സ്മാർട്ട് വാച്ച് പുറത്തിറക്കാനൊരുങ്ങി ഫേസ്ബുക്ക്

|

സോഷ്യൽ മീഡിയ മേഖലയിൽ നിന്നും സ്മാർട്ട് വാച്ച് വിപണിയിലേക്ക് കടക്കാനൊരുങ്ങുകയാണ് ഫേസ്ബുക്ക്. ഫേസ്ബുക്കിന്റെ സ്മാർട്ട് വാച്ച് അടുത്ത വർഷം വിപണിയിൽ എത്തും. ദി ഇൻഫർമേഷന്റെ റിപ്പോർട്ട് അനുസരിച്ച് ഫേസ്ബുക്ക് നിർമ്മിക്കുന്ന സ്മാർട്ട് വാച്ച് ആൻഡ്രോയിഡിൽ ആയിരിക്കും പ്രവർത്തിക്കുന്നത്. ഡിവൈസിൽ സ്വന്തം ഒഎസ് തന്നെ ഉപയോഗിക്കുമോ എന്ന കാര്യത്തിലും സംശയമുണ്ട്. ഗൂഗിളിന്റെ വെയർ ഒഎസിനെ ആശ്രയിക്കാനാണ് സാധ്യത കൂടുതൽ.

 

ആരോഗ്യ, ഫിറ്റ്നസ് ഫീച്ചറുകൾ

ആരോഗ്യ, ഫിറ്റ്നസ് ഫീച്ചറുകൾ ഉൾപ്പെടുന്ന വെയറബിൾ ആയിരിക്കും ഫേസ്ബുക്കിന്റെ സ്മാർട്ട് വാച്ച് എന്നാണ് റിപ്പോർട്ട്. ഇത് അസാധാരണമായ വാച്ചായിരിക്കില്ലെങ്കിലം വാച്ചിൽ നിന്ന് നേരിട്ട് മെസേജുകൾ അയയ്ക്കാനുള്ള ഫീച്ചർ ഉണ്ടായിക്കും. ഇതാണ് വാച്ചിന്റെ ഏറ്റവും വലിയ സവിശേഷത. ഈ സവിശേഷത ഒരു സ്മാർട്ട് വാച്ചുകളിലും ഇതുവരെ കാണ്ടിട്ടില്ല. റിപ്പോർട്ടുകൾ അനുസരിച്ച് ഫേസ്ബുക്ക് അടുത്ത വർഷത്തോടെ തങ്ങളുടെ സ്മാർട്ട് വാച്ച് വിപണിയിൽ എത്തിക്കും.

കൂടുതൽ വായിക്കുക: 35 മണിക്കൂർ വരെ ഓഡിയോ പ്ലേബാക്ക് നൽകുന്ന നോക്കിയ പവർ ഇയർബഡ്സ് ലൈറ്റ് ഇന്ത്യയിലെത്തികൂടുതൽ വായിക്കുക: 35 മണിക്കൂർ വരെ ഓഡിയോ പ്ലേബാക്ക് നൽകുന്ന നോക്കിയ പവർ ഇയർബഡ്സ് ലൈറ്റ് ഇന്ത്യയിലെത്തി

വലിയ സ്‌ക്രീനുകളുള്ള സ്മാർട്ട് വാച്ചുകൾ

വലിയ സ്‌ക്രീനുകളുള്ള സ്മാർട്ട് വാച്ചുകൾ നിലവിൽ വിപണിയിൽ ലഭ്യമാണ്. എന്നാൽ ഒരു സ്മാർട്ട് വാച്ചിലും മെസേജുകൾ അയക്കാനുള്ള സംവിധാനം ഇല്ല. ഫേസ്ബുക്ക് ആദ്യമായിട്ടല്ല ഗാഡ്ജറ്റ്സ് വിപണിയിലേക്ക് എത്തുന്നത്. കമ്പനി നേരത്തെ ഒക്കുലസ് വെർച്വൽ റിയാലിറ്റി ഹെഡ്‌സെറ്റുകളും പോർട്ടൽ വീഡിയോ ചാറ്റ് ഡിവൈസുകളും വികസിപ്പിച്ചിരുന്നു. വാച്ചിനുപുറമെ, റേ-ബാൻ സ്മാർട്ട് ഗ്ലാസുകളിലും പ്രോജക്റ്റ് ആര്യ എന്നറിയപ്പെടുന്ന ഡെവലപ്പ്ഡ് റിയാലിറ്റി റിസർച്ച് സ്റ്റാർട്ടപ്പിലും ഫേസ്ബുക്ക് പ്രവർത്തിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ഫേസ്ബുക്ക്
 

ഫേസ്ബുക്ക് കമ്പനിയിൽ 6000ൽ അധികം ജീവനക്കാരാണ് ഓഗ്മെന്റഡ് റിയാലിറ്റി പ്രോജക്ടുകളിൽ പ്രവർത്തിക്കുന്നത്. പുതിയ സ്മാർട്ട്വാച്ചിന്റെ റിപ്പോർട്ടുകളോട് ഫേസ്ബുക്ക് ഇതുവരെ പ്രതികരിച്ചിട്ടില്ല. ഫേസ്ബുക്കിന്റെ സോഫ്റ്റ്വെയർ പ്രോജക്ടുകളും ശ്രദ്ധേയമാണഅ. ക്ലബ് ഹൌസിന് സമാനമായ ഒരു ആപ്പ് പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് ഫേസ്ബുക്ക് എന്നാണ് റിപ്പോർട്ടുകൾ. സി‌ഇ‌ഒയും സഹസ്ഥാപകനുമായ മാർക്ക് സക്കർബർഗ് ക്ലബ്‌ഹൌസിൽ ചേർന്ന് ആറ് ദിവസത്തിന് ശേഷമാണ് ഫേസ്ബുക്ക് ഇത്തരമൊരു ആപ്പ് നിർമ്മിക്കുന്ന വാർത്ത പുറത്തുവന്നത്.

കൂടുതൽ വായിക്കുക: 2,500 രൂപയിൽ താഴെ വിലയുള്ള മികച്ച ഫിറ്റ്നസ് ബാൻഡുകൾകൂടുതൽ വായിക്കുക: 2,500 രൂപയിൽ താഴെ വിലയുള്ള മികച്ച ഫിറ്റ്നസ് ബാൻഡുകൾ

ക്ലബ്‌ഹൗസ്

ക്ലബ്‌ഹൗസിന് സമാനമായ ഒരു ആപ്പ് ഉണ്ടാക്കാനായി ഫേസ്ബുക്ക് തങ്ങളുടെ പ്രൊഡക്ട് ടീമിനോട് ആവശ്യപ്പെട്ടതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ആപ്പ് ഡെവലപ്പ് ചെയ്യുന്നതിന്റെ പ്രാരംഭ ഘട്ടത്തിലാണ്. ഫേസ്ബുക്ക് വർഷങ്ങളായി ഓഡിയോ, വീഡിയോ സാങ്കേതികവിദ്യകളിലൂടെ ആളുകളെ കണക്ട് ചെയ്യുന്നു. ആളുകൾക്ക് മികച്ച സേവനം നൽകുന്നതിനായി പുതിയ മാർഗ്ഗങ്ങൾ കമ്പനി അന്വേഷിച്ചുകൊണ്ടിരിക്കുകയാണ് എന്നും ഫെയ്‌സ്ബുക്ക് വക്താവ് വ്യക്തമാക്കിയിട്ടുണ്ട്.

പ്രൊഡക്ടുകൾ

ഫേസ്ബുക്ക് എതിരാളികളെ ശ്രദ്ധിക്കുന്ന കമ്പനിയാണ്. ഒന്നുകിൽ എതിരാളികളായ കമ്പനികളെ സ്വന്തമാക്കുകയോ അതല്ലെങ്കിൽ അതിന്റെ പ്രൊഡക്ടുകളെ മറികടക്കാനുള്ള പ്രൊഡക്ടുകൾ പുറത്തിറക്കുകയോ ആണ് ഫേസ്ബുക്ക് ചെയ്യുന്നത്. യുവാക്കളായ ആളുകൾക്കിടയിൽ പ്രചാരം നേടിയ വാട്സ്ആപ്പ്, ഇൻസ്റ്റാഗ്രാം, ഒക്കുലസ് എന്നിവ ഫേസ്ബുക്ക് ഏറ്റെടുത്തിരുന്നു. നിലവിൽ, ലോകമെമ്പാടുമുള്ള ഉപയോക്താക്കൾക്കിടയിൽ ക്ലബ്‌ഹൌസ് ജനപ്രീയമാവുകയാണ്. ഈ അവസരത്തിലാണ് ഇതിന് പകരക്കാരനായ ആപ്പ് ഉണ്ടാക്കാൻ ഫേസ്ബുക്ക് തയ്യാറെടുക്കുന്നത്.

കൂടുതൽ വായിക്കുക: റെഡ്മി സ്മാർട്ട് ബാൻഡ് ആമസോൺ വഴി ഇപ്പോൾ വെറും 1,299 രൂപയ്ക്ക് സ്വന്തമാക്കാംകൂടുതൽ വായിക്കുക: റെഡ്മി സ്മാർട്ട് ബാൻഡ് ആമസോൺ വഴി ഇപ്പോൾ വെറും 1,299 രൂപയ്ക്ക് സ്വന്തമാക്കാം

 ആപ്പ്

ക്ലബ്ഹൌസ് എന്ന ആപ്പ് വളരെ പ്രത്യേകതയുള്ള ഒന്നാണ്. ഈ ആപ്പ് പ്ലേ സ്റ്റോറിൽ നിന്നോ ആപ്പ് സ്റ്റോറിൽ നിന്നോ ഡൌൺലോഡ് ചെയ്യാൻ സാധിക്കില്ല. ഇതൊരു ഇൻവൈറ്റ് ഓൺലി ആപ്പാണ്. നിലവിലുള്ള ഏതെങ്കിലും ഉപയോക്താവ് ഇൻവൈറ്റ് ചെയ്താൽ മാത്രമേ ഈ ആപ്പ് ലഭ്യമാവുകയുള്ളു.

Best Mobiles in India

English summary
Facebook is about to enter the smartwatch market from the social media space. Facebook's smartwatch will hit the market next year.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X