികളിലൊന്നാണ്. ഏറ്റവും പുതിയ ഗാഡ്ജറ്റുകൾ വളരെ വേഗത്തിൽ വിറ്റഴിക്കപ്പെടുന്ന രാജ്യം കൂടിയാണ് ഇന്ത്യ. ഈ വൈരുധ്യം ഇന്ത്യൻ വിപണിയുടെ സാധ്യത കൂടിയാണ്. എല്ലാ വില നിലവാരത്തിലുമുള്ള പ്രൊഡക്ടുകൾ വാങ്ങാനും ഇന്ത്യയിൽ ഉപഭോക്താക്കളുണ്ട്. സ്മാർട്ട്‌ഫോണുകൾ, ഓഡിയോ, ഹോം ഓട്ടോമേഷൻ സൊല്യൂഷൻസ്, ഐഒടി പ്രൊഡക്ടുകൾ, നോട്ട്ബുക്ക്സ്, കമ്പ്യൂട്ടറുകൾ തുടങ്ങിയവ ഇന്ത്യയിൽ വൻതോതിൽ വിറ്റഴിക്കപ്പെടുന്നു.

കൊവിഡ്-19 കാരണം പ്രതിസന്ധിയിലായ ടെക്നോളജി വിപണി കഴിഞ്ഞ കുറച്ച മാസങ്ങളായി വൻ തിരിച്ച് വരവാണ് നടത്തിയത്. 2020ൽ വില കൂടിയതും ആകർഷകമായ ഫീച്ചറുകൾ ഉള്ളതുമായ നിരവധി ഡിവൈസുകൾ പുറത്തിറങ്ങിയിട്ടുണ്ട്. ഈ വർഷം ഇന്ത്യയിൽ അവതരിപ്പിച്ച ഏറ്റവും പ്രീമിയവും വില കൂടിയതുമായ ടെക്നോളജി ഗാഡ്‌ജെറ്റുകൾ പരിചയപ്പെടാം.

സാംസങ് ഗാലക്‌സി ഫോൾഡ് 2
149,999 രൂപ വിലയുള്ള ഗാലക്സി ഫോൾഡ് 2 സ്മാർട്ട്ഫോണിന് ചില പോരായ്മകൾ ഉണ്ടെങ്കിലും 2020 ലെ ഫോൾഡബിൾ സ്മാർട്ട്‌ഫോൺ എന്നറിയപ്പെടുന്ന ഈ ഡിവൈസിൽ മടക്കി വെക്കാവുന്ന ഡിസ്പ്ലെയാണ് ഉളളത്. ഏറ്റവും പുതിയ ഹാർഡ്‌വെയർ, 5ജി കണക്റ്റിവിറ്റി, ആകർഷകമായ ക്യാമറ ഹാർഡ്‌വെയർ എന്നിവയാണ് ഈ ഡിവൈസിന്റെ സവിശേഷതകൾ. മടക്കാവുന്ന ഡിസ്പ്ലെയാണ് ഈ ഡിവൈസിന്റെ വില വർധിക്കാൻ കാരണം.

ആപ്പിൾ ഐഫോൺ 12 പ്രോ മാക്‌സ് 512 ജിബി
1,59,990 രൂപ വിലയുള്ള ഐഫോൺ 12 പ്രോ മാക്‌സിന്റെ 512 ജിബി വേരിയൻറാണ് ഈ വർഷം പുറത്തിറങ്ങിയ വില കൂടിയ ഗാഡ്ജറ്റുകളുടെ പട്ടികയിലുള്ള പ്രധാന ഡിവൈസ്. 6.7 ഇഞ്ച് (1284 x 2778 പിക്‌സൽ) സൂപ്പർ റെറ്റിന എക്‌സ്‌ഡിആർ ട്രൂ-ടോൺ ഡിസ്‌പ്ലേ. ഡെപ്ത് മാപ്പിംഗിനായി ലിഡാർ സ്കാനർ, ഡോൾബി വിഷൻ വീഡിയോ റെക്കോർഡിംഗ്, ഏറ്റവും പുതിയ പ്രോസസർ എന്നിവയാണ് ഈ ഡിവൈസിന്റെ പ്രധാന സവിശേഷതകൾ.

ആപ്പിൾ എയർപോഡ്സ് മാക്സ് ഓവർ-ഇയർ ഹെഡ്‌ഫോൺസ്
ആപ്പിളിന്റെ എയർപോഡ്സ് മാക്സ് ഓവർ- ഇയർ ഹെഡ്ഫോണിന് 59,900 രൂപയാണ് വില. ഈ പ്രീമിയം ആപ്പിൾ ഹെഡ്‌ഫോൺസ് ഫിഡിലിറ്റി ഓഡിയോ ഫീച്ചറുമായിട്ടാണ് വരുന്നത്. കസ്റ്റേം 40 എംഎം ഡൈനാമിക് ഡ്രൈവറാണ് ഇതിന്റെ സവിശേഷതകൾ. എച്ച് 1 ചിപ്പും മൊത്തം ഒമ്പത് മൈക്രോഫോണുകളും ഈ ഹെഡ്ഫോണിൽ സെറ്റ് ചെയ്തിട്ടുണ്ട്.

ഏലിയൻവെയർ എം 15 ആർ 3 ഗെയിമിംഗ് ലാപ്‌ടോപ്പ്
3,39,990 രൂപ വില വരുന്ന ഈ ഗെയിമിങ് ലാപ്ടോപ്പ് ഇന്റൽ കോർ i9 10980HK (@ 5.3GHz 16MB സ്മാർട്ട് കാഷെ) പ്രോസസറിന്റെ കരുത്തിലാണ് പ്രവർത്തിക്കുന്നത്. 32 ജിബി ഡിഡിആർ 4 റാമും 1 ടിബി എസ്എസ്ഡിയും ഉള്ള ഈ മെഷീൻ വീഡിയോ എഡിറ്റിംഗിനും ഗ്രാഫിക്സ് ഡിസൈനിംഗിനും വേണ്ടിയും ഉപയോഗിക്കാം. ഏത് തരം ഗെയിം മികച്ച അനുഭവത്തോടെ കളിക്കാൻ 15.6 ഇഞ്ച് OLED (3840 x 2160p) സ്‌ക്രീനും ഈ ലാപ്ടോപ്പിൽ നൽകിയിട്ടുണ്ട്.

ഗോ പ്രോ ഹീറോ 9 ബ്ലാക്ക്
49,500 രൂപ വിലയുള്ള ഗോ പ്രോയുടെ ഏറ്റവും പുതിയ ആക്ഷൻ ക്യാമറയാണ് ഹീറോ 9 ബ്ലാക്ക്. ഈ റഗ്ഡ് ആക്ഷൻ ക്യാമറയിൽ 23.6 എംപി സെൻസറാണ് ഉള്ളക്. 30 കെപിഎസിൽ 5കെ വീഡിയോ റെക്കോർഡിങ് സപ്പോർട്ട് ചെയ്യുന്ന ഈ ക്യാമറ കളർ എൽസിഡി സ്ക്രീനുമായിട്ടാണ് വരുന്നത്. സൂപ്പർ സ്റ്റെഡി വീഡിയോകൾ റെക്കോർഡ് ചെയ്യാനും ഇതിലൂടെ സാധിക്കും. ഹൈപ്പർസ്മൂത്ത് 3.0 സാങ്കേതികവിദ്യയാണ് ഇതിന് സഹായിക്കുന്നത്.

ഡിസൈൻ പ്യുവർ ഹോട്ട്
ഹെവി-ഡ്യൂട്ടി മോട്ടോറുകളും വാക്വം ക്ലീനർ, എയർ പ്യൂരിഫയറുകൾ, ഹെയർ ഡ്രയർ എന്നിവ പോലുള്ള സാധാരണ ഗാർഹിക ഉൽപന്നങ്ങളും പുറത്തിറക്കി പ്രശസ്തി നേടിയ ഡിസൈൻ എന്ന ബ്രാന്റ് ഈ വർഷം ഇന്ത്യയിൽ പുതിയ പ്രീമിയം എയർ പ്യൂരിഫയറും ഹീറ്റർ അവതരിപ്പിച്ചിരുന്നു. ഈ പ്യുവർ ഹോട്ട് + കൂൾ ക്രിപ്‌റ്റോമികിന് 61, 900 രൂപയാണ് വില. ഇത് 99.95% അൾട്രാഫൈൻ മലിനീകരണങ്ങളെ പിടിച്ചെടുക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ഡേവിയലറ്റ് ഫാന്റം ഗോൾഡ് 4500 വാട്ട്സ് സ്പീക്കർ
സിംഗിൾ സ്പീക്കർ സെറ്റപ്പിൽ തന്നെ മികച്ച നിലവാരമുള്ള ഓഡിയോ കേൾക്കാൻ സാധിക്കുന്നു എന്നതാണ് ഡേലിയലറ്റ് ഫാന്റം ഗോൾഡ് 4500 വാട്സ് സ്പീക്കറിന്റെ സവിശേഷത. 2,88,900 രൂപയാണ് ഇതിന്റെ വില. ഈ സിംഗിൾ-സ്പീക്കർ സെറ്റപ്പ് നൽകുന്ന ഹൈ-എൻഡ് അൾട്രാ-ഡെൻസ് ശബ്ദത്തിന് ഏറ്റവും ശക്തമായ 7.1 സറൗണ്ട് സെറ്റപ്പുകളെ മറികടക്കാൻ കഴിയും.

സാംസങ് ക്യുഎൽഇഡി 8 കെ ടിവി ലൈനപ്പ്
4.99 മുതൽ 15.79 ലക്ഷം വരെ വിലയുള്ള സാംസങിന്റെ ടിവി ലൈനപ്പാണ് ഇത്. വീട്ടിൽ തന്നെ തിയേറ്റർ അനുഭവം ലഭിക്കാൻ ഇത് സഹായിക്കുന്നു. ഈ അൾട്രാ പ്രീമിയം ക്യുഎൽഇഡി 8കെ ടിവി ലൈനപ്പിൽ നാല് മോഡലുകളാണ് ഉള്ളത്. 65 ഇഞ്ച് (4.99 ലക്ഷം രൂപ) 75 ഇഞ്ച് (9.99 ലക്ഷം രൂപ), 82 ഇഞ്ച് (14.29 ലക്ഷം രൂപ), 85 ഇഞ്ച് (15.79 ലക്ഷം രൂപ) ) എന്നിവയാണ് ഈ മോഡലുകൾ.


Click it and Unblock the Notifications








